അത്യുഗ്രൻ ഫീച്ചറുകളുമായി മോട്ടോ ജി51, അതിവേഗ പ്രോസസർ, മികച്ച ക്യാമറ

മുൻനിര സ്മാർട് ഫോൺ ബ്രോൻഡ് മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 5,000 എംഎഎച്ച് ആണ് ബാറ്ററി. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട്-ഔട്ട് ഡിസ്പ്ലേയാണ് കാണുന്നത്. പിൻഭാഗത്ത് മൂന്ന് സെൻസറുകൾ ഉൾക്കൊള്ളുന്ന ക്യാൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് മോട്ടോ ജി51ന്റെ മറ്റൊരു സവിശേഷത.

മോട്ടോ ജി51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499 യുവാൻ (ഏകദേശം 17,500 രൂപ) ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉൾപ്പെടെയുള്ള നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. ഇന്ത്യയിലും മറ്റ് വിപണികളിലും മോട്ടോ ജി51 പുറത്തിറക്കുമോ എന്ന് മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാൽ മോട്ടറോള ഇന്ത്യയിലും അവതരിപ്പിച്ചേക്കും.

120 Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോൾ പഞ്ച് എൽസിഡിയാണ് മോട്ടോ ജി51 ൽ അവതരിപ്പിക്കുന്നത്. 2.2GHz ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി ജോടിയാക്കിയ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്നതാണ്.

മോട്ടോ ജി51യുടെ പിൻഭാഗത്ത് ക്യാമറാ സജ്ജീകരണമാണ് ഉള്ളത്.ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സൽ, 2 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുന്നു. മുൻവശത്തെ ക്യാമറയുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. 10W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ആണ് ബാറ്ററി. ഡോൾബി അറ്റ്മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി51യിലെ പ്രധാന കണക്റ്റിവിറ്റികൾ, ഹാൻഡ്സെറ്റിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

dance

മോട്ടോ ജി51 അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപ് മോട്ടോ ഇ40, എഡ്ജ് 20 സീരീസുകളും മോട്ടറോള പുറത്തിറക്കിയിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ, എഡ്ജ് 20 പാ എന്നിവയും വിപണിയിലെത്തിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, സർവീസുകൾ മുടങ്ങിയേക്കും

കെഎസ്ആർടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കിൽ പങ്കാളികളാണ്. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്.

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആർ.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നൽകിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടേക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

valam original

ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉച്ചകോടിയുടെ ശബ്ദമായി വിനിഷ,തമിഴ്നാട്ടിൽ നിന്നുള്ള ഒമ്പതാംതരം വിദ്യാർഥിനിയാണ് വിനിഷ

കാലാവസ്ഥ ഉച്ചകോടിയുടെ ശബ്ദമായി ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചുകാരി. ഗ്ലോസ്ഗോയിൽ പുരോഗമിക്കുന്ന സിഒപി 26 ൽ തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നുള്ള ഒമ്പതാം തരം വിദ്യാർഥിനി വിനിഷ ഉമാശങ്കർ നടത്തിയ പ്രസംഗം ലോക നേതാക്കൾക്കുള്ള പുതുതലമുറയുടെ മുന്നറിയിപ്പായി. വിനിഷ തയ്യാറാക്കിയ സൗരോർജ പദ്ധതി പ്രഥമ എർത്ത്ഷോട്ട് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ലോകവേദിയിൽ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ ഈ കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചത്.

st. marys

കരി ഉപയോഗിച്ചുള്ള ഇസ്തിരിപെട്ടിക്ക് പകരം സൗരോർജ്ജം ഉപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടി രൂപകല്പന ചെയ്താണ് വിനിഷ ലോക പരിസ്ഥിതി വേദിയിൽ ഇടംപിടിച്ചതും ശ്രദ്ധേയമായ പ്രഭാഷണം നടത്തിയതും.

പ്രകൃതിസൗഹൃദ പദ്ധതികൾ വികസിപ്പിച്ചെടുക്കുന്ന തങ്ങളുടെ തലമുറയെ പിന്തുണയ്ക്കാൻ രാജ്യാന്തര സംഘടനകളോടും പൊതു സമൂഹത്തോടും വ്യവസായികളോടും വിനിഷ അഭ്യർഥിച്ചു. തന്റെ തലമുറയ്ക്ക് ലോകനേതാക്കൾ ഇതുവരെ നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ അസംതൃപ്തിയും രോഷവും രേഖപ്പെടുത്തുകയാണെന്നു വിനിഷ പ്രസംഗത്തിൽ പറഞ്ഞു. ഭൂമിയുടെ രക്ഷയ്ക്ക് ഇനി ഇത്തരം വാഗ്ദാനങ്ങളില്ല, പകരം ശക്തമായ നടപടികളാണ് അനിവാര്യമെന്ന് ഉറച്ച ശബ്ദത്തിൽ ഈ മിടുക്കി ലോകനേതാക്കളെ ഓർമപ്പെടുത്തി.

പ്രഖ്യാപനങ്ങൾ അവസാനിപ്പിച്ച് എല്ലാ നേതാക്കളും പ്രവർത്തിക്കാൻ തുടങ്ങണം എന്ന അഭ്യർഥനയോടെയാണ് വിനിഷ വേദിയിൽ സംസാരിച്ചു തുടങ്ങിയത്. “പ്രിൻസ് വില്യംസ് എർത്ത്ഷോട്ട് എന്ന മത്സരത്തിലെ ജേതാക്കളായ ഞങ്ങളുടെ കണ്ടെത്തലുകളെ നിങ്ങൾ പിന്തുണയ്ക്കണം.

achayan ad

അതിലെ പദ്ധതികൾക്കും പരിഹാരങ്ങൾക്കും ശ്രദ്ധ നൽകണം എന്നും അഭ്യർഥിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെയും പുകയുടെയും മലിനീകരണത്തിന്റെയും മുകളിൽ കെട്ടിപ്പടുക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ അല്ല ലോകം ഇനി പിന്തുണയ്ക്കേണ്ടത്. പഴയകാലത്ത് നടന്ന ചർച്ചകളെക്കുറിച്ച് ഇനി സമയം പാഴക്കുകയും ചെയ്യരുത്. ഭാവിയെ ക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുകയാണ് വേണ്ടത്. ഇതിനായി സമയവും സമ്പത്തും പ്രയത്നവും നിക്ഷേപി ക്കണം “- വിനിഷ ആഹ്വാനം ചെയ്തു.

friends travels

 എർത്ത്ഷോട്ട് ജേതാക്കൾക്കൊപ്പം ചേരാൻ നേതാക്കളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ഒപ്പം ചേർന്നില്ലെങ്കിലും ഞങ്ങൾ മുന്നോ ട്ടുപോകുമെന്ന് ഓർമിപ്പിക്കുകയാണ്. നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും- വിനിഷ പറഞ്ഞു നിർത്തി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആധാർ ദുരുപയോഗത്തിന് ഒരുകോടിവരെ പിഴ; വിജ്ഞാപനമിറങ്ങി

ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുകയോ മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തുകയോ ചെയ്താൽ മൂന്നുവർഷം തടവും 10,000 രൂപ പിഴയും ഈടാക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്തു കണ്ടുകെട്ടാനും അതോറിറ്റിയെ അധികാരപ്പെടുത്തി.

ആധാർ നിയമലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്ര സർക്കാരിലെ ജോയന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയും അതോറിറ്റിക്ക് നിയമിക്കാം. 2019-ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ഐ.ടി. മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. പരാതിപരിഹാര ഉദ്യോഗസ്ഥന് 10 വർഷത്തെ സർവീസ് വേണം. നിയമം, മാനേജ്‌മെന്റ്, ഐ.ടി., വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിൽ മൂന്നുവർഷത്തെ വിദഗ്ധപരിചയം ഉണ്ടാവണം.

siji

ഇവർക്കുമുന്നിൽ ആർക്കെങ്കിലും എതിരേ പരാതി എത്തിയാൽ ഓഫീസർക്ക് വിളിച്ചുവരുത്താനും പിഴ ചുമത്താനുമുള്ള അധികാരമുണ്ട്. ഒരുകോടി രൂപ വരെ പിഴചുമത്താം. മുന്നോടിയായി കാരണംകാണിക്കൽ നോട്ടീസ് നൽകണം. വിശദീകരിക്കാനും എതിർക്കാനുമുള്ള അവസരവും അനുവദിക്കണം. ആരോപണവിധേയർക്ക് നിയമനടപടിക്കെതിരേ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം.

ഏറക്കുറെ എല്ലാ സർക്കാർ ആവശ്യങ്ങൾക്കും ആധാർ നിർബന്ധമായതിന്റെ തുടർച്ചയായി ദുരുപയോഗവും വർധിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. പിന്നാലെയാണ് ചട്ടങ്ങൾ കർശനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എണ്ണയില്‍ വറുത്തുകോരി, തീയിലിട്ട് ചുട്ടെടുത്ത് മോമോസ്; വൈറലായി ഫയര്‍ മോമോസ്

വൈവിധ്യമേറിയ വിഭവങ്ങളാൽ സമൃദ്ധമാണ് ഇന്ത്യൻ സംസ്കാരം. വ്യത്യസ്ത രീതിയിൽ തയ്യാർ ചെയ്തെടുക്കുന്ന ഭക്ഷണങ്ങളുടെയും വിഭവങ്ങളുടെയും വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മക്ഡൊണാൾഡ് ഫ്രഞ്ച് ഫ്രൈസ് ചേർത്തുണ്ടാക്കിയ കാപ്പിയും കോൺ രൂപത്തിലുള്ള പിസയുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

FAIRMOUNT

ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സ്നാക്കുകളിലൊന്നാണ് മോമോസ്. തീയിലിട്ട് ചുട്ടെടുക്കുന്ന മോമോസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

jaico 1

ആവിയിൽ പുഴുങ്ങിയെടുക്കുന്ന മോമോസ് പാനിൽ എണ്ണയൊഴിച്ച് വറുത്തെടുക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണാൻ കഴിയുക. മോമോസിന്റെ രണ്ടുവശവും എണ്ണയിൽ വറുത്തെടുക്കുന്നു. ഇതിലേക്ക് പച്ചക്കറികളും വെള്ളവും ചേർത്ത് വേവിച്ചെടുക്കുന്നു. ഈ മോമോസിലേക്ക് തീ പടർത്തിയശേഷം ചുട്ടെടുക്കുന്നു. ഇത് തണുത്തശേഷം ചില്ലി സോസ് ചേർക്കുന്നു. അതിനുശേഷം വിളമ്പി നൽകുന്നതാണ് വീഡിയോ.

hill monk ad

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. 88,000-ൽ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഫയർ മോമോസ് എന്നാണ് ഈ സ്പെഷ്യൽ മോമോസിന് നൽകിയിരിക്കുന്ന പേര്.

നോയിഡയിലെ ജയ്പുരിയ മാർക്കറ്റിലെ വഴിയോര കച്ചവടക്കാരാനാണ് ഈ വെറൈറ്റി വിഭവം തയ്യാറാക്കി നൽകുന്നത്. ഫയർ മോമോസ് കഴിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് വീഡിയോയ്ക്ക് ഒരാൾ കമന്റു ചെയ്തു. എന്നാൽ, വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവാക്സിനു ഡബ്ല്യുഎച്ച്ഒ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് (എമർജൻസി യൂസ് ലിസ്റ്റിംഗ്-ഇയുഎൽ) ലോകാരാരോഗ്യ സംഘടന അംഗീകാരം നല്കി.ഡബ്ല്യുഎച്ച്ഒയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (ടിഎജി)ആണു കോവാക്സിന് ഇയു എൽ പദവി നൽകിയത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ, കോവാക്സിൻ എടുത്ത ആയിരക്കണക്കിനു പേർക്കു വി വിദേശത്തേക്കു പോകാനുള്ള തടസം നീങ്ങും. വിദേശത്തേക്കു പോകാൻ ഉദ്ദേശിക്കുന്നവർ കോവാക്സിൻ എടുക്കാൻ വിമുഖത കാട്ടിയിരുന്നു. അസ്ട്രസെനക്കയും ഓക്സ്ഫഡ് യൂണിവേഴ് സിറ്റിയും ചേർന്നു വികസിപ്പിച്ച കോവിഷീൽഡിനു ലോകാരോഗ്യ സംഘടന മുമ്പ് അംഗീകാരം നല്കിയിരുന്നു.

siji

കഴിഞ്ഞയാഴ്ച നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകാ രോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനം ഗെബ്രയേസസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് -19 നെതിരെ കൊവാക്‌സിൻ 77.8 ശതമാനവും പുതിയ ഡെൽറ്റ വകഭേദത്തിനെതിരേ 65.2 ശതമാനവും ഫലപ്രദമാണെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു.

dance

അടിയന്തര ഉപയോഗത്തിന് അനുമതി നേടി ഏപ്രിലിലാണു ഭാരത് ബയോടെക് ഡബ്ല്യുഎച്ച്ഒയെ സമീപിച്ചത്. വാക്‌സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് കൈമാറി. തുടർന്നാണ് ഇന്നലെ കൊവാക്‌സിന് ആംഗീകാരം ലഭിച്ചത്.

ELECTRICALS

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായാണ് കൊവാക്‌സിൻ വികസിപ്പിച്ചത്.കോവി ഷീൽഡും കൊവാക്‌സിനുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന രണ്ടു വാക്‌സിനുകൾ.

ashli

കൊവാക്‌സിന് ഇന്ത്യയിൽ നേരത്തെതന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരം ലഭിച്ചിരുന്നില്ല. കൊവാക്‌സിൻ സ്വീകരിച്ചവർ ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഓസ്ട്രേലിയ കൊവാക്‌സിന് അംഗീകാരം നൽകിയിരുന്നു. ഒമാൻ, ഇറാൻ, മൗറീഷ്യസ്, മേക്സിക്കോ, നേപ്പാൾ, പരാഗ്വേ,ഫിലിപ്പീൻസ്, സിംബാബ്വെ എന്നീ രാജ്യങ്ങൾ കോവാക്സിനു നേരത്തേ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെട്ടിപ്പിടിക്കാന്‍ വലുപ്പത്തില്‍ ഭീമന്‍ ചോക്‌ലേറ്റ്; വായില്‍ വെള്ളമൂറി സോഷ്യല്‍ മീഡിയ

വലുപ്പം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഒട്ടേറെ വിഭവങ്ങളുണ്ടാകും. എന്നാൽ, വലുപ്പം കൊണ്ടും മേക്കിങ് രീതി കൊണ്ടും കൊതിപിടിക്കുന്ന ഭീമൻ ചോക്കലേറ്റിന്റെ വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.

റഷ്യൻ വംശജയായ കാമില ടേസ്റ്റി എന്ന ഫുഡ് ബ്ളോഗർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നരക്കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകൾ വാരിക്കൂട്ടി ഈ വീഡിയോ ചോക്ലേറ്റ് പ്രേമികളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ.

ക്രീം, ക്രഞ്ചി തുടങ്ങി പല തരത്തിലുള്ള ചോക്ലേറ്റുകൾ കൂട്ടിച്ചേർത്താണ് ചോക്ക്ലേറ്റ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഫെറാറോ റോഷർ എന്ന മിഠായിയുടെ വലിയ പതിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ന്യൂട്ടെല്ല ഉപയോഗിച്ചാണ് ഭീമൻ മിഠായിയുടെ ഉള്ളിലെ ക്രീം ഭാഗം തയ്യാറാക്കിയത്. മിഠായി തയ്യാറാക്കി കഴിഞ്ഞ് ഫെറാറോ റോഷറിന്റെ പുറംകവറും അതുപോലെ തന്നെ ഉണ്ടാക്കിയെടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.

രണ്ട് കൈകൾക്കൊണ്ടും ചുറ്റിപ്പിടിക്കാൻ അത്ര വലുപ്പത്തിലുള്ള മിഠായി ആണിത്. ഭീമൻ ചോക്ലേറ്റ് മിഠായി കണ്ട് വായിൽ വെള്ളമൂറുന്നതായി ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ചിലരാകട്ടെ ഭീമൻ ചോക്ലേറ്റ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്,പൊതുപരിപാടിക്ക് 200 പേർ

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തീയറ്ററിൽ പ്രവേശിപ്പിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

തിയറ്ററുകൾ ആളകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ 100ഉം അല്ലാത്തിടത്ത് 200ഉം ആളുകളെ പങ്കെടുപ്പിക്കാം.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ആശകങ്ക ഇപ്പോഴില്ല. ആദ്യദിവസം 80% കുട്ടികൾ ഹാജരായി. ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളുകളിലെത്തി പരിശോധിക്കണം. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം.സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതിയെന്നും തീരുമാനിച്ചു.

valam original

ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർഥികളെ ജനറൽ വർക്ക്ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എൻജിനിയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ്സ്‌ നൽകുന്നതിനും സ്കൂളുകളിൽ പ്രവേശിപ്പിക്കും. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് എൻ.എസ്.ക്യു.എഫ് സ്കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസുകൾ നടത്തുന്നതിനും അനുവാദം നൽകും.ആവശ്യമുള്ളിടത്ത് പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാം. ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്കു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലിസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോഴി വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 04 ) വൈകിട്ട് നാലുമണിക്ക് കൊല്ലം കുരിയോട്ടുമല കമ്മ്യൂണിറ്റി ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 100 കോഴിയും, കൂടും വിതരണം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി  ഉദ്ഘാടനം ചെയ്യും.
കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷുമിന്‍ എസ്. ബാബു, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയന്‍ ജില്ലാപഞ്ചായത്തംഗം സുനിത, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, വാര്‍ഡ് അംഗം ജെസി തോമസ്, കുരിയോട്ടുമല ഊരുമൂപ്പന്‍ എസാക്കി, കെപ്‌കോ ഫിനാന്‍സ് മാനേജര്‍ എം. പി. അജയകുമാര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

combo

ഓരോ ഗുണഭോക്താവിനും ബി.വി 380 ഇനത്തില്‍പ്പെട്ട 125 ദിവസം പ്രായമായ നൂറ് കോഴിയും, നൂറ് കോഴികളെ വളര്‍ത്താന്‍ കഴിയുന്ന ഒരു കൂടും, 300 കിലോ കോഴിത്തീറ്റയും സൗജന്യമായി നല്‍കുന്നതാണ് ഈ പദ്ധതി. പദ്ധതിക്ക് ആവശ്യമായ ഒരു കോടി പത്ത് ലക്ഷം രൂപയില്‍ 99 ലക്ഷം രൂപ പട്ടികവര്‍ഗ വികസന വകുപ്പും 11 ലക്ഷം രൂപ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനുമാണ് ലഭ്യമാക്കുന്നത്. ഓരോ ഗുണഭോക്താവിനും 80,000 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്ന് പട്ടികവര്‍ഗ വികസന വകുപ്പ് തെരഞ്ഞെടുത്ത് നല്‍കിയിട്ടുളള ഗുണഭോക്താക്കള്‍ക്കാണ് കെപ്‌കോ ആനുകൂല്യങ്ങള്‍ നല്‍കുന്നത് കൊല്ലം ജില്ലയില്‍ നിന്നും ഇരുപതും, പത്തനംതിട്ട ജില്ലയില്‍ നിന്ന് 45, തൃശൂര്‍ ജില്ലയില്‍ നിന്നും 40 ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ എത്രയും വേഗം പദ്ധതി നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കും. 
 

valam original
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബയേണും യുവന്റസും നോക്കൗട്ടില്‍, ബാഴ്‌സയ്ക്കും ചെല്‍സിയ്ക്കും വിജയം, യുണൈറ്റഡിന് സമനില

യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേൺ മ്യൂണിക്കും യുവന്റസും നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ബയേൺ ബെൻഫിക്കയെയും യുവന്റസ് സെനിത് സെയ്ന്റ്പീറ്റേഴ്സ്ബെർഗിനെയും തോൽപ്പിച്ചു. ചെൽസിയും ബാഴ്സലോണയും വിജയിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് സമനിലക്കുരുക്കിൽ വീണു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തുണയായത്.

 * ഫൈവ് സ്റ്റാർ മികവിൽ ബയേൺ, പ്രതീക്ഷ പുലർത്തി ബാഴ്സ

ഗ്രൂപ്പ് ഇ യിൽ ബെൻഫിക്കയെ രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്താണ് ബയേൺ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബയേണിനായി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 26, 61, 84 മിനിട്ടുകളിലാണ് ലെവൻഡോവ്സ്കി ബയേണിനായി വല ചലിപ്പിച്ചത്. സെർജിയോ നാബ്രി, ലിറോയ് സനെ എന്നിവരും ലക്ഷ്യം കണ്ടു. ബെൻഫിക്കയ്ക്കായി മൊറോട്ടയും ഡാർവിൻ ന്യൂനസും സ്കോർ ചെയ്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയിച്ച് ബയേൺ നോക്കൗട്ട് ഉറപ്പിച്ചു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. 70-ാം മിനിട്ടിൽ യുവതാരം അൻസു ഫാത്തിയാണ് ബാഴ്സയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ബാഴ്സയ്ക്ക് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം ബയേണിന് താഴെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.

 * നാലടിച്ച് യുവന്റസ്, മാൽമോയെ മറികടന്ന് ചെൽസി

ഗ്രൂപ്പ് എച്ചിൽ യുവന്റസ് രണ്ടിനെതിരേ നാലുഗോളുകൾക്ക് സെനിത് സെയ്ന്റ് പീറ്റേഴ്സ് ബെർഗിനെ പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. സീരി എ യിൽ മോശം ഫോം തുടരുന്ന യുവന്റസ് അതിൽ നിന്ന് തീർത്തും വിഭിന്നമായ പ്രകടനമാണ് ചാമ്പ്യൻസ് ലീഗിൽ കാഴ്ചവെയ്ക്കുന്നത്. ആദ്യ നാല് മത്സരങ്ങളിലും വിജയിച്ചാണ് യുവന്റസിന്റെ കുതിപ്പ്. മത്സരത്തിൽ സൂപ്പർ താരം പൗലോ ഡിബാല ടീമിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫെഡെറിക്കോ കിയേസ, ആൽവാരോ മൊറാട്ട എന്നിവരും ലക്ഷ്യം കണ്ടു. സെനിതിനായി സാർദാർ അസ്മൗൻ വലകുലുക്കിയപ്പോൾ ലിയോണാർഡോ ബൊന്നൂച്ചിയുടെ സെൽഫ് ഗോളും ടീമിന് തുണയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് മാൽമോയെ വീഴ്ത്തി. 56-ാം മിനിട്ടിൽ ഹക്കിം സിയെച്ചാണ് ടീമിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ചെൽസി നോക്കൗട്ട് യോഗ്യതയുടെ അടുത്തെത്തി. നിലവിൽ ഗ്രൂപ്പ് എച്ചിൽ യുവന്റസിന് താഴെ രണ്ടാം സ്ഥാനത്താണ് ചെൽസി.

ELECTRICALS

 * വീണ്ടും യുണൈറ്റഡിന്റെ രക്ഷകനായി റൊണാൾഡോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അത്ലാന്റയ്ക്കെതിരേ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം സമനില നേടി തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 12-ാം മിനിട്ടിൽ അത്ലാന്റ ലീഡെടുത്തു. ജോസിപ് ഇല്ലിസിച്ചാണ് ടീമിന് വേണ്ടി സ്കോർ ചെയ്തത്. യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഇല്ലിസിച്ചിന്റെ ദുർബലമായ ഷോട്ട് കൈയ്യിലൊതുക്കാൻ ഹിയയ്ക്ക് സാധിച്ചില്ല. ഹിയയുടെ കൈയ്യിൽ ഉരസിയാണ് പന്ത് വലയിലെത്തിയത്.

എന്നാൽ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ റൊണാൾഡോ യുണൈറ്റഡിനുവേണ്ടി സമനില ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസ് സ്വീകരിച്ച റൊണാൾഡോ പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയിൽ അത്ലാന്റ വീണ്ടും ലീഡെടുത്തു. 58-ാം മിനിട്ടിൽ ഡുവാൻ സപാറ്റയാണ് അത്ലാന്റയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. യുണൈറ്റഡ് പ്രതിരോധത്തെ സമർഥമായി കബിളിപ്പിച്ചാണ് ഗോൾ പിറന്നത്. മത്സരത്തിൽ യുണൈറ്റഡ് തോൽവി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് റൊണാൾഡോ രക്ഷകനാകുകയായിരുന്നു. മേസൺ ഗ്രീൻവുഡിന്റെ പാസ് സ്വീകരിച്ച് റൊണാൾഡോ ബോക്സിന് വെളിയിൽ നിന്ന് തൊടുത്തുവിട്ട ഷോട്ട് തീയുണ്ട പോലെ വലയിൽ കയറി. ഇതോടെ യുണൈറ്റഡ് സമനില നേടി രക്ഷപ്പെട്ടു. എങ്കിലും ഗ്രൂപ്പ് എഫിൽ ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വിയ്യാറയൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യങ് ബോയ്സിനെ കീഴടക്കി. ചാമ്പ്യൻസ് ലീഗിലെ മറ്റ് മത്സരങ്ങളിൽ ലില്ലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയപ്പോൾ വോൾവ്സ്ബർഗ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ആർ.ബി.സാൽസ്ബർഗിനെ അട്ടിമറിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights