
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവുണ്ട്. ഇതിൽ 222 ഒഴിവുകൾ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-1, അസിസ്റ്റന്റ് സെക്രട്ടറി-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-8, ഡേറ്റ എൻട്രി ഓപ്പറേറ്റർ-6 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

യോഗ്യത
ജൂനിയർ ക്ലാർക്ക്/കാഷ്യർ: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജുനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും.
കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജുനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം, ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി. (സഹകരണം & ബാങ്കിങ്) ഉള്ളവർക്കും അപേക്ഷിക്കാം.
ഡേറ്റ എൻട്രി ഓപ്പറേറ്റർ: (i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലിചെയ്ത ഒരുവർഷത്തെ പ്രവൃത്തി പരിചയം.
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യിൽ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അവസാന തീയതി: മേയ് 11
