സംസ്ഥാനത്തെ പുതിയ വ്യവസായ നയം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും

സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും കാക്കനാട് ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്റ്  ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു നാല് കോഡുകള്‍ ആക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായ രൂപീകരണ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പരിശീലന പരിപാടിയുടെ ഭാഗമായി പുതിയ തൊഴില്‍നിയമ കരടും ചര്‍ച്ച ചെയ്യണമെന്നും അഭിപ്രായ രൂപീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം സംസ്ഥാനത്തൊട്ടാകെ കൂടുതല്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കൃത്യമായ പരിശീലനം ലഭിക്കാത്തതിനാല്‍ തൊഴിലിടങ്ങളില്‍ അപൂര്‍വമായെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ക്കു നല്‍കുന്ന പരിശീലനംവഴി ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും. 2030ഓടെ തൊഴിലിടങ്ങളിലെ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും ഒഴിവാക്കുക എന്ന അന്താരാഷ്ട്ര തൊഴില്‍ സമിതിയുടെ ആശയത്തോട് ചേര്‍ന്നുനിന്നാണ് തൊഴില്‍ വകുപ്പിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍. തൊഴിലിടങ്ങളിലെ ഉയര്‍ന്ന സുരക്ഷിതത്വം ഉയര്‍ന്ന ഉത്പാദനത്തിനും കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

  1. രണ്ടു ദിവസത്തെ ആരോഗ്യ സുരക്ഷിതത്വ പരിശീലനനത്തിന് അന്താരാഷ്ട്ര തൊഴില്‍ സമിതി സീനിയര്‍ സ്‌പെഷ്യലിസ്റ്റ് യോഷി കാവകാമി, പ്രോഗ്രാമിങ് ഓഫീസര്‍ രുചിര ചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കും. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായും  ഓഫ്‌ലൈനായും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും സംഘടിപ്പിക്കും.ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും തൊഴില്‍ വകുപ്പ്  മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.കാക്കനാട് ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്റ്  ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലനവും
    ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും തൊഴില്‍ വകുപ്പ്  മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

സെന്‍സെക്‌സില്‍ 550 പോയന്റ് നേട്ടം: നിഫ്റ്റി 17,100ന് മുകളില്‍.

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി വീണ്ടും 17,100ന് മുകളിലെത്തി.

സെന്‍സെക്‌സ് 534 ഉയര്‍ന്ന് 57,114ലിലും നിഫ്റ്റി 168 പോയന്റ് നേട്ടത്തില്‍ 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്. അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായതാണ് ആഗോള സൂചികകള്‍ നേട്ടമാക്കിയത്.ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തിലേറ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒന്നരശതമാനത്തോളം ഉയരുകയുംചെയ്തു.

ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ തൊഴിലവസരങ്ങൾ

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം

ഡല്‍ഹി സര്‍വ്വകലാശാലയിലെ കിരോരി മാല്‍ കോളേജ് വിവിധ വകുപ്പുകളിലേക്ക് 110 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ തേടുന്നു. യോഗ്യതയുള്ള അപേക്ഷകര്‍ https://colrec.du.ac.in/ എന്ന കോളേജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്.
 

ജെഎസ്എസ്ബി ഛത്തീസ്ഗഢ് ആരോഗ്യ വകുപ്പ് തൊഴിലവസരങ്ങൾ

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം

ചത്തീസ്ഗഢിലെ സ്പെഷ്യല്‍ ജൂനിയര്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ഗുജ (ജെഎസ്എസ്ബി) സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ 174 ഗ്രേഡ് 3 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഇന്റലിജന്‍സ് ബ്യൂറോ തൊഴിലവസരങ്ങൾ

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോ, ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (IB ACIO) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ACIO ഗ്രേഡ്-II/ ടെക്‌നിക്കല്‍ തസ്തികയിൽ അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംഎച്ച്എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മെയ് 7നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

യുപിഎസ്‌സി സിഎപിഎഫ് എസി തൊഴിലവസരങ്ങൾ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) കേന്ദ്ര സായുധ പോലീസ് സേനയില്‍ 253 അസിസ്റ്റന്റ് കമാന്‍ഡന്റുകളെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തുടനീളം ഈ തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 7 ന് നടക്കും. അപേക്ഷകള്‍ മെയ് 10 വരെ സമര്‍പ്പിക്കാം. യുപിഎസ്സി സിഎപിഎഫ് എസി തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തൊഴിലവസരങ്ങൾ.

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കിഴക്കന്‍ മേഖലയിലെ ആര്‍സിഎസ് (regional connectivity scheme) എയര്‍പോര്‍ട്ടുകളിലേക്കായി മൊത്തം എട്ട് സീനിയര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള അപേക്ഷകര്‍ മെയ് 15നകം അപേക്ഷകള്‍ അയയ്ക്കുക.

അമുൽ ഇന്ത്യയിൽ മുതൽ ഇന്റലിജന്‍സ് ബ്യൂറോയിൽ വരെ തൊഴിലവസരങ്ങൾ

ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം.

അമുല്‍ ഇന്ത്യ

അമുല്‍ ഇന്ത്യ അക്കൗണ്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. വിജയവാഡയിലെ ഓഫീസിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അമുല്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നവര്‍ 28 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകരുത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

റിസ്‌ക് മാനേജര്‍മാരുടെ 40 തസ്തികകളിലേക്കും 100 ക്രെഡിറ്റ് മാനേജര്‍മാരുടെ തസ്തികകളിലേക്കും 5 സീനിയര്‍ മാനേജര്‍മാരുടെ തസ്തികകളിലേയ്ക്കും ഉള്‍പ്പെടെ 145 മാനേജര്‍ തസ്തികകളിലേക്കാണ് പിഎന്‍ബി (PNB) ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഏപ്രില്‍ 22നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്.

സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍  അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ. ടി. ഡി. പി നെടുമങ്ങാട്, സത്രം ജംഗ്ഷന്‍- 695 541.

 

ഒഡെപെക് മുഖേന സുഡാനിൽ തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs@odepc.in ലേക്ക് മെയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441/42/43/45.

Verified by MonsterInsights