സര്‍ക്കാര്‍ ഐടിഐ അഡ്മിഷന്‍: ഓണ്‍ലൈന്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ  104 സര്‍ക്കാര്‍ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് സപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നിക്കേണ്ടത്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാം. പ്രോസ്പെക്ടസും മാര്‍ഗ്ഗനിര്‍ദേശങ്ങളും വെബ്സൈറ്റിലും പോര്‍ട്ടലിലും ലഭ്യമാണ്. പോര്‍ട്ടലില്‍ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓണ്‍ലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലും അപേക്ഷിക്കാം.

webzone

നിശ്ചിത തിയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തിയതി എന്നിവ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കണം. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം തെരഞ്ഞെടുക്കണം.

കൈറ്റ് വിക്‌ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ വെള്ളിയും ഞായറും.

 കൈറ്റ്  വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കൾ ദിവസങ്ങളിൽ കൈറ്റ് വിക്‌ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്ക് പകരം പൊതുപരിപാടികളായിരിക്കും.

vibgyor ad

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 8, 10.30 ഉച്ചയ്ക്ക് 1, 3.30 വൈകുന്നേരം 6 സമയങ്ങളിൽ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോൺ-ഇൻ സംപ്രഷണമുണ്ടായിരിക്കും.

alluras

വെള്ളിയാഴ്ച പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ഉള്ളതിനാൽ മറ്റു ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പ്ലസ്‌വൺ റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും  firstbell.kite.kerala.gov.in ൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ട്രോൾഫ്രീ നമ്പർ: 18004259877.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അശരണരായ സ്ത്രീകള്‍ക്ക് ആശ്രയമാകാന്‍ ശരണ്യ പദ്ധതി.

വിവാഹമോചിതരും  തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ്  സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ  ചെയ്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യ രോഗികളുമായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.

.

പരമാവധി 50,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുന്നത്. പ്രൊജക്റ്റ് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.വായ്പാ തുകയുടെ 50%, പരമാവധി 25000 രൂപ സബ്‌സിഡിയായി അനുവദിക്കും. സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോവുകയും ആദ്യ വായ്പയുടെ 50% എങ്കിലും തിരിച്ചടക്കുകയും ചെയ്യുന്നവര്‍ക്ക്  സംരംഭം വിപുലീകരിക്കുന്നതിന്  കുറഞ്ഞ പലിശ നിരക്കില്‍ തുടര്‍ വായ്പ അനുവദിക്കും.  പ്രായപരിധി 18 നും 55 നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്.

dance

ബിരുദധാരികള്‍,  പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ളവര്‍, വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ, ഐടിസി എന്നിവയില്‍നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.പദ്ധതിയില്‍ സഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിതവേതനം ലഭിക്കുകയല്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു.

hill monk ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്.

പത്താതരം മുതല്‍ പി ജി  വരെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന,  വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷ ക്ലാസ്സുകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം .10 ,11 ,12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ അപേക്ഷ   നവംബര്‍  15 നകവും  ഡിഗ്രി, പി.ജി അപേക്ഷ ഡിസംബര്‍ 15 നകവും  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. 

eldho

അപേക്ഷ ഫോറം  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൈനികക്ഷേമ വകുപ്പിന്റെ  വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഡൗണ്‍ ലോഡ് ചെയ്ത ഫോം 2 രൂപ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച്  ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

dreamz ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്റ്റോറേജ് കുറവാണോ? നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍.

ദീര്‍ഘകാല ഉപയോഗം കൊണ്ട് സ്മാര്‍ട്ട്ഫോണുകള്‍ മന്ദഗതിയിലാകുകയും അവയുടെ പ്രവര്‍ത്തനത്തില്‍ കാലതാമസം നേരിടുകയും ചെയ്യാം. ഫോണിന്റെ ‘പെർഫോമൻസ്’ പല കാരണങ്ങളാല്‍ മന്ദഗതിയില്‍ ആവാമെങ്കിലും പലപ്പോഴും, ദീര്‍ഘകാലത്തെ പെർഫോമൻസ് മൂലം ശേഖരിക്കപ്പെടുന്ന കാഷെ മെമ്മറിയാണ് അതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് .

വെബ്സൈറ്റുകള്‍, ബ്രൗസറുകള്‍, ആപ്പുകള്‍ എന്നിവ വേഗത്തില്‍ ലോഡുചെയ്യാന്‍ സഹായിക്കുന്നതിന് താല്‍ക്കാലികമായി ഡാറ്റ സംഭരിക്കുന്ന ഒരു റിസര്‍വ്ഡ് സ്റ്റോറേജ് ലൊക്കേഷനാണ് കാഷെ. യൂസര്‍നെയിം അല്ലെങ്കില്‍ പാസ്വേഡ് പോലുള്ള ഓട്ടോ ഫില്‍ ഡാറ്റ സേവ് ചെയ്യുന്നതിനാല്‍ ഈ കാഷെ ഡാറ്റ ഉപയോഗപ്രദമാണ്. അതിനാല്‍ ഉപയോക്താക്കള്‍ ഓരോ തവണയും ലോഗിന്‍ ചെയ്യേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ ഫോണ്‍ ബ്രൗസറില്‍ നിന്നും ആപ്പുകളില്‍ നിന്നും കാലാകാലങ്ങളില്‍ അവ നീക്കം ചെയ്യുന്നത് ഫോണിന്റെ പെർഫോമൻസിൽ വലിയ വ്യത്യാസം സൃഷ്ടിക്കും.

tally 10 feb copy

നിങ്ങള്‍ക്ക് എങ്ങനെ ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യാമെന്ന് ഞങ്ങള്‍ ഇവിടെ കാണിച്ചുതരുന്നു:

സ്റ്റെപ്പ് 1: നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ക്രോം ബ്രൗസര്‍ തുറക്കുക.

സ്റ്റെപ്പ് 2: ബ്രൗസറിന്റെ മുകളില്‍ വലത് കോണില്‍, മൂന്ന് കുത്തനെയുള്ള കുത്തുകള്‍ പ്രതിനിധീകരിക്കുന്ന മെനു ബട്ടണില്‍ ടാപ്പുചെയ്യുക.

സ്റ്റെപ്പ് 3: സെറ്റിംഗ്‌സില്‍ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 4: ‘പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി’ തിരഞ്ഞെടുക്കുക. 

സ്റ്റെപ്പ് 5: ക്ലിയര്‍ ബ്രൗസിംഗ് ഡാറ്റ ടാപ്പ് ചെയ്യുക

സ്റ്റെപ്പ് 6: നിങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ‘ടൈം റേഞ്ച്’ നല്‍കാനും ഇത് ആവശ്യപ്പെടും. നിങ്ങള്‍ കാഷെ മായ്ക്കാന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍, ‘ബ്രൗസിംഗ് ഹിസ്റ്ററി’, ഒപ്പം ‘കുക്കികളും സൈറ്റ് ഡാറ്റയും’ എന്നിവ തിരഞ്ഞെടുത്തു എന്ന് ഉറപ്പാക്കുക.

സ്റ്റെപ്പ് 7: ക്ലിയര്‍ ഡാറ്റ തിരഞ്ഞെടുക്കുക.

ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യുക എന്നതാണ് ആദ്യം നമ്മുടെ മനസ്സില്‍ വരുക; എന്നിരുന്നാലും, ആപ്പ് കാഷെ മെമ്മറി മായ്ക്കുന്നത് ഫോണിന്റെ സംഭരണത്തിലും വേഗത്തിലും കാര്യമായ സ്വാധീനം ചെലുത്തും. 

st.stephen uzhavor

ആപ്പ് കാഷെ ക്ലിയര്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍ ഇതാ:

സ്റ്റെപ്പ് 1: സെറ്റിംഗ്‌സ് തുറക്കുക.

സ്റ്റെപ്പ് 2: സ്റ്റോറേജില്‍ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3: മറ്റ് ആപ്പുകളില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 4: ഈ ലിസ്റ്റിലെ ആപ്പുകള്‍ അവര്‍ ഉപയോഗിക്കുന്ന സ്റ്റോറേജിന്റെ അളവ് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റെപ്പ് 5: നിങ്ങള്‍ക്ക് കാഷെ മായ്ക്കേണ്ട ഒരു ആപ്പ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 6: ക്ലിയര്‍ കാഷെ ക്ലിക്കുചെയ്യുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓണത്തിന് റെക്കോർഡ് പാൽ വിൽപ്പനയുമായി മിൽമ.

പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ; ഓണക്കാലത്ത് വിറ്റത് 80 ലക്ഷം ലിറ്റര്‍ പാല്‍
മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്.

vibgyor ad

ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്..തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പന. 4.86 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425മെട്രിക് ടണ്‍ നെയ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് കഴിഞ്ഞു.

SAP

ഇത് കൂടാതെ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്‌സ്, പേട, ഫ്‌ളവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ ഓർമയായി.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആദ്യമായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ മലയാളിയാണ് ഒ ചന്ദ്രശേഖരന്‍.

 

dance

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളില്‍ പന്തു തട്ടിയായിരുന്നു കായികരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടര്‍ന്നു. തുടര്‍ന്ന് ബോംബെ കാള്‍ട്ടക്‌സില്‍ ചേര്‍ന്നു. 1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ ചന്ദ്രശേഖരന്‍, ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു.

1960ലെ റോം ഒളിമ്പിക്‌സില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. 1964ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

1962ലെ ടെല്‍ അവീവ് ഏഷ്യന്‍ കപ്പില്‍ വെള്ളി. 1959, 1964 വര്‍ഷങ്ങളില്‍ മെര്‍ദേക്ക ഫുട്‌ബോളില്‍ വെള്ളി എന്നിവ നേടിയിട്ടുണ്ട്. 1964 ടോക്യോ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ കളിച്ചെങ്കിലും ടീമിന് യോഗ്യത നേടാനായില്ല. 1966ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ചന്ദ്രശേഖരന്‍ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കളി നിര്‍ത്തിയ ശേഷം കേരള ടീമിന്റെ സെലക്ടറും കൊച്ചി കേന്ദ്രമായി ആരംഭിച്ച എഫ് സി കൊച്ചിന്‍ ടീമിന്റെ ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

alluras
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വനഭൂമി പട്ടയം: നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കും*

വനഭൂമി 1977 മുമ്പ് കൈവശമാക്കിയവര്‍ക്കുള്ള പട്ടയ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനകം സംയുക്ത സര്‍വ്വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ സര്‍വ്വെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വയനാട് ജില്ലയില്‍ 1500 ഓളം പേര്‍ക്ക് കൈവശ ഭൂമിയുടെ രേഖ ലഭിക്കാന്‍ സാഹചര്യമൊരുക്കുന്ന ഈ നടപടി ഒരു കാരണവശാലും ഇനി വൈകിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

eldho

ജനങ്ങളുമായി ബന്ധമില്ലാത്ത വകുപ്പായി വനം വകുപ്പിനെ മാറ്റരുതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ മാനുഷിക പക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശിച്ചു. വന്യമൃഗങ്ങളുടെ കടന്നാക്രമണം മൂലം ജീവനാശവും കൃഷി നാശവും സംഭവിക്കുന്നത് തടയാന്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാന്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലയ്ക്ക് പ്രത്യേകമായി പദ്ധതി തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. എം.എല്‍.എമാരുടെ വികസന നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഉപയോഗപ്പെടുത്തി എങ്ങനെ ഫലപ്രദമായി ഇവ നടപ്പാക്കാനാകുമെന്നു പരിശോധിക്കും. തൊഴിലുറപ്പു പദ്ധതി വഴി ഇവയുടെ പരിപാലനവും നിര്‍വ്വഹിക്കാനാകും. പദ്ധതി തയ്യാറാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാന വ്യാപകമായി വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ അഭിപ്രായം സ്വരൂപിച്ചതായി മന്ത്രി അറിയിച്ചു.

webzone

വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. അതേ സമയം കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കര്‍ഷകരെ ബോധവത്ക്കരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള രണ്ട് കേന്ദ്ര പദ്ധതികളില്‍ ഉള്‍പ്പെടെ വനാതിര്‍ത്തികളിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തുന്നതിന് ജില്ലയില്‍ പൈലറ്റ് പദ്ധതി തയ്യാറാക്കും. വന്യജീവികളുടെ ശല്യം തയുന്നതിന് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

FAIMOUNT
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പത്തനതിട്ടയുടെയും ആഭിമുഖ്യത്തില്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ മുഖ്യാതിഥി ആയിരുന്നു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യുട്ടി ജില്ലാ മാസ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാഭായി, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത് എന്നിവര്‍ പങ്കെടുത്തു.

friends travels

പെയിന്റിംഗ് മത്സരം

നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പെയിന്റിംഗ് മത്സരം നടത്തുന്നു. നേത്രദാനം മഹാദാനം എന്ന വിഷയത്തിലാണ് മത്സരം. ക്രയോണ്‍, കളര്‍ പെന്‍സില്‍, വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിച്ച് എ3 ഷീറ്റില്‍ വരച്ച് സ്‌കാന്‍ ചെയ്ത സൃഷ്ടികള്‍ npcbwyd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.പി.സി.ബി ഓഫീസില്‍ നേരിട്ടും നല്‍കാം. സൃഷ്ടികള്‍ സെപ്തംബര്‍ നാലിന് മുമ്പായി ലഭ്യമാക്കണം. കുട്ടിയുടെ തനത് സൃഷ്ടിയാണെന്നുള്ള രക്ഷിതാവിന്റെ സാക്ഷ്യ പത്രവും ഇതിനോടൊപ്പം അയയ്‌ക്കേണ്ടതാണ്. ഒന്നാം സ്ഥാനം 1500 രൂപ, രണ്ടാം സ്ഥാനം 1000 രൂപ, മൂന്നാം സ്ഥാനം 500 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്കുള്ള സമ്മാന തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447103711, 9947935414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

dance
Verified by MonsterInsights