എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ട് എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51031 വിദ്യാർഥികൾ യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയൻ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കിൽ 78 പേർ ആൺകുട്ടികളാണ്.

ഫാർമസിയിൽ ഒന്നാം റാങ്ക് ഫാരിസ് അബ്ദുൾ നാസർ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആർകിടെക്ട്ചറിൽ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി. എൻജിനീയറിങ്ങിൽ ആദ്യ 5000 റാങ്കിൽ 2112 കുട്ടികൾ കേരള ഹയർസെക്കൻഡറിയിൽ പാസായി യോഗ്യത നേടിയവരാണ്. ഒന്നാം റാങ്ക് നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ആർ. ബിന്ദു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒക്ടോബർ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കും. റാങ്ക് പട്ടിക cee.kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശിശുദിനസ്റ്റാമ്പ് 2021: ചിത്രങ്ങൾ ക്ഷണിച്ചു.

കേരള സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2021നായി ചിത്രങ്ങൾ ക്ഷണിച്ചു.
‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന ആശയത്തിൽ നാലു മുതൽ പ്ലസ്ടുവരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് എന്നിവയിൽ ഒന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്..

gba

സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ അസ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവഹിക്കുന്നതായിരിക്കും ഉചിതം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും.

banner

ചിത്രം വരയ്ക്കുന്ന വിദ്യാർഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റെയും വിദ്യാർഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ നവംബർ 3 വരെ നൽകാം. കവറിനു പുറത്ത് ‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന് എഴുതിയിരിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പാചകവാതക വില 15 രൂപ വർധിച്ചു, ഇന്ധനവില ഇന്നലെയും കൂടി

പെട്രോൾ ഡീസൽ വിലവർധനയ്ക്കു പിന്നാലെ പാചകവാതക വിലയിലും വർധന. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ് ഇന്നലെ കൂടിയത്. 14.2 കലാ സിലിണ്ടറിന് കൊച്ചിയിൽ 906.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് രണ്ടു രൂപ കുറഞ്ഞ് 1,726 രൂപയുമായി. ഈവർഷം ഗാർഹിക സിലിണ്ടറിന് 205.50 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യത്തിനുളസിലിണ്ടറിന് 409 രൂപയുടെ വർധനയും രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ 14.2 കിലോ സിലിണ്ടർ വീടുകളിൽ എത്തിക്കുമ്പോൾ 950 രൂപയ്ക്കു മുകളിൽ വില വരും.


സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നലെയും വർധന രേഖപ്പെടുത്തി. കൊച്ചിയിൽ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 103.37 രൂപയും ഡീസലിന് 96.66 രൂപയുമായി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലും വർധന തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു,പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവർ – 1.95 ലക്ഷം

ഉയർന്ന മാർക്കുള്ള വർക്കു പോലും ഇഷ്ടവിഷയങ്ങളിൽ പ്രവേശനം നേടാനാവാതെ പ്ലസ് വൺ പ്രവേശനം. രണ്ടാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ മെരിറ്റ് ലിസ്റ്റിൽ അവശേഷിക്കുന്നത് 655 സീറ്റുകൾ മാത്രം. ഇവകൂടി നികത്തിയാലും 1,95,031 പേർ ഇനിയും പ്രവേശനത്തിനായി കാത്തിരിക്കണം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു പോലും ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതികളും ഉയർന്നു. സംസ്ഥാനത്ത് മെരിറ്റിൽ പ്ലസ് വണ്ണിന് ആകെ 2,70, 188 സീറ്റുകളാണുള്ളത്.

രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ഇതിൽ 2,69,533 സീറ്റുകളിലും പ്രവേശനം നടത്തി. ആകെയുള്ള സീറ്റിന്റെ 99.76 ശതമാനമാണിത്. ഇക്കുറി പ്ലസ് വൺ പ്രവേശനത്തിനായി ആകെ ലഭിച്ചത് 4,65,219 അപേക്ഷകളാണ്. രണ്ടാം ഘട്ടം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ഇതിന്റെ പകുതിയോളം പേർക്കാണ് സീറ്റ് കിട്ടിയത്. കമ്യൂണിറ്റി ക്വാട്ടാ, മാനേജ്മെന്റ് ക്വാട്ടാ,അൺഎയ്ഡഡ് വിഭാഗങ്ങളിലുള്ള സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ലഭിച്ച വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വൻ തോതിൽ ഉയർന്നുവെങ്കിലും അതിനനുസരിച്ച് സീറ്റുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. വടക്കൻ ജില്ലകളിൽ 20% സീറ്റുകളും തെക്കൻ ജില്ലകളിൽ 10% സീറ്റുകളും വർധിപ്പിക്കാൻ സർക്കാർ തീരുമാനമുണ്ടായിരുന്നു. എന്നാൽ പുതുതായി ബാച്ചുകൾ അനുവദിച്ചില്ല.

koottan villa

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ പ്ലസ് വണ്ണിന് അപേക്ഷിച്ചത് മലപ്പുറം ജില്ലയിലായിരുന്നു. അവിടെ ആകെ അപേക്ഷിച്ചത് 77,837 പേർ. ആകെ മെരിറ്റ് സീറ്റ് 41,296 എണ്ണവും.
രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 41,295 വിദ്യാർഥികൾക്ക് മലപ്പുറത്ത് പ്രവേശന അവസരം ലഭിച്ചു. മെറിറ്റ് സീറ്റിൽ ഇനി അവിടെ ബാക്കിയുള്ളത് ഒരെണ്ണം മാത്രം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘ടിസി വേണ്ട, സെല്‍ഫ് ഡിക്ലറേഷന്‍ മതി’; വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി.

കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

jaico

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2) , (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകൻ ടിസി നൽകേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ.  ഹയർസെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ  സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി എ.എൻ. ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി വ്യക്തമാക്കി.

combo

കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ  പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.  ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തും. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സവാള കരയിച്ചു തുടങ്ങി;ഈ വിലവർധന ഒരാഴ്ച കൊണ്ട് ഇരട്ടിയോളം

സവാളയുടെ വില. ഒരാഴ്ച കൊണ്ട് വർധിച്ചത്. ഇരട്ടിയോളം. എറണാകുളം മാർക്കറ്റിൽ ഇന്നലെ മൊത്ത വില കിലോഗ്രാമിന് 43 രൂപ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 46 48 രൂപ 7 ദിവസം മുൻപ് സവാള വിറ്റത് കി ലോഗ്രാമിന് 26 രൂപയ്ക്ക് കോഴിക്കോട് മൊത്തവില 38 രൂപയും ചില്ലറ വില 43 രൂപ യുമാണ്. ഉള്ളി ഉൽ പാദക സം സ്ഥാനങ്ങ ളായ മഹാരാഷ് ട്ര, ഗുജറാത്ത് എന്നിവിട ങ്ങളിലെ കനത്ത മഴയാണ് ഇപ്പോഴത്തെ വിലക്കയ റ്റത്തിനു കാരണമായി പറയു ന്നത്. എന്നിരുന്നാലും വരും മാ സങ്ങളിൽ ഉള്ളി വിലയിൽ വലിയ വർധനയ്ക്ക് സാധ്യത യുണ്ട്. 2019 ൽ കേരളത്തിൽ ഒരു കിലോ ഗ്രാം ഉള്ളിക്ക് 150 രൂപവരെ വില വന്നു.

dance

സെപ്റ്റംബർ – ഡിസംബർ കാലത്ത് രാജ്യത്താകെ ഉള്ളി വില കൂടാറുണ്ട്. പുണെ മാർക്കറ്റിൽ നിന്നുള്ള സവാളയാണു പ്രധാനമായും കേരളത്തി ലെത്തുന്നത്. ജൂൺ- ജൂലൈ മാസങ്ങളിൽ ഉള്ളി നട്ട് ഒക്ടോബർ നവംബർ മാസങ്ങളിൽ വിളവെടുക്കുന്നതാണു രീതി. എന്നാൽ അടുത്തിടെയുണ്ടായ കനത്ത മഴയിൽ പല പ്രാദേശിക ഗോഡൗണു കളിലെയും കരുതൽ ശേഖരം നനഞ്ഞു നശിച്ചു. പാ കമായ വിളയും നശിച്ചു. സ്റ്റോക് കുറഞ്ഞതിനൊപ്പം രാജ്യത്താകെ ഉത്സവകാലം എത്തിയതും വിലക്കയറ്റത്തിന് ഇടയാക്കി.കഴിഞ്ഞ രണ്ടു വർഷവും രാജ്യത്താകെ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നതാണ്. വിദേശത്തുനിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് പ്രതിസന്ധി തരണം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കി ലെടുത്തു കഴിഞ്ഞ സീസണിൽ കേന്ദ്രസർക്കാർ പതിവിലും അധികം ഉള്ളി സ്റ്റോക് ചെയ്തിട്ടുണ്ട്. ഇതു മാർക്കറ്റിൽ എത്തുന്നതു വിലവർധന തടയുമെന്നു വിദഗ്ധർ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാം

ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ ഗൈഡ്. സ്റ്റോക്ക് മാർക്കറ്റ് ചെറുകിട, പരിചയസമ്പന്നരായ നിക്ഷേപകരെ സിലിയൺ ആകർഷിച്ചു. പെട്ടെന്നുള്ള നേട്ടങ്ങളും ഉയർന്ന അപകടസാധ്യതയും, ഓഹരി വിപണികളിലെ ഏതൊരു തുടക്കക്കാരന്റെയും നിലപാടാണ്. എന്നിരുന്നാലും, സ്റ്റോക്ക് മാർക്കറ്റ് ഭാഗ്യം കൊണ്ടാണ് ഓടുന്നത് എന്ന ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, ഓഹരി വിപണിയെ നയിക്കുന്ന അടിസ്ഥാനങ്ങളുണ്ട്. സ്റ്റോക്ക്ക്കച്ചവടങ്ങൾ, സംശയമില്ല, സ്റ്റോക്ക് ട്രേഡിംഗിൽ ഒരു സ്ഥലം കണ്ടെത്തുക. പെന്നി സ്റ്റോക്കുകളെ സംബന്ധിച്ചിടത്തോളം ഇത് നിങ്ങളുടെ നേട്ടത്തിനായി പ്രവർത്തിച്ചേക്കാം; എന്നിരുന്നാലും, ദീർഘകാല നിക്ഷേപത്തിന്,പ്രധാന സാങ്കേതിക വിശകലനമാണ് ഓഹരികളിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് നിങ്ങളെ നയിക്കുന്നത്.

jaico 1

ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് പൂർണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ലോകത്തിലെ ഏത് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വ്യാപാരം നടത്താൻ നിങ്ങളെ അനുവദിക്കുന്നു. പക്ഷേ, ശരിയായ വിലയ്ക്ക് ശരിയായ സ്റ്റോക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന നല്ല അളവിലുള്ള അറിവും വിശകലനവും ഇത് ആവശ്യപ്പെടുന്നു. സ്റ്റോക്ക് മാർക്കറ്റ് ബഗ് കടിച്ച ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ഒരു സ്റ്റോക്കിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ചില ഗവേഷണങ്ങളും വിശകലനങ്ങളും നടത്തുക. കമ്പനിയുടെ പശ്ചാത്തലവും അതിന്റെ സാമ്പത്തികവും ഏറ്റവും പ്രധാനമായി ക്രെഡിറ്റ് റേറ്റിംഗും ഇതിൽ ഉൾപ്പെടുന്നു.കമ്പനി ഡോക്യുമെന്റേഷൻ ഒരു സാധ്യതയുള്ള നിക്ഷേപകനെന്ന നിലയിൽ, കമ്പനി പ്രൊഫൈലിനെക്കുറിച്ചും അതിന്റെ ബോർഡിലെ ഡയറക്ടർമാരെക്കുറിച്ചും പ്രകടനത്തെ വിവരിക്കുന്ന വാർഷിക റിപ്പോർട്ടിനെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഇനിപ്പറയുന്ന രേഖകളുടെ പട്ടിക നിങ്ങൾക്ക് കമ്പനിയെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നൽകുന്നു:

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ കമ്പനികൾ പ്രതിവർഷം സമർപ്പിക്കുന്ന ഫോം 10-കെ, നിക്ഷേപകന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്ന സമഗ്രവും പ്രധാനപ്പെട്ടതുമായ ഗവേഷണ രേഖയാണ്. ഫോം 10-കെ യുടെ ത്രൈമാസ പതിപ്പ് ഫോം 10-ക്യു ആണ്. ഡയറക്ടർ ബോർഡ്, ഷെയർഹോൾഡർ നിർദ്ദേശങ്ങൾ, മാനേജ്മെന്റ് നഷ്ടപരിഹാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രോക്സി സ്റ്റേറ്റ്മെന്റ് നൽകുന്നു .ബിസിനസ്സിന്റെ ചെയർമാന്റെ ഭാവി സാധ്യതകൾ വിവരിക്കുന്ന ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് കഴിഞ്ഞ 5/10 വർഷങ്ങളിലെ കമ്പനിയുടെ പ്രകടനത്തിന്റെ ഒരു സ്റ്റാറ്റിസ്റ്റിക്കൽ ചിത്രീകരണം. സാമ്പത്തിക വിവരങ്ങൾ ഒരു സ്റ്റോക്കിന്റെ പ്രകടനത്തെ പ്രധാനമായും സ്വാധീനിക്കുന്നത് അതിന്റെ സാമ്പത്തികമാണ്. നിങ്ങൾ ഒരു സ്റ്റോക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ അതിന്റെ സാമ്പത്തിക പ്രസ്താവനകൾ പൂർണ്ണമായി വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും വേണം. ബാലൻസ് ഷീറ്റ്, വരുമാന പ്രസ്താവന, പണമൊഴുക്ക് പ്രസ്താവന എന്നിവ ഇതിൽ ഉൾപ്പെടുന്നു.

hill monk ad

വരുമാന പ്രസ്താവന ഒരു സാമ്പത്തിക വർഷത്തിൽ കമ്പനി വരുത്തിയ ലാഭം/നഷ്ടം പ്രതിഫലിപ്പിക്കുന്നു. പണമൊഴുക്ക് പ്രസ്താവന അതിന്റെ ദ്രവ്യതയുടെ പ്രതിഫലനമാണ്. ഒരു കമ്പനിയുടെ ആസ്തികളുടെയും ബാധ്യതകളുടെയും സമഗ്രവും പൂർണ്ണവുമായ ചിത്രം ബാലൻസ് ഷീറ്റ് വാഗ്ദാനം ചെയ്യുന്നു. മേൽപ്പറഞ്ഞ 3 സാമ്പത്തിക പ്രസ്താവനകളും ഒരുമിച്ച് വിശകലനം ചെയ്താൽ നിങ്ങൾ നിക്ഷേപിക്കാൻ നിർദ്ദേശിക്കുന്ന കമ്പനിയുടെ സ്റ്റോക്കിന്റെ യഥാർത്ഥ മൂല്യം അവതരിപ്പിക്കും. ഒരു സ്റ്റോക്ക് പോർട്ട്ഫോളിയോ നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, നിങ്ങൾ നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനി പ്രൊഫൈലിനെക്കുറിച്ചും അതിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തേണ്ടതുണ്ട്. ശക്തമായ അടിസ്ഥാനവും സാങ്കേതികവുമായ വിശകലനമാണ് ശരിയായ സ്റ്റോക്ക് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നത്. ഓഹരി വിലകൾ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മാക്രോ, മൈക്രോ, അതുപോലെ വ്യക്തിഗത സ്റ്റോക്ക് പ്രൊഫൈലുകൾ, നിക്ഷേപക വികാരങ്ങൾ എന്നിവയുൾപ്പെടെയുള്ള മാർക്കറ്റ് ഘടകങ്ങൾ സ്റ്റോക്ക് വില നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, നിങ്ങൾ കാണുന്ന ഏറ്റക്കുറച്ചിലുകൾ ഇൻട്രാ ഡേ, ഇന്റർ-ഡേ സ്റ്റോക്ക് ഇടപാടുകളിലാണ്.

സാങ്കേതിക വിശകലനത്തിനുള്ള ഉപകരണങ്ങൾ സ്റ്റോക്ക് ട്രേഡിംഗ് ബോധ്യത്തോടെ മാത്രം വിജയിക്കില്ല. വാസ്തവത്തിൽ, ഇത് നഷ്ടം സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, സാങ്കേതിക വിശകലനത്തിന്റെ ആവശ്യമുണ്ട്, ഇത് ചരിത്രപരമായ വിലകളെ അടിസ്ഥാനമാക്കി ഭാവി സ്റ്റോക്ക് വിലകൾ പ്രവചിക്കാൻ സഹായിക്കുന്നു. ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു പ്രവണത പ്രവചിക്കാൻ ട്രെൻഡ് വിശകലനവും ശരാശരിയുടെ നിയമവും പ്രയോഗിക്കുന്നു. അത്തരം നിക്ഷേപക സൗഹൃദ ഉപകരണമാണ് സ്റ്റോക്ക് ചാർട്ട്. സമയം ഒരു കാലയളവിൽ ഓഹരി വിലകൾ ട്രേഡിങ്ങ് ഒരു ഗ്രാഫിക്കൽ വിലയും അളവിൽ മാറ്റം അടിസ്ഥാനമാക്കി ഒരു സ്റ്റോക്ക് ഭാവി വില, പ്രവചിക്കാൻ സാങ്കേതിക നിരീക്ഷകർ പതിവായി ഉപയോഗിക്കുന്ന ഉപകരണമാണ്. സാങ്കേതിക സ്റ്റോക്ക്ചാർട്ടുകൾക്ക് ബാർ ചാർട്ടുകൾ, ലൈൻ ചാർട്ടുകൾ, പോയിന്റ്, ഫിഗർ ചാർട്ടുകൾ, മെഴുകുതിരി ചാർട്ടുകൾ എന്നിവയുടെ രൂപമെടുക്കാം. ഗ്രാഫുകളിലെ ഉയർച്ചയും താഴ്ചയും അനലിസ്റ്റിന് ഈ പ്രവണത പഠിക്കാനും ഉയർന്നതും താഴ്ന്നതുമായ വിലകൾ തിരിച്ചറിയാനും ഭാവിയിൽ സ്റ്റോക്ക് മാർക്കറ്റിലെ സ്റ്റോക്ക് വില ഉറപ്പുവരുത്താനും സഹായിക്കുന്നു.

അതിനാൽ, അത്തരം സാങ്കേതിക വിശകലന ഉപകരണങ്ങളുടെ സഹായത്തോടെ, ഒരു സ്റ്റോക്ക് എപ്പോൾ വാങ്ങണം/വിൽക്കണം എന്നതിനെക്കുറിച്ച ഒരു നിക്ഷേപകനെ നന്നായി അറിയിക്കും. നിങ്ങളുടെ പണം ഓഹരികളിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ പണം സ്റ്റോക്കുകളാണെങ്കിൽ, അത് തിരഞ്ഞെടുക്കാനുള്ള 4 വഴികൾ ഇതാ:

 * 401 കെ പ്ലാനിലൂടെ നിക്ഷേപിക്കുക

 * ഒരു ബ്രോക്കറേജ് അക്കൗണ്ട് വഴി നിക്ഷേപിക്കുക

 * പരമ്പരാഗത IRA, Roth IRA, SEP-IRA അല്ലെങ്കിൽ ലളിതമായ IRA അക്കൗണ്ട്       വഴി നിക്ഷേപിക്കുക

 * നേരിട്ടുള്ള സ്റ്റോക്ക് പർച്ചേസ് പ്ലാൻ അല്ലെങ്കിൽ ഡിവിഡന്റ്     റീഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുക

സ്റ്റോക്കുകളിൽ കളിക്കുന്നത് ശരിക്കും അപകടകരമാണ്. അതിനാൽ നിങ്ങൾ ഒരു സ്റ്റോക്ക് വാങ്ങുന്നതിനുമുമ്പ്, നിങ്ങൾ അടിസ്ഥാനപരമായതും സാങ്കേതികവുമായ വിശകലനം നടത്തിയെന്ന് ഉറപ്പാക്കുക. നിങ്ങളുടെ റിസ്ക് ടോളറൻസ് നിലയും അളക്കുക. നിങ്ങളുടെ പോർട്ട്ഫോളിയോ നിർമ്മിക്കുമ്പോൾ, നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കുന്നതാണ് നല്ലത്. ബിഗ്സ്റ്റോക്കുകൾ എന്നിവയുടെ മിശ്രിതം തിരഞ്ഞെടുക്കുക. വിജയകരമായ ഒരു നിക്ഷേപകനാകാനുള്ള താക്കോൽ ഇതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മാർഗരേഖ മുഖ്യമന്ത്രിക്കു കൈമാറി;സ്കൂളുകളിൽ ആദ്യഘട്ടം ക്ലാസ് ഉച്ചവരെ

നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മതിയെന്നു മാർഗരേഖ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിച്ച മാർഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വിദ്യാർഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം.എന്നാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ക്രമീകരണം നിർബന്ധമല്ല.ഭിന്ന ശേഷിക്കാരായ കുട്ടികൾ ആദ്യ ഘട്ടത്തിൽ സ്കൂളിൽ എത്തേണ്ട അധ്യാപകരും അനധ്യാപകാരും മറ്റു ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണം. സ്കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.ടി.എ, ജനപ്രതിനിധികളുടെ യും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല പഞ്ചായത്ത് തലങ്ങളിൽ യോഗങ്ങൾ എന്നിവ നടത്തണം

ജില്ലാതലത്തിൽ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റി ന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തണം. ഓരോ സ്കൂളിലെയും ക്ലാസ്സുകൾക്കു നൽകുന്ന ഇടവേള, ക്ലാസ് ആരംഭിക്കുന്ന സമയം,സ്കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടംചേരൽ ഒഴിവാക്കണം. എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം. സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരാം. സ്കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവർ മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. പൊതുവിദ്യാ ഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവർ സന്നി ഹിതരായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബഹിരാകാശത്തെ ആദ്യ സിനിമ; റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ

ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനായി റഷ്യൻ സംഘം ഇന്നലെ ബഹിരാകാശത്ത് എത്തി. നടി യൂലിയ പെരിസിൽഡും സംവിധായകൻ കിംലിം ഷിപെൻകോയും റഷ്യൻ ബഹിരാകാശ സഞ്ചാരി ആന്റൺ ഷകപ്ലെർവോയ്ക്കൊപ്പമാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. കസാഖിസ്ഥാനിലെ ബിക നോറിൽനിന്നു പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55ന് സോയുസ് എംഎസ് -19 പേടകത്തിലാണു യാത്ര തിരിച്ചത്. മൂന്നര മണിക്കൂറുകൾകൊണ്ട് സഞ്ചാരികൾ സ്പേസ് സ്റ്റേഷനിലെത്തി

‘ചലഞ്ച് ‘ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സ്പേസ് സ്റ്റേഷനിൽ വച്ച് ഹൃദ്രോഗമുണ്ടാകുന്ന ബഹിരാകാശ സഞ്ചാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഭൂമിയിൽ നിന്നു സർജൻ എത്തുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം. 12 ദിവസത്തെ ഷൂട്ടിംഗിനുശേഷം സംഘം ഭൂമിയിൽ തിരിച്ചെത്തും. റഷ്യയുടെ ബഹിരാകാശത്തെ ശക്തി വിളിച്ചോതുന്നതാണ് ബഹിരാകാശ ഷൂട്ടിംഗ് എന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യക്കു സമനില

മാലദ്വീപിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യക്കു സമനില, ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് 1-1നു സമനിലയിൽ തളച്ചു. മുന്നിൽ നിന്ന ശേഷമാണു പത്തുപേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ബംഗ്ലാദേശിനോട് ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നത്. 26-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റിൽ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കാർഡ് കണ്ടു. പത്തുപേരുമായി ചുരുങ്ങിയ ബംഗ്ലാദേശ് 74-ാം മിനിറ്റിൽ യെസിൻ അരാഫത്തിന്റെ ഗോളിൽ സമനില നേടി.

koottan villa

രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാദേശ് സമനിലയുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചിരുന്നു. ഒരു പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്.മത്സരത്തിൽ ഇരുടീമുകളും പതുക്കെയാണ് തുടങ്ങിയത്. പന്തടക്കത്തിൽ ആധിപത്യം പുലർത്തി ബംഗ്ലാ ഗോൾമുഖത്തെ ആക്രമിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യൻ പ്രതിരോധക്കാരുടെ പിഴവിൽ ബംഗ്ലാദേശ് താരങ്ങൾക്കു മുന്നേറാനായി.26-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി.ഉദാന്ത സിംഗിന്റെ പാസിൽ നിന്നു നായകൻ സുനിൽ ഛേത്രി വലകുലുക്കി. ഛേത്രിയുടെ 76-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. 121 മത്സരങ്ങളിൽ നിന്നാണു ഛേത്രി 76 ഗോളുകൾ നേടിയത്. ഒരു ഗോൾ കൂടി നേടിയാൽ ഇതിഹാസം പെലെയുടെ രാജ്യാന്തര ഗോൾ നേട്ടത്തിനൊപ്പം ഛേത്രി എത്തും.

hill monk ad

പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്. ഛേത്രിയുടെ ഗോളിനുശേഷം കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യയെ വിറപ്പിക്കാൻ ബംഗ്ലാദേശിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബംഗ്ലാദേശിന് ഇന്ത്യക്കു ഭീഷണിയുയർത്തി. ബംഗ്ലാദേശ് ഡിഫൻഡർ ബി ശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ മത്സരം സ്വന്തമാക്കുമെന്നു തോന്നിച്ചതാണ്. എന്നാൽ പലപ്പോഴും ഇന്ത്യൻ ആക്രമണങ്ങൾക്കു മുന്നിൽ ബംഗ്ലാദേശ് ഗോൾ കീപ്പർ അനിസുർ വിലങ്ങുതടി യായി.കൗണ്ടർ അറ്റാക്കിലൂടെ ബംഗ്ലാദേശ് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഇതിനിടെ 74-ാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് സമനില പിടിച്ചു. കോർണറിൽ നിന്ന് ജമാൽ ഭുയാന്റെ പാസിൽ നിന്നു യസിൻ അറഫാത്താണു ബംഗ്ലാദേശിന്റെ സമനില ഗോൾ നേടിയത്.ഏഴിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് കപ്പ് ഫുട്ബോളിൽ ഏഴു തവണയും ജേതാക്കളായത് ഇന്ത്യയായിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights