Month: September 2021
മികച്ച കർഷക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയാണ് സഹകരണ ബാങ്കുകൾ. ദേശസാൽകൃത – ഷെഡ്യൂൾഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2218 ശാഖകളാണ് അടച്ചുപൂട്ടിയത്

എബിടി – എസ്ബിഐ ലയനം കഴിഞ്ഞപ്പോൾ കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അടച്ചുപൂട്ടി. കാർഷിക മേഖലയിലും കുടിൽ വ്യവസായ രംഗത്തും വായ്പകൾ നൽകി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാൽകരണം ഇതോടെ ഇല്ലാതായി. ഈ ഘട്ടത്തിൽ കർഷകർക്കും സാധാരണക്കാർക്കും താങ്ങായി സമാന്തര സാമ്പത്തിക സങ്കേതങ്ങളായി നിൽക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞു. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികൾ സഹകരണ മേഖല നടപ്പാക്കി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ 2600 വീടുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 2006 വീടുകൾ പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നിൽക്കാൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എല്ലാത്തരത്തിലുള്ള ജനോപകാര നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമല്ലാത്ത പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് സഹകരണ വകുപ്പ്. ഭരണ സമിതിയായാലും ഉദ്യോഗസ്ഥരായാലും ശക്തമായ നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്ക് ആശങ്കയില്ലാത്ത വിധം നിക്ഷേപങ്ങൾ മടക്കി നൽകാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. തൃശ്ശൂരിലുണ്ടായ സംഭവത്തിൽ കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപം മടക്കി നൽകാൻ നടപടികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളെ സാമാന്യവൽക്കരിച്ച് സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കാർഷിക മേഖലയിൽ കൂടുതൽ പദ്ധതികൾ നടത്തി മുന്നോട്ട് പോകാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നു പറഞ്ഞ മന്ത്രി മഹാകവി വള്ളത്തോളിന്റെ കർഷകൻ എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗുരുവായൂർ ദേവസ്വം പരീക്ഷ: ക്വാറന്റൈനിൽ ഉള്ളവർ രണ്ടു ദിവസം മുമ്പ് അറിയിക്കണം.
സെപ്റ്റംബർ അഞ്ചിന് തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), റസിഡന്റ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ-12/2020), കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളുടെ പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരായ ഉദ്യോഗാർത്ഥികളും, ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർത്ഥികളും, കണ്ടെയ്ൻമെന്റ് സോണിൽ നിന്നോ അന്യസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്ന ഉദ്യോഗാർത്ഥികളും വിവരം പരീക്ഷയ്ക്ക് രണ്ടൺ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ (kdrbtvm@gmail.com) മുഖേനയോ ഫോൺ മുഖേനയോ (സെക്രട്ടറി-8921480998, പരീക്ഷാ കൺട്രോളർ- 8547700068) അറിയിക്കണം.

ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ പരീക്ഷാകേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ ഇത് സംബന്ധിച്ച് ഒരു സത്യവാങ്മൂലം വെള്ള പേപ്പറിൽ എഴുതി പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടൺ് മുൻപാകെ സമർപ്പിക്കണം.
കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ അവരവർ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തി പരീക്ഷാ കേന്ദ്രത്തിനുള്ളിൽ ചീഫ് സൂപ്രണ്ടൺ് നിർദ്ദേശിക്കുന്ന പ്രകാരം ആ വാഹനത്തിനുള്ളിലിരുന്ന് പരീക്ഷ എഴുതണം. കോവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ.

ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടൺുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിപത്രം, കോവിഡ് 19 പോസിറ്റീവ് സർട്ടിഫിക്കറ്റ്, ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഇവ പരീക്ഷാ കേന്ദ്രത്തിൽ എത്തുമ്പോൾ നിർബന്ധമായും ഹാജരാക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേൺ മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ, കോവിഡ് പോസിറ്റീവായവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സർവേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു.
സാമൂഹിക സാമ്പത്തിക ഇല്ലായ്മകൾ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സർവേയ്ക്ക് സംസ്ഥാനതലത്തിൽ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ചു.
ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയിൽ ആയിരിക്കണം.

സൃഷ്ടികൾ സെപ്റ്റംബർ 10ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ചീഫ് ഓഫീസർ, റൂറൽ ഇൻഫർമേഷൻ ബ്യൂറോ, സ്വരാജ് ഭവൻ, ആറാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.
തെരഞ്ഞെടുക്കുന്ന പേര്/ലോഗോകൾക്ക് പുരസ്‌കാരം നൽകും. എൻട്രികൾ അവരവരുടെ മൊബൈൽ ഫോൺ നമ്പറടക്കം പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തി ribkerala@gmail.com ഇ-മെയിൽ എന്ന വിലാസത്തിലും നൽകാം. കൂടുതൽ വിവരങ്ങൾ 0471 2317262 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ അറിയാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐകളിലെ വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിലേയ്ക്ക് 2021-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ITI admission 2021 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.

സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യൻകാളി ഭവൻ, വെള്ളയമ്പലം, കവടിയാർ (പി.ഒ), തിരുവനന്തപുരം (ഫോൺ നം. 0471 2316680), ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, (ഫോൺ നം. 0495 2371451), ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിലും വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 9947683806, 9446516428 എന്നീ നമ്പറുകളിലും വിളിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം.
നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, വിലാസം മുതലായവ) അവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവു ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയസെന്റര്‍ മുഖാന്തിരം ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു .

തുടര്‍ന്നും റേഷന്‍ കാര്‍ഡില്‍ നിന്നും കുറവ് ചെയ്യാതെ മരണപ്പെട്ട് പോയവരുടെ അടക്കമുളള റേഷന്‍ വിഹിതം അനര്‍ഹമായി കൈപ്പറ്റി വരുന്നുണ്ടെങ്കില്‍ അത്തരക്കാരില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വിപണി വില ഈടാക്കുന്നതടക്കമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രോജക്ട് കോ ഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് നിയമനം.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാന്റ് റിഡക്ഷന് (NAPDDR) പദ്ധതിയുടെ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി രണ്ട് വർഷം വരെ നീട്ടി നൽകും.

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സെപ്റ്റംബർ 16 ന് അഞ്ച് മണിക്ക് മുൻപ് ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ sjdgsection@gmail.com എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കണം. അപേക്ഷയുടെ കവറിന് പുറത്ത് Application for the post of Project Coordinator/Project Assistant, NAPDDR, Department of Social Justice എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്യാഷ് അവാർഡിന് അപേക്ഷിക്കാം.
കേരള ഷോപ്‌സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ സിബിഎസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് സിലബസുകളിൽ 10, +2 ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+, സി.ബി.എസ്.ഇ യിൽ A1, ഐസിഎസ്ഇയിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിലധികമോ ലഭിച്ചവർക്ക് അപേക്ഷിക്കാം.

മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒക്‌ടോബർ 31 നകം ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ അപേക്ഷയ്ക്കും പേയ്മെന്റിനും സിറ്റിസൺ പോർട്ടൽ.
ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ്വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ സെപ്തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.

സേവനം വിരൽത്തുമ്പിൽ സാധ്യമാക്കുന്ന സിറ്റിസൺ പോർട്ടലിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കാനുള്ള ക്രമീകരണം ഉണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐ.എൽ.ജി.എം.എസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.
കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിൽ വിന്യസിച്ചു പ്രവർത്തിക്കുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. .

303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാനും ഓൺലൈൻ പെയ്മെന്റ് നടത്താനും സേവനങ്ങൾ ഓൺലൈനായി ലഭിക്കാനും പൊതുജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കാനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടി.
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകൾ ഉൾപ്പെടെ 86,09,395 ഓണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയുള്ള വാതിൽപ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു.

വിവിധ കാരണങ്ങളാൽ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ മൂന്നിനകം കിറ്റുകൾ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട ഡി.എസ്.ഒ/ ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.
