രണ്ടാമൂഴത്തിൽ മിന്നിത്തിളങ്ങി ആര്യ

കൂരോപ്പട :പഞ്ചായത്തിൽ ആദ്യമായി സിവിൽ സർവീസ് വിജയം എത്തിച്ച ആര്യ ആർ. നായർക്ക് രണ്ടാം ഊഴത്തിൽ മികച്ച നേട്ടം. 113-ാം റാങ്ക് നേടിയാണ് മികച്ച നേട്ടം കൈവരിചത്. 2019-ൽ 301-ാം റാങ്ക് നേടിയിരുന്നു. 

ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് രണ്ടാമതും സിവിൽ സർവിസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്. മധ്യപ്രദേശിൽ ഇൻറലിജൻസ് ബ്യൂറോയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവിൽ സർവീസ് പരീക്ഷ പാസായത്. കഠിനാധ്വാനവും അർ പ്പണബോധവും സഹായകമായെന്ന് ആര്യ പറഞ്ഞു.

വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ് നടത്തിയത്. പ്രയത്നിച്ചാൽ ആർക്കും സിവിൽ സർവീസ് പരീക്ഷ പാസാകാനാകും. വീട്ടുകാരുടെ പ്രചോദനമാണ് വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ കാരണം. ഐ.എ.എസിനോടാണ് താത്പര്യമെന്നും ആര്യ പറഞ്ഞു

പള്ളിക്കത്തോട് അരവിന്ദ് വിദ്യാമന്ദിരത്തിൽ യു.പി. സ്കൂൾ വിദ്യാഭ്യാസവും കൂരോപ്പട സാന്താമരിയ സ്കൂളിൽ ഹൈസ്ക്കൂൾ പാഠനവും നടത്തി. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽനിന്നു ബി.ടെക് ബിരുദവും നേടി. ആദ്യം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. അച്ഛൻ രാധാകൃഷ്ണൻ നായർ, അമ്മ സുജാത, സഹോദരൻ അരവിന്ദൻ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിങ്കളാഴ്ചത്തെ ഹർത്താലിന് എതിരായ ഹർജി ഹൈക്കോടതി തള്ളി ജോലിചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ

[1:57 pm, 24/09/2021] Sreelakshmi Global: സെപ്റ്റംബർ 27-ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹർജിയിൽ സംസ്ഥാന സർക്കാരിൻറെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു.

ഹർത്താലുകൾ പ്രഖ്യാപിക്കാനും അത് നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാർഗനിർദ്ദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.മുൻകൂർ നോട്ടീസ് നൽകി മാത്രമേ ഹർത്താൽ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി മാർഗ്ഗനിർദ്ദേശം പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു . എന്നാൽ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നു० ബിൽ നിർദേശമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

 ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നു० സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു
 ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊക്കുമെന്നും താല്പര്യമില്ലാത്തവർക്ക് ജോലി ചെയ്യാം എന്നും വ്യക്തമാക്കിയ സർക്കാർ അന്നേദിവസം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലാ എന്നും ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി.

 ഈ സാഹചര്യത്തിലാണ് ഹർത്താൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹർത്താലിനെതിരെ കോടതിയെ സമീപിച്ചത്.
 കർഷക സംഘടനകളുടെ ഭാരത ബന്ദിന് കേരളത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎംഎസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാതെ മാറിനിന്നത് ഈ സാഹചര്യത്തിൽ ഭാരത് ബന്ദ് കേരളത്തിൽ ഹർത്താൽ ആയി മാറും എന്ന് വ്യക്തമായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രളയ പുനരധിവാസം: 26 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടിടങ്ങളിലായി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പേര്യ കൈപ്പഞ്ചേരി കോളനിയില്‍ 12 വീടുകളുടെയും പനമരം കൊളത്താറ കോളനിയില്‍ 14 വീടുകളുടെയും താക്കോല്‍ ദാനമാണ് നടന്നത്.

പേര്യ കൈപ്പഞ്ചേരി കോളനിയില്‍ നടന്ന ചടങ്ങില്‍ തവിഞ്ഞാല്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായി. ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ.സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍, മാനന്തവാടി
ടി.ഡി.ഒ. ജി. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മാ മോയിന്‍, വാര്‍ഡ് മെമ്പര്‍മാരായ ആനിബസന്റ്, ഷീജ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പനമരം കൊളത്താറ കോളനിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായി. സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ.സാജിത്, മാനന്തവാടി തഹസില്‍ദാര്‍  ജോസ് പോള്‍, മാനന്തവാടി ടി.ഡി.ഒ. ജി. പ്രമോദ്, വാര്‍ഡ് മെമ്പര്‍ രജിത, ഊര് മൂപ്പന്‍ രാമചന്ദ്രന്‍, പനമരം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊളത്താറ കോളനിയില്‍ നിര്‍മ്മിച്ച 14 വീടുകളില്‍ 7 എണ്ണം പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആറ് അടി ഉയരത്തില്‍ 9 പില്ലറും ബീമും സ്ലാബും വാര്‍ത്ത് അതിന് മുകളിലായാണ് വീട് ഒരുക്കിയത്. ടോയ്ലറ്റ്, അടുക്കള, രണ്ട് ബെഡ് റൂം, ഹാള്‍, വീടിന് മുന്‍വശത്തും പിറക് വശത്തുമായി സ്റ്റീല്‍ ഫ്രെയിം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഗോവണിപ്പടികള്‍ എന്നീ സൗകര്യങ്ങളോടെയാണ് മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചത്. 

ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച വീടിന്റെ തറയില്‍ ടൈല്‍ പതിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എന്‍.ഐ.ടി പഠനം നടത്തി പ്രളയത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീടുകള്‍ തയ്യാറാക്കിയത്. ജില്ലയില്‍ ഈ മാതൃകയില്‍ 8 വീടുകളാണ് നിര്‍മ്മിച്ചത്. മുട്ടില്‍ പാറക്കലിലാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച മറ്റൊരു വീട്.

മറ്റ് വീടുകള്‍ സാധാരണ രീതിയിലാണ് നിര്‍മ്മിച്ചതെങ്കിലും സമാനമായ സൗകര്യങ്ങളുണ്ട്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ലഭിച്ച 4 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 2 രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ 6 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 26 വീടുകളുടെയും നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്ര പൂര്‍ത്തിയാക്കിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്

*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4

വയനാട് ജില്ലയില്‍ ഇന്ന് (23.09.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113890 ആയി. 106852 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5956 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4826 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

webzone

രോഗം സ്ഥിരീകരിച്ചവര്‍
എടവക 52, പൂതാടി 50, വൈത്തിരി 42, കൽപ്പറ്റ 41, അമ്പലവയൽ, മീനങ്ങാടി, മേപ്പാടി 36 വീതം, നെൻമേനി 35, നൂൽപ്പുഴ, ബത്തേരി 33 വീതം,  മുട്ടിൽ 31, മാനന്തവാടി 30, പൊഴുതന 29, പനമരം 24, പുൽപ്പള്ളി 22, കണിയാമ്പറ്റ 18, മുള്ളൻകൊല്ലി 16, മൂപ്പൈനാട് 14, വെള്ളമുണ്ട 13, തിരുനെല്ലി 10, വെങ്ങപ്പള്ളി 8, തരിയോട് 7, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 5 വീതം, കോട്ടത്തറ 2, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.  ഇതര സംസ്‌ഥാനത്തു നിന്നുമെത്തിയ 2 തമിഴ്നാട് സ്വദേശികളും രോഗബാധിതരായി.

594 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 49 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 545 പേരുമാണ് രോഗമുക്തരായത്.

1167 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.09.21) പുതുതായി നിരീക്ഷണത്തിലായത് 1167 പേരാണ്. 1756 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17964 പേര്‍. ഇന്ന് പുതുതായി 124 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2567 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 769479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 760117 എണ്ണത്തിന്റെ ഫലം ലഭിച്ചു. 646227 പേര്‍ നെഗറ്റീവും 113890 പേര്‍ പോസിറ്റീവുമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സാന്ത്വന പരിചരണ പദ്ധതി ജില്ലാതല ഉദ്ഘാടനം

നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 2021- 22 സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ 55 ലക്ഷം രൂപ വിനിയോഗിച്ചു. ബാക്കി 20 ലക്ഷം രൂപ പരിശീലന പരിപാടിക്കായി മാറ്റിവെക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമുള്ള കാന്‍സര്‍ രോഗികള്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അവയവം മാറ്റിവെച്ചവര്‍, മറ്റ് രോഗങ്ങളാല്‍ കിടപ്പിലായവര്‍ തുടങ്ങിയ നിത്യരോഗികള്‍ക്കാണ് പദ്ധതി മൂലം ആശ്വാസം കിട്ടുന്നത്.

ഒരുമാസം പതിനാറ് ദിവസം വീടുകളില്‍പ്പോയി പാലീയേറ്റീവ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കും. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നിന്ന് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് താത്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് പരിശീലന പരിപാടി നല്‍കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ബീന ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂര്‍, കെ.ബി നസീമ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍. ശിവപ്രസാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തുകയും പഠിതാക്കളുടെ തുടര്‍ പഠനത്തിനായി കരിയര്‍ കൗണ്‍സലിങ് ക്ലാസ് നല്‍കുകയും ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിജയിച്ച 22 പട്ടിക വര്‍ഗ്ഗ പഠിതാക്കളെയാണ് ആദരിച്ചത്. മാനന്തവാടി മുനിസിപ്പാലിറ്റി പ്രേരക് ക്ലാരമ്മ, കെ.പി ജോണി എന്നിവരാണ് പഠിതാക്കളെ ആദരിക്കുന്നതിന് മൊമന്റേയും സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യണി, ബ്ലോക്ക് മെമ്പര്‍ മാരായ ഇന്ദിര പ്രേമചന്ദ്രന്‍, രമ്യാ താരേഷ്, വിമല, ബാലന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാലചന്ദ്രന്‍, പ്രേരക്മാരായ ലീല ഷാജന്‍, ജോണി, ഷാജുമോന്‍, നൗഫല്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ പ്രേരക് മുരളീധരന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവു०;ശ്രദ്ധയോടെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവു०. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികൾ. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷ നടത്താൻ കോടതി തന്നെ അനുമതി നൽകുകയായിരുന്നു.കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക.
കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്ത० സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തിൽ വീഴ്ചകൾ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
സാമൂഹ്യ അകലം പാലിക്കുന്നതടക്ക० ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലിട്ടു കൊല്ലാൻ ശ്രമിച്ച സംഭവം ; പ്രതി പിടിയിൽ

പാറശാലയിൽ കിണർ കുഴിക്കുകയായിരുന്ന സാബുവിനെ കല്ലെറിഞ്ഞ് കെ ശ്രമിച്ച ബിനു പിടിയിൽ. കിണർ കുഴിക്കുകയായിരുന്ന സാബുവിന്റെ ദേഹത്തേക്ക് വലിയ കല്ലുകൾ എടു എറിയുകയായിരുന്നു പ്രതി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും കൂലിത്തർക്കമാണ് ക്രൂരകൃത്വത്തിലേക്ക്നയിച്ചതെന്നാണ് വിവരം. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

ബിന്ദുവിന് തന്നോട് മുൻകാല വൈരാഗ്യം ഉണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണ് എന്നും പരിക്കേറ്റ സാബു പറഞ്ഞു . സാബു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

27ലെ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം • ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ 27നു നടത്താനിരുന്ന പരീക്ഷകൾ കാലിക്കറ്റ്, കൊച്ചി സർവകലാ ശാലകൾ മാറ്റിവച്ചു. ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്ന് എംജി സർവകലാശാല അറിയിച്ചു. പിഎസ്സി നടത്താനിരുന്ന വകുപ്പുതല പരീക്ഷ മാറ്റി.

ത്രിവത്സര എൻജിനീയറിങ് ഡി പ്ലോമ 5,6 സെമസ്റ്റർ (റിവിഷൻ 2015) പരീക്ഷകൾ ഒക്ടോബർ ഏഴിലേക്കും ഫുഡ് ക്രാഫ്റ്റ് കോ ഴ്സ് പരീക്ഷകൾ ഈമാസം 30ലേ ക്കും മാറ്റി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി /വർഗത്തിൽപ്പെട്ടവർക്കായി കെ.ജി.ടി പരീക്ഷകൾക്കുള്ള രണ്ട് വർഷ സ്റ്റെനോഗ്രാഫി (ടൈപ്പ്‌റൈറ്റിംഗ് &  കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ്-ഷോർട്ട്ഹാന്റ്) സൗജന്യ പരിശീലനം നൽകും. എസ്.എസ്.എൽ.സി പാസ്സായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി.

പരിശീലന കാലയളവിൽ പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകും. ദൂരപരിധിക്ക് വിധേയമായി പരിമിതമായ ഹോസ്റ്റൽ സൗകര്യം ലഭിക്കും.
താൽപര്യമുള്ളവർ ഫോൺ നമ്പർ സഹിതം ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളോടെ ”പ്രിൻസിപ്പൽ, പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട്-5 എന്ന വിലാസത്തിൽ  സെപ്തംബർ 30 നകം  അപേക്ഷിക്കണം.  (ഫോൺ: 0495 2381624, മൊബൈൽനമ്പർ : 9446833259).
പി.എൻ.എക്‌സ്. 3446/2021

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights