മിതമായ വിലയ്ക്ക് മരുന്നുകൾ വീട്ടിലെത്തിക്കും, പ്രത്യേക ആപ്പുമായി ഫ്ലിപ്കാർട്ട്.

രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് മിതമായ വിലയ്ക്ക് ഇനി മുതൽ മരുന്നുകളും വീട്ടിലെത്തിക്കും. ഇതിനായി ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസ് എന്ന പേരിൽ ഒരു ഡിജിറ്റൽ ഹെൽത്ത്കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാവുന്ന വിലയ്ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഈ സേവനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ലഭിക്കും. ഗുണനിലവാരമുള്ള മരുന്നുകളുംആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും മറ്റു സേവനങ്ങളും ഇതുവഴി ലഭ്യമാക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.

ടാറ്റ 1എംജി, ഫാർമസി, നെറ്റ്മെഡ്സ് തുടങ്ങി ആപ്പുകളോട് മൽസരിക്കാനാണ് ഫ്ലിപ്കാർട്ട് പ്ലസ് നീക്കം നടത്തുന്നത്. വിദൂര ലൊക്കേഷനുകൾ ഉൾപ്പെടെ ഇന്ത്യയിൽ 20,000 പിൻ കോഡുകളിൽ ഈ സേവനം ലഭ്യമാകും. മിതമായ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള സാസ്താസുന്ദർ ഡോട്ട് കോം (Sastasundar.com) എന്ന ഹെൽത്ത് കെയർ ശൃംഖലയുമായി ഫ്ലിപ്കാർട്ട് സഹകരിച്ച് പ്രവർത്തിക്കും.തുടക്കത്തിൽ ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് പ്ലാറ്റ്ഫോമിൽ മെഡിക്കൽകുറിപ്പടികളുടെ മൂല്യനിർണയത്തിനും മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി റജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ ശൃംഖലയുള്ള 500 ലധികം സ്വതന്ത്ര വിൽപനക്കാരുടെ സഹായം തേടും. വിവിധ ഗുണനിലവാര പരിശോധനകൾക്കും സ്ഥിരീകരണ നടപടികൾക്കും ശേഷമാണ് മരുന്നുകൾ വിതരണം ചെയ്യുക. ഇത് യഥാർഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും സ്വതന്തവില്പനക്കാരിൽനിന്ന് ഉപഭോക്താവിന്റെ  വീട്ടുവാതിൽക്കൽഎത്തിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.

ഹെൽത്ത്പ്ലസ് ഒരു പ്രത്യേക ആപ്പാണ്. ഈ ആപ് ഫ്ലികാർട്ടിന്റെ പ്രധാന ആപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ആപ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ഐഒഎസിൽ ഇല്ല. ഹെൽത്ത്പ്ലസ് ആപ് കുറഞ്ഞ ബാൻഡിഡത്തിലും ആക്സസ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.വരും മാസങ്ങളിൽ ടെലികൺസൽറ്റേഷനും ഇ ഡയഗ്നോസിം പോലുള്ള ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസിൽ തേർഡ് പാർട്ടി ഹെൽത്ത് കെയർ സേവന ദാതാക്കളെയും ഉൾപ്പെടുത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തെക്കൻ സംസ്ഥാനങ്ങൾക്കു മുകളിൽ ന്യൂനമർദം സജീവം; 2 ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത് വേനൽമഴയുടെ തുടികൊട്ട് തുടരുമ്പോൾ ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. അയിരൂർ വാഴക്കുന്നത്തെ കുരുടാമണ്ണിൽ മാപിനിയിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 90 മില്ലീമീറ്ററാണ് (9 സെമീ ബുധനാഴ്ചത്തെ ഏറ്റവും ഉയർന്ന മഴ. സീതത്തോട്ടിലെ ഓട്ടമാറ്റിക് മഴമാപിനിയിൽ 3 സെമീയും കോന്നിയിൽ നേരിയ മഴയും രേഖപ്പെടുത്തി. എറണാകുളം സൗത്ത് (8 സെമീ), കോട്ടയം, മൂന്നാർ (6 സെമീ വീതം) എന്നിങ്ങനെ കാസർകോട്, തിരുവനന്തപുരം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു.

ഏപ്രിൽ 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 48 ശതമാനം അധികമഴ ലഭിച്ചു. മിക്ക ജില്ലകളിലും പതിവിലും കൂടുതൽ മഴ കിട്ടി. വേനൽമഴയുടെ തലസ്ഥാനമായ പത്തനംതിട്ടയിൽ ഇതുവരെ 20 സെമീ മഴ ലഭിച്ചു; പതിവിലും 99 ശതമാനം അധികം. ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് പാലക്കാട്ട് രേഖപ്പെടുത്തി. കോട്ടയം ഉൾപ്പെടെ പല സ്ഥലങ്ങളിലും പകൽ താപനിലയിൽ ഗണ്യമായ ശമനമുണ്ടായി.

jaico

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) വികിരണ തോത് അടുത്ത മൂന്നു ദിവസത്തേക്കു പതിവിലും കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ഉച്ചയ്ക്ക് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.

അതേസമയം ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ നിഗമനം. ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ അടുത്ത 2 ദിവസത്തേക്കു കൂടി മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ സംസ്ഥാനങ്ങൾക്കു മുകളിൽ ന്യൂനമർദ പാത്തി സജീവമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്കാണു സാധ്യത.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.എ.ഇ.യിൽ പാസ്പോർട്ടിൽ ഇനി എമിറേറ്റ്സ് ഐ.ഡി. പതിക്കും

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്ത് താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ.ഡി. ഉപയോഗിക്കാനാണ് തീരുമാനം. മറ്റ് രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് യാത്രചെയ്യുമ്പോൾ വിമാനക്കമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡി.യും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാകും.

afjo ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്കൃത സർവകലാശാലയിൽ എം. എ മ്യൂസിയോളജി: അപേക്ഷ ഓൺലൈനായി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം. എ. (മ്യൂസിയോളജി) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് കോഴ്സ് നടത്തുന്നത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എം.എ.,എം.എസ്സി.,എം.എസ്. ഡബ്ല്യൂ. കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്)2022ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്,പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ഏപ്രിൽ 22 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം.പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക.ഫോൺ: 0484-2463380.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗോവ ഷിപ്യാഡിൽ 253 ഒഴിവ്; അപേക്ഷിക്കാം ഓൺലൈനായി ഏപ്രിൽ 28 വരെ

ഗോവ ഷിപ്യാഡ് ലിമിറ്റഡിലെ 253 ഒഴിവിൽ നേരിട്ടുള്ള നിയമനം. ഏപ്രിൽ  28 വരെ ഓൺലൈനായി അപേക്ഷിക്കാം.

 > തസ്തികയും യോഗ്യതയും

* അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ)  : ഹിന്ദി ബിരുദം, ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും), 2 വർഷ പരിചയം.

 * സ്ട്രക്ചറൽ ഫിറ്റർ, ഫിജറേഷൻ ആൻഡ് എസി മെക്കാനിക്, വെൽഡർ, ത്രിജി വെൽഡർ, ഇലക്ട്രോണിക് മെക്കാനിക് : ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, എൻസിടിവിടി/ഐടിഐ, 2 വർഷ പരിചയം (3ജി വെൽഡർ ട്രേഡിൽ 3ജി വെൽഡിങ് സർട്ടിഫിക്കേഷൻ വേണം).

 * ഇലക്ട്രിക്കൽ മെക്കാനിക്, പ്ലംബർ : പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം.

 * മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ : പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡവിങ് ലൈസൻസ്, 2 വർഷ പരിചയം.

 * പ്രിന്റർ കം റെക്കോർഡ് കീപ്പർ : പത്താം ക്ലാസ്, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്, 1 വർഷ പരിചയം.

 * കുക്ക് : പത്താം ക്ലാസ്, 2 വർഷ പരിചയം.

 * ഓഫിസ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റന്റ് : ബിരുദം, 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (ബിസിഎ, ബിഎസ്സി കംപ്യൂട്ടർ യോഗ്യതക്കാർക്ക് ബാധകമല്ല), 1 വർഷ പരിചയം.

 * ഓഫിസ് അസിസ്റ്റന്റ് (ഫിനാൻസ് ഇന്റേണൽ ഓഡിറ്റ്) : കൊമേഴ്സ് ബിരുദം, 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്, 1 വർഷ പരിചയം.

e bike

 * ജൂനിയർ ഇൻസ്ട്രക്ടർ (അപ്രന്റിസ്) മെക്കാനിക്കൽ : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.

 * മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ : മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ, 3 വർഷ പരിചയം.

 * ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഷിപ് ബിൽഡിങ്) : ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.

 * സിവിൽ അസിസ്റ്റന്റ് : സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.

 * ട്രെയിനി (വെൽഡർ, ജനറൽ ഫിറ്റർ) : വെൽഡർ/ഫിറ്റർ/ജനറൽ ഫിറ്റർ ട്രേഡിൽ ഐടിഐ, എൻസിടിവിടി/ഐടിഐ.

 * അൺ സ്കിൽഡ്: പത്താം ക്ലാസ്, 1 വർഷ പരിചയം.

പ്രായപരിധി: 33. അർഹർക്ക് ഇളവ്. ഫീസ്: 200 രൂപ. ഡിഡി ആയി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. www.goashipyard.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അവധിക്കാലം കളറാക്കാൻ സൂപ്പർ പാക്കേജുകൾ

വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്തസാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു. ഒരുമിച്ചെത്തുന്ന വിഷു – ഈസ്റ്റർ അവധിയും പിന്നാലെയെത്തുന്ന റംസാൻ അവധിയും ലക്ഷ്യമിടുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനും സഹായിക്കുന്ന സ്ഥലങ്ങൾക്കാണ് ഡി.ടി.പി.സി. മുൻഗണന നൽകുന്നത്.

jaico 1

നഗരഭംഗി ആസ്വദിക്കാൻ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്ക്. കുട്ടികൾക്കായുള്ള നിരവധി റൈഡുകൾക്ക് പുറമെ പെഡൽ ബോട്ടിങ് സംവിധാനവും ചിൽഡ്രൻസ് പാർക്കിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയാണ് പെഡൽ ബോട്ടിങ് സൗകര്യമുള്ളത്. നഗരക്കാഴ്ചകൾ വിട്ട് എറണാകുളം ജില്ലയിലെ ഗ്രാമഭംഗി കാണാനാഗ്രഹിക്കുന്നവർക്കായി നിരവധി പാക്കേജുകൾ ഡി.ടി.പി.സി ഒരുക്കുന്നുണ്ട്. മുനമ്പത്തെ വാട്ടർ സ്പോർട്സ് സൗകര്യങ്ങളും കുമ്പളങ്ങിയിൽ നടത്തുന്ന വിവിധ പാക്കേജുകളും ഭൂതത്താൻകെട്ടിലും ഏഴാറ്റുമുഖത്തുമുള്ള പാക്കേജുകളും ഏത് പ്രായക്കാർക്കും ആസ്വാദ്യമാവുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ കുമ്പളങ്ങി കേന്ദ്രീകരിച്ച് മൂന്ന് പാക്കേജുകൾ ആണ് ഡി.ടി.പി.സി. ഒരുക്കുന്നത്.

വില്ലേജ് വിസിറ്റ് പാക്കേജിൽ കുമ്പളങ്ങിയുടെ ഗ്രാമ ഭംഗിയും കായൽസൗന്ദര്യവും ഭക്ഷണവും ബോട്ടിങ്ങുമെല്ലാം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് 2,000 രൂപയും രണ്ട് മുതൽ നാല് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് ആയിരം രൂപ വീതവും അഞ്ച് മുതൽ ഒൻപത് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് 800 രൂപ വീതവും പത്ത് പേർക്ക് മുകളിലുള്ള സംഘത്തിന് ഒരാൾക്ക് 750 രൂപ വീതവുമാണ് ഈടാക്കുന്നത്. ബോട്ടിങ്ങും ഫാം വിസിറ്റും മാത്രമുൾപ്പെടുത്തിയിട്ടുള്ള പാക്കേജിന് ഒരാൾക്ക് 900 രൂപയാണ് നിരക്ക്. കൊച്ചി കായലിലെ സന്ധ്യാ കാഴ്ചകൾ സമ്മാനിക്കുന്ന സൺസെറ്റ് ക്രൂയ്സ് ആണ് മറ്റൊരു ആകർഷണം. ഒരാൾക്ക് 1,750 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്. വിവിധ വാട്ടർ സ്പോർട്സുകൾ പരിശീലിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് മുനമ്പം പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബൂഗി ബോർഡ്, കയാക്കിങ്, ക്വാഡ് ബൈക്ക്, ബനാന റൈഡ്, സ്പീഡ് ബോട്ടുകൾ, കാറ്റാമറൻ ബോട്ടുകൾ, ലേ ലോ റൈഡ്, ബമ്പർ റൈഡ്, ജെറ്റ് സ്കി, സ്കൂബ ഡൈവിങ്, വിൻഡ് സർഫിങ് എന്നിവ ഉല്ലാസത്തിനും പരിശീലനത്തിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

മലയോരമേഖലയുടെ ഭംഗി കാണാനാഗ്രഹിക്കുന്നവർക്ക് അത്തരത്തിലുള്ള സൗകര്യങ്ങളും ഡി.ടി.പി.സി. ഒരുക്കിയിട്ടുണ്ട്. ഏഴാറ്റുമുഖത്തെ വശ്യമനോഹാരിതയും പാർക്കും ഉല്ലാസസൗകര്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഭൂതത്താൻകെട്ടിൽ ഡാം കാഴ്ചകൾക്ക് പുറമെ പാർക്ക്, ബോട്ടിങ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണ് മലയാറ്റൂർ മണപ്പാട്ട് ചിറ. അൽപം സാഹസികത ആഗ്രഹിക്കുന്നവർക്ക് കൂരുമല വ്യൂ പോയിന്റിൽ എത്തി കാഴ്ചകൾ ആസ്വദിക്കാനാകും. ഡി.ടി.പി.സിക്ക് പുറമെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നടത്തുന്ന സാഗർ റാണി, നേഫേർട്ടിറ്റി ക്രൂയ്സ് ബോട്ടുകൾ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.പുരാവസ്തുവകുപ്പിന് കീഴിൽ വരുന്ന വിവിധ സ്മാരകങ്ങൾ വിദ്യാർഥികൾക്ക് ആനന്ദത്തോടൊപ്പം അറിവും സമ്മാനിക്കുന്നവയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വൃക്കകളുടെ ആരോഗ്യത്തിനായി കുടിക്കാം ഈ അഞ്ച് പാനീയങ്ങൾ

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിലെ മലിനവസ്തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും വരാം. മറ്റ് രോഗങ്ങളും ഉദാഹരണമായി ടൈപ്പ് 2 പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം ഇവയെല്ലാം വൃക്കയെ ബാധിക്കും. അതുകൊണ്ട് വൃക്കകളുടെ ആരോഗ്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഭക്ഷണം അതിൽ പ്രധാന പങ്കു വഹിക്കുന്നു.

ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്ന 5 പാനീയങ്ങളെ പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് ജ്യൂസ്

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.

2. നാരങ്ങാ വെള്ളം

വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്സിഫൈ ചെയ്യുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

3. ഇഞ്ചി നീര്

ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

4. കരിക്കിൻ വെള്ളം

കരിക്കിന് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും കരിക്കിൻ വെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് വൃക്കകൾക്ക് ആരോഗ്യം നൽകുന്നു.

5. ആപ്പിൾ സിഡെർ വിനെഗർ

ശരീരഭാരം കുറയ്ക്കാനും മുഖക്കുരു അകറ്റാനും സഹായിക്കുന്നതോടൊപ്പം വൃക്കകളിലെ വിഷാംശം നീക്കി ഡീടോക്സിഫൈ ചെയ്ത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വ്യാപാരാരംഭത്തിൽ വിപണികളിൽ നഷ്ടം

ഏഷ്യൻ പെയിന്റ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ ലിവർ, ഡോ.റെഡ്ഡി, ആക്സിസ് ബാങ്ക്, എം ആൻഡ് എം, പവർ ഗ്രിഡ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐ.ടി.സി. തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, എച്ച്.സി.എൽ. ടെക്, എൽ.ടി, ഭാരതി എയർടെൽ, നെസ്ലെ ഇന്ത്യ, മാരുതി, കോട്ടക് മഹീന്ദ്ര, റിലയൻസ്, ബജാജ് ഫിൻസെർവ് ടൈറ്റാൻ, വിപ്രോ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇവി ചാർജിങ് സൗകര്യം ഒരുക്കുന്നതിനായി ജിയോ-ബിപിയും ടിവിഎസ് മോട്ടോർ കമ്പനിയും കൈകോർക്കുന്നു

രാജ്യത്ത് ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ ഇത് സഹായകമാവും. ഈ ചാർജിംഗ് സ്റ്റേഷനുകളുടെ വ്യാപനം വിപണിയിൽ രണ്ട് കമ്പനികളുടെയും സ്വാധീനം വർധിപ്പിക്കുകയും കാർബൺ ബഹിർഗമനം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ വേഗത്തിലാക്കുകയും ചെയ്യും.

ജിയോ-ബിപി പൾസ് എന്ന ബ്രാൻഡിന് കീഴിൽ ജിയോ-ബിപി അതിന്റെ ഇവി ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ജിയോ-ബിപി പൾസ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് സമീപത്തുള്ള സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉത്പ്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ ടിവിഎസ് മോട്ടോർ ഇതിനകം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐ ക്യൂബ് വിറ്റഴിച്ചിട്ടുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗൂഗിൾ മാപ്പിൽ ഇനി മുതൽ ടോൾ നിരക്കുകളറിയാം

ഗൂഗിൾ മാപ്പിൽ ഇനി ടോൾ നിരക്കുകളും അറിയാൻ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകൾക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുൻകൂട്ടി കണക്കാക്കാനും സാധിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യം ഇതുവഴി ലഭിക്കും. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

ഇന്ത്യയിലെ 2000-ത്തോളം ടോൾ റോഡുകളിലെ നിരക്കുകൾ ഈ മാസം തന്നെ ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇൻഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കും. ഫാസ്ടാഗ് പോലുള്ള ടോൾ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിൾ വിവിധ ടോൾ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകൾ അറിയുക. അത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോൾ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാൻ ഗൂഗിൾ മാപ്പിന് സാധിക്കും.

afjo ad

ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത്തരം റോഡുകൾ ലഭ്യമായ ഇടങ്ങളിൽ ടോൾ ഫ്രീ റോഡുകളും ഗൂഗിൾ മാപ്പ് നിർദേശിക്കും. അതേസമയം ഐഓഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ വാച്ചിലും, ഐഫോണിലും ഗൂഗിൾ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പിന്ന്ഡ് ട്രിപ്പ് വിഡ്ജെറ്റ്, ആപ്പിൾ വാച്ചിൽ തന്നെ നാവിഗേഷൻ, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിൾ മാപ്പ് എന്നിവ അതിൽ ഉൾപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights