Month: December 2021
കാടിന് നടുവിൽ ചിത്രശലഭങ്ങളുടെ വീട്
വനത്തിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമുണ്ട്. കാടിനു നടുവിൽ തന്നെ. നിലമ്പൂർ തേക്ക് മ്യൂസിയത്തോടു ചേർന്നുള്ള ബട്ടർ ഫൈ ഗാർഡൻ. സീസൺ ആയതോടെ ഇപ്പോൾ ഇങ്ങോട്ട് പൂമ്പാറ്റകൾ കൂട്ടമായി പറന്നെത്തിത്തുടങ്ങി. ഇതോടെ തേക്ക് മ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും മനംകുളിർപ്പിക്കുന്ന കാഴ്ചയാണൊരുങ്ങിയിരിക്കുന്നത്.

ഓരോയിനം പൂമ്പാറ്റകൾക്കും ഇഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിച്ചാണ് ബട്ടർ ഫ്ലൈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. നീലക്കടുവയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് കിലുക്കി, മുഞ്ഞ ചെടികളാണ്. ഗരുഡ ശലഭത്തിന് ഗരുഡക്കൊടി, കൃഷ്ണകിരീടം എന്നിവ. അരളി ശലഭത്തിന് അരളിച്ചെടിക്കു പുറമെ കോളാമ്പിച്ചെടിയോടും ഇഷ്ടമുണ്ട്. ആവണച്ചോപ്പൻ എന്നയിനത്തിന് ആവണക്ക് ചെടിയും പനവർഗങ്ങളുമാണ് പ്രിയം. മഞ്ഞപ്പാപ്പാത്തിക്ക് മല്ലികച്ചെടിയോടാണ് താൽപര്യം. വെള്ളിലത്തോഴിക്ക് മൊസാണ്ടയും വിറവാലന് തെച്ചിയും കൊങ്ങിണിയുമാണ് താൽപര്യം. വെള്ളിലത്തോഴിക്ക് മൊസാണ്ടയും വിറവാലന് തെച്ചിയും കൊങ്ങിണിയുമാണ് താൽപര്യം. ഭക്ഷണത്തിനും മുട്ടയിടാനും പ്രത്യേകം ചെടികൾ തിരഞ്ഞെടുക്കുന്ന പൂമ്പാറ്റകളാണ് അധികവും. അതുകൊണ്ടു തന്നെ രണ്ടിനവും ഇവിടെ ശാസ്ത്രീയമായി നട്ടുവളർത്തിയിട്ടുണ്ട്.

ഈ ചെടികളിൽ ചിലത് അവയുടെ ജീവൻ രക്ഷാ ഉപാധികൾ കൂടിയാണ്. കിലുക്കിച്ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതോടെ നീലക്കടുവയുടെ ശരീരം അരുചിയാകുകയും മറ്റു ജീവികൾ അതിനെ വേട്ടയാടുന്നതിൽ നിന്ന് രക്ഷയാകുകയും ചെയ്യുന്നുവെന്ന് അധികൃതർ പറയുന്നു. പൂമ്പാറ്റകളുടെ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും ഈ ചെടികളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗരുഡക്കൊടിയുടെ വകഭേദമായ ആഫ്രിക്കൻ കരളകം, യുറേറിയ തുടങ്ങിയ വിദേശ ചെടികളും ഇവിടെ നട്ടുവളർത്തുന്നുണ്ട്. അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവിടെ കൂടുതൽ ചിത്രശലഭങ്ങളും എത്തുന്നത്. ദേശാടനം നടത്തുന്ന ശലഭങ്ങളുടെയും ഇഷ്ടതാവളമാണിവിടെ. സീസൺ ആയാൽ ഗാർഡനെ പൊതിഞ്ഞ് ശലഭങ്ങളെത്താറുണ്ട്. നനഞ്ഞ മണ്ണിൽ നിന്നും ധാതുഘടകങ്ങൾ വലിച്ചെടുക്കാനായി പൂമ്പാറ്റകൾ കൂട്ടം കൂടി നടത്തുന്ന മഡ്ഡ്ലിങ് വേറിട്ട കാഴ്ചകയാകും.

തേക്ക് മ്യൂസിയത്തിന് പിറകിലായി. 3 ഏക്കറോളം സ്ഥലത്താണ് ബട്ടർ ഫ്ലൈ ഗാർഡൻ. കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ജല സസ്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഉദ്യാനമൊരുക്കിയത്. നടപ്പാതയിൽ ചിലയിടങ്ങളിൽ പന്തൽ പോലെ വള്ളിച്ചെടികൾ പടർത്തിയത് സഞ്ചാരികൾക്കും ഏറെ ആനന്ദമാകും. നിലമ്പൂർ ടൗണിൽ നിന്ന് ഗൂഡല്ലൂർ റൂട്ടിൽ 3 കിലോമീറ്റർ അകലെയാണ് തേക്ക് മ്യൂസിയം. ഔഷധ സസ്യ ഉദ്യാനങ്ങൾ, പനകളുടെ തോട്ടം, മുളന്തോട്ടം,കള്ളിമുള്ള്, പന്നൽ, ഓർക്കിഡ് ചെടികളുടെ തോട്ടം, കുട്ടികളുടെ പാർക്ക്, വ്യത്യസ്തമായ രീതികളിലൊരുക്കിയ ഫൗണ്ടെയ്ൻ തുടങ്ങിയവും ഇവിടെയുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടൂറിസം മേഖലയ്ക്ക് ഉണർവ്, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഒരുങ്ങി മൂന്നാർ
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മൂന്നാർ. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കഴിഞ്ഞ ക്രിസ്മസ് കാലത്ത് മൂന്നാർ ടൂറിസം മേഖല സ്തംഭിച്ചിരുന്നു. ഡിസംബറിൽ തരക്കേടില്ലാത്ത ബുക്കിങ് ലഭിച്ചു വരുന്നതായി ഹോട്ടൽ രംഗത്തുള്ളവർ പറയുന്നു. വാടക നിരക്കിൽ പരമാവധി ഇളവു വരുത്തിയാണ് ടൂറിസം മേഖലയെ കൈപിടിച്ചുയർത്താൻ ഇവർ ശ്രമിക്കുന്നത്.

കെഎസ്ആർടിസി ഒരുക്കിയിരിക്കുന്ന കുറഞ്ഞ ചെലവിൽ താമസവും സൈറ്റ് സീയിങ് സൗകര്യവും ഇത്തവണത്തെ പുതുമയാണ്. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു സുരക്ഷിതമായി താമസിക്കാൻ കഴിയുംവിധമാണ് കെഎസ്ആർടിസിയുടെ സ്ലീപ്പർ കോച്ച് സംവിധാനം. ഒരാൾക്ക് 100 രൂപയാണ് ഒരു രാത്രി തങ്ങാൻ ചെലവ്. കുറഞ്ഞ നിരക്കിൽ മൂന്നാർ ചുറ്റിക്കാണാനുള്ള സൈറ്റ് സീയിങ് സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്. സൈക്കിൾ സവാരിക്ക് അവസരമൊരുക്കി ഡിടിപിസി വാടക സൈക്കിളുകളും എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മൂന്നാറിലെ റെസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നതും ഗുണമായി. രണ്ട് പേർക്ക് 600 രൂപയ്ക്ക് ഇവിടെ മുറി ലഭ്യമാണ്. 5 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യവും ഉണ്ട്. ഇരവികുളം ദേശീയോദ്യാനവും സന്ദർശകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. പൂക്കളാൽ സമ്പന്നമായ ഇവിടത്തെ ഓർക്കിഡേറിയം ഏറെ ആകർഷകമാണ്.

പ്രാഥമിക ചികിത്സാ സൗകര്യവും മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് മുറിയുമൊക്കെയായി ഉദ്യാനം കൂടുതൽ സന്ദർശക സൗഹൃദമാണിപ്പോൾ. മാട്ടുപ്പെട്ടിയിലും ഇക്കോപോയന്റിലും കുണ്ടളയിലും ബോട്ടിങ്ങും വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ള തീരക്കാഴ്ചകളും സഞ്ചാരികളുടെ മനം കവരും. വട്ടവടയിലും സഞ്ചാരികളുടെ തിരക്കാണ്. ശീതകാല പച്ചക്കറി കൃഷിയാണ് ഇവിടെ പ്രധാന ആകർഷണം. ഇപ്പോൾ ശരാശരി 10 ഡിഗ്രി വരെയാണ് മൂന്നാറിൽ പകൽ താപനില. ഡിസംബറോടെ ഇതു പൂജ്യം ഡിഗ്രി വരെ എത്താം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാതളനാരങ്ങയുടെ ഗുണങ്ങൾ
1. ആന്റിഓക്‌സിഡന്റുകൾ
ആരോഗ്യപരമായ ഗുണങ്ങൾക്കായി മാതളനാരങ്ങകൾ ചരിത്രത്തിലുടനീളം കഴിച്ചിട്ടുണ്ട്. ഇന്ന്, ഈ പഴത്തിന്റെ ജ്യൂസ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു ജനപ്രിയ ഭാഗമാണ്. പോളിഫെനോളുകളിൽ നിന്നാണ് മാതളനാരങ്ങ വിത്തുകൾക്ക് ചുവന്ന നിറം ലഭിക്കുന്നത്. ഈ രാസവസ്തുക്കൾ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ് . മറ്റ് പല പഴച്ചാറുകളേക്കാളും ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. അത് ഉണ്ട് മൂന്നു പ്രാവശ്യം ഷേപ്പ് മദ്യം അധികം ഗ്രീൻ ടീ . മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും .
2. വിറ്റാമിൻ സി
ഒരു മാതളനാരങ്ങയുടെ ജ്യൂസിൽ നിങ്ങളുടെ പ്രതിദിന വിറ്റാമിൻ സിയുടെ 40 ശതമാനത്തിലധികം ഉണ്ട് . പാസ്ചറൈസ് ചെയ്യുമ്പോൾ വിറ്റാമിൻ സി വിഘടിപ്പിക്കപ്പെടും, അതിനാൽ പോഷകങ്ങൾ പരമാവധി ലഭിക്കാൻ വീട്ടിൽ ഉണ്ടാക്കിയതോ പുതിയതോ ആയ മാതളനാരങ്ങ ജ്യൂസ് തിരഞ്ഞെടുക്കുക.

3. കാൻസർ പ്രതിരോധം
പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയപ്പോൾ മാതളനാരങ്ങ ജ്യൂസ് ഈയിടെ തരംഗം സൃഷ്ടിച്ചു . പ്രോസ്റ്റേറ്റ് കാൻസറിൽ ജ്യൂസിന്റെ ഫലങ്ങളെക്കുറിച്ച് ഒന്നിലധികം പഠനങ്ങൾ നടത്തിയിട്ടും, ഫലങ്ങൾ ഇപ്പോഴും പ്രാഥമികമാണ്. മാതളനാരങ്ങ ജ്യൂസ് ക്യാൻസറിനെ തടയുകയോ അപകടസാധ്യത കുറയ്ക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കുന്ന മനുഷ്യരിൽ ദീർഘകാല പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും, ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് തീർച്ചയായും ഉപദ്രവിക്കില്ല. ഇതുവരെയുള്ള പഠനങ്ങളിൽ പ്രോത്സാഹജനകമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടാതെവലിയ പഠനങ്ങളാണ് ഇപ്പോൾ നടക്കുന്നത്വിശ്വസനീയമായ ഉറവിടം.
4. അൽഷിമേഴ്സ് രോഗ സംരക്ഷണം
ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും അവയുടെ ഉയർന്ന സാന്ദ്രതയും അൽഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതി തടയുകയും ഓർമ്മയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
5. ദഹനം
കുടലിലെ വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മാതളനാരങ്ങ ജ്യൂസ് സഹായിക്കും. ക്രോൺസ് രോഗം , വൻകുടൽ പുണ്ണ്, മറ്റ് കോശജ്വലന മലവിസർജ്ജനം എന്നിവയുള്ള ആളുകൾക്ക് ഇത് ഗുണം ചെയ്യും . മാതളനാരങ്ങ ജ്യൂസ് വയറിളക്കത്തെ സഹായിക്കുമോ അതോ വഷളാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വിശ്വാസങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും , നിങ്ങൾക്ക് സുഖം തോന്നുകയും നിങ്ങളുടെ ലക്ഷണങ്ങൾ കുറയുകയും ചെയ്യുന്നത് വരെ ഇത് ഒഴിവാക്കാൻ മിക്ക ഡോക്ടർമാരും ശുപാർശ ചെയ്യുന്നു.

6. സന്ധിവാതം
ഓസ്റ്റിയോ ആർത്രൈറ്റിസിനും തരുണാസ്ഥി നാശത്തിനും കാരണമാകുന്ന വീക്കം തടയാൻ മാതളനാരങ്ങ ജ്യൂസിലെ ഫ്ലേവനോളുകൾ സഹായിക്കും . ജ്യൂസ് ആണ്ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നുവിശ്വസനീയമായ ഉറവിടംഓസ്റ്റിയോപൊറോസിസ് , റൂമറ്റോയ്ഡ് ആർത്രൈറ്റിസ് , മറ്റ് തരത്തിലുള്ള ആർത്രൈറ്റിസ് , ജോയിന്റ് വീക്കം എന്നിവയിൽ അതിന്റെ സാധ്യമായ പ്രത്യാഘാതങ്ങൾക്ക് .
7. ഹൃദ്രോഗം
മാതളനാരങ്ങ ജ്യൂസ് ഏറ്റവും ഹൃദയാരോഗ്യം നൽകുന്ന ജ്യൂസാണ്. ഇത് ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കുന്നതായി കാണപ്പെടുന്നു. ചെറിയ പഠനങ്ങൾവിശ്വസനീയമായ ഉറവിടംജ്യൂസ് രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളെ കടുപ്പമുള്ളതും കട്ടിയുള്ളതുമാക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് ശിലാഫലകത്തിന്റെ വളർച്ചയും ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതും മന്ദഗതിയിലാക്കിയേക്കാം . എന്നാൽ രക്തസമ്മർദ്ദം , സ്റ്റാറ്റിൻ പോലുള്ള കൊളസ്‌ട്രോൾ മരുന്നുകളോട് മാതളനാരങ്ങ പ്രതികൂലമായി പ്രതികരിക്കും . ജ്യൂസ് കുടിക്കുന്നതിനോ മാതളനാരങ്ങ സത്ത് സപ്ലിമെന്റ് എടുക്കുന്നതിനോ മുമ്പായി ഡോക്ടറോട് സംസാരിക്കുന്നത് ഉറപ്പാക്കുക.

8. രക്തസമ്മർദ്ദം
ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഒരു സമഗ്രമായ അവലോകനം അത് ദിനംപ്രതി മാതളപ്പഴം ജ്യൂസ് ഉൾപ്പെടുത്തുന്നതിനായി ഹൃദയം ആരോഗ്യം ഗുണം ആയിരിക്കും എന്ന് പ്രസ്താവിച്ചിരുന്നു ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ എന്ന.
9. ആൻറിവൈറൽ
വിറ്റാമിൻ സിക്കും വിറ്റാമിൻ ഇ പോലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റ് പോഷകങ്ങൾക്കും ഇടയിൽ, മാതളനാരങ്ങ ജ്യൂസിന് അസുഖം തടയാനും അണുബാധയെ ചെറുക്കാനും കഴിയും. മാതളനാരങ്ങകൾ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ എന്നിവയാണെന്ന് ലാബ് പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. സാധാരണ അണുബാധകളിലും വൈറസുകളിലും അവയുടെ സ്വാധീനത്തെക്കുറിച്ച് പഠിച്ചുവരികയാണ്.

10. വിറ്റാമിൻ സമ്പുഷ്ടം
വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയ്ക്ക് പുറമേ, ഫോളേറ്റ് , പൊട്ടാസ്യം , വിറ്റാമിൻ കെ എന്നിവയുടെ നല്ല ഉറവിടമാണ് മാതളനാരങ്ങ ജ്യൂസ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മാതളനാരങ്ങ ചേർക്കാൻ നിങ്ങൾ തീരുമാനിച്ചാലും അല്ലെങ്കിൽ ഇടയ്ക്കിടെ അത് കുടിക്കാൻ തീരുമാനിച്ചാലും, പഞ്ചസാര ചേർക്കാതെ 100 ശതമാനം ശുദ്ധമായ മാതളനാരങ്ങ ജ്യൂസാണെന്ന് ഉറപ്പാക്കാൻ ലേബൽ പരിശോധിക്കുക. അല്ലെങ്കിൽ ഫ്രഷ് ആയി ജ്യൂസ് എടുക്കുക.
11. മെമ്മറി
ദിവസവും 8 ഔൺസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പഠനവും ഓർമശക്തിയും മെച്ചപ്പെടുത്തുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു .
12. പ്രമേഹം
പരമ്പരാഗതമായി മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും പ്രമേഹത്തിനുള്ള പ്രതിവിധിയായി മാതളനാരങ്ങ ഉപയോഗിച്ചിരുന്നു . പ്രമേഹത്തിൽ മാതളനാരങ്ങയുടെ ഫലങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കും .
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടാറ്റൂ സ്ഥാപനങ്ങൾക്ക് കർശനനിയന്ത്രണങ്ങൾ വരുന്നു
ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. പച്ചകുത്തുന്നവർക്ക് ലൈസൻസ് ഏർപ്പെടുത്തും. അതനുവദിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫുഡ് ഇൻസ്പെക്ടർ, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരുടെ സമിതി രൂപവത്കരിക്കും. പച്ചകുത്തൽ തൊഴിലെടുക്കുന്നവർ പരിശീലനവും ജോലിപരിചയവും ഉള്ളവരായിരിക്കണം. ഇവർക്ക് പകർച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന ഒരാഴ്ച മുൻപെടുത്ത സർട്ടിഫിക്കറ്റ് കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കണം.

ഉപയോഗിച്ച സാധനങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ ആവശ്യമായ നടപടികളെടുക്കണം. എന്നാൽ തെരുവോരങ്ങളിലും ഉത്സപ്പറമ്പുകളിലും പച്ചകുത്തൽ ഉപജീവനമാക്കിയ സാധാരണക്കാർക്ക് ഈ നിബന്ധനകൾ പാലിച്ചു മുന്നോട്ടുപോകാനാകുമോ എന്ന ആശങ്കയുമുണ്ട്. അണുവിമുക്തമാക്കാത്ത സൂചികളുപയോഗിച്ച് പച്ചകുത്തുന്നത് മാരകരോഗങ്ങൾ പടരാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. അണുവിമുക്തമാക്കാത്ത സൂചികളുപയോഗിക്കുന്നതും ഒരേ മഷി ആവർത്തിച്ചുപയോഗിക്കുന്നതും അലർജി, നീർക്കെട്ട്, ത്വക്കിൽ കാൻസർ, മറ്റു ത്വഗ്രോഗങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി., എച്ച്.ഐ.വി., ടെറ്റനസ് എന്നിവയും പകരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : പച്ച കുത്താനുപയോഗിക്കുന്ന സൂചികൾ അണുവിമുക്തമാക്കണം, പച്ചകുത്തുന്നയാൾ കൈയുറ ധരിക്കണം. ഉപയോഗിച്ചശേഷം അതു നശിപ്പിക്കണം, സൂചികളും ഡൈ നിറച്ച ട്യൂബുകളും സീൽ ചെയ്ത പാക്കറ്റുകളിലാണെന്ന് ഉറപ്പാക്കണം, ആവർത്തിച്ചുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഓരോ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കണം, പച്ചകുത്തുകാർ ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എടുത്തിരിക്കണം, പച്ചകുത്തുന്നതിന് മുമ്പും ശേഷവും കുത്തിയ ഭാഗം സോപ്പുപയോഗിച്ച് കഴുകണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക്
ഹാക്കർമാരിൽനിന്നും മറ്റും ഭീഷണി നേരിടുന്ന അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്ന ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കുന്നു. 2018-ൽ അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ലെ തിരഞ്ഞെടുപ്പുകളിൽ ഇതിന് കൂടുതൽ പ്രചാരം നൽകി. ഈ വർഷം അവസാനത്തോടെ 50 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഹാക്കർമാരിൽനിന്നും ശത്രുക്കളിൽനിന്നും ഭീഷണി നേരിടുന്നവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്നതിനായാണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ ഉൾപ്പടെ പൊതു സംവാദങ്ങളുടെ കേന്ദ്രമായ വ്യക്തിത്വങ്ങളുടെയെല്ലാം അക്കൗണ്ടുകൾക്ക് ഇതുവഴി അധിക സുരക്ഷ ലഭിക്കും. ഈ കൂട്ടത്തിൽ പെടുന്നവരുടെ അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ഓൺ ചെയ്യാനുള്ള സന്ദേശം കാണാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അക്കൗണ്ടുകളിൽ ‘ടൂ ഫാക്ടർ ഒതന്റിക്കേഷൻ’ നിർബന്ധമാക്കും. അതായത് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ലഭിക്കുന്ന ഓടിപി കൂടി നൽകേണ്ടിവരും. കൂടാതെ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റിന്റെ ഭാഗമായ അക്കൗണ്ടുകളുടെ സുരക്ഷ ഫെയ്സ്ബുക്ക് നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതുവരെ 15 ലക്ഷത്തിലേറെ ഭീഷണിനേരിടുന്ന അക്കൗണ്ടുകളിൽ ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്കിന്റെ സുരക്ഷാ വിഭാഗം മേധാവി നതാനിയേൽ ഗ്ലെയ്ചർ പറയുന്നത്. ഇതിൽ 9.5 ലക്ഷം അക്കൗണ്ടുകൾ ടൂ ഫാക്ടർ ഒതന്റിക്കേഷൻ ആദ്യമായി ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്.

സാമ്പത്തിര നേട്ടത്തിനായി ശ്രമിക്കുന്ന സ്വതന്ത്ര ഹാക്കർമാരും സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വ്യക്തികളെ ഉന്നംവെക്കുന്ന ഹാക്കർമാരും സജീവമാണ്. പൊതുവിഷയങ്ങളിൽ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ വാദികൾ, അഭിഭാഷകർ പോലെ നിരവധി വിഭാഗങ്ങളിൽ പെടുന്നവർ ഈ രീതിയിൽ ഉന്നം വെക്കപ്പെടുന്നുണ്ട്. ഇവർ തങ്ങളുടെ ശബ്ദമുയർത്തുന്നതിനായി മുഖ്യമായും ആശ്രയിക്കുന്നത് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളെയാണ്. ഇത്തരക്കാർക്ക് വേണ്ടിയുള്ളതാണ് ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഉപഭോക്താക്കൾക്കെല്ലാം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഫെയ്സ്ബുക്കിന് പദ്ധതിയുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന മ്യാൻമർ എത്യോപിയ പോലുള്ള രാജ്യങ്ങളിലും ഈ സംവിധാനം അവതരിപ്പിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സ്വകാര്യതാ നയം പരിഷ്കരിച്ച് ട്വിറ്റർ
പുതിയ നയം ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. അതിന്റെ ഭാഗമായി മറ്റ് സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോകൾ, ഉൾപ്പെടെയുള്ള മീഡിയാ ഫയലുകൾ പങ്കുവെക്കാൻ ട്വിറ്റർ അനുവദിക്കില്ല. വ്യക്തികളുടെ മേൽവിലാസം, തിരിച്ചറിയൽ രേഖകൾ, ഫോൺ നമ്പറുകൾ പോലുള്ളവ പങ്കുവെക്കുന്നതിന് നേരത്തെ തന്നെ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു.

പുതിയ നിയമം വരുന്നതോടെ വ്യക്തി അധിക്ഷേപ ട്വീറ്റുകൾ ഉൾപ്പടെയുള്ളവ പ്ലാറ്റ് ഫോമിൽ നിന്ന് ഇല്ലായമ ചെയ്യപ്പെടും. ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസിയ്ക്ക് പകരം പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ ചുമതലയേറ്റതിന് പിന്നാലെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം. അപമാനകരമായ പെരുമാറ്റങ്ങൾക്കെതിരെ ഞങ്ങളുടെ നിലവിലുള്ള നയങ്ങളും ട്വിറ്റർ നിയമങ്ങളും നിലകൊള്ളുന്നുണ്ടെങ്കിലും അനുമതിയില്ലാതെ അധിക്ഷേപകരവും അപമാനകരവുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനെ തടയാൻ ഇത് സഹായിക്കുമെന്നാണ് ട്വിറ്റർ പറയുന്നത്. മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുയോജ്യമായി സുരക്ഷാ നയങ്ങളെ വിന്യസിക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നും ആഗോളതലത്തിൽ ഇത് നടപ്പാക്കുമെന്നും ട്വിറ്റർ പറഞ്ഞു.

* നയലംഘനങ്ങൾ
> വീടിന്റെ വിലാസം, സ്ഥലം, ജിപിഎസ് ഉൾപ്പടെ ഒരു സ്വകാര്യ വ്യക്തി താമസിക്കുന്നയിടവുമായി ബന്ധപ്പെട്ട വിവരം പങ്കുവെക്കുന്നത്.
> സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾ പങ്കുവെക്കുന്നത്.
> വ്യക്തികളുടെ സ്വകാര്യ ഫോൺ നമ്പറുളും ഇമെയിൽ വിലാസവും പങ്കുവെക്കുന്നത്.
> സ്വകാര്യ വ്യക്തികളെ കാണിക്കുന്ന വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അനുവാദമില്ലാതെ പങ്കുവെക്കുന്നത്.
> പുതിയ നയങ്ങളുടെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഭരണകൂടമോ, ഉപഭോക്താക്കളോ പരാതിനൽകുന്ന ഉടൻ അവ പരിശോധിച്ച് നീക്കം ചെയ്യപ്പെടും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഖോർഫക്കാൻ വെസ്റ്റ് റിങ് റോഡ് യു.എ.ഇ. മലനിരകളിൽ യാത്രക്കാർക്കായി തുറന്നു
ഖോർഫക്കാൻ വെസ്റ്റ് റിങ് റോഡ് യു.എ.ഇ. മലനിരകളിൽ യാത്രക്കാർക്കായി തുറന്നു. രാജ്യത്തിന്റെ സുവർണജൂബിലിയോടനുബന്ധിച്ചാണ് റോഡിന്റെ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി യു.എ.ഇ. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം തുറന്നുകൊടുത്തത്. പുതിയ റോഡ് മലീഹയെ ശൈഖ് ഖലീഫ സ്ട്രീറ്റിലേക്ക് (ഇ 99) ബന്ധിപ്പിക്കും. ഈ മേഖലയിൽ നടപ്പാക്കുന്ന റോഡ് നിർമാണപദ്ധതിയുടെ 10 കിലോമീറ്ററാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ ഊർജ, അടിസ്ഥാനസൗകര്യ വികസനമന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.

ഓരോ ദിശയിലും പ്രതിദിനം 40,000 വാഹനങ്ങളെ ഉൾക്കൊള്ളാനാവും. റോഡിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. ഊർജ ഉപഭോഗം 50 ശതമാനം വരെ കുറച്ചു. ചെറുവാഹനങ്ങളുടെയും ട്രക്കുകളുടെയും സഞ്ചാരം സുഗമമാക്കാനും നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പുതിയ റോഡ് വഴി സാധിക്കും. പ്രത്യേകിച്ച് അവധിദിനങ്ങളിലെ തിരക്കൊഴിവാക്കാനാവുമെന്നും അൽ മസ്‌റൂയി ചൂണ്ടിക്കാട്ടി.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാണയത്തുട്ടുകളിൽ വിരിയുന്ന വിസ്മയക്കാഴ്ചകൾ
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ രേഖാചിത്രം നാണയത്തുട്ടുകളിൽ ഒരുക്കിയിരിക്കുകയാണ് പ്രവാസി മലയാളി ഇംതിയാസ് ഖുറേഷി. കാസർകോട് സ്വദേശി ഇംതിയാസ് യു.എ.ഇ.യുടെ ദേശീയദിനത്തോടനുബന്ധിച്ചാണ് വിസ്മയക്കാഴ്ചയൊരുക്കിയത്. 18 വർഷത്തോളമായി അബുദാബിയിലുള്ള ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഇന്ത്യ, യു.എ.ഇ. എന്നിവിടങ്ങളിലെ മാത്രം നാണയങ്ങൾ ഉപയോഗിച്ചാണ് രേഖാചിത്രമൊരുക്കിയത്. 2500 നാണയങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. 50 പഴയ ഒരു ദിർഹം നാണയങ്ങളുപയോഗിച്ച് 50 എന്നെഴുതിയും യു.എ.ഇ. ദേശീയപതാകയും ഇതോടൊപ്പം നിർമിച്ചിട്ടുണ്ട്.

സ്മരണദിനത്തിൽ യു.എ.ഇ. പുറത്തിറക്കിയ 41 വ്യത്യസ്ത ഒരു ദിർഹം നാണയങ്ങളും ഇന്നുവരെ പുറത്തിറക്കിയ എല്ലാ യു.എ.ഇ. തപാൽ സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കൂടാതെ നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു. 12 വയസ്സുള്ളപ്പോഴാണ് ഇംതിയാസ് മുത്തച്ഛനിൽനിന്ന് പ്രചോദനമുൾകൊണ്ട് സ്റ്റാമ്പ്, നാണയശേഖരം വിനോദമായി ആരംഭിക്കുന്നത്. പ്രൊഫ. സി.എച്ച്. അഹ്മദ് ഹുസൈൻ-ഫറീന ദമ്പതിമാരുടെ മകനാണ്. ഭാര്യ ഗസ്‌ന. ഇഷാൻ, അയാൻ, ഇമാൻ എന്നിവർ മക്കളാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊച്ചിയിൽ മെഗാ ജോബ്ഫെയർ 11ന്: തൊഴിൽ നൽകാൻ നൂറിലേറെ കമ്പനികൾ.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 11ന് സംഘടിപ്പിക്കുന്ന മെഗാ ജോബ്‌ഫെയറിൽ ഉദ്യോഗാർഥികളെ തേടിയെത്തുന്നത് നൂറിലേറെ സ്വകാര്യ തൊഴിൽദായകർ. കളമശേരി സെന്റ് പോൾസ് കോളേജിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോബ്‌ഫെയർ. മൂവായിരത്തിലേറെപ്പേർക്ക് തൊഴിൽ ലഭിക്കുന്ന മെഗാ ജോബ്‌ഫെയർ 2015 മുതൽ സംഘടിപ്പിച്ചുവരുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞവർഷം മുടങ്ങി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയബിലിറ്റി സെന്റിലോ നേരത്തേ പേര് രജിസ്‌റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. എന്നാൽ, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർക്ക് എക്‌സ്ചേഞ്ച് സംസ്ഥാനത്ത് എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ തൊഴിൽമേളകളിലും പങ്കെടുക്കാനാകും

മെഗാ ജോബ്‌ഫെയറിനോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്യാനും അവസരമൊരുക്കും. ഒറ്റത്തവണയായി 250 രൂപയാണ് ഫീസ്. മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കാൻ പ്രത്യേകഫീസ് ആരിൽനിന്നും വാങ്ങുന്നില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബെന്നി മാത്യു പറഞ്ഞു. സ്വകാര്യസംരംഭകരുടെ ചെറുതും വലുതുമായ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. എൻജിനിയറിങ് ടെക്‌നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ് എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിലുള്ള തൊഴിൽദായകരാണ് ഉദ്യോഗാർഥികളെ അന്വേഷിക്കുന്നത്. ലുലു, ഭീമ ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, നിപ്പോൺ ടയോട്ട, ആസ്‌റ്റർ മെഡ്‌സിറ്റി, റിനൈ മെഡിസിറ്റി തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ ജോബ്‌ഫെയറിന് എത്തുന്നുണ്ട്. നൂറിലേറെ കമ്പനികൾ ഇതിനകം രജിസ്‌റ്റർ ചെയ്‌തു. മൂവായിരത്തിലേറെപ്പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴിൽദായകർക്കുള്ള സ്‌റ്റാളുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സൗജന്യമായാണ് നൽകിവരുന്നതെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു.

എസ്‌എസ്‌എൽസി മുതൽ ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്കും തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ജോബ്‌ഫെയറിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യതയും തൊഴിൽപരിചയവും തൊഴിൽദായകർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്‌ത് ലോഗിൻ ചെയ്‌താൽ ഈ വിവരങ്ങൾ അറിയാം. കൂടുതൽ വിവരങ്ങൾ കാക്കനാട് കലക്‌ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിലെ ഹെൽപ്പ് ഡെസ്‌കിലെത്തി നേരിട്ട് അറിയാം