പോളിടെക്നിക് വിദ്യാർഥികൾക്ക് എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്

സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

webzone

ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തിനും അപേക്ഷിക്കാം. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.

tally 10 feb copy

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് മദർതെരേസ സ്‌കോളർഷിപ്പ്

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിങ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


👉🏻 കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്.

👉🏻 സർക്കാർ അംഗീകൃത സെൽഫ് ഫിനാന്‌സിങ് നഴ്‌സിങ് കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

👉🏻 സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

👉🏻 പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.

👉🏻 കോഴ്‌സ് ആരംഭിച്ചവർക്കും/ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

👉🏻 ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ.,

👉🏻 കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് 👉🏻അപേക്ഷിച്ച് ലഭിച്ചവർ വീണ്ടും അപേക്ഷക്കേണ്ടതില്ല.

👉🏻 50 ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും.

👉🏻 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

http://minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.

📞കൂടുതൽ വിവരങ്ങൾക്ക: 0471-2300524.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.

 എല്ലാ വർഷവും സെപ്റ്റംബർ 5 ന് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിക്കുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ദേശീയ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്. ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അദ്ധ്യാപകൻ, തത്ത്വചിന്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ശ്രദ്ധേയമായ തന്റെ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനാണ്. 1888 സെപ്റ്റംബർ 5 നാണ് അദ്ദേഹം ജനിച്ചത്.

gba

ഡോ. രാധാകൃഷ്ണൻ യുവാക്കളെ വളരാനും വിദ്യാഭ്യാസത്തിന്റെ ശക്തി കൊണ്ട് ലോകത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കാനും എപ്പോഴും പ്രോത്സാഹിപ്പിച്ചു. 1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.

webzone

ഡോ.രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5 ന് തിരുത്തണി പട്ടണത്തിലെ ഒരു തെലുങ്ക് കുടുംബത്തിലാണ്‌ ജനിച്ചത്. ഒരു പ്രഗല്‍ഭനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളമുള്ള തന്റെ പഠനത്തില്‍ വിവിധ സ്കോളർഷിപ്പുകൾ നേടി. അദ്ദേഹം തിരുപ്പതിയിലെ സ്കൂളുകളിലും തുടർന്ന് വെല്ലൂരിലും പഠിക്കുകയുണ്ടായി.മദ്രാസിലെ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ഡോ. രാധാകൃഷ്ണൻ ഫിലോസഫി പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വചിന്തകരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.

FAIMOUNT

ബിരുദം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ തത്ത്വചിന്തയുടെ (ഫിലോസഫി) പ്രൊഫസറായി, തുടർന്ന് മൈസൂർ സർവകലാശാലയിൽ തത്ത്വചിന്ത പ്രൊഫസറായി.1962 ൽ ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം നിയമിതനായി. 1967 വരെ അദ്ദേഹം ആ പദവിയിൽ സേവനമനുഷ്ഠിച്ചു.

eldho

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില കൃതികൾ ഇവയാണ്: രവീന്ദ്രനാഥ ടാഗോറിന്റെ തത്ത്വചിന്തകള്‍, സമകാലിക തത്ത്വചിന്തയില്‍ മതത്തിന്റെ സ്വാധീനം, ഒരു ഹിന്ദുവിന്റെ ജീവിതവീക്ഷണം, ജീവിതത്തിന്റെ ആദർശപരമായ കാഴ്ചപ്പാട്, കൽക്കി അല്ലെങ്കിൽ നാഗരികതയുടെ ഭാവി, നമുക്ക് ആവശ്യമുള്ള മതം, ഗൗതമ ബുദ്ധൻ, ഇന്ത്യയും ചൈനയും, തുടങ്ങിയവ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് പത്തു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

 സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

koottan villa

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കൂടാതെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാകളിലാണ് നാളെ യെല്ലോ അലർട്ട് നിര്‍ദേശം പുറപ്പെടുവിച്ചത്.

hill monk ad

നാളെ മുതല്‍ ചൊവ്വാഴ്ച വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

march 27 copy

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ പരിഗണിക്കൂ. പ്ലസ് ടു/ ഡിഗ്രിയ്ക്ക് 60 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

 ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് ഫൈനൽ എന്നിവയ്ക്ക് സ്‌കോളർഷിപ്പ് തുക ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

96 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി.

വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകൾ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണവും ട്രാൻസ്ജന്റർ വിഭാഗത്തിൽപ്പെട്ടവർക്കുള്ള കിറ്റുകളുടെ വിതരണവും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയാണ് എല്ലാ ജില്ലകളിലും നടപ്പിലാക്കിയത്. സംസ്ഥാനത്തെ 96 ശതമാനം കാർഡ് ഉടമകൾ കിറ്റുകൾ കൈപ്പറ്റിയതായി മന്ത്രി അറിയിച്ചു.

webzone

 എ.എ.വൈ വിഭാഗത്തിലെ 98.25 ശതമാനം, പി.എച്ച്.എച്ച് 98.52, എൻ.പി.എസ് 96.27, എൻ.പി.എൻ.എസ് 91.93 റേഷൻ കാർഡുടമകളും കിറ്റുകൾ കൈപ്പറ്റിയതായി മന്ത്രി കൂട്ടിച്ചേർത്തു. കിറ്റു വിതരണം വൻ വിജയമാക്കിയ റേഷൻ വ്യാപാരികൾ, സപ്ലൈകോ ജീവനക്കാർ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സൈബര്‍ സെക്യൂരിറ്റി, ക്രിമിനോളജി പ്രവേശനം: അപേക്ഷ സെപ്റ്റംബര്‍ ആറുവരെ.

ജോധ്പുരിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.ടെക്. സൈബർ സെക്യൂരിറ്റി , എം.എ./എം.എസ്സി. ക്രിമിനോളജി ,മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (ചൈൽഡ് പ്രൊട്ടക്ഷൻ) , എൽഎൽ.എം. ക്രിമിനൽ ലോ/എം.എ. ക്രിമിനൽ ലോ ,ബാച്ചിലർ ഓഫ് ആർട്സ് (ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/പോലീസ് അഡ്മിനിസ്ട്രേഷൻഏതെങ്കിലും മൂന്നെണ്ണം) , ബി.എ. സെക്യൂരിറ്റി മാനേജ്മെന്റ് ,ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി , വിവിധ വകുപ്പുകളിൽ പിഎച്ച്.ഡി.

ഓരോ കോഴ്സിനും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കു വിധേയമായി കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്നോളജി ബി.ഇ./ബി.ടെക്., എം.സി. എ., എം.എസ്സി. (കംപ്യൂട്ടർ സയൻസ്), എം.എ., എൽഎൽ.ബി., ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പിഎച്ച്.ഡി: ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, സെക്കോളജി, മാനേജ്മെന്റ്, ലോ, ക്രിമിനോളജി ആൻഡ് പോലീസ് സ്റ്റഡീസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉണ്ട്. മാസ്റ്റേഴ്സ് ബിരുദം വേണം. പാർട്ട് ടൈം പിഎച്ച്.ഡി.യും ഉണ്ട്.

eldho

ഓരോ പ്രോഗാമിനും വേണ്ട വിദ്യാഭ്യാസയോഗ്യത മറ്റു വിശദാംശങ്ങൾ എന്നിവ https://policeuniverstiy.ac.inലെ വിശദമായ പ്രവേശന വിജ്ഞാപനത്തിൽ ഉണ്ട്.അപേക്ഷ ഓൺലൈനായി ഈ വെബ് ലിങ്ക് വഴി സെപ്റ്റംബർ ആറുവരെ നൽകാം.

FAIMOUNT
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിച്ച പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് പിജി (ഡിഗ്രീ+ പിജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ അപേക്ഷ ക്ഷണിച്ചു

കോഴ്സുകൾ.
📌 ഇൻ്റഗ്രേറ്റഡ് MSc bioscience
📌 ഇൻ്റഗ്രേറ്റഡ് MSc chemistry
📌 ഇൻ്റഗ്രേറ്റഡ് MSc physics
📌 ഇൻ്റഗ്രേറ്റഡ് MA ഡവലപ്പ്മെൻ്റ് സ്റ്റഡീസ്

🔲ഒരു വിദ്യാർത്ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ 3 കോഴ്സുകൾക്ക് വരെ അപേക്ഷ സമർപ്പിക്കാം.

🔲എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
17/09/2021 5 PM

🔲 അപേക്ഷ ഫീ:
രണ്ട് പ്രോഗ്രാമുകൾ വരെ
ജനറൽ/ഒബിസി – 370/-
SC/ST -160

🔲മൂന്ന് പ്രോഗ്രാമുകൾക്ക്
ജനറൽ/ ഒബിസി- 425/-
SC/ST- 215/-

🔲എൻട്രൻസ് പരീക്ഷ തീയതി പിന്നീട് അറിയിക്കും.

🔲വിശദ വിവരങ്ങൾക്കും prospectus എന്നിവക്കും താഴെ നൽകിയിരിക്കുന്ന സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്
https://admission.uoc.ac.in/admission?pages=IP

hill monk ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

https://amzn.to/3n10Wq1

ആമസോൺ പ്രൈമിനായി യോഗ്യതയുള്ള എല്ലാ ഉപഭോക്തൃ അംഗത്വ സൈൻ-അപ്പുകൾക്കും 100 രൂപ പ്രതിഫലം

ആമസോൺ പ്രൈം ബൗണ്ടിയിൽ നിങ്ങൾക്ക് എങ്ങനെ സമ്പാദിക്കാം?

നിങ്ങളുടെ സന്ദർശകർ ഏതെങ്കിലും ആമസോൺ പ്രൈം പെയ്ഡ് അംഗത്വ പ്ലാനിൽ സൈൻ അപ്പ് ചെയ്യുമ്പോൾ ഒരു നിശ്ചിത കമ്മീഷൻ നേടുക. ഞങ്ങളുടെ അംഗത്വ പരിപാടി പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു: ഏറ്റവും പുതിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾ, ആയിരക്കണക്കിന് സിനിമകൾ, ടിവി ഷോകൾ, പരിധിയില്ലാത്ത സൗജന്യ 1 ദിവസം, 2 ദിവസ ഷിപ്പിംഗ്, എക്സ്ക്ലൂസീവ് ഷോപ്പിംഗ് ഡീലുകൾ & തിരഞ്ഞെടുപ്പ്, പരസ്യരഹിത സംഗീതം എന്നിവയും അതിലേറെയും.

ഇവിടെയുള്ള ശേഖരത്തിൽ നിന്ന് ഞങ്ങളുടെ ഉപയോഗത്തിന് തയ്യാറായ ബാനറുകളിലൊന്ന് നിങ്ങളുടെ വെബ്സൈറ്റിലേക്ക് ചേർക്കുക

പ്രസക്തമായ ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖനം എഴുതി ആമസോൺ പ്രൈമിലേക്കുള്ള ഒരു ലിങ്ക് ഉൾപ്പെടുത്തുക

നിങ്ങളുടെ ടാഗുചെയ്‌ത അനുബന്ധ ലിങ്ക് നിങ്ങൾക്ക് ഇവിടെ സൃഷ്ടിക്കാൻ കഴിയും:

https://www.amazon.in/tryprime?tag=AssociateTrackingID; (നിങ്ങളുടെ അസോസിയേറ്റ് ഐഡി ഉൾപ്പെടുത്താൻ മറക്കരുത്)

Amazon.in- ൽ ഒരു പ്രൈം പെയ്ഡ് അംഗത്വത്തിനായി ഓരോ വിജയകരമായ സൈൻ-അപ്പിന് 100 രൂപ നേടുക

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

<iframe style=”width:120px;height:240px;” marginwidth=”0″ marginheight=”0″ scrolling=”no” frameborder=”0″ src=”//ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ss&ref=as_ss_li_til&ad_type=product_link&tracking_id=globalbright-21&marketplace=amazon&region=IN&placement=B09CZ5VGBH&asins=B09CZ5VGBH&linkId=cdd13e89b7a8179b101f09579614c135&show_border=true&link_opens_in_new_window=true”></iframe>

നൂറു ദിനം; ക്ഷീര വികസന വകുപ്പ് നടപ്പാക്കിയത് 1.20 കോടി രൂപയുടെ പദ്ധതികള്‍.

കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ   ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ്  ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍  ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.

https://amzn.to/3tgLyGZ

കോവിഡ് 19  റിലീഫ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 14,223 ചാക്ക്  കാലിത്തീറ്റ ജില്ലയിലെ 10, 477 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.ഇതിന് 56.89  ലക്ഷം രൂപ ചെലവിട്ടു. 6.38 ലക്ഷം രൂപ ചെലവഴിച്ച് കര്‍ഷകര്‍ക്ക് 6090 കിലോ കാള്‍ സാഗര്‍, മിനറല്‍ മിക്ചര്‍ തുടങ്ങിയവ ലഭ്യമാക്കി. സബ്സിഡി നിരക്കില്‍ തീറ്റ വിതരണം ചെയ്യുന്നതിന് 11.64 ലക്ഷം രൂപ വിനിയോഗിച്ചു.മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത് നിര്‍മാണം, പശു യൂണിറ്റ് തുടങ്ങിയവയ്ക്കായി 4.46 ലക്ഷം രൂപ കര്‍ഷകര്‍ക്കു നല്‍കി. പശുക്കള്‍ നഷ്ടപ്പെട്ട  52 ക്ഷീര കര്‍ഷകര്‍ക്ക് 15,000 രൂപ വീതം കണ്ടിജന്‍സി ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു.  ഈയിനത്തില്‍ ആകെ 7.8 ലക്ഷം രൂപ ചിലവഴിച്ചു.

ക്ഷീര സംഘങ്ങളുടെ ഉന്നമനത്തിനായി 16.8 ലക്ഷം രൂപ ചിലവിട്ടു.  
ജില്ലയിലെ ക്ഷീരസംഘങ്ങള്‍ക്ക് എഫ്.എസ്.എസ്.എ ധനസഹായമായി 45000 രൂപ വീതം ആകെ 3,60,000 രൂപ നല്‍കി. ഏറെ നാളായി പൂട്ടികിടന്ന വൈക്കം കൊതവറ ക്ഷീര സംഘത്തിന്‍റെ പുനരുദ്ധാരണത്തിനായി 61500 രൂപയും സംഘങ്ങളുടെ നവീകരണത്തിനായി ആവശ്യാധിഷ്ഠിത ഫണ്ടായി ഏഴു യൂണിറ്റുകള്‍ക്ക് 9,29,438 രൂപയും അനുവദിച്ചു. 3,30,000 രൂപ ചെലവഴിച്ച് മൂന്ന് ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്നതിനുള്ള ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിച്ചു. തീറ്റപ്പല്‍കൃഷി, ജലസേചനം, യന്ത്രവല്‍ക്കരണം എന്നിവയ്ക്കായും ധനസഹായം നല്‍കുന്നുണ്ട്. ജില്ലയില്‍ 144 ഹെക്ടര്‍  സ്ഥലത്താണ് തീറ്റപ്പുല്‍ കൃഷി നടത്തുന്നത്. 12.10 ലക്ഷം രൂപയാണ് പദ്ധതി തുക. ക്ഷീരസുരക്ഷ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി 1,08,779 രൂപയാണ്  ഈ കാലയളവിൽ  അനുവദിച്ചിട്ടുള്ളത്‌.

global ad1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights