വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്.
പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.buymysun.com എന്ന പോർട്ടൽവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽവഴിയാണു നടക്കുന്നത്. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണു സബ്സിഡി അനുവദിക്കുന്നത്. മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40ഉം തുടർന്ന് 20 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ(ഒരു വീടിന് 10 കിലോവാട്ട്  എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയും ലഭിക്കും.

ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലിൽനിന്ന് പ്രതിമാസ ഉപയോഗം മനസിലാക്കി വീടുകളിൽ സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലു മുതൽ ഏഴു വരെ വർഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം തിരികെ ലഭിക്കും.
പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്കു കടത്തിവിടാൻ കഴിയും. ഓരോ വർഷവും ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള ഒരു വർഷം ഇങ്ങനെ അധികം ഗ്രിഡിലേക്കു നൽകിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെ.എസ്.ഇ.ബി. നൽകും. പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനും അനെർട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോൺ: അതീവ ജാഗ്രത പാലിക്കണം.

അയൽ സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരെ പരിശോധിക്കും.

അവരിൽ നെഗറ്റീവാകുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാൽ ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ എടുക്കുകയാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാർഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളിൽ സജ്ജമായുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘം യാത്രക്കാർക്ക് എല്ലാ സഹായവും നൽകും. 

ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാൽ ഒമിക്രോൺ ബാധിച്ചാൽ കൂടുതൽ പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തിൽ കൂടുന്നത് തടയാനാണ് ശ്രമിച്ചത്.വാക്സിനേഷൻ പ്രതിരോധം നൽകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 96.3 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 65.8 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക എന്നിവ കുറേക്കൂടി ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴ.

[11:21 AM, 12/3/2021] Rosmy: ആലപ്പുഴക്കാരുടെ കുടി അൽപം കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിലും വ്യക്തമാകുന്നു. കുടിയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്.

ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2% പേർ മാത്രമേ കുടിക്കു. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്കു മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. റം തൊട്ടുപിന്നിലുണ്ട്..

മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷൻമാർ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്: 1.2%. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വ്യോമസേനയില്‍ ഓഫീസറാകാം, അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30

ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം. 317 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.

• ഫ്ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), എയ്റോനോട്ടിക്കൽ എൻജിനിയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ), അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2020 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്രത്യേക പരിഗണന: സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷ വരുന്നു

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുകയെന്നത് എൻ.സി.സി. കേഡറ്റുകളുടെ മികവായാണ് വിലയിരുത്തുന്നത്. എന്നാലിതിന് ഏറെക്കാലത്തെ പരിശീലനവും തയ്യാറെടുപ്പും വേണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി മൂന്നുതല ക്യാമ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. പത്തുദിവസം നീളുന്ന ഓരോ ക്യാമ്പും വിജയകരമായാൽ മാത്രമേ അടുത്തതിലേക്ക് പ്രവേശിക്കാനാകൂ. അതായത് റിപ്പബ്ലിക്ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും പരിശീലനം നിർബന്ധം.

സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാകുമിത്. കോവിഡ് കാലത്ത് ഏറെക്കാലമായി മാറ്റിവെച്ചിരുന്ന പരീക്ഷകൾ കൂട്ടത്തോടെ നടത്തിയപ്പോഴാണ് വലിയ പ്രശ്നമായത്. പല കേഡറ്റുകൾക്കും ഒന്നിലധികം പരീക്ഷകൾ നഷ്ടമായി. ചില കുട്ടികൾ പരീക്ഷയെഴുതുന്നതിനായി എൻ.സി.സി. പ്രവർത്തനങ്ങളിൽനിന്ന് വിട്ടും നിന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉയർന്നത്. എൻ.സി.സി. പ്രവർത്തനം കാരണം കുട്ടികൾക്ക് ഒരു കാരണവശാലും സെമസ്റ്ററുകൾ നഷ്ടപ്പെടാൻ പാടില്ല.ഇത്തരം പരീക്ഷകൾ പുനഃപരീക്ഷയായിരിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി ചരിത്ര നിര്‍മിതികള്‍ ത്രിഡിയില്‍ കാണാം

ഗൂഗിൾ സെർച്ച് റിസൽട്ടിൽ ചരിത്ര നിർമിതികൾ ത്രിമാന ചിത്രമായി കാണാം. ഇങ്ങനെ 98 നിർമിതികളുടെ ത്രിമാന കാഴ്ചയും സെർച്ച് റിസൽട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ഉപയോഗിക്കാനാവും. ആൻഡ്രോയിഡിൽ ഈ ഫീച്ചർ മാതൃഭൂമി.കോമും പരീക്ഷിച്ചുനോക്കി. സെർച്ച് റിസൽട്ടിൽ കുറച്ച് താഴെയായാണ് ത്രീഡി വ്യൂ ഓപ്ഷൻ കൊടുത്തിരിക്കുന്നത്. ബിഗ് ബെൻ, ഈഫൽ ടവർ, ലുവ്ര മ്യൂസിയം, ടോക്യോ സ്കൈ ട്രീ ഉൾപ്പടെയുള്ള നിർമിതികളുടെ ത്രിമാന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതേസമയം സെർച്ച് റിസൽട്ടിലെ ത്രിഡി വ്യൂ ഓപ്ഷൻ 2019 മുതൽ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു. ഇത് പിന്നീട് വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പക്ഷികൾ, പ്രാണികൾ, മൃഗങ്ങൾ, ബഹിരാകാശ വസ്തുക്കൾ, അത്ലറ്റുകൾ പോലുള്ളവ ഇതിൽ പെടും. ഈ ഫീച്ചർ ഉപയോഗിക്കാൻ നിങ്ങളുടെ ഫോണിൽ ബ്രൗസർ തുറന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയുടെ പേര് സെർച്ച് ചെയ്യുക. സെർച്ച് റിസൽട്ടിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ വ്യൂ ഇൻ ത്രിഡി ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ത്രിഡി വിൻഡോ തുറക്കും. ഇതിൽ വ്യൂ ഇൻ യുവർ സ്പേസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ പരിസരത്ത് എവിടെയെങ്കിലും ഈ നിർമിതിയെ സ്ഥാപിക്കുകയും ഓഗ്മെന്റഡ് റിയാലിറ്റിയായി അതിനെ വീക്ഷിക്കാനും സാധിക്കും.

ബിഗ് ബെൻ, ഈഫൽ ടവർ, പാർതെനോൻ, ടോക്യോ സ്കൈ ട്രീ, ലോവ്ര മ്യൂസിയം, ആർക് ഡി ട്രയംഫ്, ബസിലിക  സാന്റ മറിയ നോവെല്ല, ബ്രൂക്ലിൻ ബ്രിഡ്ജ്, കാസിൽ ഓഫ് ഗുഡ് ഹോപ്പ്, കൊളംബസ് ശിൽപം, എംപയർ സ്റ്റേറ്റ് ബിൽഡിങ്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, പിസാ ഗോപുരം, ലണ്ടൻ ഐ, മൗണ്ട് റുഷ്മോർ നാഷണൽ മെമോറിയൽ, നാഷണൽ പാലസ്, വൺ വേൾഡ് ട്രേഡ് സെന്റർ, പാലസ് ഓഫ് വെർസൈൽസ്, റോഡ്സ് മെമോറിയൽ, സ്റ്റോൺഹെൻജ്, ടോക്യോ നാഷണൽ മ്യൂസിയം, ട്രാഫാൽഗർ സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബെ, യൊയോഗി നാഷണൽ സ്റ്റേഡിയം, സോജോജി ഉൾപ്ടെയുള്ളവയുടെ ത്രിമാന ദൃശ്യങ്ങൾ ഗൂഗിൾ സെർച്ചിൽ കാണാം. നിർഭാഗ്യവശാൽ ഇന്ത്യൻ നിർമിതികളൊന്നും തന്നെ ഈ പട്ടികയിലില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിസംബറിൽ പിറന്നവർക്ക് അനുമോദനവുമായി പോലീസ്

യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർമാസം ജനിച്ചവർക്ക് അനുമോദനമേകി അബുദാബി പോലീസ്. സുവർണജൂബിലിയിൽ ആഘോഷങ്ങൾ വൈവിധ്യപൂർണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബറിൽ ജനിച്ചവരെ പോലീസ് കണ്ടെത്തിയത്.…

വണ്ടിയുടെ ഇരമ്പൽകേട്ട്‌ ഭയന്നോടിയ ആന കിണറ്റിൽ കുരുങ്ങി

തടിപിടിക്കാനെത്തിയ ആന വണ്ടിയുടെ ഇരമ്പൽകേട്ട് ഭയന്നോടി വീട്ടുമുറ്റത്തെ കിണറ്റിൽ കുരുങ്ങി. ആഴമേറിയ കിണറ്റിലേക്ക് വീഴാതെ ആനയെ രക്ഷിച്ചത് പിന്നാലെയെത്തിയ പാപ്പാന്മാരുടെ സമയോചിതമായ ഇടപെടൽ. പാലാ വേണാട്ടുമറ്റം നന്ദുവിന്റെ ‘കല്യാണി’ എന്ന ആനയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ കുഴിമറ്റത്താണ് സംഭവം. നെല്ലിക്കൽ കവലയ്ക്കുസമീപം തടിപിടിക്കാനെത്തിയ ആന, വണ്ടിയുടെ ശബ്ദംകേട്ട് വിരണ്ടോടുകയായിരുന്നു.

പെരിഞ്ചേരിക്കുന്ന്, ആയുർവേദാശുപത്രിക്കു സമീപത്തെ റോഡ്, പരുത്തുംപാറക്കവല വഴി പനച്ചിക്കാട് പഞ്ചായത്തോഫീസിന് മുൻവശത്തെ റോഡിലൂടെ നാലു കിലോമീറ്ററോളം ആന ഓടി. കുഴിയാത്ത് കുഴിക്കാട്ട് റോഡിലൂടെ പോകുന്നതിനിടെ ഗേറ്റ് തുറന്ന് കിടന്ന വീട്ടുമുറ്റം വഴി കയറി മൂന്നു വീട് പിന്നിട്ട് സീതാഭവൻ വീടിന്റെ മുറ്റത്തെത്തി.

വീട്ടുമുറ്റത്തെ കിണറിനും മതിലിനുമിടയിലൂടെ മുന്നോട്ടോടാൻ ശ്രമിക്കുന്നതിനിടെ കിണറിനുമുകളിൽ ചട്ടത്തിലുറപ്പിച്ച ഇരുമ്പുവലയിലേക്ക് ആന മുൻകാലുകളെടുത്തുവെച്ചു. ഇതോടെ മോട്ടോർ കിണറ്റിൽ പതിച്ചു. ഇരുമ്പുവലയിൽ കാൽകുരുങ്ങിയ ആന തുമ്പിക്കൈ കുത്തി മുന്നോട്ടുവീണു. വീണുകിടക്കുന്ന ആനയെ പിന്നോട്ടു നടത്തി രക്ഷിക്കാനുള്ള ശ്രമമായി പിന്നീട്. പാപ്പാന്മാരുടെ നിർദേശങ്ങൾ ആന അനുസരിക്കാൻ തുടങ്ങുന്നതിനിടെ കിണറിന്റെ രണ്ടു തൂണുകളും നിലം പൊത്തി. അരമണിക്കൂർനേരത്തെ പരിശ്രമത്തിൽ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴാതെ ആനയെ രക്ഷിക്കാനായി.

വീഴ്ചയിൽ ആനയുടെ വായ, തുമ്പിക്കൈ, ഉൾപ്പെടെ ശരീരഭാഗങ്ങളിലും പരിക്കേറ്റു. രക്ഷാപ്രവർത്തനിറങ്ങിയവരിൽ ഒരാളുടെ കൈയ്ക്കും പരിക്കുണ്ട്. പിന്നീട് അനുസരണകാട്ടിയ ആനയെ സമീപത്തെ തേക്കിൽ തളച്ചു. വെള്ളം നൽകിയശേഷം സ്ഥലത്തുനിന്ന് കൊണ്ടുപോയി. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

 ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്തിക്കാനാകുമെന്നു കോൺസിൽ ജനറൽ
കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.us nec ullamcorper mattis, pulvinar dapibus leo.

oetposter2

നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജർമനിയിലേക്കു പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തിൽത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിൾ വിൻ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്സുമാർക്കു ജർമനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുൻപന്തിയിലാണ്. ഇതിൽത്തന്നെ മികവും അർപ്പണബോധവും പുലർത്തുന്നവരാണു കേരളത്തിലെ നഴ്സുമാർ. ഇവർക്കു ജർമനിയിൽ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്സുമാരെ ജർമനിയിലേക്കു റിക്രൂട്ട്ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനു പുറമേ ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ  കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ഇതുവരെയുള്ള അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ 11,194 പേർക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു.
അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ കിടപ്പിലായവർ, എച്ച്.ഐ.വി, ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ സഹായം നൽകുന്നത്. 

സഹകരണ സംഘങ്ങൾ കേരള സഹകരണ അംഗം സമാശ്വാസ നിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തിൽ നിന്നാണ് സഹായധനം നൽകുന്നത്. തൃശ്ശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത്. 2,222 പേർ വിവിധ വിഭാഗങ്ങളിലായി അപേക്ഷ നൽകി. 4,51,70,000 രൂപ സമാശ്വാസമായി അനുവദിച്ചു.
മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകളുടെ വിശദാംശം ജില്ല, അപേക്ഷകരുടെ എണ്ണം, തുക എന്ന ക്രമത്തിൽ:
തിരുവനന്തപുരം 322- 71,75,000, കൊല്ലം 1021- 2,14,15,000, പത്തനംതിട്ട 640- 1,25,70,000, ആലപ്പുഴ 775- 1,59,80,000, കോട്ടയം 1372- 2,79,10,000, എറണാകുളം 1279- 2,69,90,000, പാലക്കാട് 611-1,28,70,000, കോഴിക്കോട് 360- 75,75,000, മലപ്പുറം 583- 1,24,50,000, വയനാട് 462- 1,01,25,000, കണ്ണൂർ 973- 2,05,55,000, കാസർകോട് 410- 82,25,000 രൂപ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights