എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ.

 സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ  തീയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെയായിരിക്കും.
മാർച്ച് 21 മുതൽ 25 വരെ എസ്എസ്എൽസിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും.

എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെയും ഹയർസെക്കന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും നടക്കും.

ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും  പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാരണം ക്ലാസുകൾ വൈകിയതിനാൽ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകി തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒരു ലക്ഷം പേര്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി; തേജസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

ആദ്യ വര്‍ഷം 8000 തൊഴിലവസരങ്ങളാണ് ഉണ്ടാവുക. IT, ഫിനാന്‍സ് പ്രഫഷണലുകള്‍ അടക്കമുള്ള മിഡ് ലെവല്‍ ജീവനക്കാര്‍ക്കായിരിക്കും 20% അവസരങ്ങള്‍.
 വീസ ഫീസിനും വിമാനടിക്കറ്റിനും പുറമേ ഉദ്യോഗാര്‍ത്ഥിയുടെ ട്രെയിനിങ്ങ് ചിലവിന്റെ ഒരു ഭാഗവും തൊഴില്‍ദാതാവ് വഹിക്കും. ഒരു ഭാഗം സര്‍ക്കാരും മറ്റൊരു ഭാഗം ഉദ്യോഗാര്‍ത്ഥിയും നല്‍കണം. ഇതിനായി വായ്പകള്‍ നല്‍കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ (1076)

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ പ്രവർത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തൽസ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാൻ കഴിയും. പരാതികളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടാലും സ്വീകരിച്ച നടപടികളിൽ അതൃപ്തി ഉണ്ടെങ്കിലും ഈ നമ്പറിൽ അറിയിച്ചാൽ പരിഹാര നടപടി സ്വീകരിക്കും.
ടോൾ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവർക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്. 

 ഫോൺ സംഭാഷണം പൂർത്തിയാകുന്ന മുറയ്ക്ക് വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച് അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം.
മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിൽ നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാനും തൽസ്ഥിതി അറിയാനും കഴിയും. നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് അപ്പോൾതന്നെ രസീത് ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം.

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30  മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.  
പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും.

സംസ്ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കോവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.
ഒമിക്രോൺ ഇൻഡോർ സ്ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു  ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.
കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാമെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്‌സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.   രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കണം.
എസ് എസ് എൽ.സി, പ്ലസ്ടുപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തും.

സംസ്ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ  മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച്  ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്.
കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായി വരുന്ന മരുന്നുകൾ, ബെഡ്ഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്.  മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ നടപടികളും  സ്വീകരിച്ചു വരുന്നു.
ജില്ലകളിലെ കോവിഡ് വ്യാപനത്തെപ്പറ്റിയും നിയന്ത്രണപ്രവർത്തനങ്ങളെ പറ്റിയും ജില്ലാ കളക്ടർമാർ വിശദീകരിച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക സീക്വൻസിങ് നടപ്പിലാക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു.
ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്‌സിജൻ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജൻ ഉത്പ്പാദനവും, സംഭരണവും വർദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സി.എം.എഫ്.ആര്‍.ഐ യില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

ശമ്പളം: 35,000 രൂപ.വിശദവിവരങ്ങൾക്ക് www.cmfri.org.in വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പിയും nicracmfrikochi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ നയവുമായി കെ.എസ്.ഇ.ബി.

നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയൽ രേഖകൾമാത്രം നൽകിയാൽ ഇപ്പോൾ കണക്‌ഷൻ കിട്ടും. എന്നാൽ, പല സ്ഥാപനങ്ങളും കണക്ഷനെടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനാണ് ആധാർ നമ്പർകൂടി പരിഗണിക്കുന്നത്. ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കാനാവില്ല. അതിനാൽ ആദ്യഘട്ടത്തിൽ താത്പര്യമുള്ളവർമാത്രം ആധാർ നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്.

വൈദ്യുതിബിൽ കുടിശ്ശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്നതുതടയാൻ ഓൺലൈനിൽ പണമടയ്ക്കുന്ന രീതി പരിഷ്കരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ബോർഡിന്റെ വൈബ്‌സൈറ്റിൽ കയറി കൺസ്യൂമർ നമ്പർ നൽകിയാൽ ആരുടെയും ബില്ലിന്റെ വിശദാംശങ്ങൾ കാണാം. പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തിൽ മൊബൈൽ നമ്പർമാത്രം നൽകിയാൽ വിവരങ്ങളറിയാം. ഇവയിൽനിന്ന് തട്ടിപ്പുകാർ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയർന്നിട്ടുണ്ട്. അതിനാൽ, ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. രേഖപ്പെടുത്തിയശേഷംമാത്രം വിവിരങ്ങൾ കാണാനാകുന്ന രീതി ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. സോഫ്റ്റ്‌‌വേർ സുരക്ഷ സംബന്ധിച്ച ഓഡിറ്റ് നടത്താൻ കെ.എസ്.ഇ.ബി. ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കാഴ്ചകൾ ഒരുക്കി അബുദാബി പോലീസ്

ഏറെ കൗതുകകരമായ ഒട്ടേറെ വസ്തുക്കളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് വാഹനങ്ങൾ, യൂണിഫോം, ബാഡ്ജുകൾ, അപൂർവ ഫോട്ടോഗ്രാഫുകൾ എന്നിവയിതിലുൾപ്പെടും. ഐക്യ യു.എ.ഇ. രൂപവത്കരണവേളയിലെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഫോട്ടോഗ്രാഫുകൾ, വാർത്തകൾ എന്നിവയും പ്രദർശനത്തെ വേറിട്ടതാക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വാക്സിനേഷനു സംസ്ഥാനം സജ്ജം: മന്ത്രി

15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനു സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നു ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും.

എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനന തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നതു മുതൽ വാക്സിൻ നൽകിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയാൽ മതിയാകും. ഈ ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാൽ അവരുടെ ആരോഗ്യനിലകൂടി ഉറപ്പുവരുത്തും. ഒമിക്രോൺ പശ്ചാത്തലത്തിൽ കുട്ടികളുടെ വാക്സിനേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാൽ 18 വയസിനു മുകളിൽ വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും ഈ ആഴ്ച തന്നെ വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സി നേഷനായിരിക്കും പ്രാധാന്യം നൽകുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മജാസ് വാട്ടർഫ്രണ്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് ഷാർജ

പുതുവർഷരാവിൽ വർണാഭമായ ആഘോഷങ്ങൾക്കായി മജാസ് വാട്ടർഫ്രണ്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് ഷാർജ. വിനോദവും സാഹസികതയും രുചിവൈവിധ്യങ്ങളും സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ നടക്കുക.

10 മിനിറ്റ് നീണ്ടുനിൽക്കുന്ന വർണാഭമായ വെടിക്കെട്ട് മജാസിൽ നടക്കും. ഇതോടൊപ്പം തന്നെ കിഴക്കൻ തീരത്ത് ഖോർഫക്കാൻ ബീച്ചിലും 10 മിനിറ്റ് നീണ്ടുനിക്കുന്ന വെടിക്കെട്ടുണ്ടാകും. തിരക്കിൽപ്പെടാതെ ആഘോഷങ്ങളുടെ ഭാഗമാകാൻ വേദികളിൽ നേരത്തേയെത്താൻ ശ്രമിക്കണമെന്ന് പൊതുജനങ്ങളോട് വകുപ്പ് ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അത്താഴവിരുന്ന് ആസ്വദിച്ചുകൊണ്ട് പുതുവർഷപ്പിറവിയാസ്വദിക്കാൻ 065 117000 (അൽമജാസ് വാട്ടർഫ്രണ്ട്), 096 060161 (ഖോർഫക്കാൻ ബീച്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആഘോഷങ്ങളോടൊപ്പം സാഹസികതകൂടി ആഗ്രഹിക്കുന്നവർക്കും നഗരത്തിന്റെ ട്രാഫിക് തിരക്കുകളിൽനിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്ന് ആഗ്രഹമുള്ളവർക്കും മെലീഹ ആർക്കിയോളജി സെന്ററിന്റെ ആഘോഷങ്ങളിൽ ഭാഗമാവാം. സൂഫി നൃത്തവും ഫയർ ഡാൻസും ഗിറ്റാർ സംഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ മരുഭൂമിയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. വിവരങ്ങൾക്ക് 068 021111 എന്ന നമ്പറിൽ ബന്ധപ്പെടാം.ഡിസംബർ 31-ന് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ എട്ടുമണിക്ക് അവസാനിക്കുംവിധത്തിലുള്ള ആഘോഷ പാക്കേജുകളും ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പാസ്പോർട്ടിൽ പേരു മാറ്റാം, ഓൺലൈനിലൂടെ ഈസിയായി

രാജ്യാന്തര യാത്രകൾക്ക് ഏറ്റവും ആവശ്യമുള്ളതാണ് പാസ്പോർട്ട്. തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കാറുണ്ട്. പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ ഇതിനായി ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല. പേര് അടക്കമുള്ള വിവരങ്ങൾ ഓൺലൈനിൽത്തന്നെ മാറ്റാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ഓൺലൈനിൽ എങ്ങനെയാണ് പേരു മാറ്റുന്നത് എന്നു നോക്കാം.

പാസ്പോർട്ട് സേവ വെബ്സൈറ്റ് അനുസരിച്ച്, പാസ്പോർട്ടിലെ പേര് മാറ്റുന്നതിനായി, പാസ്പോർട്ട് റീ ഇഷ്യു ചെയ്യുന്നതിനായുള്ള അപേക്ഷ നൽകണം. കൂടാതെ വ്യക്തിവിവരങ്ങളിൽ ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ പൂർണമായ ലിസ്റ്റ് കാണാൻ, ഹോം പേജിലെ “Documents Required” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  > ഓൺലൈൻ വഴി പുതിയ പാസ്പോർട്ടിനോ പാസ്പോർട്ട് റീ ഇഷ്യു ചെയ്യുന്നതിനോ ഉള്ള അപേക്ഷക്കായി ഉപയോക്താക്കൾ പാസ്പോർട്ട് സേവാ പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

  > റജിസ്റ്റർ ചെയ്ത ശേഷം, പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യുക.

  > പാസ്പോർട്ട് fresh അല്ലെങ്കിൽ reissue ചെയ്യുന്നതിനായുള്ള ഇ-ഫോം ഡൗൺലോഡ് ചെയ്യുക.

  > ഡൗൺലോഡ് ചെയ്ത ഇ-ഫോം പൂരിപ്പിച്ച് വാലിഡേറ്റ് & സേവ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇത് സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഒരു XMLഫയൽ ജനറേറ്റ് ചെയ്യും.

  > അപ്ലോഡ് ഇ-ഫോമിലൂടെ XML ഫയൽ അപ്ലോഡ് ചെയ്യുക. XML ഫയൽ മാത്രമേ സിസ്റ്റത്തിനു സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ ഈ ഘട്ടത്തിൽ PDF ഫോം അപ്ലോഡ് ചെയ്യരുത്.

  > ഫോം അപ്ലോഡ് ചെയ്ത ശേഷം, പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ (പിഎസ്കെ) ഒരു അപ്പോയിൻമെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് “Pay and Schedule Appointment”എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  > പാസ്പോർട്ട് സേവാ കേന്ദ്ര(PSK) ലൊക്കേഷൻ തിരഞ്ഞ്, നിങ്ങളുടെ PSK തിരഞ്ഞെടുക്കുക.

  > തിരഞ്ഞെടുത്ത PSK-യിൽ അപ്പോയിൻമെന്റ് ബുക്ക് ചെയ്ത ശേഷം, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാർകാർഡ് & വിസ), ഇന്റർനെറ്റ് ബാങ്കിങ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), അസോസിയേറ്റ് ബാങ്കുകളിൽ മാത്രം), അല്ലെങ്കിൽ SBI ബാങ്ക് ചലാൻ എന്നിവയിലൂടെ ഓൺലൈൻ പേയ്മെന്റ് നടത്താം.

  > ഓൺലൈൻ ഫീസ് കാൽക്കുലേറ്റർ വഴി ഉപയോക്താക്കൾക്ക് പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് കണക്കാക്കാം.

  > ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ റഫറൻസ് നമ്പർ (ARN) അല്ലെങ്കിൽ അപ്പോയിൻമെന്റ് നമ്പർ അടങ്ങിയ അപേക്ഷാ രസീതിന്റെ പ്രിന്റ് എടുക്കാം.

  > ജനനത്തീയതി തെളിവ്, ഫോട്ടോ സഹിതം ഐഡന്റിറ്റി പ്രൂഫ്, റസിഡൻസ് പ്രൂഫ്, ദേശീയതയുടെ തെളിവ് എന്നിങ്ങനെയുള്ള അസൽ ഡോക്യുമെന്റുകൾ സഹിതം, അപ്പോയിൻമെന്റ് ബുക്ക് ചെയ്ത പാസ്പോർട്ട് സേവാ കേന്ദ്രം (പിഎ) സന്ദർശിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights