ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും ജാമ്യമില്ലാതെ അഞ്ചു ലക്ഷം രൂപ കേരള ബാങ്ക് വായ്പ

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ കേരള ബാങ്ക് ജാമ്യമില്ലാതെ വായ്പ നൽകും. ഇതിനു തയാറാക്കിയ കെബി സുവിധ പദ്ധതിക്കു അവലോകന യോഗത്തിൽ അംഗീകാരം നൽകി.വരും മാസങ്ങളിൽ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ സജീവമായി നടപ്പിലാക്കാൻ സഹകരണ മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ നിർദേശിച്ചു.


ചെറുകിട കച്ചവടക്കാരെ കടകെണിയിൽ നിന്നും രക്ഷിക്കാനായി അഞ്ചു ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തിൽ താഴെ കുടിശികിയുള്ളതുമായ വായ്പകളിൽ
മുതലിൽ ഇളവു നൽകാനുള്ള അപേക്ഷ സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു. ബോധപ്പൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ, മരണപ്പെട്ടവർ, മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തി കളൊന്നുമില്ലാത്തവർ, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവർ തുടങ്ങിയവർക്കായിരി ക്കും വായ്പാ മുതലിൽ ഇളവ് ലഭിക്കുക. അവലോകന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ, സിഇഒ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ജനറൽ മാനെജർമാർ, ഡപ്യൂട്ടി ജനറൽ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

താപ, സ്പർശന ഗവേഷണത്തിനു വൈദ്യശാസ്ത്ര നൊബേൽ

വൈദ്യ ശാസ്ത്രത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും ആർഡെം പറ്റാപുട്ടിയാനും പങ്കിടും. താപം, സ്പർശനം എന്നിവയോട് നാഡീവ്യൂഹം പ്രതികരിക്കുന്നതു സംബന്ധിച്ചു നടത്തിയ ഗവേഷണമാണ് ഇരുവരെയും നേട്ടത്തിന് അർഹരാക്കിയത്.തലച്ചോർ നൽകുന്ന ഇലക്ട്രിക്കൽ സന്ദേശത്തോടു ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്ന് ഇരുവരുടെയും ഗവേഷണം. വേദനയ്ക്കെതിരേ പുതിയ ചികിത്സ വികസിപ്പിക്കുന്നതിന് ഈ കണ്ടു പിടിത്തം സഹായകമായി

സാൻ ഫ്രാൻസിസ്കോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകനാണു പ്രഫ. ഡേവിഡ് ജൂലിയസ്. എരിവു കഴിക്കുമ്പോൾ പുകച്ചിൽ (ചൂട് ) അനുഭവപ്പെടുന്നതു സംബന്ധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. ശരീരകോശങ്ങളിലെ പ്രത്യേകതരം സ്വീകരണികൾ (റെസിപ്റ്റർ) എരിവിനോടു പ്രതികരിക്കുന്നു.സ്വീക രണികൾ എരിവു മൂലമുള്ള പുകച്ചിലിനോട്, ശരീരം പൊള്ളുമ്പോൾ കോശങ്ങൾ പ്രതികരിക്കുന്നതു പോലെ തന്നെ പ്രതികരിക്കുമെന്നും ഇദ്ദേഹം കണ്ടെത്തി.

സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ്
അമേനിയൻ വംശജനായ പ്രഫ. ആർഡെം പറ്റാപുട്ടിയാൻ. സ്പർശനത്തോടു പ്രതികരിക്കുന്ന ശരീരത്തിലെ നിരവധി സ്വീകരണികളെ ഇദ്ദേഹം കണ്ടെത്തി. കടൽത്തീരത്തു നടക്കുമ്പോൾ പാദങ്ങളിൽ മണ്ണുപറ്റുന്നത് അറിയാൻ സാധിക്കുന്ന സ്വീകരണികൾ തലച്ചോറിൽ നൽകുന്ന സന്ദേശം അനുസരിച്ചാണ്. തണുപ്പിനോടു പ്രതികരിക്കുന്ന സ്വീകരണികളെയും ഇരുവരും കണ്ടെത്തി. പത്തു ലക്ഷം ഡോളർ (ഏകദേശം 7.2 കോടി രൂപ) ആണു നൊബേൽ സമ്മാനത്തുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

7 മണിക്കൂർ പണി മുടക്കി ഫെയ്സ്ബുക്കും വാട്ട്സാപ്പും; സക്കർബർഗിന് 52,000 കോടി നഷ്ടം

ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ ലോകവ്യാപകമായി തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡിഎൻഎസിൽ വന്ന പിഴവാണ് സമൂഹമാധ്യമങ്ങൾ നിലച്ചതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

jaico

കഴിഞ്ഞ സെപ്റ്റംബറില്‍ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്കില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാമില്‍ ചില തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉള്ളതായും പറഞ്ഞിരുന്നു. രാഷ്ട്രീയ ധ്രുവീകരണം അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കപ്പെട്ടിരുന്നതായി പ്രശ്ങ്ങളില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റ നിക്ക് ക്ലേഗ്  ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാമതാണ് സക്കർബർഗുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അവരെത്തി; കാമ്പസുകളിൽ ആഹ്ലാദാരവം

മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കോളജ് കാമ്പസുകൾ ഉണർന്നു. ആഹ്ലാദാരവത്തോടെ യാണു വിദ്യാർഥികൾ കാമ്പസിൽ തിരിച്ചെത്തിയത്. ഒന്നര വർഷത്തെ അടച്ചുപൂട്ടലിൽ നിന്നുള്ള മോചനം അവർ ശരിക്കും ആസ്വദിച്ചു. അവസാനവർഷ ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്നലെ തുടങ്ങിയത്.കർശന സുരക്ഷാ ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോളും കോളജുകളിൽ ഏർപ്പെടുത്തിയിരുന്നു.

ശരീരോഷമാവ് പരിശോധിച്ചും സാനിറ്റൈസറുകൾ നല്കിയുമാണ് കാമ്പസുകൾക്കുള്ളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം വിമൻസ് കോളജിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു.
പിജി ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർഥികളെയും ഡിഗ്രി ക്ലാസ്സുകളിലെ 50 ശതമാനം കുട്ടികളെയുമാണ് ഒന്നാം ഘട്ടമായി കോളേജുകളിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവർക്ക് 18 ന് ക്ലാസുകൾ ആരംഭിക്കുന്നതോടെ കലാലയങ്ങളിൽ പ്രവേശിച്ചു പഠനം തുടരാനക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വളം വിൽപ്പനയ്ക്ക് പി.ഒ.എസ്. മെഷിൻ ഉപയോഗിക്കാത്തവർക്കെതിരേ നടപടി -മന്ത്രി

തിരുവനന്തപുരം വളം വിൽപ്പന യ്ക്ക് പി.ഒ.എസ്. മെഷീൻ ഉപയോ ഗിക്കാത്ത വിൽപ്പനക്കാർക്കെതി രേ കർശന നടപടി സ്വീകരിക്കു മെന്ന് കൃഷിമന്ത്രി പി. പ്രസാദിനു വേണ്ടി റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.മെഷീൻ ഉപയോഗിക്കാതെ വിൽക്കുന്നതിനാൽ യഥാർഥ സ്റ്റോക്കിനെക്കാൾ കൂടുതലായി രിക്കും രേഖകളിൽ. സ്റ്റോക്കിലെ ബാക്കി എത്രയെന്ന് നോക്കിയാ ണ് സംസ്ഥാനത്തിന് വളം അനു വദിക്കുന്നത്.

അതിനാൽ ഇത് തിരിച്ചടിയാ കുന്നുവെന്നും ടി. സിദ്ദിഖിൻറ ശ്രദ്ധക്ഷണിക്കലിന് മറുപടിയാ യി മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് കേന്ദ്രമാണ് വളം അനുവദിക്കുന്നത്. തമി ഴ്നാട്, കർണാടക എന്നിവിട ങ്ങളിൽ കേരളത്തെക്കാൾ കൂടു തൽ കൃഷിയുള്ളതിനാൽ കേരള ത്തിനു ലഭിക്കേണ്ട വളംപോലും ലഭിക്കുന്നില്ല.രാസവളം കൃത്യതയോടെ എത്തിക്കാനുള്ള നടപടി സ്വീക രിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി.

ക്ലീന്‍ ഗ്രീന്‍ എടവക പദ്ധതിയുടെ ഭാാഗമായി എടവക സമ്പൂര്‍ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ശുചിത്വ മേഖലയിലെ നേട്ടങ്ങളുടെ പ്രചാരണം, എടവക വില്ലേജ് ഒ.ഡി.എഫ്.പ്ലസ് പ്രഖ്യാപനം, മികവു പുലർത്തിയ ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സമ്പൂര്‍ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിതകര്‍മസേനാംഗങ്ങളുടെയും, വാര്‍ഡ് മെമ്പര്‍മാരുടെയും, ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി മാലിന്യ സംസ്‌കരണ ബോധവത്കരണം നടത്തിയിരുന്നു. എടവക സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്. ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മാലിന്യ ലഘൂകരണത്തിലും, മാലിന്യ സംസ്‌കരണത്തിലും മാതൃകയായ ഷിന്റോ ആന്റണിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിച്ചു. ശുചിത്വവും സ്വാതന്ത്ര്യവും – ഗാന്ധിജിയുടെ സങ്കല്‍പം എന്ന വിഷയത്തില്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജന്‍സി ബിനോയി, ശിഹാബ് ആയാത്ത്, ഗ്രാമപഞ്ചായത്തംഗം സി.എം. സന്തോഷ്, ഷിന്റോ ആന്റണി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, ഹരിത കർമ സേനാംഗങ്ങൾക്കായുള്ള നേതൃത്വ പരിശീലനം, പാഴ് വസ്തുക്കളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശനം, ശുചിത്വ സന്ദേശ ചുവരെഴുത്ത്, ദ്രവ മാലിന്യ സംസ്കരണ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നീ പരിപടികളും നടക്കും. ഒക്ടോബർ 8 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും. മുൻ ജനപ്രതിനിധികളേയും, മുൻ പ്രാദേശിക ആസൂത്രണ വിദഗ്ദരേയും ചടങ്ങിൽ ആദരിക്കും.

തരിയോട് സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. ഷിബു നിര്‍വ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുംമന്ദം, തരിയോട് വില്ലേജുകൾക്ക് ഒ.ഡി.എഫ്.പ്ലസ് പദവിയും ലഭിച്ചിട്ടുണ്ട്. ആസാദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഹരിതകര്‍മ്മ സേന അംഗങ്ങളെ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ ആന്‍റണി ആദരിച്ചു. മെമ്പർമാരായ വിജയൻ തോട്ടുങ്ങൽ, പുഷ്പ മനോജ്, വൽസല നളിനാക്ഷൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, വി.ഇ.ഒ ഡി. ജോയ്സി, ഹരിത സഹായസംഘം പ്രതിനിധി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

combo
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ.

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറുടെയും എൻജിനീയറിംഗ് അസിസ്റ്റന്റിനുമുള്ള ഒഴിവുകളുണ്ട്.  സൗണ്ട് എൻജിനീയർ ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

sap 24 dec copy

 കരാറടിസ്ഥാനത്തിലാണ് നിയമനം.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സിവിൽ സർവീസ്: ആദ്യഘട്ട പരീക്ഷ ഒക്‌ടോബർ 10 ന്.

അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 2021 ഒക്‌ടോബർ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെക്ഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിക്കുന്നത്. കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് പരീക്ഷ എഴുതാനായി അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 78 കേന്ദ്രങ്ങളിൽ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 

jaico

സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനും കേരള സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതുവാൻ എത്തുന്ന കുട്ടികൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരീക്ഷ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളു. ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും കൂടി കയ്യിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്..

hill monk ad

പരീക്ഷക്ക് എത്തുന്നവർ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ബാഗുകൾ, മോബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക്, ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല. ഉദ്യോഗർത്ഥികൾക്ക് യാത്ര ആവശ്യത്തിന് പൊതുഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ ഹെൽത്ത്ഗിരി അവാർഡ്.

*അവാർഡ് മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിന്
ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷൻ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേർ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. ഒന്നും രണ്ടും ഡോസും ചേർത്ത് 3,58,67,266 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 

FAIMOUNT

സംസ്ഥാനത്തെ വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുകയാണ്. ഇനി 19 ലക്ഷത്തോളം പേരാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയാകും. ഇത്തരത്തിലുള്ളവർ 10 ലക്ഷത്തോളം പേർ വരുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് പേരാണ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കൃത്യമായ പ്ലാനോടെയാണ് സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവ് മുന്നോട്ട് കൊണ്ടുപോയത്.

banner

 രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും പൂർണമായും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കി. മികച്ച രീതിയിലും വളരെ വേഗത്തിലും വാക്സിനേഷന് പ്രയത്നിക്കുന്ന എല്ലാവർക്കുമുള്ള അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ ജിമെയിലും യൂട്യൂബും ലഭിക്കില്ല.

ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത് ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിൾ പ്രൊഡക്റ്റുകൾ ഇനി മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത്. ആൻഡ്രോയിഡ് 2.3.7 നോ അതിനു താഴെയുള്ള പതിപ്പുകൾക്കോ ഉള്ള സപ്പോർട്ട് ആണ് ഗൂഗിൾ നിർത്തലാക്കിയത്.

ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷയെ മുൻ നിർത്തി ആൻഡ്രോയിഡ് എഡിഷൻ 2.3.7 അല്ലെങ്കിൽ അതിന് താഴെയുള്ള ആൻഡ്രോയിഡ് ഡിവൈസുകളിൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ലന്നാണ് ഗൂഗിൾവ്യക്തമാക്കുന്നത്. സെപ്റ്റംബർ 27 -നു ശേഷം ഈ ആപ്പുകളിൽ സൈൻ ഇൻ ചെയ്താൽ എറർ കാണിക്കും.ഈ ഉപകരണങ്ങളിൽ ജിമെയിൽ, യൂട്യൂബ്, മാപ്സ്, പ്ലേ സ്റ്റോർ തുടങ്ങിയ ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ സൈൻ ഇൻ ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.

eldho

ഈ ആപ്പുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആൻഡ്രോയിഡ് 3.0 അല്ലെങ്കിൽ അതിന് മുകളിലുള്ള ഉപകരണത്തിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.Sony Xperia Advance, Lenovo K800, Sony Xperia Xperia P, LG Spectrum, Sony Xperia S എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. എൽജി പ്രാഡ 3.0, എച്ച്ടിസി വെലോസിറ്റി, എച്ച്ടിസി ഇവോ 4 ജി, മോട്ടറോള ഫയർ, മോട്ടറോള XT532 എന്നിവയിലും ഈ ആപ്പ്കൾ പ്രവർത്തിക്കില്ല

gba
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights