പുതിയ വ്യവസായ സംരംഭങ്ങള്‍: ഇന്റേണ്‍സിനുള്ള പരിശീലനം തുടങ്ങി

കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടജില്ലയിലെ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ തൊഴില്‍മേഖലയെ മാറ്റിമറിക്കാന്‍ ഉതകുന്നതും നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ മുന്നേറ്റം കൈവരിക്കാന്‍ വഴിയൊരുക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 62 സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പരിശീലനമാണ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അടുത്ത അഞ്ചുദിവസമായി നടക്കുക.  ബിടെക്, എംബിഎ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം പഞ്ചായത്തുകളില്‍ നിയോഗിക്കപ്പെടുന്നവര്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ  സംരംഭങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ വിവിധ ലൈസന്‍സുകള്‍, വായ്പ, സാങ്കേതിക അനുമതി സഹായം എന്നിവ നല്‍കുകയും സംരംഭം തുടങ്ങാന്‍ ആവശ്യമായ സേവനം തുടങ്ങിയവ ഇന്റേണ്‍സ് നല്‍കുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍,  മാനേജര്‍മാരായ മിനിമോള്‍, മായ, അനീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലനം 27ന് പൂര്‍ത്തിയാകും.

 
tally 10 feb copy

ഇന്ത്യയിലെ മുൻനിര കമ്പനികളിലേക്ക് Freshers / Experienced ആയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ഗ്രാജുവഷൻ കഴിഞ്ഞ കുട്ടികൾക്ക് വിവിധ മേഖലകളലേക്ക് തൊഴിൽ അവസരങ്ങൾ 
 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Phn :9072810879/8289845700

 

ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈലിലും എടുക്കാം

ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷിനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയില്‍ (Kochi Metro) യാത്ര ചെയ്യാനുളള ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന QR കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.

ഇതിനായി മൊബൈല്‍ ഫോണില്‍ ‘Kochi 1’ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.

പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന QR കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവില്‍ നിന്ന് ഏതുസമയത്തും QR കോഡ് ടിക്കറ്റ് സ്‌കാനിംഗിനായി എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 18004250355 എന്ന നമ്പരില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. 21- ാം തിയതി വ്യാഴാഴ്ച മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും. പ്രായമായവര്‍ക്ക് സുഗമമായി മെട്രോയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എല്ലാ സ്റ്റേഷനുകളിലും വീല്‍ചെയറും ലഭ്യമാക്കിയിട്ടുണ്ട്.

പേട്ടയ്ക്കും SN ജംഗ്ഷനുമിടയിൽ കൊച്ചി മെട്രോ സർവീസ് ജൂണിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ. ഈ മാസം അവസാനം മുതൽ ട്രയൽ റൺ തയാറെടുപ്പുകൾ ആരംഭിക്കും. വടക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.

പാളങ്ങളിലെ വേഗ പരീക്ഷണങ്ങൾ പൂർത്തിയായെങ്കിലും മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധന മെയ് മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നടപ്പിലാക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് പേട്ട-എസ്എൻ ജംഗ്ഷൻ സ്ട്രെച്ച് [ഘട്ടം 1 (എ) എക്സ്റ്റൻഷൻ]. പേട്ട വരെയുള്ള ആദ്യഘട്ടത്തിന്റെ ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനായിരുന്നു.

tally 10 feb copy

കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക

വീട്-തൊഴിലിടം എന്ന സാധ്യതയെ പ്രയോജനപ്പെടുത്തണം

    കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് – അവസരങ്ങളും സാധ്യതകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സഹകരണ മേഖലയുടെ സാധ്യതകള്‍ ഉത്പാദന മേഖലയുമായി ബന്ധപ്പെടുത്താന്‍ സാധിക്കണം. വിദ്യാഭ്യാസ, ആരോഗ്യ സൂചകങ്ങളില്‍ ലോകത്തിലെ വികസിത രാജ്യങ്ങളുമായി കിടപിടിക്കാവുന്ന മികവ് സ്വായത്തമാക്കാനായി എന്നത് കേരള മാതൃകയുടെ സവിശേഷതയാണ്. അളവിനൊപ്പം ഗുണത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാകണം. നേട്ടം കൈവരിക്കുന്ന ഘട്ടത്തിലും പ്രാഥമിക, ദ്വിതീയ മേഖലകളില്‍ ഉത്പാദന വളര്‍ച്ച നേടാനാകുന്നില്ലെന്നതു പരിമിതിയാണ്. ഈ ദൗര്‍ബല്യം പരിഹരിച്ചാല്‍ മാത്രമേ നേട്ടം നിലനിര്‍ത്താനാകൂ. ഇതിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സിലാണു സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങള്‍ക്കാണു കൂടുതല്‍ സാധ്യത. 12,300 എം.എസ്.എം.ഇ കള്‍ 9 മാസം കൊണ്ട് സംസ്ഥാനത്തു രൂപീകരിച്ചിട്ടുണ്ട്. കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴിക്കായി 10 മാസം കൊണ്ട് രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.

    വിവര സാങ്കേതിക വിദ്യയിലും ഇലക്‌ട്രോണിക്‌സ് മേഖലയിലും കേരളം എക്കാലത്തും മുന്നിലാണ്. ഉത്പാദന മേഖലയിലും കേരള ബ്രാന്‍ഡ് ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വിപണനത്തിനായി ഇ-കൊമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തണം. മെയ്ഡ് ഇന്‍ കേരള ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു മികച്ച ആശയമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ രൂപീകരണം സഹകരണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനും ഉത്പാദന വര്‍ധനയ്ക്കും സഹായിക്കും.

കേരളത്തിന്റെ ഭാവി വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണുള്ളത്. വീട്-തൊഴിലിടം എന്ന സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തണം.  അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ ഏറെയുള്ള നാടാണ് കേരളം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വീട്ടമ്മമാര്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കുകയും വീട് തൊഴിലിടമാക്കി മാറ്റുകയും വേണം. വര്‍ക്ക് ഫ്രം പോലുള്ള സംവിധാനം വഴി അവര്‍ക്കും ഈ ഉന്നതിയില്‍ പങ്കാളികളാകാമെന്നും മന്ത്രി പറഞ്ഞു.

           ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണന്‍ പ്രബന്ധാവതരണം നടത്തി. ചടങ്ങില്‍ ചിത്രകാരന്‍ വിനോദ് ഡിവൈന്‍ ചെറായി വരച്ചുനല്‍കിയ മന്ത്രി പി.രാജീവിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

    കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംബിഎ അഗ്രിക്കള്‍ച്ചറല്‍ ബിസിനസ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ഇ.ജി രഞ്ജിത്ത് കുമാര്‍ മോഡറേറ്റായ സെമിനാറില്‍ എന്‍.സി.ഡി.സി റീജണല്‍ ഡയറക്ടര്‍ ഡോ. എസ്.കെ തെഹദൂര്‍ റഹ്മാന്‍, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, എസ്.സി/എസ്.ടി ഫെഡറേഷന്‍ പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി, കാഞ്ഞിരോട് വീവേഴ്‌സ് വ്യവസായ സഹകരണ സംഘം പ്രതിനിധി കെ.ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവ്

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 1638/2022

റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളിലെയും ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.

പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ്  ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകള്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ഫോണ്‍: 0484 – 2422256).

ആഴ്ചയിൽ നാല് പ്രവൃത്തിദിവസം; ശമ്പളത്തിലും മാറ്റം; പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉൾപ്പെടെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ (Labour Laws) ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ (Central Government) തയ്യാറെടുക്കുന്നു. 2022 ജൂലൈ 1 മുതൽ കേന്ദ്ര തൊഴില്‍ മന്ത്രാലയം (Union ministry of labour and employment) നിർദേശിക്കുന്ന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരന്റെ ശമ്പളം, പിഎഫ് സംഭാവന, ജോലി സമയം, പ്രവൃത്തിദിവസം എന്നിവയില്‍ എല്ലാം കാര്യമായ മാറ്റങ്ങള്‍ നിർദേശിക്കുന്നവയാണ് പുതിയ തൊഴിൽ നിയമം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ഇതുവരെ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ പുതിയ നിയമങ്ങൾ പ്രാബല്യത്തില്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും.

സ്വർണവിലയിൽ ഇന്ന് കുറവ്; ഇന്നത്തെ വില അറിയാം

രുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in kerala)കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്.

കഴിഞ്ഞ രണ്ട് ദിവസമായി പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വർണവില. ഏപ്രിൽ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു.

പവന് 39,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 18, 19 തീയതികളിലാണ് സ്വർണവില ഈ നിരക്കിലെത്തിയത്. ഇതിനു ശേഷം ഏപ്രിൽ 20 ബുധനാഴ്ച്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വർണവില. ശേഷം ഇന്നലെ വീണ്ടും വില വർധിച്ചു.

മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം മഞ്ഞ ലോഹത്തിന്റെ വില ദിവസവും വ്യത്യാസപ്പെടുന്നു. വ്യാഴാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള സ്വർണ്ണ വില ഇതാ ഏപ്രിൽ 23: 39,200

അധ്യാപക, റസിഡന്റ് ട്യൂട്ടർ ഒഴിവ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തസ്തികകൾ, റെസിഡന്റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ -മ്യൂസിക്, ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് പ്രതീക്ഷിക്കപ്പെടുന്ന വിവിധ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കും റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌ക്കർഷിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ – ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളിലെ നിലവിലെ ഒഴിവിലേക്കും ഹൈസ്‌കൂൾ ടീച്ചർ- കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, സംഗീതം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിലുമാണ് അധ്യാപക ഒഴിവുകളുള്ളത്. റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം. കരാർ കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ നൽകും. നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്കു പ്രാദേശികമായ മുൻഗണന ഉണ്ടായിരിക്കില്ല. റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് സ്ത്രീകൾക്കു മാത്രം അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ ഏപ്രിൽ 30 ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി പി.ഒ, പിൻ. 686507 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.
ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 1630/2022

Verified by MonsterInsights