Month: September 2021
നവീകരിച്ച ആലപ്പുഴ -മധുര റോഡ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ആലപ്പുഴ- മധുര റോഡില്‍ കൈചൂണ്ടി ജംഗ്ഷന്‍ മുതല്‍ മുഹമ്മ വരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മിച്ച ഭാഗത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ജില്ലകളില്‍ രൂപീകരിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റികള്‍(ഡി.ഐ.സി.സി) പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണത്തില്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്‍റെ പല പ്രധാന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമാകുന്നത് പൊതുമരാമത്ത് വകപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല. ഇത്തരം തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതി ഓരോ മാസവും യോഗം ചേര്‍ന്ന് അതത് ഘട്ടങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരായി ചുമതലയേറ്റിട്ടുണ്ട്. ഡി.ഐ.സി.സി എല്ലാ മാസവും കളക്ടറുടെ അധ്യക്ഷതയില്‍ ചേരുകയും അതത് ഘട്ടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിച്ചു മുന്നോട്ടു പോകാനാണ് ശ്രമിച്ചുവരുന്നതെന്നും പിഡബ്ല്യുഡി ഫോര്‍ യു ആപ്ലിക്കേഷന് സ്വീകാര്യത നേടാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
10.6 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍റ് ബി.സി നിലവാരത്തില്‍ 10 കോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്.

ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ഓമനക്കുട്ടന്‍, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോളമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിനോദസഞ്ചാരികൾക്കു ദുരിതമായി വേമ്പനാട്ടുകായലിലെ പോള
കുമരകം: വേമ്പനാട്ടുകായലിലെ പോള സഞ്ചാരികൾക്കു ദുരിതമാകുന്നു. ലോക വിനോദസഞ്ചാര ദിനമായിരുന്ന ഇന്നലെ ഹൗസ് ബോട്ടിൽ വേമ്പനാട്ടു കായൽ സവാരിക്കെത്തിയ ടൂറിസ്റ്റുകൾ ഏഴു മണിക്കൂറിലേറെ പോളയിൽ കുരുങ്ങി.പോളയിൽ ബോട്ടിന്റെ പ്രൊപ്രേലർ കുടുങ്ങി പോകാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. വിനോദ സഞ്ചാരദിനമായിരുന്ന ഇന്നലെ രാവിലെ 10നു കവണാറ്റിൻകരയിൽ യാത്രതിരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ 11 അംഗ കുടുംബമാണ് മാലിക്കായലിനു സമീപം പോളയും പുല്ലും നിറഞ്ഞ കായലിൽ അകപ്പെട്ടത്.

കാറ്റടിച്ചു തിങ്ങിക്കൂടിയ പോള കാരണം രക്ഷാപ്രവർത്തനം വൈകുന്നേരം ആറിനാണ് സാധ്യമായത്. പോള കുമരകത്തെ വിനോദ സഞ്ചാര മേഖലയ്ക്കു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിനോദ സഞ്ചാര ദിനമായിരുന്ന ഇന്നലെ കാറ്റും മഴയും അതോടൊപ്പം ഹർത്താലും ആയിരുന്നിട്ടു കൂടി ഏതാനും ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും ഓട്ടം ലഭിച്ചിരുന്നു. ഇവയ്ക്കാണ് പോള വില്ലനായത്.

കഴിഞ്ഞവർഷം തണ്ണീർമുക്കം ബണ്ടു തുറക്കാൻ വൈകിയതാണ് പോളശല്യം രൂക്ഷമാകൻ കാരണമെന്ന് ആക്ഷേപമുണ്ട്. ജെട്ടിത്തോടിന്റെ മുഖവാരത്തെ പോള നീക്കാൻ ഇറിഗേഷൻ വകുപ്പ് 3,20,000 രൂപാ അനുവദിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. കായലിൽ കക്കാ വാരാൻ
പോയ തൊഴിലാളികൾ രണ്ടാഴ്ച മുമ്പ് ഒരു പകൽ മുഴുവൻ പോളയിൽ കുരുങ്ങി കായലിൽ അകപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി വി.എൻ. വാസവൻ എത്തി പോള നീക്കം ചെയ്യാൻ നടപടികൾ വീകരിക്കണമെന്ന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്
ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിൽ, കർഷക സമരത്തിന്റെ കേന്ദ്രങ്ങളായ ഡൽഹി അതിർത്തികളിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ജനജീവിതം പൂർണമായും സ്തംഭിച്ചു. ബന്ദിൽ ഡൽഹി മീറ്റ് ഹൈവേയും പൂർണമായും സ്തംഭിച്ചു. കർഷക പ്രതിഷേധം നടക്കുന്ന ഗാസിപ്പൂർ അതിർത്തിയിൽ കർഷകർ ശക്തമായി നിലയുറപ്പിച്ചു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ ഗുഡ്ഗാവ് നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കർശന പരിശോധനയ്ക്കു ശേഷമാണ് തലസ്ഥാനത്തേക്കു കയറ്റിവിട്ടത്.രാജ്യവ്യാപകമായി സർക്കാർ സ്വാകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും അടപ്പിക്കാനായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. എന്നാൽ, ഡൽഹിയിൽ ഓട്ടോറിക്ഷകളും ടാക്സികളും തടസമില്ലാതെ ഓടി. ചെറിയ കടകളും തുറന്നു.

പല സംസ്ഥാനങ്ങളിലും ട്രെയിൻ ഗതാഗതവും സ്തംഭിച്ചു. മുപ്പതിലേറെ ട്രെയിനുകൾ റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. സുരക്ഷ മുൻനിർത്തി ഡൽഹിയിൽ പല മെട്രോസ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ കർഷകർ പൂർണമായും റോഡ് ബ്ലോക്ക് ചെയ്തു. ഹരിയാനയിലെ ദേശീയ, സംസ്ഥാന പാതകളിലും ഗതാ ഗതം പൂർണമായി സ്തംഭിച്ചു.വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ ഡൽഹി അതിർത്തികളിൽ നടത്തുന്ന സമരം പത്താം മാസത്തിലേക്ക് കടന്ന വേളയിലാണ് സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാലിന്യമുക്ത-ഹരിതസുന്ദര മൂന്നാറിനായി പ്രചാരണം
മൂന്നാർ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മൂന്നാർ, പള്ളിവാസൽ ഗ്രാമപഞ്ചായത്തുകൾ “എന്റെ മൂന്നാർ എന്റെ ഉത്തരവാദിത്വം” എന്ന പേരിൽ മൂന്നാറിനെ മാലിന്യ വിമുക്തവും ഹരിതസുന്ദരവുമായ ടൂറിസ്റ്റ് കേന്ദ്രമാക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിത കേരളം, യുഎൻഡിപി, ഉത്തരവാദിത്വ ടൂറിസം മിഷൻ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, റീസിറ്റി, ഐആർടിസി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പള്ളിവാസൽ രണ്ടാം മൈൽവ്യൂ പോയിന്റിൽ ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ പദ്ധതി ഉദ്ഘാടനം ചെയതു. മൂന്നാറിലേക്കുള്ള സഞ്ചാരപാത പൂർണമായും ഹരിത ഇടനാഴി ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലഘു ലേഖകളും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരമായി തുണിസഞ്ചികളും വിതരണം ചെയ്യുന്ന പരപാടിയും ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് 30 അംഗ സൈക്ലിംഗ് ടീം ഹരിത ഇടനാഴി സന്ദേശം പ്രചരിപ്പിച്ചു മൂന്നാറിൽ നിന്നും വിവിധയിടങ്ങളിൽ
പര്യടനം നടത്തി. കരടിപാറ,രണ്ടാം മൈൽ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലായി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണവും മൂന്നാറിലെ ടാക്സി ഡ്രൈവർമാരേ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി. മൂന്നാർ പള്ളിവാസൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായുള്ള പത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി അധ്യക്ഷത വഹിച്ചു. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാർ, ഹരിത കേരളം കോ – ഓർഡിനേറ്റർ സെബാൻ, യുഎൻഡിപി കോ-ഓർഡിനേറ്റർ എം. അരുൺ, വിഎസ്എസ്എസ് ഡയറക്ടർ ഫാ.ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, റീ സിറ്റി പ്രോജക്ട് ലീഡർ അബ്ദുൽ നൂർ ഐആ ർടിസി കൺസൾട്ടന്റ് ജോൺ എന്നിവർ നേത നൽകി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹാമിൽട്ടൺ സെഞ്ചുറി
സോച്ചി:ഫോർമുല വൺ കാറോട്ടത്തിൽ വിജയങ്ങളിൽ സെഞ്ചുറി തികച്ച് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ. എഫ് വണ്ണിൽ 100 ജയം സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ എന്ന ചരിത്രനേട്ടമാണു മെഴ്സി ഡസ് ഡ്രൈവറായ ഹാമിൽട്ടൺ സ്വന്തമാക്കിയത്. റഷ്യൻ ഗ്രാൻപ്രീയിൽ ജേതാവായതോടെ ബ്രിട്ടീഷ് താരം ചരിത്രത്താളുകളിൽ പേരെഴുതീ, ഈ സീസണിൽ ഹാമിൽട്ട ണിന്റെ അഞ്ചാം ജയമാണ്.

ജയത്തോടെ 2021 സീസണിലെ ഡ്രൈവേഴ്സ് സ്റ്റാൻഡിംഗിൽ 246.5 പോയിന്റുമായി ഹാമിൽ ട്ടൺ ഒന്നാമതെത്തി. റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെയാണ് (244.5) ഹാ മിൽട്ടൺ പിന്തള്ളിയത്.എഫ് വണ്ണിൽ ഏറ്റവും കൂടുതൽ ജയമെന്ന് റി കാർഡിൽ മൈക്കിൾ ഷുമാർക്കറിനെ (91) ഹാ മിൽട്ടൺ കഴിഞ്ഞ സീസണിൽ ഹാമിൽട്ടൺ പിൻതള്ളിയിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജിഎസ്ടി: സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കാൻ
മന്ത്രിതല സമിതി
നിരക്കുകൾ ഏകീകരിക്കുമ്പോൾ ചിലതിന് വില കൂടും
ന്യൂഡൽഹി: ജിഎസ്ടി നിരക്കുകളും സ്ലാബുകളും ഏകീകരിക്കാനും ജിഎസ്ടിയിൽ നിന്നൊഴിവാക്കിയ ഇനങ്ങൾ അവലോകനം ചെയ്യാനും വരുമാനനഷ്ടം നിയന്ത്രിക്കാനും രണ്ടു മന്ത്രിതല ഉപസമിതികൾ രൂപീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധ്യക്ഷനായ ഏഴംഗ സമിതിയിൽ കേരള ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. രണ്ടു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകും. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം ഒഴിവാക്കാനുള്ള ശ്രമത്തിൽ ചിലയിനങ്ങളുടെ നികുതിനിരക്ക് കൂടിയേക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 17നു ചേർന്ന ജിഎസ്ടി കൗൺസിലിലെ തീരുമാനപ്രകാരമാണു മന്ത്രിതല സമിതി രൂപീകരിച്ച് ഇന്നലെ വിജ്ഞാപനം ഇറക്കിയത്

നിരക്കുകൾ ഏകീകരിക്കാനുള്ള ബൊമ്മ സമിതിയിൽ ബലഗോപാലിനു പുറമെ പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര,ബിഹാർ ഉപമുഖ്യമന്ത്രി തർ കിഷോർ പ്രസാദ്, ഗോവ, യുപി, രാജസ്ഥാൻ ധനമന്ത്രിമാർ എന്നിവരും ഉണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എട്ടംഗ മന്ത്രി തല സമിതിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ഛത്തീസ്ഗഡ് ധനമന്ത്രി ടി.എസ്. സിംഗ് ദേവ് ആന്ധ്രപ്രദേശ്,ഒഡിഷ, ആസാം ധനമന്ത്രിമാർ എന്നിവരും അംഗങ്ങളാണ്.
നിലവിലെ നികുതി സ്ലാബുകളും ജിഎസ്ടി ഒഴിവാക്കിയ ഇനങ്ങളും അവലോകനം ചെയ്യുന്ന ബൊമ്മെ പാനൽ ജിഎസ്ടി നിരക്കുകൾ യുക്തിസഹമായി ഏകീകരിക്കാനാകും ശ്രമിക്കുക.

നികുതി അടിത്തറ വിപുലീകരിക്കാനും ഐടിസി ശൃംഖല തകർക്കുന്നത് ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ചരക്കുസേവന നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവും അവലോകനം ചെയ്യും. വിപരീത നികുതിഘടനയുടെ അവലോകനം, നികുതി നിരക്ക് സ്ലാബുകളുടെ ലയനം എന്നിവ ഉൾപ്പെടെ യുക്തിസഹമായ നടപടികളും മന്ത്രിതല സമിതി ശിപാർശ ചെയ്യും.നിലവിൽ ജിഎസ്ടി സമ്പ്രദായത്തിൽ പൂജ്യം, 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ അഞ്ചു വിശാലനികുതി സ്ലാബുകളുണ്ട്.

ചില സാധനങ്ങൾക്ക് 28 ശതമാനത്തിൽ കൂടുതൽ സെസ് ഈടാക്കുന്നു, കൂടാതെ വിലയേറിയ കല്ലുകൾ, വജ്രങ്ങൾ തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേക നിരക്കുകളുമുണ്ട്. 2017 ജൂലൈയിൽ ജിഎസ്ടി നിലവിൽ വന്നതിനു ശേഷം ഒന്നിലധികം നിരക്കുകൾ കുറച്ചതിനാൽ ജിഎസ്ടിക്കു കീഴിലുള്ള ഫലപ്രദമായ നികുതി നിരക്ക് 15.5 ശതമാനത്തി ൽ നിന്ന് 11.6 ശതമാനമായി അറിഞ്ഞോ അറിയാതെയോ കുറഞ്ഞുവെന്നു ധനമന്ത്രി നിർമല പറഞ്ഞിരുന്നു.നികുതിവെട്ടിപ്പുകളും ചോർച്ചകളും തിരിച്ചറിയാനും ഐടി സംവിധാനങ്ങളിൽ മാറ്റങ്ങൾ മന്ത്രിതല സമിതി നിർദേശം നൽകും. മികച്ച നികുതി പാലിക്കലിനായി ഡേറ്റ വിശകലനത്തിനും കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനത്തിനും ഉള്ള മാർഗങ്ങളും നിർദേശിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏഴുവർഷം പിന്നിട്ട് മംഗൾയാൻ ദൗത്യം.
•ഏഴുവർഷം പിന്നിട്ട് മംഗൾയാൻ ദൗത്യം.
•ലക്ഷ്യമിട്ടിരുന്നത് 6 മാസത്തെ പര്യവേക്ഷണം.
ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യ വിക്ഷേപിച്ച “മംഗൾയാൻ” ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്. ചെറിയ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും ഒരു വർഷം കൂടി ഭ്രമണം തുടരുമെന്നാണ് ഐ.എസ്.ആർ.ഒ യുടെ പ്രതീക്ഷ.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന,ആണുവികിരണങ്ങൾ എന്നിവയുടെ പഠനത്തിനാണു മംഗൾയാൻ വിക്ഷേപിച്ചത്. പേടകം 3 ചൊവ്വാവർഷങ്ങൾ പിന്നിട്ടു. ഭൂമിയിലെ 2 വർഷമാണു ചൊവ്വയിലെ ഒരു വർഷം. ഓരോ സീസണിലും ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ പേടകത്തിനു കഴിഞ്ഞു. മംഗൾയാൻ പകർത്തിയ ആയിരക്കണക്കിനു ചിത്രങ്ങൾ ഉപയോഗിച്ച് ഐ.എസ്.ആർ.ഒ. ചൊവ്വയുടെ അറ്റ്ലസ് തയാറാക്കിയിരുന്നു.

മംഗൾയാനിൽനിന്നുള്ള വിവരങ്ങൾ വിവിധ രാജ്യങ്ങളിൽ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുന്നു. ഇപ്പോഴും പ്രവർത്തനം തുടരുന്നുവെന്നതു സംതൃപ്തി പകരുന്ന കാര്യമാണന്ന് വിക്ഷേപണസമയത്ത് ഐ.എസ്.ആർ.ഒ. മേധാവിയായിരുന്ന കെ. രാധാകൃഷ്ണൻ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിൽ ഇന്നും പരക്കെ മഴ.
6 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.
: ബംഗാൾ ഉൾക്കടലിലെ “ഗുലാബ്”ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരള ത്തിൽ ഇന്നും പരക്കെ മഴ സാധ്യത. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ജില്ലകൾ ളിൽ യെലോ അലർട്ട് ഉണ്ട്. ഇന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഗുലാബ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡീഷ – ആന്ധ്ര തീര० തൊട്ടു.

പസിഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന “മിണ്ടുല്ലെ “ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഗഞ്ജ० ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെയാണു ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 34 ട്രെയിനുകൾ റദ്ദാക്കി.
ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 4 ട്രെയിനുകൾ റദ്ദാക്കിയതായും 14 ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായും റെയിൽവേ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നീറ്റ് പരീക്ഷക്കായി ഇനി അപ്ലോഡ് ചെയ്യേണ്ട രേഖകൾ എന്തെല്ലാം? എപ്പോൾ അപ്ലോഡ് ചെയ്യണം?
നീറ്റ് യു.ജി. അപേക്ഷാസമർപ്പണം രണ്ടുഘട്ടമായിട്ടാണ് പൂർത്തിയാക്കേണ്ടത്. ആദ്യഭാഗം പരീക്ഷയ്ക്കുമുമ്പ്. രണ്ടാം ഘട്ടത്തിൽ ചില രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ അനുബന്ധം XVII-ൽ നൽകിയിട്ടുണ്ട്.വ്യക്തിഗതവിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ (10, 11 ക്ലാസുകളിലേത്), അധികവിവരങ്ങൾ, രക്ഷിതാക്കളുടെ യോഗ്യത, തൊഴിൽ, വരുമാനം തുടങ്ങിയവ ഉൾപ്പെടുന്നു. ചില രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പത്താംക്ലാസ് സർട്ടിഫിക്കറ്റ് പകർപ്പ് അപ്‌ലോഡ് ചെയ്യണം.

സംവരണ ആനുകൂല്യത്തിന് കാറ്റഗറി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒ.ബി.സി, ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി., പി.ഡബ്ല്യ.ബി.ഡി. സർട്ടിഫിക്കറ്റുകൾ ഇതിൽ ഉൾപ്പെടും. ഫോറിൻ/ഒ.സി.ഐ. അപേക്ഷകർ സിറ്റിസൺഷിപ്പ് തെളിയിക്കാൻ രേഖ നൽകണം.ഫലപ്രഖ്യാപനത്തിനുമുമ്പ്/സ്കോർ കാർഡ് ഡൗൺലോഡിങ്ങിനുമുമ്പ് ഇത് അപ്‌ലോഡ് ചെയ്യണമെന്നും സമയക്രമം എൻ.ടി.എ. പ്രഖ്യാപിക്കുമെന്നും ബുള്ളറ്റിനിലുണ്ട്. ഇതു സംബന്ധിച്ച തുടർ അറിയിപ്പ് വന്നിട്ടില്ല.

ഒ.എം.ആർ. ഷീറ്റിന്റെ ഇമേജ്, സിസ്റ്റം സ്കാനിങ്ങിൽ ഒ.എം.ആർ. ഷീറ്റിൽനിന്നും പിടിച്ചെടുത്ത ഉത്തരങ്ങൾ, താത്‌കാലിക ഉത്തരസൂചിക എന്നിവയും വരുംദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും. പരാതിയുള്ളവർ നിശ്ചിത ഫീസടച്ച് പരാതി നൽകണം. ഇതിന്റെ വിശദാംശങ്ങൾ നീറ്റ് ഇൻഫർമേഷൻ ബ്രോഷർ അധ്യായം 13-ൽ (പേജ് 46) നൽകിയത് പരിശോധിക്കുക. ഒപ്പം എൻ.ടി.എ.യുടെ അറിയിപ്പിനായി കാത്തിരിക്കുക.
