നാടകരചന, നാടകാവതരണം: ഗ്രന്ഥങ്ങൾക്കുളള അവാർഡിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

2019 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്ഥാന സർക്കാർ അവാർഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാർഡിന് അപേക്ഷ സമർപ്പിക്കാനുളള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു. 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടകഗ്രന്ഥത്തിന്റെ മൂന്നു കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം സെപ്റ്റംബർ 30 ന് വൈകുന്നേരം 5 മണിക്കുളളിൽ അക്കാദമിയിലേക്ക് അയക്കണം.
വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ – 680 020. ഫോൺ : 0487 – 2332134.

insurance ad

ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനവുമായി തൊഴിൽ വകുപ്പ് 18,38,000 രൂപ അനുവദിച്ചു

എറണാകുളം ജില്ലയിൽ ഓണക്കാലത്ത് 554 തൊഴിലാളികള്‍ക്ക് 18 ലക്ഷത്തിലധികം രൂപ (1838080) അനുവദിച്ചതായി ജില്ലാ ലേബർ ഓഫീസർ പി.എസ്. മർക്കോസ് അറിയിച്ചു.എക്സ്ഗ്രേഷ്യ, മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി, മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ധനസഹായം എന്നീ ഇനങ്ങളിൽ ആണ്  തുക അനുവദിച്ചത്.  

 

webzone

ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍,  എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ സാമ്പത്തിക വര്‍ഷം 100 ക്വിന്റലില്‍ താഴെ കയര്‍ പിരിച്ച സംഘങ്ങളിലെ തൊഴിലാളികള്‍ക്കുമായി 9,82,000 രൂപയും അനുവദിച്ചിട്ടുണ്ട്. 2000 രൂപ നിരക്കില്‍ അനുവദിച്ചിട്ടുള്ള ധനസഹായം 491 തൊഴിലാളികള്‍ക്ക് ലഭ്യമാകും

st. marys

മരം കയറ്റ തൊഴിലാളി അവശത പെൻഷൻ വഴി 57 പേർക് 1600 രൂപ നിരക്കിൽ 2021ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയുള്ളത് അനുവദിച്ചു. ആകെ 4,56,000 രൂപയാണിത്. മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ധനസഹായം വഴി അർഹരായ 6 കുടുംബങ്ങളിൽ 4 കുടുംബങ്ങൾക് അര ലക്ഷം രൂപ വിതവും 2 കുടുംബങ്ങൾക് 1 ലക്ഷം രൂപ വീതവും അനുവദിച്ചു.

achayan ad

ബി പി എൽ കാർഡ് ഉടമകളായ 9,127 പേർക്കായി 91,27,000 രൂപ ധനസഹായം

കോതമംഗലം മണ്ഡലത്തിൽ ബി പി എൽ – അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 9,127 പേർക്കായി 91,27,000 രൂപ ധനസഹായം വിതരണം ചെയ്യും.  കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ, വെൽഫയർ ഫണ്ട് പെൻഷനോ അടക്കമുള്ള ഒരു ധനസഹായവും ലഭിക്കാത്തവർക്കാണ് ധനസഹായം ലഭിക്കുക. 

 

വാരപ്പെട്ടി എസ് സി ബി – 438,ഇടമലയാർ എസ് സി ബി – 559, കുറ്റിലഞ്ഞി എസ് സി ബി – 1200,മാലിപ്പാറ എസ് സി ബി – 360,പിണ്ടിമന എസ് സി ബി – 338,കീരംപാറ എസ് സി ബി – 657,മാതിരപ്പിളളി എസ് സി ബി – 417,കോട്ടപ്പടി എസ് സി ബി(നമ്പർ 152) – 260,കോട്ടപ്പടി എസ് സി ബി(നമ്പർ 155) – 367,കോതമംഗലം എസ് സി ബി(നമ്പർ 354) – 300,കോതമംഗലം എസ് സി ബി(നമ്പർ 583) – 906,കോഴിപ്പിളളി എസ് സി ബി – 167,ഊന്നുകൽ എസ് സി ബി – 523,കവളങ്ങാട് എസ് സി ബി – 908,മാമലക്കണ്ടം എസ് സി ബി – 357,കുട്ടമ്പുഴ എസ് സി ബി – 1370 എന്നിങ്ങനെ 16 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നായി 9,127 പേർക്കാണ് ആയിരം രൂപ വീതം ആകെ 91,27,000/ – രൂപ ധനസഹായമായി അനുവദിച്ചിട്ടുള്ളത്.അർഹരായവർക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി പണം കൈമാറുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

vibgyor ad

ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം | UPSC CDS II പരീക്ഷാ വിജ്ഞാപനം വന്നു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കംബൈൻഡ് ഡിഫൻസ് സർവിസ് (CDS) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

തിരഞ്ഞെടുക്കപ്പെട്ടാൽ ₹56,100 രൂപ
മുതൽ ₹2.5 ലക്ഷം രൂപ വരെ ശമ്പളം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 ഓഗസ്റ്റ് 24

tally 10 feb copy

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക:

https://bit.ly/upsc-cds-ii-exam-21

ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും.  18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു.  30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്.  ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ആഗസ്റ്റ് 19 – 9446443064, 7907762654, 9656586069. ആഗസ്റ്റ് 20 – 7012600086, 8921500553, 8330805595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

st. marys

എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് 25 വരെ അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എ.ഐ.സി.റ്റി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2327707.

e bike2

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉത്തരവ് പ്രകാരം 13,759 കുടുംബങ്ങൾക്ക് സഹായമേകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നൽകി ആശ്വാസമേകാനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.  

catering

പിഎസ്‌സി പരീക്ഷകൾ മാറ്റി

ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പിഎസ്‌സി പരീക്ഷകള്‍ സാ​ങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. ഒക്ടോബര്‍ മാസം 23-ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30-ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പിഎസ്‌സി അറിയിച്ചു.

ashli

ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെര്‍വന്‍റ്​സ്​, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (സ്പെഷ്യൽ ടെസ്റ്റ് – ജൂലൈ 2011) ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന്റെ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 25 ബുധനാഴ്ച 12 മണി വരെയായി ദീർഘിപ്പിച്ചതായും പിഎസ്‌സി അറിയിച്ചു.

eldho

ഹോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 332/20) തസ്തികയിലേക്ക് 2011 ഓഗസ്റ്റ് 25, 27 സെപ്റ്റംബർ 1, 3, 4, 5, 2 14, 15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് അടുത്തുള്ള പി.എസ്.സി. ജില്ല റീജിയണൽ ഓഫീസിൽ വച്ചും പ്രമാണപരിശോധന നടത്താവുന്നതാണ്. കോവിഡ് 19 നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഓഫീസ് പരിസരത്ത പ്രവേശിക്കുവാൻ പാടുള്ളൂ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

insurance ad

പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം

* പത്ത് വനിതാ സഹകരണ സംഘങ്ങളിൽ പുതിയ സംരംഭകത്വം തുടങ്ങി
ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത് വനിതാ സഹകരണ സംഘങ്ങളിൽ ആരംഭിച്ചത്. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തിൽ നടന്ന ചടങ്ങ് മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സംരംഭക മേഖലയിൽ മികച്ച മുന്നേറ്റമാണ് വനിതകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ലാഭവിഹിതത്തിൽ നിന്നും നിന്നും നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വായ്പകൾ തിരിച്ചടയ്ക്കുന്നതിനും പ്രവർത്തനങ്ങൾക്കായി നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്നതിലും വനിതകൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ സഹകരണ സംഘങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിതരണം ചെയ്തതോടെയാണ് പൊതു വിപണിയിൽ ഇവയുടെ വില കുറഞ്ഞത്. സഹകരണ മേഖലയും പൊതുമേഖലയും നടത്തുന്ന ഇടപെടലാണ് സാധാരണക്കാർക്ക് സഹായമാകമാകുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പൾസ് ഓക്‌സിമീറ്ററിന് 3000 രൂപയായിരുന്നു സ്വകാര്യ കമ്പനികൾ ഈടാക്കിയിരുന്നത്. സഹകരണ സംഘങ്ങൾ ആദ്യം 1200 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും നൽകി. ഇതോടെ പൊതുവിപണിയിലും വിലകുറഞ്ഞു. 1200 രൂപ ഈടാക്കിയിരുന്ന പിപിഇ കിറ്റുകൾ ഇപ്പോൾ 200 രൂപയ്ക്കു ലഭിക്കും. ഇതും സഹകരണ മേഖലയിലെ സംരംഭകത്വങ്ങളുടെ ഇടപെടലുകളെ തുടർന്നാണ്.

designere dream world

സംസ്ഥാനത്തെ വിവിധ മേഖലകളിൽ സഹകരണ മേഖലയുടെ ഇടപെടലുകൾ വ്യാപിക്കുകയാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള ഈ ഇടപെടലുകൾ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. വരും ദിവസങ്ങളിൽ യുവാക്കളുടെ സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്യും. അവരുടെ ഇടപെടലുകൾ പുത്തൻ ദിശാബോധം നൽകും. നെൽകർഷകരുടെ സഹകരണ സംഘങ്ങൾ സംഭരണവും വിതരണവും കൂടി വ്യാപമാക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നും മന്തി പറഞ്ഞു. ടി.പി. രാമകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ വിവിധ സഹകരണ സംഘം ഭാരവാഹികൾ, സഹകാരികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ELECTRICALS

തിരുവനനന്തപുരം ജില്ലയിൽ ബാലരാമപുരം വനിതാ സഹകരണ സംഘം (മാസ്‌ക് നിർമ്മാണ യൂണിറ്റ്), പത്തനംതിട്ട തുവയൂർ നോർത്ത് വനിതാ സഹകരണ സംഘം (മാസ്‌ക്, ക്യാരിബാഗ്), കോട്ടയം ചങ്ങനാശേരി മുൻസിപ്പൽ വനിതാ സഹകരണ സംഘം (ക്യാരി ബാഗ്, മാസ്‌ക്), എറണാകുളം കോതമംഗലം വനിതാ സഹകരണ സംഘം (മാസ്‌ക്, ക്യാരി ബാഗ്, സാനിറ്റൈസർ), തൃശ്ശൂർ മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം (പിപിഇ കിറ്റ്, സാനിറ്റൈസർ), പാലക്കാട് തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം (മാസ്‌ക്, പിപിഇ കിറ്റ്, ടെയ്‌ലറിംഗ് യൂണിറ്റ്), മലപ്പുറം പത്തപ്പിരിയം വനിതാ സഹകരണ സംഘം (സാനിറ്റൈസർ, ഹാൻഡ് വാഷ്) കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്‌ക്), കണ്ണൂർ പരിയാരം വനിതാ സർവീസ് സഹകരണ സംഘം (മാസ്‌ക്, ഹാൻഡ് വാഷ്, ക്യാരിബാഗ്, പിപിഇ കിറ്റ്) കാസർഗോഡ് മടിക്കൈ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്‌ക്) തുടങ്ങിയ സംഘങ്ങൾക്കാണ് ഇന്നലെ ധനസഹായം നൽകുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെ ഡിസ്‌ക്ക് എംപ്‌ളോയേഴ്‌സ് പോർട്ടലും തൊഴിൽ മേളയും വൈ ഐ പി 2021ഉം ഉദ്ഘാടനം ചെയ്തു

കെ ഡിസ്‌ക്കിന്റെ നേതൃത്വത്തിലുള്ള എംപ്‌ളോയേഴ്‌സ് പോർട്ടലിന്റേയും യങ് ഇൻവെസ്‌റ്റേഴ്‌സ് പ്രോഗ്രാം 2021ന്റെയും തൊഴിൽ മേളയുടെയും ഉദ്ഘാടനം നടന്നു. തൊഴിലുടമകളുടെ പോർട്ടലിന്റെ ഉദ്ഘാടനം ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. നമ്മൾ വിജ്ഞാന സമൂഹമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് കൺുപിടുത്തങ്ങൾ നടത്താനും ആശയങ്ങൾ രൂപപ്പെടുത്താനും സ്‌കോളർഷിപ്പ് നൽകി പ്രോത്‌സാഹിപ്പിക്കണം. ഇതിലൂടെ വലിയ മാറ്റം സൃഷ്ടിക്കാനാവും. ഇത്തരം കൺുപിടുത്തങ്ങൾക്ക് പേറ്റന്റ് ഉൾപ്പെടെ ലഭ്യമാക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. 20 ലക്ഷം പേർക്ക് കേരളത്തിൽ തൊഴിൽ സാധ്യത കൺുകൊൺ് മൂന്നു തരത്തിലുള്ളവർക്കാണ് പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ പ്രവൃത്തി പരിചയം കൂടി പ്രയോജനപ്പെടുത്തി കൂടുതൽ മികച്ച തൊഴിൽ കൺെത്താൻ രജിസ്റ്റർ ചെയ്യാം. തൊഴിൽ നഷ്ടപ്പെട്ടവർക്കും പുതിയതായി പഠിച്ചിറങ്ങുന്നവർക്കും പോർട്ടൽ പ്രയോജനപ്പെടും. എല്ലാ തൊഴിലിനും വിജ്ഞാനം അത്യന്താപേക്ഷിതമാണ്. കാർഷിക, വ്യവസായ മേഖലകളിലും സാങ്കേതിക അപ്‌ഡേഷൻ നടക്കണമെന്ന് മന്ത്രി പറഞ്ഞു.

വൈ. ഐ. പി 2021 പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്കിടയിൽ നൂതന സംസ്‌കാരം പ്രോത്‌സാഹിപ്പിക്കാൻ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒൻപത് മുതൽ 12 വരെ ക്‌ളാസുകളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ഒന്നു മുതൽ 12 വരെ ക്‌ളാസുകളിലെ കുട്ടി ശാസ്ത്രജ്ഞരെ പ്രൊത്‌സാഹിപ്പിക്കേൺതുൺ്. 2018ൽ വൈ. ഐ. പി ആരംഭിച്ചപ്പോൾ 100 ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 2021 ൽ 30,000 ടീമുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനതലത്തിൽ വിജയിക്കുന്ന രൺായിരം ടീമുകൾക്ക് 50,000 രൂപ വീതമാണ് സമ്മാനം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഉത്പാദന യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ഏകോപനവും നടക്കണമെന്ന് തൊഴിൽ മേള ഉദ്ഘാടനം ചെയ്തു കൊൺ് മന്ത്രി പറഞ്ഞു. വിവരസാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾക്കായി ബൃഹത്തായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളം വിവര സാങ്കേതിക രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എന്നും മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേയർ ആര്യാ രാജേന്ദ്രൻ, കെ ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. കെ. എം. എബ്രഹാം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ELECTRICALS
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights