ഐഓഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറുന്നവര്‍ക്ക് വാട്‌സാപ്പിന്റെ ഈ പുതിയ ഫീച്ചര്‍ ഉപകാരപ്പെടും

രണ്ട് മുൻനിര സ്മാർട്ഫോൺ ഓഎസുകളാണ് ആൻഡ്രോയിഡും ഐഓഎസും. രണ്ടിനും ജനപ്രീതി ഏറെയാണ്. ആൻഡ്രോയിഡ് ഉപയോഗിച്ചവർ ചിലപ്പോൾ ഐഓഎസിലേക്കും ഐഫോൺ ഉപയോഗിച്ചവർ ചിലപ്പോൾ ആൻഡ്രോയിഡിലേക്കും മാറാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഈ രണ്ട് ഓഎസുകളും തമ്മിൽ ചേരാറില്ല. വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പരസ്പരം കൈമാറ്റം ചെയ്യുന്ന കാര്യത്തിലും അങ്ങനെയാണ്. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറുന്നവർക്ക് അവരുടെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടായിരുന്നില്ല.

dance

എന്നാൽ ആൻഡ്രോയിഡ് 12 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് ഐഫോണിലെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി കൊണ്ടുപോവാൻ സാധിക്കുമെന്ന് പ്രഖ്യപിച്ചിരിക്കുകയാണ് ഗൂഗിൾ. അതായത് ഗൂഗിളിന്റെ പിക്സൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്താനവും. ഈ സൗകര്യം നേരത്തെ ചില സാംസങ് ഫോൺ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു.വാട്സാപ്പുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യം ഒരുക്കിയത് എന്ന് ഗൂഗിൾ പറഞ്ഞു. സാംസങ് ഫോണുകളിലോ ഗൂഗിൾ പിക്സൽ ഫോണുകളിലോ മാത്രമല്ല ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്ന ഏത് ഫോണിലും ഈ ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനാവും.

ELECTRICALS

 * എങ്ങനെയാണ് വാട്സാപ്പ് ചാറ്റ് ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറ്റുക

ഗൂഗിൾ പിക്സൽ ഉപഭോക്താക്കൾക്ക് അതിനായി ഒരു ലൈറ്റ്നിങ് റ്റു യുഎസ്ബി കേബിൾ വേണം. രണ്ട് ഫോണുകളും തമ്മിൽ ബന്ധിപ്പിച്ചാൽ പിക്സൽ ഫോണുകളിൽ ചില സെറ്റ് അപ്പുകൾ ചെയ്യേണ്ടതായുണ്ട്. ഇത് നിർദേശമനുസരിച്ച് ചെയ്യുക. ശേഷം ഐഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്സാപ്പ് തുറക്കുക. ചാറ്റുകൾ, മീഡിയ, മറ്റ് വിവരങ്ങൾ എല്ലാം പിക്സൽ ഫോണിലേക്ക് മാറ്റാം.വിവരങ്ങൾ ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് സുരക്ഷിതമായാണ് കൈമാറ്റം ചെയ്യപ്പെടുക എന്ന് ഗൂഗിൾ വ്യക്തമാക്കി. അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ചാറ്റുകൾ മാറ്റുന്ന സമയത്ത് ഐഫോണിൽ പുതിയ സന്ദേശങ്ങൾ ലഭിക്കില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയിലെ അതിവേഗ 4ജി നെറ്റ്‌വര്‍ക്ക്, വോഡഫോൺ ഐഡിയക്ക് അവാർഡ്, ജിയോയും എയർടെലും പിന്നിൽ

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോൺ ഐഡിയ (വി) സ്വന്തമാക്കി. മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല നൽകുന്ന സ്പീഡ് ടെസ്റ്റ് അവാർഡാണ് വിയ്ക്കു ലഭിച്ചത്. 2021-ലെ ഒന്ന്, രണ്ട് ത്രൈമാസങ്ങളിലെ സ്പീഡ്ടെസ്റ്റ് ഇന്‍റലിജന്‍സ് ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്. ഈ നേട്ടം കണക്കിലെടുത്ത് വിയുടെ ‘സ്പീഡ് സേ ബഡോ’ ക്യാംപെയിന്‍റെ അടുത്ത പാദത്തിനും തുടക്കം കുറിച്ചു.

ഊകല പുറത്തുവിട്ട ഡേറ്റ അനുസരിച്ച്, വി യുടെ നെറ്റ്‌വർക്ക് വേഗം 16.10 എംബിപിഎസ് ആണ്. ജിയോ 13.98 എംബിപിഎസ്, എയർടെൽ 13.86 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വർക്ക് വേഗം. ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്‌വർക്ക് നിർണയിക്കാൻ അവാർഡ് കാലയളവിൽ ഇന്ത്യയിലെ എല്ലാ പ്രധാന ടെലികോം കമ്പനികളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചിരുന്നു എന്ന് ഊകല അറിയിച്ചു. സ്പീഡ്ടെസ്റ്റിന്റെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നു ലഭ്യമായ 19,718,623 ഡേറ്റ പരിശോധിച്ചെന്നും ഊകല വ്യക്തമാക്കി.

ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന പുരസ്ക്കാരം വിയ്ക്കു നല്‍കുന്നതിൽ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഉപഭോക്താക്കളെ കണക്കിലെടുത്തു നടത്തുന്ന 2021-ലെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ ഊകലയുടെ തീവ്രമായ സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനു ശേഷമുള്ള ലോകത്ത് വ്യക്തികളും ബിസിനസുകളും ടെലികോം സേവനദാതാക്കളെ സുരക്ഷിതവും വിശ്വസനീയവുമായ കണക്ടിവിറ്റിക്കു വേണ്ടി വലിയ തോതിലാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍, നെറ്റ്‌വര്‍ക്ക് വേഗം വളരെ നിര്‍ണായകമായ നിലയിലേക്കാണ് ലോകം മാറിയിരിക്കുന്നത്. ജിഗാനെറ്റിന്‍റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന ഊകലയുടെ വിലയിരുത്തല്‍ ഉള്‍ക്കൊണ്ടു കൊണ്ടുളള ക്യാംപെയിനാണ് സ്പീഡ് സേ ബഡോ വഴി നടത്തുന്നത്.

jaico 1

തങ്ങളുടെ ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിച്ച് ജീവിതത്തില്‍ മുന്നേറുന്നതില്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം നിര്‍ണായകമാണ് എന്നതു ചൂണ്ടിക്കാട്ടുന്നതാണ് വിയുടെ ക്യാംപെയിന്‍. കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗമേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകയണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്‌ല പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഈ ശ്രമത്തിന്‍റെ ഫലമായി തങ്ങള്‍ രാജ്യത്തെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്കായി മാറിയിരിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലാണു കമ്പനി വിശ്വസിക്കുന്നത്. വെല്ലുവിളികള്‍ പരിഹരിച്ചു കൊണ്ട് വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ജീവിതത്തില്‍ മുന്നേറാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനെ കുറിച്ചാണ് സ്പീഡ് സേ ബഡോ ക്യാംപെയിന്‍ വിവരിക്കുന്നത്. എവിടെ എപ്പോള്‍ വേഗമുണ്ടോ? അവിടെ ഒരു മാര്‍ഗവുമുണ്ട് എന്നാണ് ഇവയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ ഒക്ടോബര്‍ 23നാണ് ആരംഭിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി പിന്നിട്ടു: അണക്കെട്ട് നാളെ രാവിലെ ഏഴിന് തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പിൽവെ ഷട്ടറുകൾ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും.

സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകി. ഡാമിലെ നിലവിലെ അപ്പർ റൂൾ കർവ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബർ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.

vimal 4

അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, മാമല അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്നും കൂട്ടി ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ വില 110 കടന്നു, രാജസ്ഥാനില്‍ 120 ലെത്തി

ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.

hill monk ad

രാജ്യത്ത് 120 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയർന്നു.തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയിൽ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.

FAIMOUNT

അതേസമയം ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. 2011-ൽ 34,000 ബസുകൾ ഉണ്ടായിരുന്നെങ്കിൽ കോവിഡിനുമുൻപ് അത് 12,000 ആയി ചുരുങ്ങി.

ashli

 ഇപ്പോൾ 6000 ബസുകളാണ് നിരത്തിലുള്ളത്.മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരുരൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൈദ്യുത വാഹന വിൽപന, റെക്കോർഡുകൾ തിരുത്തി ടെസ്‌ല

റെക്കോർഡുകൾ യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയ്ക്കു പുതുമയല്ല. 2003ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 20 ലക്ഷത്തോളം വൈദ്യുത കാറുകൾ ആഗോളതലത്തിൽ വിറ്റഴിച്ചെന്നാണു ടെസ്‌ലയുടെ കണക്ക്. ഇതിൽ 15 ലക്ഷവും വിറ്റുപോയതു കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് എന്നത് ശ്രദ്ധേയ നേട്ടം. ടെസ്‌ലയുടെ മൊത്തം ഇവി വിൽപന അഞ്ചു ലക്ഷം തികഞ്ഞത് 2018 അവസാനത്തോടെയായിരുന്നു.

ഇക്കൊല്ലം സെപ്റ്റംബറിലാണ് ആകെ വിൽപന 20 ലക്ഷവും പിന്നിട്ടത്. കഴിഞ്ഞ വർഷം മധ്യത്തിലായിരുന്നു ടെസ്‌ലയുടെ വൈദ്യുത കാർ വിൽപ്പന 10 ലക്ഷം തികഞ്ഞത്. കഴിഞ്ഞ 12 മാസത്തിനിടെ എട്ടു ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണു ടെസ്‌ല വിറ്റഴിച്ചത്. ചുരുക്കത്തിൽ ഏതു രീതിയിൽ താരതമ്യം ചെയ്താലും വൈദ്യുത വാഹന വിൽപന കണക്കെടുപ്പിൽ ടെസ്‌ലയെ വെല്ലാൻ നിലവിൽ നിർമാതാക്കളില്ല എന്നതാണു വസ്തുത.

siji

ടെസ്‌ല ആകെ വിറ്റ 20 ലക്ഷം ബാറ്ററി ഇലക്ട്രിക് കാറുകളിൽ 15 ലക്ഷത്തിലേറെയും സംഭാവന ചെയ്തത് മോഡൽ ത്രീയും മോഡൽ വൈയും ചേർന്നാണ്. മോഡൽ എസ്, മോഡൽ എക്സ് എന്നിവയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 5.20 ലക്ഷം യൂണിറ്റാണ്. മോഡൽ റോഡ്സ്റ്റർ വിൽപ്പന 2,450 യൂണിറ്റിൽ ഒതുങ്ങും. വ്യക്തിഗത മോഡലുകളുടെ വിൽപന കണക്ക് വെളിപ്പെടുത്തുന്ന പതിവ് ടെസ്‌ലയ്ക്കില്ല. പകരം പ്ലാറ്റ്ഫോം അടിസ്ഥാനത്തിലാണു കമ്പനിയുടെ വിൽപന കണക്കുകൾ. മോഡൽ ത്രീയും മോഡൽ വൈയും നിർമിക്കുന്നത് ഒരേ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ്. അതുപോലെ മോഡൽ എക്സിനും ‘മോഡൽ എസിനും അടിത്തറയാവുന്നതും ഒരേ ആർക്കിടെക്ചർ തന്നെ.

dance

ടെസ്‌ല ശ്രേണിയിൽ ഏറ്റവുമധികം വിൽപന നേടുന്ന വൈദ്യുത കോംപാക്ട് സെഡാനായ മോഡൽ ത്രീ 2017ലാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്നിങ്ങോട്ട് ഇ വി വിപണിയിൽ തകർപ്പൻ പ്രകടനമാണു കാർ കാഴ്ചവച്ചത്. നിലവിൽ മോഡൽ ത്രീ, മോഡൽ എസ്, മോഡൽ എക്സ്, മോഡൽ വൈ കാറുകൾ വിൽക്കുന്ന ടെസ്‌ല, അടുത്ത വർഷത്തോടെ സൈബർ ട്രക്ക് അവതരിപ്പിക്കാനും തയാറെടുക്കുന്നുണ്ട്. വൈദ്യുത പവർട്രെയ്നുള്ള സെമി ട്രക്കും വികസനഘട്ടത്തിലാണ്.
മോഡൽ ശ്രേണി വളരുന്നതിനൊത്ത് ഉൽപ്പാദനക്ഷമത ഉയർത്താനും ടെസ്‌ലയ്ക്കു പദ്ധതിയുണ്ട്. നിലവിൽ എട്ടു ലക്ഷത്തോളം യൂണിറ്റാണു ടെസ്‌ലയുടെ വാർഷിക ഉൽപ്പാദന ശേഷി. വൈദ്യുത വാഹന വിപണിയിൽ ആധിപത്യം നിലനിർത്താനായി വാർഷിക ഉൽപ്പാദന ശേഷി ഒരു കോടി യൂണിറ്റായി വർധിപ്പിക്കാനാണ് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുഖം തിളങ്ങാൻ 20 മിനിറ്റ്; രണ്ട് ചേരുവകളുള്ള സൂപ്പർ ഫെയ്സ് പാക്

കാരറ്റും തേനും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഫെയ്സ് പാക് ഇതാ. വളരെ എളുപ്പം തയാറാക്കാവുന്ന ഈ ഫെയ്സ് പാക് ചർമത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കും. എങ്ങനെ തയാറാക്കാമെന്നു നോക്കാം. ഒരു കാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു സ്പൂൺ തോൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

jaico 1

> ഉപയോഗിക്കേണ്ട വിധം

മുഖം പാൽ ഉപയോഗിച്ച് ക്ലെൻസ് ചെയ്യുക. അതിനുശേഷം കാരറ്റ്–തേൻ ഫെയ്സ്പാക് മുഖത്ത് തേച്ചു പിടിപ്പിക്കുക. കൂടുതലുണ്ടെങ്കിൽ കഴുത്തിലും പുരട്ടാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.

> ഗുണങ്ങൾ

ബീറ്റ കരോട്ടിൻ, വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ചർമത്തിലെ ചുളിവുകൾ മാറ്റാനും മൃദുവാക്കാനും ഇത് സഹായിക്കും. കാരറ്റിലെ ആന്റിഓക്സിഡന്റ്സ് ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു. നാച്വറൽ ആന്റിബാക്ടീരിയൽ സ്വഭാവുള്ള വസ്തുവാണ് തേൻ. ചർമത്തിലെ അമിതമായ സെബത്തെ നിയന്ത്രിക്കാൻ തേനിന് സാധിക്കുമെന്നതിനാൽ എണ്ണ മയമുള്ള ചർമത്തിന് വളരെ അനുയോജ്യമാണിത്. ചര്‍മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനും മോയിസ്ച്വറൈസ് ചെയ്യാനും തേൻ സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരുവിനെ പ്രതിരോധിക്കാനാവും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംശയവും മറുപടിയും മലയാളത്തിൽ; കർഷകർക്ക് തുണയായി മൊബൈൽ ആപ്

കൊമ്പൻചെല്ലിയെ തുരത്താൻ എന്തു ചെയ്യണം? റബറിനു വില കൂടുമോ? നെല്ലിനു രോഗം വരാനുള്ള സാധ്യത യുണ്ടോ?– പലവിധ സംശയങ്ങളാണ് കൃഷിക്കാർക്ക് ചോദിക്കാനുണ്ടാവുക. ഓരോ സംശയത്തിനും കൃഷി ഓഫിസറെയും വിദഗ്ധനെയുമൊക്കെ കണ്ടെത്തുക അത്ര പ്രായോഗികമല്ല. മാത്രമല്ല, അവരുടെയൊക്കെ സമയവും സൗകര്യവുമനുസരിച്ച് സംശയം തീർക്കാൻ കാത്തിരിക്കേണ്ടിയും വരും. പകരം നിങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് രൊക്കം മറുപടി തരുന്ന ഒരു മൊബൈൽ ആപ്പുണ്ടെങ്കിലോ? അതും മലയാളത്തിൽ കേട്ട് മലയാളത്തിൽ മറുപടി തരുന്ന ആപ്പാണെങ്കിൽ?

വിദൂരത്തിരുന്ന് ഏതെങ്കിലും വിദഗ്ധൻ ടൈപ്പ് ചെയ്തു നൽകുന്ന മറുപടിയല്ല. വിപുലമായ വിവരശേഖരത്തിൽനിന്നു കംപ്യൂട്ടർ കണ്ടെത്തുന്ന മറുപടി കാലതാമസം കൂടാതെ തരുന്ന ചാറ്റ് ബോട്ടാവും ആപ്പിലൂടെ ലഭിക്കുക. അതെന്തു ബോട്ടാണെന്നു മനസ്സിലാകാത്തവർക്ക് ചില ഉദാഹരണങ്ങൾ നൽകാം– രാവിലെ ഗുഡ്മോണിങ് പറഞ്ഞ് നിങ്ങളെ വിളിച്ചെഴുന്നേൽപിക്കുകയും നിങ്ങൾ ആവശ്യപ്പെടുന്ന കാര്യ ങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന ഗൂഗിൾ അസിസ്റ്റന്റും അലക്സയുമൊക്കെ കണ്ടിട്ടില്ലേ? അതുതന്നെ സംവിധാനം. മനുഷ്യസംസാരം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കംപ്യൂട്ടർ സംവിധാനമാണ് ചാറ്റ്ബോട്ടുകൾ. പ്രശസ്തമായ പല ചാറ്റ് ബോട്ടുകളുമുണ്ടെങ്കിലും അവയ്ക്കെല്ലാം പൊതുവായ ചില ദൗർബല്യങ്ങളുണ്ട്. പൊതുവായ വിഷയങ്ങളിൽ മാത്രമെ അവയ്ക്ക് ഉത്തരം നൽകാനാവൂ. കുട്ടനാട്ടിലെയോ കൈപ്പാട്ടെയോ പൊക്കാളിപ്പാടങ്ങളിലെയോ നെൽകൃഷിയെക്കുറിച്ച് ചോദിച്ചാൽ അവർ കുഴഞ്ഞതുതന്നെ. പ്രാദേശിക കാർഷിക വിവരശേഖരങ്ങൾ അടിസ്ഥാനമാക്കി ചാറ്റ്ബോട്ടുകളുണ്ടാക്കുക മാത്രമാണ് പരിഹാരം. മെഷീൻലേണിങ് , നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (എൻഎൽപി) എന്നീ സാങ്കേതികവിദ്യകളാണ് ചാറ്റ് ബോട്ട് നിർമാണത്തിൽ സഹായിക്കുന്നത്. ഓരോ വാക്കിനെയും സാഹചര്യവും സന്ദർഭവുമനുസരിച്ച് തിരിച്ചറിഞ്ഞ ശേഷം യോജ്യമായ മറുപടി കണ്ടെത്താനും അത് മലയാളത്തിലാക്കാനും ഇതിനു സാധിക്കും. ഒട്ടേറെ ഭാഷകളും ഉപഭാഷകളുമുള്ള ഇന്ത്യയിലെ സാധാരണക്കാരായ കൃഷിക്കാർക്ക് ഈ സംവിധാനം സഹായകമാണ്.

valam depo

കാർഷികവിജ്ഞാനവ്യാപന രംഗത്ത് വലിയ മാറ്റമായിരിക്കും ഇത്തരം ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കുക. മൊബൈലിലൂടെയും കിയോസ്കുകളിലൂടെയും മറ്റും കാർഷികവിവരങ്ങൾ ചോദിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. മടിയും ലജ്ജയുമില്ലാതെ ചോദ്യങ്ങൾ മാറിമാറിച്ചോദിക്കാൻ ഇത് അവസരം നൽകും. സമയഭേദമില്ലാതെ ഏതു പാതിരാത്രിയിലും ആശയവിനിമയം സാധ്യമാകുമെന്നത് ചാറ്റ്ബോട്ടുകളെ കൂടുതൽ ആകർഷകമാക്കുന്നു. കൃഷിക്കാർക്ക് അറിവ് പകരുന്നതിനുള്ള പല സംവിധാനങ്ങളും നാട്ടിൽ നിലവിലുണ്ട്. ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരും കൃഷിവകുപ്പ് ഉദ്യോസ്ഥരുമൊക്കെ വിജ്ഞാ നവ്യാപനരംഗത്ത് സജീവമായുണ്ടെങ്കിലും വേണ്ട സമയത്ത് പ്രസക്തമായ അറിവ് കിട്ടാതെ വിഷമിക്കുന്ന കൃഷിക്കാർ ഇപ്പോഴും നമുക്കിടയിലുണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയും ഇന്റർനെറ്റുമൊക്കെ വ്യാപകമായിക്കഴിഞ്ഞെങ്കിലും സാധാരണക്കാരായ കൃഷിക്കാരെ അവയി ൽനിന്നകറ്റുന്ന പല ഘടകങ്ങളുമുണ്ട്. സാങ്കേതികവിദ്യയും ഭാഷയുമൊക്കെ തന്നെ പ്രധാനം. സ്വന്തം ഭാഷയിൽ ലളിതമായി ആശയവിനിമയം നടത്താവുന്ന വിവരകൈമാറ്റസംവിധാനങ്ങൾക്ക് ഇത്തരം സാഹച ര്യങ്ങളിൽ പ്രസക്തിയേറെയാണ്. ‌

കണ്ണൂരിലെ ടെക്ടേൺ എന്ന അഗ്രിസ്റ്റാർട്ടപ്പ് കേരളത്തിലെ കൃഷിക്കാർക്കായി മലയാളത്തിൽ സംവദിക്കുന്ന ഒരു ചാറ്റ്ബോട്ടിന്റെ മിനുക്കുപണികളിലാണ്. നെല്ല്, വാഴ, പച്ചക്കറികൾ, തെങ്ങ്, കമുക്,കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാപ്പി, പഴവർഗങ്ങൾ എന്നിങ്ങനെ പത്തോളം വിളകളുടെ കൃഷി സംബന്ധമായ സംശയങ്ങൾ സ്വന്തം ഭാഷയിൽ ഉന്നയിക്കുന്നതിനും കാലതാമസമില്ലാതെ മറുപടി നേടുന്നതിനും ‘ഫാംക്യു’ എന്നു പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഉപകരിക്കും. ടെക്ടേൺ കമ്പനിയുടെ ‘മൈഫാം’ ആപ്പിലൂടെയും വെബ് ആപ്പിലുടെയുമാണ് ഇതിന്റെ സേവനം ലഭ്യമാക്കുക. തുടക്കത്തിൽ പച്ചക്കറിവിളകളുടെ ഫാം മാനേജ്മെന്റ് ആപ്പായാണ് ‘മൈ ഫാം’ വിഭാവനം ചെയ്യുന്നത്. പിന്നീട് കൂടുതൽ വിളകളിൽ ഈ സേവനം ലഭ്യമാക്കുകയുമാവാം. കർഷക ഉൽപാദക കമ്പനികളിലൂടെ ഈ സേവനങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെക്ടേൺ എംഡി / സിഇഒ ഡോ. രാജി പറഞ്ഞു. നിശ്ചിത ഫീസ് നൽകി ലൈസൻസ് എടുക്കുന്ന കർഷക കമ്പനികളിൽ അംഗങ്ങളായ കർഷകർക്ക് 24 മണിക്കൂറും സംശയനിവാരണം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കാനാകും. കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയ രാജി കണ്ണൂർ സർവകലാശാലയിലെ തന്റെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി കർഷകർക്കു പ്രയോജനപ്പെടുന്ന ഒട്ടേറെ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുവരികയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രകൃതിയെ ചേർത്തുപിടിച്ച് ഓസ്ട്രിയൻ ‘കോൺ’

വികസനവും ആർഭാടവും ഒന്നാണെന്ന് തെറ്റിദ്ധരിച്ചവരെ തിരുത്താൻ കൂറ്റൻ ‘കോണുകളിൽ’ ഓസ്ട്രിയയുടെ നല്ലപാഠങ്ങൾ. കമഴ്ത്തിവച്ച കൂറ്റൻ കോണുകളുടെ മാതൃകയിലുള്ള പവിലിയനിൽ മണ്ണും മരവും ചേർന്നുള്ള മനംമയക്കുന്ന കാഴ്ചകൾ മാത്രം. വളഞ്ഞുപുളഞ്ഞൊരു തുരങ്കമിട്ടതു പോലുള്ള വഴികളിലൂടെ നടന്നാൽ പഴഞ്ചൻ വിദ്യകളിൽ മറഞ്ഞിരിക്കുന്ന പുതുമകൾ കാണാം. പ്രകൃതിയെ മറന്നു തുടങ്ങിയതോടെയാണ് കാലാവസ്ഥയ്ക്കിണങ്ങിയതും സുരക്ഷിതവുമായ കെട്ടിടങ്ങളിൽ നിന്നു മനുഷ്യർ അകന്നതെന്നു പ്രതിനിധികൾ ഓർമിപ്പിക്കുന്നു. ഓരോ മേഖലയുടെയും സ്വഭാവത്തിനു യോജിച്ച നിർമിതികൾ ചെലവു കുറയ്ക്കും.

കളിമണ്ണ്, പനമ്പ്, ചകിരി, മുള എന്നിവയെല്ലാം ചേരുംപടി ചേർന്നാൽ മഞ്ഞും മഴയും വെയിലുമൊന്നുമേൽക്കാത്ത വീടുകൾ നിർമിക്കാം. ഓസ്ട്രിയൻ-അറേബ്യൻ നിർമിതികൾക്ക് പലകാര്യങ്ങളിലും സാമ്യമുണ്ടെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. ഉയരമുള്ള കോണുകളുടെയും സ്തൂപങ്ങളുടെയും മാതൃകയിലുള്ള കെട്ടിടങ്ങളുടെ മുകളിലൂടെ കടന്ന് അകത്തളങ്ങളിലെത്തുന്ന കാറ്റിന്റെ ചൂട് കുറയും. കളിമൺ ഭിത്തികളെ തഴുകിയെത്തുന്ന തണുത്ത കാറ്റിന് ഔഷധ ഗുണം നൽകുന്നതാണ് മറ്റൊരു വിദ്യ. ഔഷധഗുണമുള്ള വൃക്ഷങ്ങൾ കൊണ്ടു നിർമിച്ച അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് പഴയകാല വീടുകളിലുണ്ടാകുക. സിർബെ വൃക്ഷമാണ് ഓസ്ട്രിയൻ വീടുകളുടെ അകത്തളങ്ങളിൽ ഉപയോഗിക്കുക. പിരിമുറുക്കം കുറയ്ക്കാൻ ഇതിനു കഴിയുമെന്നാണ് വിശ്വാസം.

 * കളിയല്ല കളിമണ്ണ്

പൊതുവേ സുലഭമായ കളിമണ്ണ്, ഈന്തപ്പന, തെങ്ങ്, മുള എന്നിവ കെട്ടിടനിർമാണത്തിന് ഉപയോഗപ്പെടുത്താം. കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ കൂടുതൽ ഇവ ഈടുനിൽക്കും. കോൺക്രീറ്റ് കെട്ടിടമാണെങ്കിൽ പോലും അകത്തളങ്ങൾ പ്രകൃതി സൗഹൃദമാകണമെന്നാണ് ഓസ്ട്രിയൻ പാഠം. ഈറ്റയും മുളയുമൊക്കെ ചേർന്ന നടവഴികൾ, അലങ്കാരങ്ങൾ എന്നിവയ്ക്കു പ്രത്യേകതകളേറെ. മരുഭൂമിയിലെ ചൂടിനെ പടിക്കകത്തു കയറ്റില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. പവിലിയനിലെ അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് ശീതീകരണികൾ. ചില മേഖലകളിൽ മേൽക്കൂരയുമില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയും ചെയ്യുന്ന വികസനമാണ് ഓസ്ട്രിയ പരിചയപ്പെടുത്തുന്നത്. പുതിയതു കിട്ടുമ്പോൾ പഴതെല്ലാം ഉപേക്ഷിക്കുകയെന്ന ആധുനിക രീതിയാണ് ലോകം നേരിടുന്ന ഏറ്റവും വെല്ലുവിളിയെന്നാണ് പവിലിയന്റെ സന്ദേശം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ ഭവന വായ്പയ്ക്ക് ഒരു വർഷം ഇഎംഐ അടയ്‌ക്കേണ്ടതില്ല!

ഭവന വായ്പകളില്‍ മത്സരം മുറുകുമ്പോള്‍ ഉപഭോക്താക്കളെ നേടാന്‍ പല വഴികൾ തേടുകയാണ് ബാങ്കുകള്‍. ഉത്സവ കാല ആനുകൂല്യമെന്ന നിലയ്ക്ക് പലിശ നിരക്ക് കുറച്ചും പ്രോസസിങ് ഫീ ഒഴിവാക്കിയും പല ബാങ്കുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആക്‌സിസ് ബാങ്ക് ദീര്‍ഘകാല ആനൂകൂല്യ പദ്ധതിയാണ് ഭവന വായ്പ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

 * ഇ എം ഐ അടയ്‌ക്കേണ്ട

‘ശുഭ് ആരംഭ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഭവന വായ്പ പദ്ധതിയനുസരിച്ച് വായ്പ എടുക്കുന്നവര്‍ക്ക് വിവിധ കാലയളവിലായി 12 ഇ എം ഐ അടവ് ഒഴിവാക്കി നല്‍കുകയാണ് ബാങ്ക്. ശുഭ് ആരംഭ് പദ്ധതി അനുസരിച്ച് ആക്‌സിസ് ബാങ്കില്‍ നിന്ന് വായ്പ എടുത്താല്‍ തിരിച്ചടവിന്റെ നാലാം വര്‍ഷം മൂന്ന് ഗഡു അടവ് ഒഴിവാക്കി നല്‍കും. ഇത് കൂടാതെ എട്ടാം വര്‍ഷവും 12-ാം വര്‍ഷവും ഈ ആനുകൂല്യം വീണ്ടും നൽകും.

hill monk ad

 * അടവ് മുടങ്ങരുത്

മുടങ്ങാതെ ഇ എം ഐ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കെല്ലാം ഈ ആനുകൂല്യം ബാധകമായിരിക്കുമെന്ന് ബാങ്കിന്റെ ട്വിറ്റില്‍ പറയുന്നു. വായ്പ തിരിച്ചടവിന്റെ നാല്, എട്ട്, 12 വര്‍ഷങ്ങളില്‍ ഇങ്ങനെ നാല് ഇ എം ഐ ഒഴിവാക്കി നല്‍കുന്നതിലൂടെ ഇത്തരം വായ്പകള്‍ എടുക്കുന്നവര്‍ക്ക് ആകെ 12 ഗഡുക്കള്‍ അടയ്‌ക്കേണ്ടതില്ല.

siji

 * 3 ലക്ഷം ആദായം

അതായത് 30 ലക്ഷം രൂപയുടെ വായ്പ 20 വര്‍ഷത്തെ തിരിച്ചടവില്‍ എടുത്ത ഒരാള്‍ക്ക് ഇവിടെ മൂന്ന് ലക്ഷത്തില്‍ അധികം രൂപയുടെ ആദായമാണ് ഉണ്ടാകുക. സാധാരണ ഭവന വായ്പയുടെ പലിശയേക്കാള്‍ കൂടിയ നിരക്കാവും ഈ വായ്പയ്ക്ക് ഈടാക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടും; ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights