സപ്ലിമെന്ററി പരീക്ഷ.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗ & നാച്യുറോപ്പതി കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബറിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് പരീക്ഷാ ഫീസ്. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബർ 10.

webzone

 25 രൂപ ഫൈനോടെ 15 വരെ ഫീസ് അടയ്ക്കാം. മൂന്ന് പേജുള്ള അപേക്ഷാ ഫോം www.ayurveda.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 0210-03-101-98  Exam fees and other fees എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം.

പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന് 15ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. പരീക്ഷാ ടൈം ടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് നോട്ടീസ് ബോർഡിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർഥികൾക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.

FAIMOUNT

വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (സെപ്റ്റംബർ 3)

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (സെപ്റ്റംബർ 3) ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് 32,097 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഡബ്ല്യു.ഐ.പി.ആർ. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങൾ

കേരളത്തിൽ 32,097 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂർ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസർഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.

eldho

രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 30,456 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂർ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസർഗോഡ് 547 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
98 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂർ 15 വീതം, കൊല്ലം, വയനാട് 14 വീതം, പത്തനംതിട്ട 13, കാസർഗോഡ് 7, കോട്ടയം, എറണാകുളം 6 വീതം, തൃശൂർ 3, ആലപ്പുഴ, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

webzone

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂർ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂർ 1855, കാസർഗോഡ് 331 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,68,087 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 5,34,805 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 33,282 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3112 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

march 27 copy
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 32 തദ്ദേശ വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു.

സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശം നൽകി. കരട് വോട്ടർപട്ടിക സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട വാർഡുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം എന്നീ വാർഡുകളിലും വോട്ടർ പട്ടിക പുതുക്കും.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധി നഗർ എന്നീ വാർഡുകളിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 20  ഗ്രാമപഞ്ചായത്ത് വാർഡുകളിലേയും എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ ഓരോ മുനിസിപ്പാലിറ്റി വാർഡുകളിലെയും വോട്ടർ പട്ടിക പുതുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ 20 വരെ സമർപ്പിക്കാം. സെപ്റ്റംബർ 30 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്,നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in ലും സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം.
വോട്ടർപട്ടിക പുതുക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ: ആലപ്പുഴ ജില്ലാ പഞ്ചായത്ത്-അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്ത്- ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാപഞ്ചായത്ത്-നൻമണ്ട, തിരുവനന്തപുരം ചിറയിൻകീഴ്-ഇടക്കോട്, തിരുവനന്തപുരം- പോത്തൻകോട്-പോത്തൻകോട് വാർഡ്, തൃശൂർ-മതിലകം-അഴീക്കോട്, പാലക്കാട്-കുഴൽമന്ദം-ചുങ്കമന്ദം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും, തിരുവനന്തപുരം-വിതുര-പൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര-നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാഞ്ഞൂർ- മാഞ്ഞൂർ സെൻട്രൽ, ഇടുക്കി-രാജക്കാട്-കുരിശുംപടി, ഇടുക്കി-ഇടമലക്കുടി- വടക്കേഇടലി പാറക്കുടി, തൃശൂർ- കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂർ-തോട്ടുവിള, പാലക്കാട്-എരുത്തേമ്പതി-മൂങ്കിൽമട, പാലക്കാട്-എരുമയൂർ-അരിയക്കോട്, പാലക്കാട്- ഓങ്ങല്ലൂർ-കർക്കിടകച്ചാൽ, മലപ്പുറം-പൂക്കോട്ടൂർ-ചീനിക്കൽ, മലപ്പുറം-കാലടി- ചാലപ്പുറം, മലപ്പുറം-തിരുവാലി-കണ്ടമംഗലം, മലപ്പുറം-ഊർങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കൂടരഞ്ഞി-കുമ്പാറ, കോഴിക്കോട്- ഉണ്ണിക്കുളം-വള്ളിയോത്ത്, കണ്ണൂർ-എരുവേശി-കൊക്കമുള്ള് ഗ്രാമപഞ്ചായത്തു വാർഡുകളിലും, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ-വെട്ടുകാട്, എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ- ഗാന്ധി നഗർ കോർപ്പറേഷൻ വാർഡുകളിലും എറണാകുളം പിറവം-ഇടപ്പിള്ളിച്ചിറ, തൃശൂർ-ഇരിങ്ങാലക്കുട- ചാലാംപാടം, കാസർഗോഡ്-കാഞ്ഞങ്ങാട്-ഒഴിഞ്ഞവളപ്പ് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മ്യൂസിയം കൺസർവേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു.

നാടിന്റെ കലാ സാംസ്‌കാരിക പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളും പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന പുതിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്ന രാജാരവിവർമയുടെ ചിത്രങ്ങളും സ്‌കെച്ചുകളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി രാസസംരക്ഷണ പ്രവർത്തനങ്ങൾ മ്യൂസിയം കൺസർവേഷൻ ലബോറട്ടറി നിർവഹിക്കും.

dezine world

 ഇത്തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലബോറട്ടറിയാണിത്. 1.41 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. ആർട്ട് ഗ്യാലറിയിലെ മറ്റു ചിത്രങ്ങളും പുറത്തുള്ള വ്യക്തികളുടെ ചിത്രങ്ങളും ഉൾപ്പടെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനം കൺസർവേഷൻ ലബോറട്ടറി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയം വകുപ്പിന്റെ പക്കലുള്ള 1100 ലധികം അമൂല്യമായ ചിത്രങ്ങളുടെ സംരക്ഷണത്തിന് ലബോറട്ടറി സഹായകരമാകും. ഫോട്ടോ ഡോക്യുമെന്റേഷൻ റൂം, സക്ഷൻ ടേബിൾ, വിവിധ തരം ക്യാമറകൾ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.

വി. കെ. പ്രശാന്ത് എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, മ്യൂസിയം അധികൃതർ, വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷൻ കേസെടുത്തു.

ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു.

പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ കമ്മീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ചതിൽ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി..

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്ലസ്​ വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി.

 ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബർ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബർ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി

tally 10 feb copy

നേരത്തെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ പ്ല​സ്​ വ​ൺ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ  അംഗീകാരം നൽകിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ർ​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ വ​ർ​ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. മ​റ്റ്​ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ ശി​പാ​ർ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക​ത നോ​ക്കി​യാ​വും തീ​രു​മാ​നം.

webzone

പ്ലസ്​ വൺ പ്രവേശനം പുതുക്കിയ ഷെഡ്യൂൾ

🔲 ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി: 24/08/2021

🔲 ഓൺലൈൻ അപേക്ഷ സമർപ്പണം അവസാന തീയതി: 08/09/2021

🔲 ട്രയൽ അലോട്ട്​മെന്‍റ്​ തീയതി: 13/09/2021

🔲 ആദ്യ അലോട്ട്​മെന്‍റ്​ തീയതി: 22/09/2021

🔲 മുഖ്യ അലോട്ട്​മെന്‍റ്​ അവസാനിക്കുന്ന തീയതി: 18/10/2021

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനത്തിനെതിരെ വിദഗ്ധര്‍; 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളി.

പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനം നടപ്പാകുന്നതോടെ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം അറുപതായി ഉയരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ പറയുന്നു. സീറ്റ് കൂട്ടുകയല്ല ബാച്ച് കൂട്ടുകയാണ് വേണ്ടതെന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ചെയര്‍മാനായ പ്രൊഫസർ പി.ഒ.ജെ ലബ്ബ പറഞ്ഞു.

പ്ലസ്‍വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്കൂളുകളിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60 ആകും. പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും കുട്ടികളുടെ എണ്ണക്കൂടുതല്‍ വലിയ വെല്ലുവിളിയെന്ന് അധ്യാപകരും ഈ രംഗത്തെ വിധഗ്ധരും പറയുന്നു. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 50 കുട്ടികള്‍ മാത്രമെ പാടുളളൂ എന്നായിരുന്നു പ്രൊഫസർ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.

koottan villa

കുട്ടികളുടെ എണ്ണം പെരുകുന്നത് പഠന നിലവാരത്തെ ബാധിക്കും. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കാനുമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്.

oetposter2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നേക്കും ; സാഹചര്യങ്ങൾ പഠിക്കാൻ വിദഗ്ദസമിതി.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

tally 10 feb copy


ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു യോഗത്തില്‍ ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്തെ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചത്. വിദേശ സര്‍വ്വകലാശാലകളിലേയും രാജ്യത്തേയും ആരോഗ്യവിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവിലെ രോഗികളുടെ എണ്ണത്തിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്നും തുടക്കം മുതല്‍ കേരളത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദമാണെന്നും യോഗം വിലയിരുത്തി.മരണനിരക്ക് കുറച്ച്‌ നിര്‍ത്തിയതിനെ അഭിനന്ദിച്ച വിദഗ്ധര്‍ അത് ഉയരാതിരിക്കാന്‍ ശ്രദ്ധവേണമെന്ന് നിര്‍ദേശിച്ചു

webzone

രാത്രികാല യാത്രാ നിരോധനം പോലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമില്ല. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് നിലവില്‍ രോഗബാധ അപകടകരമല്ലാത്ത സാഹചര്യമാണെന്നതിന്റെ സൂചനയാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ മേഖലകള്‍ തുറന്ന് കൊടുക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറ്റവും നന്നായി കൊവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights