മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു; അഞ്ച് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് വർധിച്ചു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ മുല്ലപ്പെരിയാൽ അണക്കെട്ടിൽ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

ashli

നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പിൽവേ ഷട്ടറുകൾ ഇന്നലെ തമിഴ്നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകൾ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ എഴുപത് സെന്റീമീറ്ററിൽനിന്ന് 50 സെന്റീമീറ്റർ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകൾ അടച്ചത്. മൂന്നാം നമ്പർ ഷട്ടർ 20 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

dance

ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപവത്കരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ജലക്കമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ.എസ്. പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളായും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമായും പങ്കെടുത്തു.

valam depo

ഇതിനിടെ, സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ കന്യാകുമാരി ഭാഗത്തും സമീപപ്രദേശങ്ങളിലുമാണ്. 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ചേക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വാഗതം, ദുബായുടെ വസന്തലോകത്തേക്ക്

15 കോടിയിലേറെ അപൂർവ പുഷ്പങ്ങളും സസ്യങ്ങളുമുള്ള ദുബായുടെ വസന്തലോകം മിറാക്കിൾ ഗാർഡൻ പത്താം സീസണ് തുടക്കമായി. ദുബായ് ലാൻഡിൽ 72,000 ചതുരശ്രമീറ്ററിൽ 120 ലേറെ ഇനങ്ങളിലുള്ള പുഷ്പങ്ങളാണ് കാഴ്ചക്കാർക്കായി ഇവിടെ ഒരുങ്ങിയിരിക്കുന്നത്.

പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ അവസരം ഉറപ്പാക്കികൊണ്ടുതന്നെയാണ് ഇത്തവണയും വസന്തലോകം ഒരുക്കിയിരിക്കുന്നതെന്ന് മിറാക്കിൾ ഗാർഡൻ പ്രൊജക്ടിന്റെ സ്രഷ്ടാവും സിറ്റിലാൻഡ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ അബ്ദുൽ നാസർ റഹ്ഹൽ പറഞ്ഞു. ‘എക്സ്‌പോ 2020-ന് സമാന്തരമായാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ പുതിയ സീസൺ. ഇത് ആഗോള സന്ദർശകരെ ഇവിടേക്ക് ആകർഷിപ്പിക്കും. എക്സ്‌പോയുടെ അത്യാധുനിക രൂപകൽപ്പനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മിറാക്കിൾ ഗാർഡന്റെ ഇത്തവണത്തെ ഒരുക്കം.

jaico 1

ഈ സീസണിൽ പുതുതായി രൂപകൽപ്പന ചെയ്ത ത്രിമാന ഘടികാരം, ജലധാരയുള്ള ‘ഫ്‌ളോട്ടിങ് റോക്ക്’, പുഷ്പ മയിലുകൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് പുഷ്പ പ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഏകദേശം 15 മീറ്റർ ഉയരമുള്ള ഒരു ‘ജീനി’, ഒരു ‘പറക്കുന്ന മാന്ത്രിക പരവതാനി’, ഈ പുതിയ ആകർഷണങ്ങൾ ഗാർഡനിലെ നിലവിലുള്ള പുഷ്പ പ്രദർശനങ്ങൾക്ക് പുറമേയുണ്ട്. പച്ചനിറത്തിലുള്ള എമിറേറ്റ്‌സ് എ380, ബാലെ നർത്തകർ, തത്സമയ പ്രകടനങ്ങൾ നടത്തുന്ന ഒരു ആംഫി തിയേറ്റർ-കം-ഒബ്‌സർവേറ്ററി, തിളങ്ങുന്ന ‘ഫ്ളോറൽ കാസിൽ’ എന്നിവയും പ്രദർശനത്തിൽ ഉൾക്കൊള്ളുന്നു.

സന്ദർശകർ കോവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി. വെള്ളി, ശനി മറ്റ് അവധി ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മതുൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം.മൂന്ന് വയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യകാർക്കും പ്രവേശനം സൗജന്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണില്‍ മികച്ച അവസരങ്ങള്‍

ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ ഭാരതീയ് റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോർപ്പറേറ്റ് ഓഫീസിലും മൈസൂരു, സാൽബോണി(പശ്ചിമ ബംഗാൾ) യൂണിറ്റുകളിലുമാണ് അവസരം.

9 ഒഴിവാണുള്ളത്. ഡെപ്യൂട്ടി മാനേജർ (സ്ഥിരനിയമനം)6: എ.ഐ.സി.ടി.ഇ.അംഗീകാരമുള്ള സ്ഥാപനത്തിൽ
നിന്നോ സർവകലാശാലയിൽ നിന്നോ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഐ.ടി.യിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ഫുൾടൈം ബി.ഇ./ ബി.ടെക്. അഞ്ചുവർഷത്തെ പ്രവർത്തനപരിചയം. 30 -45 വയസ്സ്.

മാനേജർ (ഇ.ആർ.പി.)3 (കരാർ നിയമനം): എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം. എട്ടു വർഷത്തെ പ്രവർത്തനപരിചയം. 35 – 50 വയസ്സ്.

ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 300 രൂപ ഫീസ് ഉണ്ട്. (വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ബാധകമല്ല). അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: WWW.brbnmpl.co.in. അവസാന തിയതി നവംബർ 19

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സിയാല്‍ എഴുത്തുപരീക്ഷ ഡിസംബര്‍ 12 ന്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ഡിസംബർ 12 ന് നടക്കും. എറണാകുളത്തെ വിവിധ സെന്ററുകളിലാണ് പരീക്ഷ നടത്തുക. 2020 ജനുവരി 08 ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേയ്ക്കാണ് മത്സരപ്പരീക്ഷ നടത്തുന്നത്. അതനുസരിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ https://career.cial.aero/ എന്ന സൈറ്റിൽ തങ്ങളുടെ സമ്മതപത്രം നൽകേണ്ടതാണ്.

നവംബർ 15 ന് മുമ്പ് സമ്മതപത്രം നൽകുന്നവർക്ക് മാത്രമേ ഹാൾ ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നവംബർ ദേശീയ കൃതജ്ഞതാ മാസമാണ്. നന്ദി പ്രകടിപ്പിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ പലതാണ്, ചിലത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

നവംബർ ദേശീയ കൃതജ്ഞതാ മാസമാണ്
നമ്മുടെ ദൈനംദിന ജീവിതത്തിൽ നന്ദിയുടെ അളവ് വർദ്ധിപ്പിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം, ജോലി സംതൃപ്തി, മൊത്തത്തിലുള്ള സന്തോഷം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. അവിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം, സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും വിജയം കൈവരിക്കുന്നതിനുമുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ദയയെന്ന് ദേശീയ കൃതജ്ഞതാ മാസം നമ്മെ ഓർമ്മിപ്പിക്കുന്നു.

ചരിത്രത്തിലുടനീളമുള്ള പണ്ഡിതന്മാരും ആത്മീയ നേതാക്കളും ശാസ്ത്രജ്ഞരും നന്ദിയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. സമീപകാലത്ത്, കൃതജ്ഞതയുടെ ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട നേട്ടങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. നന്ദിയുള്ള ജേർണലിംഗ് ഒരാളുടെ സന്തോഷം എങ്ങനെ വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. ഒരാളുടെ ശരീരത്തിലെ വീക്കം കുറയുമെന്ന് മറ്റുള്ളവർ കാണിക്കുന്നു. ഓരോ പഠനവും ഒരു വ്യക്തിക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു

കൃതജ്ഞത ഇത്ര ശക്തമായിരിക്കുന്നത് എന്തുകൊണ്ട്?
ബഹുഭൂരിപക്ഷം മനശാസ്ത്രജ്ഞരും, ഗവേഷകരും, വിദഗ്ധരും പറയുന്നതനുസരിച്ച്, നമ്മുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മികച്ചതാക്കി മാറ്റാൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് നന്ദി. വർദ്ധിച്ചുവരുന്ന സന്തോഷത്തിന്റെയും ആത്മാഭിമാനത്തിന്റെയും വികാരങ്ങളും കൃതജ്ഞത നൽകുന്നതോ സ്വീകരിക്കുന്നതോ തമ്മിൽ ശക്തമായ ഒരു ബന്ധമുണ്ട്, അത്രയധികം ഒന്ന് പ്രായോഗികമായി മറ്റൊന്നിന്റെ പ്രവർത്തനമാണ്. ഞങ്ങൾ സന്തുഷ്ടരാണ്, കാരണം ഞങ്ങൾ നന്ദിയുള്ളവരാണ്. ആത്മാർത്ഥമായ കൃതജ്ഞതയുടെ ശക്തി അനായാസം വിലയിരുത്തപ്പെടുന്നു, കാരണം അതിന് ഒന്നും നൽകേണ്ടതില്ല, അതിന്റെ ഫലങ്ങൾ അദൃശ്യമായി തോന്നാം, എന്നാൽ അഭിനന്ദനത്തിന്റെ ഏത് ആംഗ്യവും അതില്ലാതെ ശൂന്യമാണ്. നിങ്ങൾ ആരാണെന്നത് പ്രശ്നമല്ല – ഒരു പരിചയക്കാരനോ സഹപ്രവർത്തകനോടോ നന്ദി പ്രകടിപ്പിക്കാൻ എല്ലാവരും  ദിവസത്തിൽ  ഒരു മിനിറ്റ് എടുത്താൽ, ആ ദിവസത്തെ നല്ല നേട്ടങ്ങൾ വളരെ വലുതായിരിക്കും. 

jaico 1

ജോലിസ്ഥലത്തും വീട്ടിലും കൃതജ്ഞതാബോധം പരിശീലിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ളവർക്ക് ഗുണം ചെയ്യും കൂടാതെ മികച്ച വ്യക്തിഗത മാനസികാരോഗ്യത്തിനുള്ള ഒരു “ഗേറ്റ്‌വേ മരുന്ന്” കൂടിയാണ്.  70% ജീവനക്കാർക്കും അവരുടെ ബോസ് കൂടുതൽ നന്ദിയുള്ളവനാണെങ്കിൽ, 81% ആളുകൾ കൂടുതൽ കഠിനാധ്വാനം ചെയ്യും. ജോലിയിൽ കൂടുതൽ കൃതജ്ഞത അനുഭവിക്കുന്ന ജീവനക്കാർ കുറച്ച് വിഷാദ ലക്ഷണങ്ങളും സമ്മർദ്ദവും റിപ്പോർട്ട് ചെയ്യുന്നു. കൃതജ്ഞതയുള്ള ഒരു ബോസ് വിജയിക്കാൻ സാധ്യതയുണ്ടെന്ന് 95% ജീവനക്കാരും സമ്മതിക്കുന്നു. സ്ഥിരമായ നന്ദി  5% മുതൽ 15% വരെ വർദ്ധനവിനും 25% ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ജോലിയുടെ അതൃപ്തി, വിറ്റുവരവ്, ഹാജരാകാതിരിക്കൽ, പൊള്ളൽ എന്നിവയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് നന്ദിയില്ലായ്മ.  53% ജീവനക്കാർക്കും അവരുടെ ബോസിൽ നിന്ന് കൂടുതൽ അഭിനന്ദനം തോന്നിയാൽ അവരുടെ കമ്പനിയിൽ കൂടുതൽ കാലം തുടരും. നെഗറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷവും നന്ദി, വിഷലിപ്തമായ ആക്രമണം, നിരാശ, ഖേദം എന്നിവ കുറയ്ക്കുന്നു.  90% അമേരിക്കൻ കൗമാരക്കാരും മുതിർന്നവരും കൃതജ്ഞത പ്രകടിപ്പിക്കുന്നത് തങ്ങളെ “അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു” അല്ലെങ്കിൽ “ഒരു പരിധിവരെ സന്തോഷിപ്പിക്കുന്നു” . അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രതിദിന കൃതജ്ഞതാ ജേണലിന് ദീർഘകാല ക്ഷേമം 10% വർദ്ധിപ്പിക്കാൻ കഴിയും. ഒരു യോഗ്യമായ പിന്തുടരൽ ചില സമയങ്ങളിൽ നന്ദിയുള്ള എന്തെങ്കിലും കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് അത്ര നല്ലതല്ലാത്ത ദിവസത്തിന് ശേഷം  അതുകൊണ്ടാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നന്ദിയുടെ അളവ് വർദ്ധിപ്പിക്കുന്നത് ജീവിതത്തിന്റെ പല മേഖലകൾക്കും വളരെ പ്രയോജനപ്രദമാകുന്നത്. നാം പലപ്പോഴും ബാഹ്യ സംഭവങ്ങളുടെ ഉത്കണ്ഠയിൽ പൊതിഞ്ഞ് പോകുകയും, നന്ദിയുള്ളവരായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് കാണാതിരിക്കുകയും ചെയ്യുന്നു. മാന്യത വലിയ തിരിച്ചുവരവിന് കാരണമാണ്, അത് നന്ദിയുള്ളവരിൽ നിന്നാണ് ആരംഭിക്കുന്നത്. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സൗജന്യ പരിശീലനം

പട്ടികജാതി  വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രിതല മത്സര പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.  താത്പര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ, എന്നിവ സഹിതം തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 18നു മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ഈ ഓഫീസിൽ നിന്നും ലഭിക്കും.

combo
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ. ജനറല്‍ വിഭാഗം പുരുഷന്‍മാര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവുമാണ് മാര്‍ജിന്‍ മണി. ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2472896.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവരാവകാശ അപേക്ഷ ഓൺലൈനിൽ വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി.

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം  സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള, കെ. സുധാകരൻ, ശ്രീലത പി.ആർ,  NIC യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതി/ അപ്പീൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനും അതോടൊപ്പം ഫയൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോർട്ടലിൽ ലഭ്യമാണ്.  വിലാസം: https://rti.sic.kerala.gov.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കരസേനയുടെ സൈബര്‍ സെക്യൂരിറ്റി ഹാക്കത്തണ്‍ മത്സരത്തിലേക്ക് അപേക്ഷിക്കാം: സമ്മാനത്തുക 15 ലക്ഷം രൂപ……

ദേശീയ സൈബർ സുരക്ഷ ശക്തിപ്പെടുത്തുക, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കരസേന നടത്തുന്ന സൈബർ സെക്യൂരിറ്റി ഹാക്കത്തൺ സൈന്യ രണക്ഷേത്രം മത്സരത്തിലേക്ക് അപേക്ഷിക്കാം. പ്രായോഗികതലത്തിൽ എത്തിക്കാവുന്ന ഡിജിറ്റൽ പരിഹാരങ്ങൾ നിദേശിക്കാനും വികസിപ്പിക്കാനും ഹാക്കത്തൺ അവസരമൊരുക്കുന്നു.

ബിരുദ വിദ്യാർഥികൾക്കും സായുധ സേനാംഗങ്ങൾക്കും സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാം.

മിലിറ്ററി കോളേജ് ഓഫ് ടെലി കമ്യൂണിക്കേഷൻ എൻജിനിയറിങ്, രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി, ഐ.എസ്.എ.സി. എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന് മൂന്ന് ചലഞ്ച് ട്രാക്കുകൾ ഉണ്ട്.

സെക്യൂരിറ്റി കോഡിങ്

സൈബർ ആക്രമണങ്ങളോ നുഴഞ്ഞുകയറ്റമോ നേരിടാൻ സോഫ്റ്റ്വേർ വികസിപ്പിക്കുമ്പോൾ ഫലപ്രദമായ രീതിയിൽ സുരക്ഷാ പരിഗണനകൾ വെച്ചുകൊണ്ട് കോഡിങ്ങും എൻക്രിപ്ഷനും നടപ്പാക്കുന്ന രീതികളാണ് സെക്യൂരിറ്റി കോഡിങ് ട്രാക്കിൽ പരിഗണിക്കുന്നത്.

സോഫ്റ്റ്വേർ ഡിഫൈൻഡ് റേഡിയോ

റേഡിയോ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഹാർഡ്വേർ കമ്പോണന്റുകൾക്ക് പകരം സോഫ്റ്റ്വേർ ഉപയോഗിച്ച് ?േപഴ്സണൽ കംപ്യൂട്ടറിലോ എംബഡഡ് സിസ്റ്റത്തിലോ റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് സോഫ്റ്റ്വേർ ഡിഫൈൻഡ് റേഡിയോ ട്രാക്ക് ലക്ഷ്യമിടുന്നത്.

കാപ്ചർ ദ ഫ്ലാഗ്

കാപ്ചർ ദ ഫ്ലാഗ് (സി.ടി.എഫ്.) ട്രാക്ക്, കംപ്യൂട്ടർ സെക്യൂരിറ്റി പ്രശ്നങ്ങൾ പരിഹരിക്കുക, അവ കണ്ടെത്തി സിസ്റ്റത്തെ പ്രതിരോധിക്കുക എന്നിവയുൾപ്പെടുന്ന സവിശേഷമായ സൈബർ സെക്യൂരിറ്റി മത്സരമാണ് 

അവസാന തീയതി: നവംബർ 10.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ഇന്ന് മുതൽ

സംസ്ഥാനത്തെ റേഷൻ കാർഡുകൾ  ഇന്ന്   മുതൽ  സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.

ഇനി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ  മാത്രമേ സ്വീകരിക്കൂ. റേഷൻ കാർഡിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.

vibgyor ad

പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ  ഓൺലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ  മന്ത്രി ജി.ആർ. അനിൽ  നിർവഹിക്കും.

gba
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights