സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം.

  > മുംബൈ: കാരിയേജ് ആൻഡ് വാഗൺ (കോച്ചിങ്) വാഡി ബുന്ദർ258, കല്യാൺ ഡീസൽ ഷെഡ്50, കുർല ഡീസൽ ഷെഡ്60, സീനിയർ ഡിവിഷൻ ഇലക്ട്രിക്കൽ എൻജിനിയർ (ട്രാക്ഷൻ റോളിങ് സ്റ്റോക്ക്) കല്യാൺ179, സീനിയർ ഡിവിഷൻ ഇലക്ട്രിക്കൽ എൻജിനിയർ (ട്രാക്ഷൻ റോളിങ് സ്റ്റോക്ക്) കുർല192, പറേൽ വർക്ക്ഷോപ്പ്313, മാതുങ്ക വർക്ക്ഷോപ്പ്547, സിഗ്നൽ ആൻഡ് ടെലികോം വർക്ക്ഷോപ്പ്ബൈക്കുള60.

  > ഭുസാവാൾ: കാരിയേജ് ആൻഡ് വാഗൺ ഡിപ്പോട്ട്122, ഇലക്ട്രിക് ലോക്കോ ഷെഡ്80, ഇലക്ട്രിക് ലോക്കോമോട്ടീവ് വർക്ക്ഷോപ്പ്118, മാൻമാദ് വർക്ക്ഷോപ്പ്51, ട്രാക്ഷൻ മെഷീൻ വർക്ക്ഷോപ്പ് നാസിക്ക് റോഡ്47.

  > പുണെ: കാരിയേജ് ആൻഡ് വാഗൺ ഡിപ്പോ31, ഡീസൽ ലോക്കോ ഷെഡ്121.

  > നാഗ്പുർ: ഇലക്ട്രിക് ലോക്കോ ഷെഡ്, അജ്നി48, കാരിയേജ് ആൻഡ് വാഗൺ ഡിപ്പോ66.

  > സോളാപുർ: കാരിയേജ് ആൻഡ് വാഗൺ ഡിപ്പോട്ട്58, കുർദുവാഡി വർക്ക്ഷോപ്പ്21.

afjo ad

ട്രേഡുകൾ : ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷീനിസ്റ്റ്, വെൽഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ലബോറട്ടറി അസിസ്റ്റന്റ് (സി.പി.), ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽവർക്കർ, കാർപെന്റർ, മെക്കാനിക്ക് മെഷീൻ ടൂൾസ് ആൻഡ് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രം അസിസ്റ്റന്റ്, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), പെയിന്റർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വർണ്ണ ശോഭയിൽ

സന്ദർശകരെ ചുരുക്കി, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡ് രാജ്പഥിൽ ആരംഭിച്ചു. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിൽ രാഷ്ടപതി സല്യൂട്ട് സ്വീകരിക്കും.25 നിശ്ചല ദൃശ്യങ്ങൾ ഇത്തവണ പരേഡിലുണ്ടാകും.

ഇതുകൂടാതെ ഇന്ത്യൻ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാൻഡ് ഫ്ലൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നർത്തകരുടെ പ്രകടനങ്ങൾ എന്നിവ പരേഡിലെ പ്രധാന ആകർഷണങ്ങളാകും. ഇതു കൂടാതെ കാണികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എൽഇഡി സ്ക്രീനുകളും ഇവിടെ സ്ഥാപിക്കുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അക്കാഡമിക് അസിസ്റ്റന്റ് നിയമനം

60 ശതമാനം മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ പാടില്ല. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). 15,000 രൂപയാണ് പ്രതിമാസ വേതനം. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ട് ഗാഡ്ജറ്റ് ഡേയ്‌സ് സേയ്ല്‍

ഫ്ളിപ്കാർട്ടിൽ നടക്കുന്ന ഗാഡ്ജറ്റ് ഡേയ്സ് സെയ്ലിൽ വൻ വിലക്കിഴിവിൽ ഉപകരണങ്ങൾ വാങ്ങാൻ അവസരം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും 80 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിജിറ്റൽ ക്യാമറകൾ, സ്മാർട് വാച്ചുകൾ, ട്രൂലി വയർലെസ് ഇയർബഡുകൾ, ലാപ്ടോപ്പുകൾ, മോണിറ്ററുകൾ, പ്രൊജക്ടറുകൾ ഗെയിമിങ് ഹെഡ്സെറ്റുകൾ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഫ്ളിപ്കാർട്ടിലുണ്ട്.

ബോട്ട്, നോയ്സ്, റിയൽമി, ട്രൂക്ക്, മിവി, ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികളുടെ ട്രൂലി വയർലെസ് ഇയർബഡുകൾ ഇക്കൂട്ടത്തിലുണ്ട്. കാനൻ, നിക്കോൺ, ഗോപ്രോ, ഫുജി ഫിലിം പോലുള്ള കമ്പനികളുടെ ക്യാമറകൾ. ഡെൽ, എച്ച്പി, എൽജി, ഏസർ ഉൾപ്പടെയുള്ള കമ്പനികളുടെ മോണിറ്ററുകൾ എന്നിവയും വിൽപനയിലുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജനറൽ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍

ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജനറൽ ബിപിൻ റാവത്ത്, രാധേശ്യാം ഖേംക, കല്യാൺ സിങ്, പ്രഭാ ആത്രെ എന്നിവർക്ക് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിപ്പബ്ലിക്​ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് റിപ്പബ്ലിക്​ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെ ഓർക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നിശബ്ദമാക്കിയേക്കാം. എന്നാൽ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനം രണ്ട് ദിവസം മുമ്പാണ് നമ്മൾ ആചരിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയർത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നൽകുന്നതാണ്.

ഇപ്പോൾ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തിൽ ലോക സമ്പദ്​വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.

നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു. അതിർത്തികൾ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാർ സമാധാന ജീവിതം ആസ്വദിക്കുന്നത്. ധീരനായ ഒരു സൈനികൻ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോൾ രാജ്യം മുഴുവൻ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിർഭാഗ്യകരമായ ഒരു അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ കോൺഫിഡൻഷ്യൽ അസിസിറ്റന്റ്, അറ്റന്റർ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം നിയമന  നടപടികൾ സ്വീകരിക്കും.

  > കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 27,900-63,700. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

  > അറ്റന്റർ തസ്തികയിലും ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 26,500-60,700. അറ്റന്റർ  തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

  > ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് ഒഴിവുണ്ട്.  ശമ്പള സ്‌കെയിൽ: 23,000-50,200.  ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

പലവിധങ്ങളായ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിന് ഗൂഗിൾ ഡ്രൈവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജിമെയിൽ വഴിയുള്ള വിവരക്കൈമാറ്റത്തിന് ഉപയോഗപ്പെടുത്തുന്നതും ഗൂഗിൾ ഡ്രൈവിനെയാണ്. പലപ്പോഴും ഇമെയിൽ വഴിയുള്ള മാൽവെയർ ആക്രമണങ്ങൾ നടക്കുന്നത് ഇമെയിലിൽ നിന്നും കംപ്യൂട്ടറിലും മറ്റ് ഉപകരണങ്ങളിലും ഡൗൺലോഡ് ചെയ്യുന്ന ഫയലുകളിലൂടെയാണ്. അവ പലതും കൈമാറ്റം ചെയ്യുന്നതും ഗൂഗിൾ ഡ്രൈവിലൂടെയുമാണ്.

ഈ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് അധിക സുരക്ഷ നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഇതുവഴി ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും.

ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഫയലുകൾക്ക് മുകളിലായി നൽകുന്ന ഒരു ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക. അപകടകരമാവാൻ സാധ്യതയുള്ള ഡോക്യുമെന്റ്, ഇമേജ് എന്നിവ ഉൾപ്പെടെയുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്ത് തുറക്കാൻ ശ്രമിക്കുമ്പോൾ ഈ മുന്നറിയിപ്പ് കാണാൻ സാധിക്കുമെന്ന് ആൻഡ്രോയിഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു.

ഗൂഗിൾ വർക്ക് സ്പേസ്, ജി സ്യൂട്ട് ബേസിക്, ജിസ്യൂട്ട് ബിസിനസ് ഉപഭോക്താക്കൾക്കെല്ലാമായി ഈ ഫീച്ചർ ലഭ്യമാക്കുന്നുണ്ട്.ഈ ഫയൽ സംശയാസ്പദമാണെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കാനിടയുണ്ടെന്നുമുള്ള സന്ദേശമാണ് ബാനറിൽ കാണിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ ഇളവുകൾ അനുവദിച്ച് കെ.എസ്.ആര്‍.ടി.സി

കാഴ്ചക്കുറവുള്ളവർ, കുഷ്ഠരോഗം ഭേദമായവർ, കേൾവിത്തകരാറുള്ളവർ, ശരീരവളർച്ച മുരടിച്ചവർ (വാമനത്വം), മാനസിക രോഗമുള്ളവർ എന്നിവർക്കും ഓട്ടിസം, മസ്കുലർ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ കണ്ടിഷൻ, പ്രത്യേകതരം പഠനവൈകല്യം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സംസാര ഭാഷാ വൈകല്യം, തലസ്സീമിയ, ഹീമോഫീലിയ, സിക്കിൾസെൽ (അരിവാൾരോഗം), ബഹുവൈകല്യം, പാർക്കിൻസൺസ് രോഗം തുടങ്ങിയ ബാധിച്ചവർക്കും ഇനി യാത്രാ ആനുകൂല്യം ലഭിക്കും. അന്ധത, ശാരീരിക വൈകല്യം, സെറിബ്രൽ പാൾസി, ബുദ്ധിവൈകല്യം തുടങ്ങിയവയുള്ളവർക്കാണ് ഭിന്നശേഷി വിഭാഗത്തിൽ ഇതുവരെ യാത്രാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇനി ഭിന്നശേഷി അവകാശനിയമത്തിൽ പറയുന്ന 21 തരം ആളുകൾക്കും നിരക്ക് ഇളവ് ലഭിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights