മലയാള ഭാഷാ ബിൽ: അംഗീകാരത്തിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി

മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുൾപ്പെടെ കേരളം 2015-ൽ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് അംഗീകാരം ലഭിക്കാൻ ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്കൂൾ എജ്യുക്കേഷൻ ഡിവിഷന്റെ അനുമതി.

dance

നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലിൽ പ്രാഥമിക വിദ്യാഭ്യാസകാര്യത്തിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് (തമിഴും കന്നഡയും ഉൾപ്പെടെ) ഭരണഘടനപ്രകാരം ലഭിക്കേണ്ട അവകാശം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് അന്നത്തെ ഗവർണർ പി. സദാശിവം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായയച്ചത്. സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനം ബിൽ പാസാക്കിയതെങ്കിലും ഈ വിഷയത്തിൽ കൺകറന്റ് സ്വഭാവം (സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിൽ ഉത്തരവാദിത്വമുള്ള) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗവർണർ കണ്ടെത്തുകയായിരുന്നുവെന്നാണറിയുന്നത്.

ELECTRICALS

രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനെത്തിയ ബില്ലിൽ ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരിനെ അറിയിച്ചിരുന്നു. സംസ്ഥാനസർക്കാർ സ്കൂൾ വിദ്യാഭ്യാസഡിവിഷനുമായി ആശയവിനിമയം നടത്തി മറുപടിനൽകിയാൽ ഫയൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന്  കൈമാറുമെന്ന് സംസ്ഥാനനിയമവകുപ്പിനെ 2019-ൽ അറിയിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന നിയമവകുപ്പ് തുടർനടപടി സ്വീകരിക്കുന്നത് കോവിഡ് ആയതോടെ മുടങ്ങിയതായാണ് സൂചന. ഇതുകാരണം കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇപ്പോഴും ഇംഗ്ലീഷോ മലയാളമോ ആയി തുടരുകയാണ്. 1969-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്.

ashli

ഔദ്യോഗിക ഭാഷ ഇംഗ്ലീഷുകൂടിയായതിനാൽ സർക്കാർ-കോടതി പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിർബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. അതിനാലാണ് ഉമ്മൻചാണ്ടി സർക്കാർ ബിൽ കൊണ്ടുവന്നതും നിയമസഭ ഏകകണ്ഠമായി പാസാക്കിയതും. ബില്ലിന് അംഗീകാരം വൈകിയതോടെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമായി പഠിപ്പിക്കാൻ കേരളം 2017-ൽ മറ്റൊരു ഭാഷാനിയമം കൊണ്ടുവന്നു. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള ഉത്തരവുകളും ഇറക്കി. മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിസ്വീകരിക്കുമെന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ടെങ്കിലും 1969-ലെ നിയമം നിലനിൽക്കുന്നത് നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടന്റെ അംഗീകാരം

വാക്സിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടൻ അംഗീകാരം നൽകി. ലെഗ്രെവിയോ (മോൾനുപിരവിർ) എന്ന ആന്റിവൈറൽ ഗുളിക കോവിഡ് രോഗികൾ ദിവസവും രണ്ടുനേരമാണ് കഴിക്കേണ്ടത്.

നേരിയതോ മിതമായതോ ആയ
ലക്ഷണങ്ങളും ഒപ്പം ഗുരുതരമായ മറ്റേതെങ്കിലുമൊരു
രോഗസാധ്യതയുമുള്ളവർക്ക് (അമിതവണ്ണം,പ്രമേഹം, ഹൃദ്രോഹം, 60 വയസ്സിനു മുകളിലുള്ളവർ) ബ്രിട്ടനിൽ ഉടൻ ഗുളിക നൽകിത്തുടങ്ങും. രോഗികളുടെ ആശുപത്രിവാസം ഒഴിവാക്കാനും മരണനിരക്ക് 50 ശതമാനമായി കുറയ്ക്കാനും മരുന്നു സഹായിക്കുമെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) അറിയിച്ചു. ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ചരിത്രദിനമാണിതെന്ന് മരുന്നിന് അനുമതി നൽകിയ വിവരം പ്രഖ്യാപിച്ച് ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ഫ്ലൂ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് മോൾനുപിരവിർ. റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും മെർക് ഷാർപ് ആൻഡ് ഡോമും (എം.എസ്.ഡി.) ചേർന്നുവികസിപ്പിച്ച ഗുളിക ശരീരത്തിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗതീവ്രത കുറയ്ക്കും. രോഗബാധയുടെ തുടക്കത്തിൽത്തന്നെ ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദം. ലക്ഷണങ്ങൾ കണ്ട് അഞ്ചുദിവസത്തിനുള്ളിലെങ്കിലും മോൾനുപിരവിർ കഴിക്കാനാണ് നിർദേശം. അതേസമയം, വാക്സിനേഷന് പകരമായി ഉപയോഗിക്കാനാവുന്നതല്ല മരുന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ന്യൂസീലൻഡ് ജയിച്ചാൽഎന്തുചെയ്യുമെന്ന് മാധ്യമപ്രവർത്തകൻ; ജഡേജയുടെ മറുപടി വൈറൽ!

അഫ്ഗാനിസ്താൻ – ന്യൂസീലൻഡ് മത്സരത്തേക്കുറിച്ച് ചോദിച്ച മാധ്യമപ്രർത്തകന് രസകരമായ മറുപടിയുമായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ.

സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജഡേജയോട് മാധ്യമപ്രവർത്തകരിൽ ഒരാൾ ഇന്ത്യയുടെ സെമി സാധ്യതകൾ നിർണയിക്കുന്ന അഫ്ഗാനിസ്താൻ – ന്യൂസീലൻഡ് മത്സരത്തെ കുറിച്ച് ചോദിച്ചത്.

valam original

‘ന്യൂസീലൻഡ് അഫ്ഗാനിസ്താനോട് തോറ്റാൽ നമ്മുടെ സാധ്യതകൾ വർധിക്കുമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അഫ്ഗാനോട് ന്യൂസീലൻഡ് പരാജയപ്പെട്ടില്ലെങ്കിലോ?”, എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

“അപ്പോൾ പിന്നെ ബാഗും പാക്ക് ചെയ്ത് വീട്ടിൽ പോകും, വേറെന്ത് ചെയ്യാൻ എന്നായിരുന്നു ജഡേജയുടെ രസകരമായ മറുപടി.

ഞായറാഴ്ച അബുദാബിയിൽ നടക്കുന്ന അഫ്ഗാനിസ്താൻ – ന്യൂസീലൻഡ് മത്സരത്തിലേക്കാണ് ഇന്ത്യൻ ആരാധകരെല്ലാം കണ്ണുംനട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ന്യൂസീലൻഡ് അഫ്ഗാനോട് തോൽക്കണം. എന്നാൽ, മത്സരത്തിൽ ജയിക്കാനായാൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്താനൊപ്പം ന്യൂസീലൻഡും സെമിയിലേക്ക് മുന്നേറും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുഞ്ഞുങ്ങൾക്ക് പൗഡറും സോപ്പും കൺമഴിയും മറ്റും ഉപയോഗിക്കാമോ ?

കുഞ്ഞുമേനിയിൽ കുടഞ്ഞിടുന്നത് പൗഡറല്ല, കാൻസർ! കുഞ്ഞാവയെ പൗഡറിൽ കുളിപ്പിക്കുമ്പോൾ സംഭവിക്കുന്നത്.പ്രസവശേഷം കുഞ്ഞിനെ സോപ്പു െകാണ്ട് കുളിപ്പിച്ച്, കണ്ണെഴുതി, െപാട്ടുെതാട്ട് ഒരുക്കിയെടുക്കുന്നത് അമ്മമാർക്ക് ഒരു ഹരമാണ്. എന്നാൽ അൽപം അശ്രദ്ധ മതി കുഞ്ഞിന്റെ നേർത്ത ചർമവും കുറഞ്ഞ പ്രതിരോധശേഷിയും രോഗങ്ങളെ വിളിച്ചുവരുത്തും. കുഞ്ഞുങ്ങൾക്കു പൗഡറും സോപ്പും കൺമഷിയും മറ്റും ഉപയോഗിക്കാമോ എന്ന സംശയം എല്ലാ അമ്മമാർക്കും ഉണ്ടായേക്കാം. ഫോർമാൽഡിെെഹഡ് കലർന്ന കുഞ്ഞി ഷാംപൂ നിരോധിച്ചു, 

friends catering

പൗഡർ കുടഞ്ഞിടരുത്

ഒാക്സിജൻ, സിലിക്കൺ, മഗ്‌നീഷ്യം എന്നിവയടങ്ങിയ അഭ്രമൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമിക്കുന്നത്. പൗഡർ രൂപത്തിലാകുമ്പോൾ ഈ മൂലകം ഈർപ്പം വലിച്ചെടുത്ത് ചർമം നനവില്ലാതെ സൂക്ഷിക്കും. ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കും. ബേബിപൗഡറിൽ ഉള്ള ചെറിയ കണികകൾ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസത്തോടൊപ്പം ശ്വാസകോശത്തിന്റെ ഏറ്റവും ചെറിയ അറകളിൽ വരെ എത്തുന്നു. തന്മൂലം വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ചുമ, അടിക്കടിയുള്ള ന്യുമോണിയ തുടങ്ങിവ ഉണ്ടാകാം.ടാൽക്കിൽ ചെറിയ രീതിയിൽ കാണുന്നതാണ് ആസ്ബസ്റ്റോസ് ധാതുക്കൾ. ആസ്ബസ്റ്റോസ് അറിയപ്പെടുന്ന ഒരു അർബുദ കാരണമാണ്. പൗഡറിലെ ആസ്ബസ്റ്റോസ് തന്നെ കാൻസറിനു കാരണമാകുമെന്നു പലരും വിശ്വസിച്ചിരുന്നു. പക്ഷേ, ഈ വാദം സാധൂകരിക്കാനുള്ള തെളിവൊന്നും ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല.

eldho

എന്നിരുന്നാലും പൗഡറുകളിൽ ആസ്ബസ്റ്റോസ് അംശം പാടില്ലെന്നു കർശനനിർദേശമുണ്ട്. ഇന്നു നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റു രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ബേബി പൗഡറുകൾ അലർജി ഉണ്ടാക്കാം. അലർജി മൂലം തൊലിപ്പുറത്തു നല്ല ചൊറിച്ചിലും നീരും ഉണ്ടാക്കാം.പൗ‍ഡർ ഉപയോഗിക്കുകയാണെങ്കിൽ മറ്റൊരു മുറിയിൽ വച്ച് അൽപം പൗഡർ കയ്യിലെടുത്ത് നന്നായി തുടച്ചശേഷം കുഞ്ഞിന്റെ മുറിയിലേക്കു പോയി കുഞ്ഞിന്റെ ദേഹത്തു തടവുക. പൗഡർ കുഞ്ഞിന്റെ കണ്ണിൽ വീഴരുത്. പൗഡർ പാത്രം ഒരിക്കലും മുഖത്തിനു നേരേ പിടിച്ചു തുറക്കരുത്. പൗഡർ പഫ് ഉപയോഗിക്കരുത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കീം മൂന്നാം അലോട്ട്മെന്റ് ഒമ്പതിന് വൈകീട്ട്

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ ഫാർമസി, ആർക്കിടെക്ചർ കോളേജുകളിലേക്ക് ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ പുതുതായി ഉൾപ്പെടുത്തിയ കോളേജ്, കോഴ്സ് എന്നിവയിലേക്ക് ആവശ്യമെങ്കിൽ ഓപ്ഷൻ നൽകാൻ എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ സമയം അനുവദിച്ചു. അലോട്ട്മെന്റ് ഒമ്പതിന് വൈകീട്ട് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) 10മുതൽ 15-ന് വൈകീട്ട് നാലുവരെ അടച്ച് കോളേജിൽ പ്രവേശനം നേടണം. മൂന്നാം അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ,ഫാർമസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണ്.

അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയുംചെയ്യും എന്നുറപ്പുള്ള കോളേജുകളിലേക്കും കോഴ്സിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് പ്രവേശനപരീക്ഷാകമ്മിഷണർ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെ.എസ്.ആർ.ടി.സി സമരത്തിന് ന്യായീകരണമില്ല;

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെ.എസ്.ആർ.ടി.സി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു

ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ മാസം തോറും 150 കോടിയോളം രൂപ നൽകാൻ സർക്കാർ തയ്യാറായി. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസംതോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.

ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും സർക്കാരിനെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാസംതോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാൽ സർക്കാർ സഹായം ആവശ്യമാണ്. സർക്കാരിനെ മുൾമുനയിൽ നിർത്തി സംഘടനകൾ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകൾ സ്വീകരിച്ചത്. കോവിഡ് കാലഘട്ടത്തിൽ വരുമാനവും ജീവിതമാർഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

gba
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത്​ എട്ടാം ക്ലാസിന് തിങ്കളാഴ്ച അധ്യയനം തുടങ്ങും

സംസ്ഥാനത്ത സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ത്തനീഷാണ് ഇക്കാര്യം അറിയിച്ചത്.

jaico 1

നേരത്തെ എട്ടാം ക്ലാസുകാർ പതിനഞ്ചാം തീയതി മുതൽ സ്കൂളുകളിൽ പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്.

വിദ്യാർഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻതീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈകിയാൽ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സർവേയിൽ നിന്നും പുറന്തള്ളപ്പെടാൻ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്.

dance

ഒന്ന് മുതൽ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിച്ചത്. ഈ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകുകയാണെങ്കിൽ പത്തൊൻപത് മാസത്തിനുശേഷമായിരിക്കും എട്ടാം ക്ലാസുകാർ വീണ്ടും സ്കൂളുകളിൽ എത്തുക. അതേസമയം ഒൻപതാം ക്ലാസ്, പ്ലസ്വൺ ക്ലാസുകൾ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

achayan ad

സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റെഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. നവംബർ 15 ന് ആരംഭിക്കാൻ തീരുമാനിച്ച ക്ലാസുകൾ നാഷണൽ അച്ചീവ്മെന്റ് സർവേ കണക്കിലെടുത്ത് നേരത്തെ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ പതിനഞ്ച് മുതൽ തന്നെ ആരംഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ക്ലബ്ഹൗസ് സംസാരിക്കും, 13 പുതിയ ഭാഷകളിൽ: പുതിയ സവിശേഷതയായി മ്യൂസിക് മോഡ്

ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് 13 പുതിയ ഭാഷകളിൽ കൂടി ലഭ്യമാകും. കൂടുതൽ പേരിലേക്ക് ആപ്പ് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച്, ജർമ്മൻ, ഇൻഡൊനീഷ്യൻ, ഇറ്റാലിയൻ, ജപ്പാനീസ്, കൊറിയൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഞങ്ങൾ ആൻഡ്രോയിഡിൽ 13 പുതിയ ഭാഷകൾ ഉൾപ്പെടുത്തും. ഉടൻ തന്നെ ഈ സേവനങ്ങൾ ഐഒഎസിലും മറ്റ് ഭാഷകളിലും ലഭ്യമാകും. ഇനി മുംബൈ,പാരീസ് മുതൽ സാവോ പൗളോ, ജക്കാർത്ത വരെയുള്ളവർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ക്ലബ്ഹൗസ് ആസ്വദിക്കാം.’ ക്ലബ്ഹൗസ് അറിയിച്ചു.

achayan ad

നിലവിൽ ഈ ഭാഷകളിലെ സേവനം ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് മാത്രമായിരിക്കും ലഭിക്കുക. അതേ സമയം ആർക്കിടെക്ടും സംഗീത രചിയതാവുമായ അനിരുദ്ധ ദേമുഖിന്റെ മുഖചിത്രം ക്ലബ്ഹൗസ് ആപ്പ് ഐക്കണാക്കി. ക്ലബ്ഹൗസ് ഇടവേളകളിൽ തങ്ങളുടെ ഉപഭോക്താകളുടെ ചിത്രങ്ങൾ ആപ്പ് ഐക്കണാക്കാറുണ്ട്. അടുത്തിടെ ‘മ്യൂസിക് മോഡ്’ എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. മ്യൂസിക് മോഡിലൂടെ സംഗീതജ്ഞർക്ക് മികച്ച രീതിയിൽ സംഗീതാവതരണം നടത്തുവാൻ സാധിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എലിയെ വേട്ടയാടിപ്പിടിച്ച് തിന്നു, വിഷചികിത്സ പഠിച്ചു; ജയ് ഭീം അനുഭവങ്ങളെക്കുറിച്ച് ലിജോ മോൾ

സൂര്യ നിർമിച്ച് നായകനായെത്തിയ ജയ് ഭീം പുറത്തിറങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ച വെച്ച നടിയാണ് മലയാളിയായ ലിജോ മോൾ. നായികയായ സെങ്കിനിയായി നിറഞ്ഞാടുകയാണ് ലിജോ മോൾ.. സെങ്കിനി എന്ന ഇരുള വിഭാ​ഗത്തിൽപ്പെട്ട നിറവയറുള്ള നായിക നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ ആകെ തുക.

 * വഴിത്തിരിവായ ‘സിവപ്പ് മഞ്ചൾ പച്ചൈ’


ഓഡിഷൻ വഴിയാണ് ജയ് ഭീമിലേക്ക് വരുന്നത്. സിവപ്പ് മഞ്ചൾ പച്ചൈ എന്ന സിനിമ കണ്ടിട്ടാണ് സംവിധായകൻ ജ്ഞാനവേൽ വിളിക്കുന്നത്. ഓഡിഷന്റെ സമയത്ത് മലയാളത്തിലായിരുന്നു ഒരുരം​ഗം അഭിനയിച്ച് കാണിച്ചുകൊടുത്തത്. കാരണം എനിക്ക് തമിഴ് അത്ര വശമില്ലായിരുന്നു. പക്ഷേ മലയാളത്തിൽ ഡയലോ​ഗ് പറഞ്ഞ് ചെയ്തത് അദ്ദേഹത്തിനിഷ്ടപ്പെട്ടു. പിന്നെ കഥ പറഞ്ഞുതന്നു. യഥാർത്ഥ സംഭവമാണെന്ന് അന്ന് പറഞ്ഞിരുന്നു. പിന്നെ തിരക്കഥ മുഴുവൻ കേട്ടപ്പോൾ നല്ല ഡെപ്ത് ഉള്ള വേഷമാണെന്ന് മനസിലായി. നന്നായി ചെയ്യേണ്ട ഒന്നാണെന്ന് മനസിലായി. അങ്ങനെയാണ് ജയ് ഭീം ചെയ്യാൻ തീരുമാനിച്ചത്.

 * ഇരുളവിഭാ​ഗക്കാർക്കൊപ്പം പരിശീലനം


ജനുവരി പകുതി തൊട്ട് മാർച്ച് ആദ്യം വരെ ഞാനും മണികണ്ഠനും അവരുടെ കൂടെ തന്നെയായിരുന്നു. ട്രെയിനിങ് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അവരേയും അവർക്ക് ഞങ്ങളേയും അടുത്തറിയാനുള്ള സമയമായിരുന്നു. കാരണം ഇരുള വിഭാ​ഗത്തിൽപ്പെട്ട രണ്ടുപേരേയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. അപ്പോൾ അവരെപ്പറ്റി എന്തെങ്കിലുമൊക്കെ അറിയണമല്ലോ. എനിക്കും മണികണ്ഠനും അവരേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കാര്യങ്ങൾ പഠിക്കാനായി പരിശീലനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

 * ആദ്യം തമിഴ് പഠനം


ആദ്യത്തെ ഒന്നുരണ്ടാഴ്ച തമിഴ് പഠിക്കാനാണ് ഞാൻ ചെലവഴിച്ചത്. എന്റെ തമിഴ് ഭയങ്കര മോശമായിരുന്നു. എനിക്ക് അവരോട് സംസാരിക്കണമെങ്കിൽ തമിഴ് പഠിക്കണമായിരുന്നു. തമിഴ് പഠിക്കാനും അവരോട് ഇടപഴകി വരാനും മണികണ്ഠൻ ഒരുപാട് സഹായിച്ചു. അങ്ങനെ അവരോട് സംസാരിക്കുകയും അവരുമായി ഒരു ബന്ധമുണ്ടാക്കിയെടുക്കുകയും ചെയ്തു. പിന്നെ അവരുടെ കുടിലുകളിലേക്ക് പോവുകയും അവർ ദിവസവും ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് നമ്മളും അവരിൽ ഒരാളായി മാറുകയും ചെയ്യണമായിരുന്നു.

jaico

 * ചില പരിശീലന കാര്യങ്ങൾ

അവർ സാരിയാണ് ധരിക്കുക. അപ്പോൾ ഞാനും സാരിയുടുക്കണമായിരുന്നു. അവർ ചെരിപ്പ് ഉപയോ​ഗിക്കാത്തതുകൊണ്ട് ട്രെയിനിങ് സമയത്തെല്ലാം ചെരിപ്പിടാതെയായിരുന്നു നടന്നിരുന്നത്. പിന്നെ വേട്ടയ്ക്ക് പോയി. പോവുന്നത് ഒരു ദിവസം രാത്രിയായിരിക്കും. ഏഴ് അല്ലെങ്കിൽ എട്ടുമണിക്കൊക്കെ തുടങ്ങിയാൽ കഴിയാൻ പിറ്റേദിവസം രാവിലെയൊക്കെയാവും. അപ്പോൾ അത്രയും ദൂരം ചെരിപ്പിടാതെ കാട്ടിലൂടെ നടക്കണം. അതെല്ലാം പുതിയ അനുഭവങ്ങൾ തന്നെയായിരുന്നു. കാരണം സിനിമയിൽ ഒരു ഷോട്ടിന് വേണ്ടി ചെരിപ്പൂരിയിട്ട് ചെയ്യുമ്പോൾ അതിന്റേതായ വ്യത്യാസം എന്തായാലും അറിയുമെന്ന് എന്നോട് പറഞ്ഞിരുന്നു. പരിശീലനം കിട്ടിയതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് ചെരിപ്പില്ലാതെ തന്നെ നടന്ന് ശീലമായി.

indoor ad

 * വിഷചികിത്സ പഠിച്ചു

അവരുടെ സ്വഭാവം നിരീക്ഷിക്കാനുണ്ടായിരുന്നു. അവരുടെ സമുദായത്തിന് പുറത്തുള്ള ഒരാളോട് അവരെങ്ങനെയാണ് പെരുമാറുക, സമുദായത്തിനകത്ത് എങ്ങനെയാണ് പെരുമാറുന്നത് എന്നെല്ലാം നോക്കി പഠിച്ചു. അവരുടെ സ്ത്രീകൾ വീട്ടിൽ എന്താണ് ചെയ്യുന്നതെന്നാണ് എനിക്ക് പഠിക്കാനുണ്ടായിരുന്നത്. പിന്നെ പാമ്പിൻ വിഷത്തിനുള്ള മരുന്ന് കൊടുക്കുന്നതായിട്ടായിരുന്നു സിനിമയിൽ എന്റെ ജോലി. അതും പഠിച്ചു. മരുന്നുകളെല്ലാം പഠിക്കണമായിരുന്നു. പനിക്കും ചുമയ്ക്കും വരെയുള്ള മരുന്നുകൾ എന്തെല്ലാമാണെന്ന് പഠിക്കണമായിരുന്നു. സിനിമയിൽ അതൊന്നും വന്നിട്ടില്ലെങ്കിലും തികഞ്ഞ പരിചയമുള്ള ഒരാളെപ്പോലെ തന്നെ എല്ലാം ചെയ്യണമായിരുന്നു. മണികണ്ഠനാണെങ്കിൽ പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനമാണ് ഉണ്ടായിരുന്നത്. സിനിമയിൽ വി.എഫ്.എക്സ് ആണെങ്കിലും ശരിക്കും അവർ എങ്ങനെയാണ് പാമ്പ് പിടിക്കേണ്ടതെന്ന് അദ്ദേഹത്തിന് പഠിക്കണമായിരുന്നു. പിന്നെ ചെങ്കൽച്ചൂളയിൽ ജോലിയും ചെയ്തു.

 * എലിയെ ശരിക്കും വേട്ടയാടിപ്പിടിച്ചു

അതെ, ശരിക്കും എലിയെ പിടിച്ചു. എലിയെ കറി വെച്ച് കഴിച്ചിട്ടുണ്ട്. ചിക്കൻ കഴിക്കുന്നതുപോലെയാണ് തോന്നിയത്. അവർ പണ്ടുതൊട്ടേ എലിവേട്ടയ്ക്ക് പോവുന്നതാണ്. വരപ്പെലി എന്നാണ് അവർ അതിനെ പറയുന്നത്. അതായത് വയലിൽ മാത്രം കാണുന്ന പ്രത്യേകതരം എലിയാണത്. എല്ലാ എലിയേയും അവർ കഴിക്കില്ല. അതുപോലെ അണ്ണാനേയും അവർ പിടിച്ച് കഴിക്കും. കഥാപാത്രം ചെയ്യുന്നതിന്റെ ഭാ​ഗമായി ഇതെല്ലാം നമ്മളും ചെയ്യണമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഞാനതിൽ നിന്നെല്ലാം വ്യത്യാസമുണ്ട് എന്നൊരു തോന്നലുണ്ടാവും. എല്ലാം അവരുടെ കൂടെ കഴിഞ്ഞ് ചെയ്തതുകൊണ്ട് ഞാൻ അവരിൽ നിന്ന് വ്യത്യസ്തയാണ് എന്ന് തോന്നിയിട്ടില്ല.

FAIRMOUNT

 * എലിയെ കഴിച്ചത് വീട്ടിൽ പറഞ്ഞപ്പോൾ

എങ്ങനെ കഴിച്ചു എന്ന് ചോദിച്ചു. ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. എലിയാണല്ലോ എന്നൊരു ചിന്തയൊക്കെ വന്നു. പിന്നെ അവരും നമ്മളെപ്പോലെ തന്നെയാണല്ലോ, വേറെ വ്യത്യാസമൊന്നും ഇല്ലല്ലോ. അവർക്ക് കഴിച്ചിട്ട് കുഴപ്പമൊന്നുമില്ല. പിന്നെ നമുക്കും കഴിക്കാമെന്ന് വിചാരിച്ചു. വീട്ടിൽ നിന്നാരും അയ്യേ, അങ്ങനെയൊക്കെ ചെയ്തോ എന്നല്ല ചോദിച്ചത്. കഴിക്കാൻ നേരം എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ എന്നാണ് ചോദിച്ചത്.

hill monk ad

 * സിനിമയിൽ സൂര്യയുണ്ടെന്ന് അറിഞ്ഞില്ല

സിനിമ നിർമിക്കുന്നത് സൂര്യയാണെന്ന് അറിയാമായിരുന്നു. ഓഡിഷൻ കഴിഞ്ഞ് സ്ക്രിപ്റ്റൊക്കെ കേട്ട് ചെയ്യാമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. നാട്ടിലെത്തി പിറ്റേദിവസം സംവിധായകൻ വിളിച്ചു. എന്നോട് അഡ്വ. ചന്ദ്രു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് അറിയാമോ എന്ന് ഇങ്ങോട്ട് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോൾ ഒന്ന് ഊഹിച്ച് പറയാൻ പറഞ്ഞു. ഞാൻ കുറച്ച് പ്രായമുള്ള, പ്രകാശ് രാജിനേപ്പോലെയുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഞാൻ പറഞ്ഞില്ല. ഒരാളെയും മനസിൽ വരുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് സൂര്യയാണെന്ന് പറഞ്ഞത്. ലിജോ മോളുടെ അടുത്ത് ഇത് നേരത്തേ പറയാതിരുന്നതാണ്. കാരണം സൂര്യ അഭിനയിക്കുന്നത് കൊണ്ട് അഭിനയിക്കാൻ സന്നദ്ധത കാണിക്കും എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ജ്ഞാനവേൽ സാർ പറഞ്ഞു. കേട്ടപ്പോൾ നല്ല രീതിയിൽ അദ്ഭുതപ്പെട്ടു.

 * ആത്മാർത്ഥതയുള്ള സംവിധായകൻ

സംവിധായകനെന്ന നിലയിൽ ജ്ഞാനവേൽ സർ നല്ല ആത്മാർത്ഥതയുള്ള ആളാണ്. സൂര്യയാണ് ഹീറോ. അദ്ദേഹത്തിനായി പ്രത്യേകം നായികയോ പാട്ടോ മാസ് രം​ഗങ്ങളോ ഒക്കെ ഒരുക്കാമായിരുന്നു. പക്ഷേ അങ്ങനെയൊന്നും വേണ്ട എന്നത് അദ്ദേഹത്തിന്റെ കടുംപിടിത്തമായിരുന്നു. സത്യസന്ധമായാണ് എല്ലാം കാണിച്ചത്.

 * ഭാവി പദ്ധതികൾ

സെങ്കിനി പോലുള്ള കഥാപാത്രം ഇനി അടുത്ത കാലത്തൊന്നും ചെയ്യില്ല. അതിനൊപ്പം നിൽക്കുന്നതോ മുകളിൽ നിൽക്കുന്നതോ ആയ കഥാപാത്രങ്ങൾ വേണമെന്നൊന്നും ഇല്ല. ഒരേപോലുള്ള വേഷങ്ങളിൽ തളയ്ക്കപ്പെട്ട് നിൽക്കാനില്ല. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം. മലയാളത്തിലും പുതിയ സിനിമകൾ വരുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇത് ഇന്ത്യയിലെ ‘നയാഗ്ര’; 997 അടി വീതിയിൽ ഒഴുകി എത്തുന്ന മനോഹര കാഴ്ച

കൊച്ചിയിൽ നിന്നു തുടങ്ങിയ ബൈക്ക് യാത്ര തമിഴ്നാടും കർണാടകവും ആന്ധ്രയും കടന്ന് നൽഗോണ്ട, കടുവണ്ടി, സൂര്യപേട്ട് തുടങ്ങി തെലങ്കാനയുടെ സമരഭൂമികൾ താണ്ടി ഛത്തീസ്ഗഡിൽ എത്തി. കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഈ സംസ്ഥാനത്തിന്റെ 40 ശതമാനവും വനപ്രദേശമാണ്. രാമായണത്തിലൂടെ പ്രശസ്തമായ ദണ്ഡകാരണ്യത്തിന്റെ പ്രധാന ഭാഗമാണ് ഇന്നത്തെ ദന്തേവാഡ വനം എന്നു വിശ്വസിക്കുന്നു ഛത്തിസ്ഗഡിലെ ബസ്തറിൽ എത്തിയപ്പോഴേക്ക് ദന്തേവാഡ വനത്തിലൂടെ 220 കിലോ മീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ഇന്ദ്രാവതി നദിയുടെ കൈവഴികളായ ഒട്ടേറെ നീരൊഴുക്കുകൾ ദന്തേവാഡ വനത്തിന്റെ പല ഭാഗത്തും കണ്ടിരുന്നു. ഇന്ത്യയിൽ മാവോയിസ്റ്റ് സംഘടനകൾക്ക് ഇന്ന് ഏറ്റവുമധികം സ്വാധീനമുള്ള മേഖലയാണ് ഇത്. തണ്ടർ ബോൾട്ട് എന്നു വിളിക്കുന്ന പ്രത്യേക സേനാവിഭാഗവും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടങ്ങൾ പതിവായി നടക്കുന്ന ഇടങ്ങളിലൂടെയായിരുന്നു സഞ്ചാരം. വഴിയിൽ പല സ്ഥലത്തും പാതയോരങ്ങളിൽ പട്ടാളത്തിന്റെയും മാവോയിസ്റ്റുകളുടെയും ബലികുടീരങ്ങൾ കണ്ടു. കേരളത്തിന്റെ പകുതി വലിപ്പമുള്ള കാട് സുന്ദരമായ പ്രകൃതി കാഴ്ചകളാണ് യാത്രയിലുടനീളം നൽകിയത്.

siji

ബസ്തർ ജില്ലാ കേന്ദ്രമായ ജഗദൽപൂരിൽ നിന്ന് 37 കിലോ മീറ്റർ ദൂരെ
വനത്തിനുള്ളിലുള്ള ഗംഭീര കാഴ്ചയാണ് ചിത്രകൂട് വെള്ളച്ചാട്ടം.. ബസ്തറിൽ നിന്ന് ഇന്ദ്രാവതി നദിക്കു സമാന്തരമായി നീങ്ങുന്ന ഒന്നാം ക്ലാസ് നിറത്തിലുള്ള മുളങ്കാടുകളും. പുൽമൈതാനങ്ങളിലൂടെ ചാലു കീറിയതുപോലെ നടപ്പാതകൾ …. ഈ നടപ്പാതകൾ ചെന്നെത്തുന്നത് കാട്ടിനുള്ളിൽ ഏതെങ്കിലും ആദിവാസി കുടികളിലോ അവരുടെ
റോഡിലൂടെയായിരുന്നു ചിത്രകൂടിലേക്ക് സഞ്ചരിച്ചത്. വഴിയിലുടനീളം വിശാലമായ പുൽമേടുകളും കരിമ്പച്ച കൃഷിയിടങ്ങളിലോ ആണ്. കാടിന്റെ പുലർകാല സൗന്ദര്യം ആസ്വദിച്ചും ഇടയ്ക്കു വണ്ടി നിർത്തി ചിത്രങ്ങളെടുത്തുമുള്ള ആ യാത്ര ഉദ്ദേശം ഒരു മണിക്കൂർ എടുത്തു ചിത്രകൂട് എത്താൻ.

ELECTRICALS

ഇന്ദ്രാവതി നദിയിലാണ് ചിത്രകൂട് വെള്ളച്ചാട്ടം. ഒഡിഷയിൽ വിന്ധ്യ പർവത നിരകളിൽ പെടുന്ന കാലഹണ്ടിയിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി ഛത്തിസ്ഗഡിൽ പ്രവേശിക്കുന്ന ഈ നദിയെ ബസ്തറിന്റെ പ്രാണവായു എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷകാലത്തിനു ശേഷം ചിത്രകൂട് അതിന്റെ പ്രൗഢിയുടെ പാരമ്യത്തിൽ നിൽക്കുന്ന കാലത്താണ് ഞാൻ അവിടെത്തിയത്. 997 അടി വീതിയിൽ ഒഴുകി എത്തുന്ന വെള്ളം 96 അടി താഴ്ചയിലേക്കു വലിയ ശബ്ദത്തോടെ പതിക്കുന്നു. ജല സമൃദ്ധിയിൽ മദിച്ചെത്തുന്ന ഇന്ദ്രാവതിക്ക് ഇളം മഞ്ഞ നിറമായിരുന്നു അപ്പോൾ. ആകൃതിയിൽ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിനോടു സാമ്യമുള്ളതുകൊണ്ട് ഇന്ത്യയിലെ നയാഗ്ര എന്ന ചെല്ലപ്പേരിലും ചിത്രകൂട് അറിയപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights