ആഡംബര കപ്പലിൽ ലഹരിമരുന്നു പാർട്ടി ;ഷാരുഖിന്റെ മകൻ ആര്യൻ അറസ്റ്റിൽ

മുംബൈ: ആഡംബര യാതക്കപ്പലായ കൊർഡീലിയയിൽ സംഘടിപ്പിച്ച ലഹരിമരുന്നു പാർട്ടിയുമായി
ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ  ഉൾപ്പെടെ മൂന്നുപേരെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
(എൻസിബി) അറസ്റ്റ് ചെയ്തു.

ആര്യൻ ഖാനെ കൂടാതെ നടിയും മോഡലുമായ മൂൺ മൂൺ
ധമേച്ച, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഇന്നുവരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജയ്സ്വാൾ,വിക്രാന്ത് ച്ഛോക്കർ, ഗോമിക് ചോപ്ര
എന്നിവരെയും ശനിയാഴ്ച രാത്രി എൻസിബി സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ആര്യൻഖാൻ, മുൺ മൂൺ ധമേച്ച, അർബാസ് മെർച്ചന്റ് എന്നിവർക്കെതിരേ നാർകോട്ടിക് ഡ്രസ്സ് ആൻഡ്
സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്)
ആക്ട് പ്രകാരം ലഹരിവസ്തുക്കൾ കൈവശം വയ്ക്കുക,
വിൽക്കുക, ഉപയോഗിക്കുക എന്നീ
കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറിക്കൂടിയാണ് ഇവരെ കുടുക്കിയത്.

 

22 എക്സ്റ്റസി ഗുളികകൾ,
അഞ്ചു ഗ്രാം മെഫിഡ്രോൺ,
13 ഗ്രാം കൊക്കെയ്ൻ 21 ഗ്രാം ചരസ്
തുടങ്ങിയവ ഉൾപ്പെ
ടെ 1.33 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് കപ്പലിൽ നിന്നു പിടിച്ചെടുത്തത്.

ഞായറാഴ്ച വെളുപ്പിന് എൻസിബിയുടെ
മുംബൈ ഓഫീസിലെത്തിച്ചു ചോദ്യംചെയ്ത ശേഷമാ
ണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആര്യൻ ഖാന്റെ മൊബൈ
ഫോൺ ഉൾപ്പെടെയുള്ള
വ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് എൻസിബി
അധികൃതർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത്‌ കോളേജുകൾ നാളെ തുറക്കും; തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ

സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തുകയും കോളേജുകൾ അണുനശീകരണം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്.

combo

അഞ്ചും ആറും സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളുമാണ് നാളെ മുതൽ ആരംഭിക്കുന്നത്. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായി പ്രതേക ബാച്ചുകാളായുമാണ് നടത്തുന്നത്.

jaico 1

ക്ലാസ്സുകളുടെ സമയക്രമം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്റ്റിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ധന വില വീണ്ടും കൂടി .

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെ ട്രോളിന് 25 പൈസയും ഡീസലിന് 32 പൈസ യുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂ ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർ ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെ ട്രോളിന് 25 പൈസയും ഡീസലിന് 32 പൈസ യുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂ ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർ ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കാതെ.

പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കാതെ എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബാലൻസ്‌ഡ് ഡയറ്റിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. എല്ലാ ഫുഡ് ഗ്രൂപ്പിൽ നിന്നും എല്ലാ നേരവും ഭക്ഷണം കഴിച്ചിരിക്കണം. ഒരു പ്ലേറ്റ് എടുത്താൽ അതിന്റെ പകുതി ഭാഗം അതിന്റെ കാൽ ഭാഗം സിറീൽസ് (ചപ്പാത്തിയോ, ദോശയോ, ചോറോ എന്തുവേണമെങ്കിലും ആകാം) ബാക്കി കാൽ ഭാഗത്തിൽ പ്രോട്ടീൻ (പരിപ്പ്, പയർ, മീൻ, ഇറച്ചി ഇവ ) ബാക്കിയുള്ള പകുതി ഭാഗവും പച്ചക്കറിയും പഴങ്ങളും ആയിരിക്കണം. പിന്നെ ഒരു ഭാഗം പാലും പാലുൽപ്പന്നങ്ങളും തൈരോ മോരോ എന്തുവേണമെങ്കിലും ആകാം. ഇതായിരിക്കണം മൂന്നു നേരവും നമ്മൾ കഴിക്കുന്ന ഫുഡ്. അപ്പോൾ മാത്രമേ നമുക്ക് ബാലൻസ്‌ഡ് ആയിട്ട് ന്യൂട്രീഷ്യസ് ആയിട്ട് ഈ പറയുന്ന കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീൻ, വിറ്റമിൻ, മിനറലുകൾ എന്നിവ കിട്ടുകയുളൂ. അല്ലാതെ നമ്മൾ ഒരു നേരം മാത്രം കഴിച്ചതുകൊണ്ട് നമുക്കാവശ്യമായ ന്യൂട്രീഷൻ കിട്ടുകയില്ല.

കേരളത്തിൽ പൊതുവെ രാവിലെ പുട്ടും കടലയും ഉണ്ടാക്കും ഇതുവരെ നമ്മൾ കരുതിയിരുന്നത് അതൊരു സമീകൃത ആഹാരം ആണെന്നാണ് ഇപ്പോൾ പറഞ്ഞ പ്ലേറ്റിന്റെ കാര്യം വരുമ്പോൾ പ്രോട്ടീനും കാർഹൈഡ്രേറ്റും മാത്രമല്ലേ ആകുന്നുള്ളൂ?
പുട്ടും കടലയിലും കടല നമ്മൾ മുളപ്പിച്ച് ഉപയോഗിക്കുക. അപ്പോൾ വെജിറ്റബിൾസിലുള്ള ഫൈബർ അതിൽ വരുന്നുണ്ട്. അല്ലെങ്കിൽ പുട്ടും പഴവും കടലയും കൂടി ചേർത്ത് കഴിച്ചാൽ മതി അപ്പോൾ ഫ്രൂട്ട്സും വരുന്നുണ്ട്.
ഇഡ്ഡലിയാണെങ്കിലോ?
ഇഡലിയിൽ പരിപ്പും വരുന്നുണ്ട്. സാമ്പാറിന്റെ കൂടെ വെജിറ്റബിൾസും വരുന്നുണ്ട്. അപ്പോൾ ചട്ണി കൂട്ടി കഴിക്കാതെ സാമ്പാർ കൂട്ടി കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം തിരുവനന്തപുരത്തെ ലുലു മാൾ.അടുത്ത മാസം അവസാനം മാൾ തുറക്കും.

തിരുവനന്തപുരത്തെ ലുലു മാൾ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയം; കറങ്ങിയിറങ്ങാൻ ഒരു ദിവസം പോരാ. ആക്കുളത്ത് ടെക്നോപാർക്കിനു സമീപം ഉയരുന്ന മാൾ വിസ്മയങ്ങളുടെ കലവറ.

• അടുത്ത മാസം അവസാനം മാൾ തുറക്കും

2 ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്

നടന്നു കാണാൻ വേണം ഒരു ദിവസം

3800 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം

• 7200 ചതുരശ്രമീറ്റർ സ്ഥലത്ത് 12 മൾട്ടിപ്ലക്സ് സിനിമാശാലകൾ.

300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ തിരുവനന്തപുരം നിവാസികൾക്കും സമീപ ജില്ലക്കാർക്കും നമ്മുടെ അയൽ സംസ്ഥാനത്തുള്ളവർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കും നൽകാൻ സാധിക്കും ം എന്നതാണു സന്തോഷകരം. കോവിഡ് മൂലം വിറങ്ങലിച്ചു നിന്ന ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ഒപ്പം പ്രതീക്ഷയുടെ പ്രതീകം പോലെ, തലസ്ഥാന നഗരത്തിന് പുതുവത്സര സമ്മാനം പോലെയാണ് ലുലുമാൾ.

jaico 1

കൊച്ചി മാളിനെ ഹൃദയപൂർവം സ്വീകരിച്ചതു പോലെ ഊഷ്മളമായി ഈ മാളിനെയും നാട് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഒരു നാട് ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കാനും സന്തോഷകരമായ ഷോപ്പിങ്ങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഒരു സ്ഥാപനം അനന്തപുരി എന്നറിയപ്പെടുന്ന നമ്മുടെ ഇന്ത്യയിലെ തന്നെ മാളുകളിൽ ഏറ്റവും കൂടുതൽ തുറസ്സായ സ്ഥലവും ഇടനാഴികളും ഉള്ള മാളും തിരുവനന്തപുരത്തെ ലുലുവിനാണെന്നു നിർമാതാക്കൾ പറയുന്നു. മാളിന്റെ പ്രധാന കവാടം കഴിഞ്ഞ് അകത്തേക്ക് കയറുന്ന ഈ സ്ഥലത്തു വലിയ ബിസിനസ് ഇവന്റുകൾ നടത്താനുള്ള വിശാലമായ ഇടം. പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ, ബിസിനസ് സംരംഭങ്ങളുടെ തുടക്ക

പ്രഖ്യാപനമൊക്കെ ഇപ്പോൾ ഇത്തരം മാളുകളിലാണ് വൻകിട കമ്പനികൾ നടത്തുന്നത്. രാജ്യത്തെ

വൻനഗരങ്ങളുടെ മാത്രം കുത്തകയായ ഇത്തരം ബിഗ് ഇവന്റുകൾ ഇനി തിരുവനന്തപുരത്തേക്കു കൂടുമാറും.

നാടിന് നേട്ടം, 10,000 പേർക്ക് ജോലി

10,000 പേർക്ക് നേരിട്ടും പരോക്ഷമ ജോലി നൽകുന്നതാണ് ലുലു മാൾ.സിറ്റി ഓഫ് ഹാപ്പിനസ്

combo

2.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഗ്രൗണ്ട് കൂടാതെ 2 നിലകളിലാണ് നിർമിച്ചിട്ടുള്ളത്. “സാധനമൊന്നും വാങ്ങാതെ വേഗത്തിൽ നടന്നു കാണുകയാണെങ്കിൽ പകുതി ദിവസം കൊണ്ടും ആസ്വദിച്ച് നടന്നും ഷോപ്പുകളിൽ കയറിയിറങ്ങിയുമാണെങ്കിൽ ഒരു ദിവസം തികയാതെയും വരും ലുലു മാൾ കറങ്ങിയിറങ്ങാൻ’- മാളിന്റെ പ്രത്യേകതയെക്കുറിച്ച് ശിൽപികളുടെ വാക്കുകൾ ഇങ്ങനെ. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറക്കും.

ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവര വരാത്തത്. ഇവ തെക്കേ ഇന്ത്യയില ആദ്യമായാണെത്തുന്നത്.കുട്ടികൾക്കായി കേരളത്തിലെ ഏറ്റവും വലിയ പാർക്കാണ് മാളിൽ തയാറാകുന്നത്. ഫൺ ട്യൂറ എന്നാണ് ഇതിന് പേർ. 450 റൈഡുകൾ. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്നും നിർമാതാക്കൾ . 80,000 ചതുരശ്ര അടി ഫാമിലി എന്റർടൈൻമെന്റ് സെന്ററും ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും . ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് മേഖലയായി മാറും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ

1. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഹിന്ദി)
2. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (അറബിക്)
3. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ ( ഉറുദു)
4. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (സംസ്കൃതം)

ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിക്കുന്നില്ല എന്ന പരാതി അവസാനിപ്പിച്ചു കൊണ്ട് 2019 ൽ ആരംഭിച്ച കോഴ്സാണ് ഡി. എൽ. എഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം). പ്രൈമറി സ്കൂളുകളിൽ ഭാഷാ അധ്യാപകരാകാൻ ഈ കോഴ്സ് പൂർത്തിയാക്കണം. വിദൂര വിദ്യാഭ്യാസത്തിലൂടെയോ പാർട്ട് ടൈം ആയോ ഈ കോഴ്സ് ലഭ്യമല്ല. കേരളത്തിൽ 6 സ്ഥാപനങ്ങളിൽ മാത്രമാണ് ഈ കോഴ്സുകൾ നടക്കുന്നത്.

🟩 സീറ്റുകളുടെ എണ്ണം

അറബിക് – 150
ഹിന്ദി – 200
ഉറുദു – 100
സംസ്കൃതം – 50

🟩 അവസാന തീയതി – ഒക്ടോബർ 20.വൈകുന്നേരം 5 മണി

🟩 പ്രായപരിധി

അപേക്ഷകർ 01.08.2021 ൽ 17 വയസ്സ് തികഞ്ഞിരിക്കേണ്ടതും 35 വയസ്സ് തികയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ സർവ്വീസ് കാലാവധിയുടെ അത്രയും വർഷം ഇളവ് ലഭിക്കും. 3% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

ഫീസ് വിവരം

അഡ്മിഷൻ ഫീസ് – 10 രൂപ
ട്യൂഷൻ ഫീസ് – 150 രൂപ ( മൂന്നു തവണ)
ലൈബ്രറി ഫീസ് – 10 രൂപ
ഗെയിംസ് ഫീസ് – 10 രൂപ
സ്റ്റേഷനറി ഫീസ് – 10 രൂപ

🟩 യോഗ്യത

📙 ഡി.എൽ.എഡ് (ഹിന്ദി)

1. ഹിന്ദി രണ്ടാം ഭാഷയായുള്ള ഹയർസെക്കന്ററി പരീക്ഷ വിജയം.
അല്ലെങ്കിൽ
2. അഡീഷണൽ ഭാഷ ഹിന്ദിയോടെയുള്ള എസ്.എസ്.എൽ.സി പരീക്ഷാ വിജയവും ഹയർസെക്കന്ററി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3. ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
4. ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5.ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
7.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമായ യോഗ്യത.

ഡി.എൽ.എഡ് (അറബിക്)

1. അറബിക് ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. അഫ്സൽ – അൽ – ഉലമ പ്രിലിമിനറി പരീക്ഷാ വിജയം.
അല്ലെങ്കിൽ
3. പ്രീഡിഗ്രി അറബിക് പരീക്ഷാ വിജയം.
അല്ലെങ്കിൽ
4. ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി അറബിക് പഠിച്ചു നേടിയ എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബിക് ബിരുദം/ ബിരുദാനന്തര ബിരുദം.

combo

ഡി.എൽ.എഡ് (ഉറുദു)

1. ഉറുദു ഓപ്ഷണൽ ആയോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി ഉറുദു ഒരു വിഷയമായി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3.ഹയർസെക്കന്ററി പരീക്ഷാ വിജയവും കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് – എ – ഫാസിൽ പ്രിലിമിനറി – ഉറുദു പരീക്ഷാ വിജയവും
അല്ലെങ്കിൽ
4. ഹയർസെക്കന്ററിക്ക് തുല്യമായി കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് – എ – ഫാസിൽ പ്രിലിമിനറി ന്യൂ സ്കീം പരീക്ഷാ വിജയം.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ബിരുദം/ ബിരുദാനന്തര ബിരുദം.

അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷ “0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ ” എന്ന ശീർഷകത്തിൽ പത്തു രൂപ ട്രഷറിയിലടച്ച ചെലാൻ രസീതിനൊപ്പം (പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല)

പൊതുവിദ്യാഭ്യാസ ഡയറക്ടർ,
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്,
ജഗതി, തിരുവനന്തപുരം
പിൻ 695014
എന്ന വിലാസത്തിൽ അയക്കണം.

ഓരോ കോഴ്സിനും (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) വെവ്വേറെ അപേക്ഷ സമർപ്പിക്കണം.

ട്രെയിനിംഗ് സെന്ററുകൾ

ഹിന്ദി

1. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി)
പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം

2. ഗവഃ ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമ്മപുരം, തൃശൂർ

👉🏻 അറബിക്

1. ഗവ.റ്റി.റ്റി.ഐ, കൊല്ലം

2. ഗവ.റ്റി.റ്റി.ഐ, മലപ്പുറം

3. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്

👉🏻 ഉറുദു

1. ഗവ.റ്റി.റ്റി.ഐ, മലപ്പുറം

2. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്

👉🏻 സംസ്കൃതം

1. ഡയറ്റ്, കോഴിക്കോട് (വടകര)

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

1. SSLC സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
2. യോഗ്യത സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
3 . ജാതി തെളിയിക്കേണ്ട സർട്ടിഫിക്കറ്റ്
4. ഹയർസെക്കന്ററി മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ്

5. ചെല്ലാൻ രസീത്

6. അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്.

📗 അഡ്മിഷൻ

സെലക്ഷൻ ലഭിക്കുന്നവരുടെ ലിസ്റ്റ് എല്ലാ ട്രെയിനിംഗ് സെന്ററിലും പ്രദർശിപ്പിക്കും. www.education.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും

global ad1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗാന്ധി ജയന്തി: രാജ്യം രാഷ്ട്രപിതാവിന്റെ സ്മരണയിൽ.

രാഷ്ട്രപിതാവിന്റെ 152-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യം മഹാത്മാഗാന്ധിയുടെ സ്മരണയിൽ. ലോകമെമ്പാടും ആളുകൾ ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് മറ്റൊരു ഗാന്ധി ജയന്തി കൂടി കടന്നുവരുന്നത്. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.

ആസാദി കാ അമൃത മഹോത്സവം എന്ന പേരില്‍ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗാന്ധിയുടെ ജീവിതത്തിലെ സുവര്‍ണ ഏടായ ദണ്ഡി മാര്‍ച്ചിന്റെ 91-ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.ആസാദി കാ അമൃത് മഹോത്സവം 77-ാം സ്വാതന്ത്ര്യദിനമായ 2023 ഓഗസ്റ്റ് 15 വരെ ആഘോഷിക്കും.മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൂടെ മറ്റൊരു ഐതിഹാസിക വ്യക്തിത്വവും മുൻ പ്രധാനമന്ത്രിയുമായ ലാൽ ബഹാദൂർ ശാസ്ത്രിയും (ജനനം 1904) തന്റെ ജന്മദിനം പങ്കിടുന്നു. 1869 ഒക്ടോബർ 2ന് ഇന്നത്തെ ഗുജറാത്തിലെ പോർബന്ദറിലാണ് മഹാത്മാഗാന്ധിയുടെ ജനനം.ദക്ഷിണാഫ്രിക്കയിലെ തന്റെ അനുഭവങ്ങളിലൂടെ ജീവിതം മാറ്റിമറിച്ച ഒരു അഭിഭാഷകൻ കൂടിയായ മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ച വ്യക്തിയാണ്. അഹിംസാ മാർഗങ്ങളിലൂടെയാണ് അദ്ദേഹം പ്രകടനങ്ങൾ നടത്തിയത്.

eldho

ഇന്ത്യയുടെ ആദ്യത്തെ നൊബേൽ സമ്മാന ജേതാവായ “ഗുരുദേവ്” രവീന്ദ്രനാഥ ടാഗോറാണ് ഗാന്ധിക്ക് “മഹാത്മാ” എന്ന പേര് നൽകിയത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ഗുജറാത്ത് സർക്കാർ ഇതിനെ എതിർത്തിരുന്നു. പകരം ഈ പദവി സൗരാഷ്ട്രയിൽ നിന്നുള്ള ഒരു പ്രാദേശിക പത്രപ്രവർത്തകൻ നൽകിയതാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഈ നേതാവിനെ “ബാപ്പു” (പിതാവ്) എന്നും വിളിക്കാറുണ്ട്.ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ മേൽവിലാസമാണ് ഗാന്ധിജി. സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നുള്ള ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. ലോക നേതാക്കൾ അവർക്ക് ഏറ്റവുമധികം പ്രചോദനം നൽകിയ ഇന്ത്യൻ വ്യക്തിത്വമായാണ് ഗാന്ധിയെ കാണുന്നത്. അവരിൽ ഭൂരിഭാഗവും, ഇന്ത്യ സന്ദർശിക്കുമ്പോൾ, ഡൽഹിയിലെ അദ്ദേഹത്തിന്റെ വിശ്രമസ്ഥലം സന്ദർശിക്കാറുണ്ട്. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ചിരുന്നു.

koottan villa

അന്തർദേശീയ തലത്തിൽ ഒക്ടോബർ 2 “മഹാത്മാവിന്റെ” സ്മരണയ്ക്കായി അഹിംസാ ദിനമായി ആചരിക്കുന്നു. റിപ്പബ്ലിക് ദിനം (ജനുവരി 26), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15) എന്നിവയ്‌ക്കാപ്പം മൂന്നാമതൊരു ദേശീയ ഉത്സവങ്ങളിൽ ഒന്നായി കണക്കാക്കി ഇന്ത്യയിൽ ഈ ദിവസം പൊതു അവധിയാണ്.“എന്‍റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യമാണ് എന്‍റെ ദൈവം. ദൈവത്തെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ.” എന്ന ഗാന്ധിയുടെ മഹത് വചനം ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്ന ഒന്നാണ്.

FAIRMOUNT
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അദാലത്ത് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ.

വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട്  വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോർഡ് സജ്ജമായി.  www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പരാതിയുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും ജനങ്ങൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമൊക്കെയാണ് ഡാഷ്‌ബോർഡ് തയ്യാറാക്കിയിട്ടുള്ളത.് അടുത്ത ഒരു മാസം കൊണ്ട് എല്ലാ പരാതികളും പൂർണമായും പരിഹരിക്കുക എന്നതാണ് ലക്ഷ്യം

അദാലത്തിൽ ലഭിച്ച പരാതികളും അവയുടെ തത്സ്ഥിതി വിവരങ്ങളും ഇതിൽ ലഭ്യമാണ്. ലഭിച്ച പരാതികൾ, തീർപ്പാക്കിയ പരാതികൾ, തീർപ്പാക്കാനുള്ള പരാതികൾ എന്നിങ്ങനെ വേർതിരിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ സന്ദർശനം 10 ജില്ലകളിൽ ഇതിനോടകം പൂർത്തിയായി. ജൂലൈ 15ന് എറണാകുളത്ത് നിന്നും ആരംഭിച്ച പരിപാടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ പൂർത്തീകരിക്കുകയും വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഉടൻ സന്ദർശനം നടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ 10 ജില്ലകളിൽ നിന്നായി 1328 പരാതികൾ സ്വീകരിക്കുകയും 618 പരാതികൾ തീർപ്പ് കൽപ്പിക്കുകയും ചെയ്തു.  തുടർനടപടികൾക്കായി 143 പരാതികളും ഇതര വകുപ്പുമായി ബന്ധപ്പെട്ട 299 പരാതികളും സർക്കാരിന്റെ തീരുമാനത്തിലേക്ക് 179 പരാതികളുമായി തരംതിരിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സർക്കാർ സേവനം ജനങ്ങളുടെ അവകാശം.

സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ അവകാശം ലഭിക്കണം. അവർ എവിടെയാണോ അവിടെ സർക്കാരിന്റെ സേവനം ലഭ്യമാകണം. അതിനായാണ് ഓൺലൈനായി സേവനങ്ങൾ എടുക്കുന്നതും വീട്ടുപടിക്കൽ അവ എത്തിക്കാൻ ശ്രമിക്കുന്നതും. സെക്രട്ടേറിയറ്റടക്കം മിക്ക സർക്കാർ ഓഫീസുകളും ഇ-ഫയൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു ഫയലിന്റെ സ്ഥിതി അറിയാൻ ജനങ്ങൾക്ക് ഇപ്പോൾ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.
ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സുതാര്യമാവണം. അതിന്റെ പ്രയോജനം അവർക്ക് തടസമില്ലാതെ ലഭിക്കണം. കഴിഞ്ഞ അഞ്ചുവർഷം അതിനായി ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളിലേക്ക് ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് അടക്കമുള്ള സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത് ഇതിലൊന്നാണ്. ഈ സേവനങ്ങളെല്ലാം ഒരു പോർട്ടലിൽ ലഭ്യമാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സർക്കാർ സേവനങ്ങൾ എങ്ങനെ നവീകരിക്കാമെന്നാണ് നോക്കുന്നത്.

combo

പൊതുജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് എത്തിച്ചേരുന്നതിന് പകരം, സർക്കാരിന് എങ്ങനെ ജനങ്ങളിലേക്ക് എത്തിച്ചേരാമെന്ന ആശയത്തിലൂന്നിയുള്ള നടപടിക്രമങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാതിൽപടി സേവനത്തിന് സർക്കാർ തയാറെടുക്കുന്നത്. ജനങ്ങൾക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കുകൂടി പ്രയോജനകരമാവും ഇന്ന് നിലവിൽവന്ന പുതിയ സംവിധാനങ്ങൾ. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, മറ്റ് അവശതയനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ സേവനം ലഭിക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ വിഭാഗങ്ങൾക്കും ഈ സേവനം ലഭ്യമാക്കും.
വാതിൽപ്പടി സേവനം പോലെതന്നെ പ്രധാനമാണ് സങ്കേതികവിദ്യയെ ആശ്രയിച്ചുള്ള സേവനവും. അതിന് ഓൺലൈൻ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് നേരത്തെ കെ-ഫോൺ സംവിധാനം രൂപീകരിച്ചത്. സർക്കാർ സേവനങ്ങൾ ഓൺലെനിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ തീരുമാനമാണ് നിശ്ചയിച്ച തീയതിക്കുമുമ്പ് നടപ്പിലാക്കപ്പെടുന്നത്. അതിന് നേതൃത്വം നൽകിയ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങളാണ് ഇ-സേവനം മുഖേന ലഭ്യമാക്കുന്നത്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ എട്ടായി തരം തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.
m-Sevanam എന്ന മൊബൈൽ ആപ്പിൽ 450 സേവനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. ഇതോടൊപ്പം കേരള സർക്കാരിന്റെ വെബ് പോർട്ടൽ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ  സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്ബോർഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ  അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒന്നാം സമ്മാനം 70 ലക്ഷം രൂപ. നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 244 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ND 736426  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NB 143845  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും

jaico

ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

for global

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights