കൃഷിഭവനുകളെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കും.

സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്. ജില്ല, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശൂർ രാമനിലയത്തിൽ ജില്ലയിലെ മുതിർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും.
 പേര് പോലെ കർഷകർക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകൾ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിർത്താൻ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കർഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളിൽ കർഷകർക്ക് മുൻനിരയിൽ തന്നെ ഇരിപ്പിടം അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അർഹിക്കുന്ന സ്ഥാനം സമൂഹം അവർക്കു നൽകേണ്ടതിനാലാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കർഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളർച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കർഷകർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

നെല്ലുത്പ്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തിന് അത് വേഗത്തിൽ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങൾ തെളിവാണ്. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉത്പ്പാദനത്തിന്റെ കാര്യത്തിൽ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ കേരള സീഡ് ഡെവലപ്മെന്റ് അതോറിറ്റി അഡീഷണൽ ഡയറക്ടർ ഉമ്മൻ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി വി ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, ഫാം ഓഫീസർമാർ, കൃഷി അനുബന്ധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

main ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടൂറിസം: പ്രചാരണവുമായി കേരളം പുറംനാടുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ കോവിഡനന്തര ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്താനും കേരളത്തിനു പുറത്ത് വിനോദസഞ്ചാര വകുപ്പ് പ്രചാരണം പുനരാരംഭിച്ചു. ഇതിൻറ ഭാഗമായി അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം മേളയിൽ കേരള പവിലിയൻ സജ്ജമാക്കി.

കേരള ടൂറിസത്തിന്റെ പ്രധാന ആർഷണങ്ങൾ പരിചയപ്പെടുത്തുകയും ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതവും ശുചിത്വവുമുള്ളതാക്കി കോവിഡനന്തര ടൂറിസത്തിന് സംസ്ഥാനം സജ്ജമായെന്ന് വിളംബരം ചെയ്യുന്നതുമായിരുന്നു പവിലിയൻ. ഇവിടത്തെ 14 ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുടമകളും മേളയിൽ

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കുന്നുണ്ട്. ‘എചേഞ്ച് ഓഫ് എയർ’ എന്നതാണ് പ്രമേയം. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം മേളയായ അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം ഫെയർ കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.

dance

1117 പേർക്ക് കോവിഡ്; 1605 പേർക്ക് രോഗമുക്തി

കോട്ടയം :ജില്ലയിൽ 1117 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1072 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പു റത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. 1605 പേർ രോഗമുക്തരായി. പുതുതായി 6049 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ച വരിൽ 481 പുരുഷൻമാരും 466 സ്ത്രീകളും 170 കുട്ടികളും ഉൾപ്പെടുന്നു

ashli

 60 വയസ്സിനുമുകളിലുള്ള 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7108 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,95,749 പേർ കോവിഡ് ബാധിതരായി. 2,86,792 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 56,405 പേർ ക്വാറൻറീനിൽ കഴിയുന്നുണ്ട്

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിജയത്തിളക്കവുമായി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്

പാലാ സിവിൽ സർവീസ് പരീക്ഷയിൽ 57, 113,147, 166. ഉൾപ്പെടെ 10 റാങ്കുകൾ നേടി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് തിളക്കമാർന്ന വിജയം. അമ്പത്തിയേഴാം റാങ്ക് നേടിയ വീണാ എസ് സൂതൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇൻറർവ്യൂ പരി ശീലനം നേടിയത്. 113-ാം റാങ്ക് നേടിയ ആര്യ ആർ. നായരും 156-ാം റാങ്ക് നേടിയ അഞ്ജു വിൽസണും ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ സമയ വിദ്യാർഥികൾ ആണ് ആണ്.ആര്യ കോളേജ് പഠനത്തോടൊപ്പം

for global

ആഡ്-ഓൺ കോഴ്സും പഠിച്ചിരുന്നു. മലയാളം ഐശ്ചിക വിഷയമായി എടുത്ത് എസ്.അനീസ്, എ അജേഷ്, നിനാ വിശ്വനാഥ്, അരുൺ കെ.പവിത്രൻ എന്നിവർ യഥാക്രമം147 403, 170, 406, 618 റാങ്കുകൾ നേടി. 150ാം റാങ്ക് നേടിയ പി.എം.മിന്നു, 209-ാം റാങ്ക് നേടിയ കെ. പ്രസാദ് കൃഷ്ണൻ എന്നിവരും ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻറർവ്യൂ പരിശീലന വിദ്യാർഥികളായിരുന്നു. ചങ്ങ നാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ.

vibgyor ad

1998-ൽ പ്രവർത്തനം ആരംഭി ച്ച ഇൻസ്റ്റിറ്റ്യൂട്ട് നാളിതുവരെ മുന്നൂറിലധികം വിദ്യാർഥികളെ സിവിൽ സർവീസിലേക്ക് നയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ അറിയിച്ചു. വിജയികളെ മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, പ്രോ-മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഡയറക്ടർ ഡോ. സിറിയക് തോമസ്. ജോയിന്റ് ഡയറക്ടർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ അനുമോദിച്ചു

FAIMOUNT

ഹൈദരാബാദിനെതിരെ പഞ്ചാബിന് 5 റൺസ് ജയം.

 

 അവസാന പന്തിൽ  ഹൈദരാബാദിനെ 5 റൺസിനു തോൽപിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ് സീസണിലെ നാലാം ജയം സ്വന്തമാക്കി.

125 റൺസുമായി ബാറ്റിങ്ങിൽ തകർ നടിഞ്ഞ ശേഷമാണ് ബോളർമാരുടെ മികവിൽ പഞ്ചാബ് മത്സരം പിടിച്ചെടുത്തത്. അവസാന നിമിഷം വരെ ക്രീസി ൽ ഒറ്റയാൾ പോരാട്ടത്തിനും (47 നോട്ടൗട്ട്) ഹൈദരാബാദിനെ രക്ഷിക്കാനായില്ല. 3 വിക്കറ്റും നേടിയ ഹോൾഡറാണ് മാൻ ഓഫ് 1 മാച്ച് സീസണിൽ ഇതുവരെ കളിച്ച  9 കളികളിൽ എട്ടാം തോൽവി നേരിട്ട് ഹൈദരാബാദിന്റെ  പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി.

sap 24 dec copy

126 റൺസെന്ന ചെറിയ ലക്ഷ്യത്തി ലേക്ക് ബാറ്റു ചെയ്ത  ഹൈദരാബാദി നെ ആദ്യ ഓവർ മുതൽ പഞ്ചാബ് ബോളർമാർ വിറപ്പിച്ച . മുഹമ്മദ് ഷമിയുടെ മൂന്നാം പന്തിൽ പുറത്തായ ഡേവിഡ് വാർ ണർ വീണ്ടുമൊരിക്കൽ കൂടി നിരാശപ്പെ ടുത്തി. മൂന്നാം  ഓവറിൽ  ക്യാപ്റ്റൻ  കെയ്ൻ വില്യംസന്റെ വിക്കറ്റ് കൂടി നേടി ഷമി ഹൈദരാബാദിനെ കൂടുതൽ സമ്മർദത്തിലാക്കി. പവർ പ്ലേ  ഓവറുക ളിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ റൺസാണ് ഇന്നലെ ഹൈദരാബാദിനു നേടാനായത് (20), മധ്യനിരയുടെ കരുത്തിൽ മത്സരത്തിലേക്കു തിരിച്ചെത്താനുള്ള മാഹാബാദിന്റെ തടഞ്ഞത് 3 വിക്കറ്റു വഴിത്തിയ ബിഷ്‌ണോയിയാണ്. മനീഷ് പാണ്ഡെ (13) കേദാർ ജാദവ് (12), അബ്‌ദുൾ സമദ് (1) എന്നിവരെ പുറത്താക്കിയ ബിഷ്‌ണോയി, വൃദ്ധിമാൻ സാഹയ (31) റണ്ണൗട്ടാക്കി

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍  പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം-സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പി.എസ്‌.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. 27-ന് നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിവച്ചത്.

പി.എസ്. സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജ്യവ്യാപകമായി ഭാരത ബന്ദ് നടക്കുന്നത്. കഴിഞ്ഞദിവസം ഇടുതുമുന്നണി ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ചിരുന്നു. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാഹനവിൽപ്പന: പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

തിരുവനന്തപുരം : വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പഴയ രജിസ്ട്രേഷൻ സർ ട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട തില്ല. ഓൺലൈൻ അപേക്ഷ പരിഗണിച്ച് പുതിയ ആർ.സി. വിതരണം ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് സർക്കാർ അനുമതി നൽകി. ഇതനുസരിച്ച് സോഫ്റ്റ്വേറിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാകും. ഉടമയ്ക്ക് പുതിയ ആർ.സി. തപാലിൽ ലഭിക്കും.

ഉടമയുടെ അഡ്രസ് മാറ്റം, എൻ.ഒ.സി.,ഡൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോ ത്തിക്കേഷൻ രേഖപ്പെടുത്തൽ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ (ബസുകൾ ഒഴികെ), പെർമിറ്റിലെ
മാറ്റങ്ങൾ തുടങ്ങിയ സേവനങ്ങൾക്കും ആർ.സി. ഹാജരാക്കേണ്ടിവരില്ല. ഓൺലൈൻ അപേക്ഷ മതിയാകും.

വാഹനരേഖകളുടെ കാലാവധി നീട്ടണം

കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻ സിന്റെയും വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30 നിലവിലെ സാവകാശം അവസാനിക്കും. പലർ ക്കും നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ പുതുക്കാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്രഗതാഗതമന്ത്രിക്ക് മന്ത്രി ആൻറണി രാജു കത്ത് അയച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്തെ ഐ. ടി ഹാർഡ്‌വെയർ ഉത്പാദനം പതിനായിരം കോടി രൂപയായി ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തിലെ ഐ. ടി ഹാർഡ് വെയർ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാൻ കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാർക്കുകളെ സർക്കാർ പ്രോത്‌സാഹിപ്പിക്കും. ഇത്തരത്തിൽ നവീന വികാസം മുന്നിൽ കണ്ടാണ് കെ ഡിസ്‌ക്ക്, ഡിജിറ്റൽ സർവകലാശാല എന്നിവ സർക്കാർ ആരംഭിച്ചത്. ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ. ടി, ഐ. ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് വ്യക്തമായ തൊഴിൽ നയം ഉണ്ട്. തൊഴിൽ സുരക്ഷയും മാന്യമായ വേതനവും ഉൾപ്പെടെ തൊഴിലാളിയുടെ അവകാശം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. കോവിഡിന്റെ കാലഘട്ടത്തിൽ ഉണ്ടായിരിക്കുന്ന മോശം സാമ്പത്തികാവസ്ഥയിൽ നമ്മുടെ ഐ. ടി മേഖലയെയും തൊഴിലാളികളെയും പ്രത്യേകം കരുതേണ്ടതുണ്ട്. ഇതിന് ക്ഷേമനിധി ഉപകരിക്കും. ഒന്നര ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ക്ഷേമനിധിയിൽ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

webzone

കുറഞ്ഞത് പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിന് ശേഷം പെൻഷൻ ലഭിക്കും. ശാരീരികാവശതകളെ തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ടാവും. 3000 രൂപയാണ് പെൻഷൻ. ഓരോ വർഷവും 50 രൂപ വീതം പെൻഷൻ വർധനവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3509/2021

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനായി

സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കി.  ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓൺലൈനിലൂടെ നടത്താൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.  രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭിക്കും.  

സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെർമിറ്റ് പുതുക്കലും പെർമിറ്റ് മാറ്റവും ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിലൂടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി അതിവേഗം ലഭ്യമാകും.  മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സർവീസുകളുടെ പൂർത്തീകരണ പ്രഖ്യാപനം സെപ്റ്റംബർ 28 വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3506/2021

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൈദ്യുതി നിലയങ്ങളിൽ ജാഗ്രത ശക്തമാകുന്നു

മാങ്കുളം: ഇടുക്കി വൈദ്യുതി നിലയത്തിൽ ഓഗസ്റ്റ് 12ന് ഉണ്ടായ സാങ്കേതിക തകരാറിന്റെ അനുഭവത്തിേൽ സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി നിലയങ്ങളിൽ ജാഗ്രത ശക്തമാക്കാൻ കെ.എസ്.ഇ.ബി നിർദേശം. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന സമയങ്ങളിൽ മറ്റ് പ്രവർത്തികൾ ഒന്നും നടത്തരുത് എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലറും ബോർഡ് പുറത്തിറക്കി.ഇടുക്കിയിൽ തകരാർ മൂലം അന്നേദിവസം ൽപാദനത്തിൽ 780 മെഗാവാട്ട് കുറവ് ഉണ്ടായതായു० പറയുന്നു

ഓഗസ്റ്റ് 12-ന് വൈകുന്നേരം ആണ് ഇടുക്കി നിലയത്തിലെ ആറു ജനറേറ്ററുകളും ഒരുമിച്ച് പ്രവർത്തനം നിലച്ചത്. പുതുതായി വാങ്ങിയ ബാറ്ററി ചാർജർ ജനറേറ്ററുകൾക്ക് ഡി.സി വൈദ്യുതി നൽകുന്ന സംവിധാനവുമായി ബന്ധിപ്പിച്ചതാണ് തകരാറിന് കാരണമായതെന്ന് ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജനറേറ്ററുകൾ ഓടിക്കുന്ന സമയത്തായിരുന്നു ഇത് . ഇതോടെ എല്ലാ ജനറേറ്ററുകളും ഒരുമിച്ച് നിശ്ചലമായി.ഇതുമൂലം ഒരു മണിക്കൂർ ലോഡ് ഷെഡിങ് വേണ്ടി വന്നു. 780 മെഗാവാട്ടിന്റെ കുറവ് സംഭവിച്ചു. ഇത് പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നു.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ നിലയങ്ങളിലും ജാഗ്രത കൂട്ടിയത്. ഓപ്പറേറ്റിംഗ് ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നത് ഉറപ്പുവരുത്തണം . ദിവസേന നടക്കുന്ന പരിശോധനകളിൽ അലാറം,ഇൻഡിക്കേറ്റർ എന്നീ അസാധാരണമായ കാര്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം.ഡി.സി ബാറ്ററി സംവിധാനം, ചാർജർ,മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത കൃത്യമായി വിലയിരുത്തണം. ഉത്പാദനം കൂടുന്ന സമയങ്ങളിൽ എ. ഇ. മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ളവർ നിലയവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരന്തരം അവലോകനം ചെയ്യണം.മാസത്തിൽ രണ്ടുതവണ ഈ ഉദ്യോഗസ്ഥർ നിലയങ്ങളിൽ രാത്രിസമയത്ത് പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights