ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)

2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.  PRD Live, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും www.keralaresults.nic.inwww.dhsekerala.gov.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.kerala.gov.inhttps://result.kerala.gov.inhttps://examresults.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്: തെറ്റ് തിരുത്താൻ അവസരം

കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല കാരണങ്ങൾ കൊണ്ട് കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് തെറ്റ് തിരുത്താനും സാധിക്കും. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങൾ കാരണം നിരവധിപേർ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിൻ വെബ്‌സൈറ്റിൽ ലഭ്യമായിരുന്ന സർട്ടിഫിക്കറ്റിൽ ഇവയില്ലാത്തതിനാൽ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ വച്ചുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ കോവിൻ വെബ്‌സൈറ്റിൽ നിന്നുതന്നെ ഈ സർട്ടിഫിക്കറ്റിൽ തിരുത്ത് വരുത്താനും പാസ്‌പോർട്ട് നമ്പർ ചേർക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

eldho

കോവിഡ്-19 സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവർ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കണം. ഇനിയും തെറ്റുപറ്റിയാൽ വീണ്ടും അവസരം ലഭിക്കില്ല.
ആദ്യമായി കോവിൻ വെബ്‌സൈറ്റിലെ ലിങ്കിലെത്തണം  (https://selfregistration.cowin.gov.in). വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർ വലതുവശത്ത് മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ  (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ്, റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ടാവും.
സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യണം. മതിയായ തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം.

siji

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ ഫൈനൽ സർട്ടിഫിക്കറ്റിനായി മെർജ് മൈ മൾട്ടിപ്പിൾ ഡോസിൽ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യണം. പാസ്‌പോർട്ട് നമ്പർ ചേർക്കാൻ ആഡ് മൈ പാസ്‌പോർട്ട് ഡീറ്റേൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ചേർക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സർട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് വിശദാംശത്തിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെമ്പർ രജിസ്‌ട്രേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാം.

webzone

വാക്‌സിൻ നൽകിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ  (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒ.ടി.പി. നമ്പർ നൽകി വെബ് സൈറ്റിൽ കയറുക. അപ്പോൾ അക്കൗണ്ട് ഡീറ്റൈൽസിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരങ്ങൾ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.
ഒരു മൊബൈൽ നമ്പരിൽ നിന്നും നാല് പേരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതിനാൽ നാലു പേരുടേയും വിവരങ്ങൾ ഇതുപോലെ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

SAP
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മദ്യഷോപ്പുകൾ അടച്ചിടാൻ ഉത്തരവ്

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറു മുതൽ ഓഗസ്റ്റ് 11ന് വൈകിട്ട് ആറു വരെ നാലുതോട് വാർഡിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടാൻ ജില്ല കളക്ടർ ഉത്തരവിട്ടു. വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 12ന് മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള മദ്യഷോപ്പുകൾ അടച്ചിടാനും ഉത്തരവായി.

pappaya1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രം

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കൊട്ടെഴ്സു റോഡിലുള്ള ടി സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും  സുഹൃത്ത്‌ പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍  ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ്  സ്വര്‍ണചിത്രം നിര്‍മ്മിച്ചത്‌.

a p j kalam pic

സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി  അഞ്ചുമണിക്കൂര്‍ സമയമെടുത്ത് വരച്ച ചിത്രമാണിത്.നൂറു മീഡിയത്തിലേയ്ക്കുള്ള ഡാവിഞ്ചി സുരേഷിൻ്റെ  യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയം ആണ് സ്വര്‍ണം.വ്യത്യസ്ത മീഡിയങ്ങളില്‍ ചിത്രം രചിച്ച് അത്ഭുതപ്പെടുത്തുകയാണ് ഡാവിഞ്ചി സുരേഷ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്സ്.

കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19-ാം വാർഷിക ദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ 7 ന് നടന്ന ചടങ്ങിൽ  ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പങ്ങൾ അർപ്പിച്ചു. സംഗീത സംവിധായകൻ  ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സെൻറ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി. ഷാജി,ബോട്ട് ജീവനക്കാർ എന്നിവർ സംസാരിച്ചു.

march102021 copy

ജീവനക്കാർ ജലഗതാഗത വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു. എസ്  55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്പാർച്ചന നടത്തി. ബോട്ടിലെ യാത്രക്കാർക്ക് നോട്ട്ബുക്കുകളും മാസ്ക്ക്, സാനിറ്റൈസർ എന്നിവയും നൽകി. ചടങ്ങിൽ ബോട്ട് മാസ്റ്റർ സുരേഷ്കുമാർ എസ്,സ്രാങ്ക് ആദർശ് സി.റ്റി, ഡ്രൈവർ അനസ്, ലാസ്ക്കർമാരായ ഷെമകുമാർ കെ.പി, ബിജുമോൻ കെ.പി എന്നിവർ പങ്കെടുത്തു. 

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പതിമൂന്നാം വയസില്‍ ഒളിംപിക് സ്വര്‍ണം: ജപ്പാന്റെ മോമിജി നിഷിയ.

സ്ട്രീറ്റ് സ്കേറ്റിങ്ങിലാണ് നിഷിയയെ സ്വര്‍ണം തേടിയെത്തിയത്. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണി സ്കൂള്‍ കുട്ടി. 

webzone

പതിമൂന്നാം വയസില്‍ ഒളിംപിക് സ്വര്‍ണം! സ്വപ്നങ്ങളില്‍ പോലും വീദൂരമായുള്ള നേട്ടം കുറിച്ചിരിക്കുകയാണ് ജപ്പാന്റെ മോമിജി നിഷിയ. മെഡലണിയുമ്പോള്‍ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്

dreams 1

18 വയസില്‍ താഴെയുള്ളവരാണ് മെഡല്‍ സ്വന്തമാക്കിയ മൂന്ന് പേരും. വെള്ളി നേടിയ ബ്രസീലിന്റെ റയ്സ ലീല്‍ നിഷിയെയേക്കാള്‍ ചെറുപ്പമാണ്. പ്രായം 13 വയസും 203 ദിവസവും. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ തന്നെ ഫുന നകയാമ അല്‍പ്പം സീനിയറാണ്. 16 വയസ്.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓണ്‍ലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ ഓണാകുക പോലും ചെയ്യുന്നില്ലെന്നു പരാതി

മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. 

sap1

പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു. 

vimal 4

പിഴവ് കോക്കോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്ടോപ്പിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ൽ സർക്കാർ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒന്നൊന്നായി അബദ്ധങ്ങൾ.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചൈനയിൽ 300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ്

sand storm

ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് നിയമനം

തിരുവനന്തപുരത്ത് ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള പരിചയവുമോ ജുഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.

SAP

ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ച് വർഷത്തിൽ കുറയാതെയുള്ള പരിചയം അല്ലെങ്കിൽ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം. സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത വേണം. കോടതി ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. നിയമന തിയതിയിൽ 65 വയസ്സ് പൂർത്തിയാകാൻ പാടില്ല. അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ അപേക്ഷിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരും അപേക്ഷിക്കേണ്ടതില്ല.

achayan ad

യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ പൂർണ്ണമായ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 26ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷകൾ നേരിട്ടും തപാലിലും സ്വീകരിക്കും

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കാന്‍ പൊതുപഠനകേന്ദ്രങ്ങള്‍

എറണാകുളം: ജില്ലയിലെ മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പ്രദേശത്തെ കുട്ടികള്‍ക്കും, ഡിജിറ്റൽ പഠനസങ്കേതങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത കുട്ടികൾക്കുമായി പൊതു വിദ്യാഭ്യാസവകുപ്പ് 49 പൊതുപഠന കേന്ദ്രങ്ങള്‍ സജ്ജമാക്കി. കുട്ടമ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ പൊതു പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. 13 ആദിവാസി ഊരുകളിലായി 25 പഠനകേന്ദ്രങ്ങളാണ്  പ്രവർത്തിക്കുന്നത്

eldho

അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍ മേഖലയിലും ജില്ലയിലെ തീരദേശ പിന്നാക്ക മേഖലകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പൊതുപഠനകേന്ദ്രങ്ങൾ സജ്ജമാക്കി. ഓരോ പഠനകേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അധ്യാപകര്‍ക്ക് പ്രത്യേക ചുതല നല്‍കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഐ.സി.ഡി.എസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ്  പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

achayan ad

വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണ്. സിഗ്നല്‍തടസ്സം നേരിടുന്ന ആദിവാസി മേഖലകളില്‍ റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ് ടോപ്പിന്‍റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് പൊതു വിദ്യാഭ്യാസവകുപ്പ് എല്ലാ കുട്ടികളെയും ഡിജിറ്റല്‍ പഠനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംശയദൂരീകരണവും  അധ്യാപകരുമായുള്ള ആശയ വിനിമയവും പൊതുപഠനകേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു.

webzone
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights