ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻ.എൽ.യു.) ബി.എ.എൽഎൽ.ബി. (ഓണേഴ്സ്), എൽഎൽ.എം., പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ല/തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ ഭിന്നശേഷിക്കാർക്ക് 40 ശതമാനം) ജയിച്ചവർക്ക് ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെയുള്ള (പട്ടിക) ഭിന്നശേഷിക്കാർക്ക് 45 ശതമാനം) എൽ.എൽ.ബി/തുല്യ നിയമബിരുദം ആണ് എൽ.എൽ.എമ്മിനുവേണ്ട യോഗ്യത. 2022ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

എൽഎൽ.എം./തുല്യ നിയമബിരുദം 55 ശതമാനം മാർക്കോടെ (പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) നേടിയവർക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അർഹതയുണ്ട്. മൂന്നുപ്രോഗ്രാമുകളിലെയും പ്രവേശനം ജൂൺ 26ന് രാവിലെ 10 മുതൽ 11.30 വരെ ഓഫ് ലൈനായി നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) വഴിയാണ്. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. ബി.എ.എൽഎൽ.ബി. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ് ഭാഷ, കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്, ലോജിക്കൽ റീസണിങ് എന്നിവയിൽനിന്ന് ഒരുമാർക്കുവീതമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം നഷ്ടപ്പെടും.

എൽഎൽ.എം. പ്രവേശനപരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളിൽ ചോദ്യങ്ങളുണ്ടാകും. സെക്ഷൻ എ യിൽ ഇംഗ്ലീഷ് ഭാഷ, ലീഗൽ റീസണിങ് എന്നിവയിൽനിന്ന് 50 വീതം ചോദ്യങ്ങളുണ്ടാകും. സെക്ഷൻ ബി യിൽ നിയമത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും എട്ടുമുതൽ 10 വരെ ചോദ്യങ്ങളുണ്ടാകും. പിഎച്ച്. ഡി. പ്രവേശനപരീക്ഷയ്ക്കും രണ്ടുസെക്ഷനിൽനിന്ന് ചോദ്യങ്ങളുണ്ടാകും.
പരീക്ഷകളുടെ വിശദാംശങ്ങൾ
https://nationallawuniverstiydelhi.in/cob ൽ.അപേക്ഷ ഈ സൈറ്റ് വഴി മേയ് 25 വരെ നൽകാം. അപേക്ഷാഫീസ് 3050 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1050 രൂപ. പട്ടികവിഭാഗങ്ങളിലെ ബി.പി.എലുകാർക്ക് അപേക്ഷാഫീസില്ല.