3 മാസത്തില്‍ കുറയാത്ത പാസ്പോര്‍ട്ട് വാലിഡിറ്റി വേണം.

ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 3 മാസത്തില്‍ കുറയാത്ത പാസ്പോര്‍ട്ട് വാലിഡിറ്റി വേണം. റിയാദ്: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) സംസ്ഥാനങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ യാത്ര ചെയ്യുന്നതിമുമ്പ് പാസ്പോര്‍ട്ടിന്റെ സാധുത പരിശോധിച്ച് പാസ്പോര്‍ട്ടില്‍ അവശേഷിക്കുന്ന കാലയളവ് 3 മാസത്തില്‍ കുറയാത്തതാണെന്ന് ഉറപ്പു വരുത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു.                                        കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 6 മാസത്തില്‍ കുറവായിരിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര വിലക്ക് ജവാസാത്ത് നീക്കിയതിനു ശേഷം സൗദി പൗരന്മാര്‍ക്കും മറ്റ് ജിസിസി സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്കും പ്രസ്തുത കാര്‍ഡ് ഉപയോഗിച്ച് സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്ന് വ്യക്തമാക്കി.  അവര്‍ക്ക് പാസ്പോര്‍ട്ട് വെറുമൊരു യാത്ര രേഖയായി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

3 മാസത്തില്‍ കുറയാത്ത പാസ്പോര്‍ട്ട് വാലിഡിറ്റി വേണം .

വകുപ്പുതല പരീക്ഷ മെയ് 9 ന്.

കോട്ടയം:  പി.എസ്.സി മാറ്റി വെച്ച മെയ് മൂന്നിലെ വകുപ്പുതല പരീക്ഷ ( അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് – II പേപ്പർ )  മെയ് ഒൻപതിന്   ഉച്ചക്ക് രണ്ട്  മുതൽ നാല് വരെ നേരത്തെ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിൽ തന്നെ നടത്തുമെന്ന്  കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു. 

കുവെെറ്റിൽ തൊഴിലാളി ക്ഷാമം.

കുവെെറ്റ്: സർക്കാറിന്റെ കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും വെെകുന്നതായി റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ തീരാൻ വെച്ചിരുന്ന മിക്ക പ്രജക്റ്റുകളും വെെകും എന്നാണ് റിപ്പോർട്ട്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ട്. തൊഴിലാളിക്ഷാമായി തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് പദ്ധതികൾ വെെകുന്നതായി കാണുന്നത്.

2019 -2020 വർഷത്തെ മൂന്നാം പാദത്തിൽ 49 ശതമാനവും 2020 -2021 വർഷത്തെ മൂന്നാം പാദത്തിൽ 61 ശതമാനവും പദ്ധതികളാണ് വൈകിയിരുന്നത്. 38 പദ്ധതികൾ സമയക്രമം പാലിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 50 ശതമാനം പദ്ധതികളും ഇപ്പോൾ നിർവഹണ ഘട്ടത്തിൽ ആണ് ഇരിക്കുന്നത്. 39 ശതമാനം ആസൂത്രണ ഘട്ടത്തിലാണ്.                                                                                                                                   നിർമ്മാണ പ്രവർത്തികളിൽ രണ്ട് ശതാനം ആണ് പൂർത്തിയായിരിക്കുന്നത്. ഇതിൽ നാല് ശതമാനം പദ്ധതികൾ പൂർണ്ണമായും കെെമാറ്റത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്. അഞ്ച് ശതമാനം പദ്ധതികൾ ഇതുവരെ ആസൂത്രണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല.  പല പദ്ധതികളും കൊവിഡ് കാരണം നിർത്തിവെച്ചിരുന്നു. ഇതുകാരണം പല പദ്ധതികളും നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ സാധിച്ചില്ല.

ജൂലൈ 1 മുതൽ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ‌നിരോധനം

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ (Single-Use Plastic) സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആയിരിക്കും രാജ്യമാകെ പൂർണനിരോധനം നടപ്പിലാക്കുക.

പ്ലാസ്റ്റിക് ഉപയോ​ഗം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ൽ, പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അതിനുശേഷം, മറ്റ് ചില രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാ​ഗമായുള്ള തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുകയും ചെയ്തു. 2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുമെന്ന് ഈ വർഷം മാർച്ചിൽ 170 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ വെച്ചു നടന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ (UNEA) നടന്ന ആ പ്രതിജ്ഞയിൽ ഇന്ത്യയും പങ്കെടുത്തിരുന്നു.

പ്ലാസ്റ്റിക് ഉപയോ​ഗത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ബദൽ മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂർണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതിൽ 80 ഓളം രാജ്യങ്ങൾ ഇതിനോടകം വിജയിച്ചിട്ടുണ്ട്. ഇതിൽ 30 രാജ്യങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആണെന്നതാണ് ശ്രദ്ധേയം.

ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതിന്റെ ഭാ​ഗമായി കർശന നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 2017-ൽ കെനിയ പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഏറ്റവും കർക്കശമായ പ്ലാസ്റ്റിക് ബാഗ് നിരോധനമായാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് സഞ്ചികൾ നിറഞ്ഞ് ഡ്രെയിനേജ് സംവിധാനങ്ങൾ
ബ്ലോക്ക് ആയി ഉണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് കെനിയൻ സർക്കാർ നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ നിയമനം.

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.  എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 2022 ജനുവരി ഒന്നിന് 25-45 മധ്യേ.പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. യാത്രപ്പടി പരമാവധി 2000 രൂപ. 

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 10നകം പുനലൂര്‍ മിനി സിവില്‍ സറ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. ഫാണ്‍: 9496070335.

 

രോഗനിർണയത്തിനും നിയന്ത്രണത്തിനും ആദ്യമായി ആപ്പ്.

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പ്
സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ‘ശൈലി ആപ്പ്’ എന്ന മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ മുപ്പത് വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഹേതുക്കളെ കുറിച്ചുമുള്ള (Risk Factors) വിവര ശേഖരണം നടത്തുന്നതിന് ആശ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ക്രോഡീകരിക്കാനാണ് ഇ-ഹെൽത്ത് വഴി ശൈലി ആപ്പ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ, ക്യാൻസർ എന്നിവയെക്കുറിച്ചുള്ള വിവിരണ ശേഖരണമാണ് പ്രാഥമികമായി ആപ്പ് വഴി നടത്തുന്നത്. രോഗങ്ങളോടൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ ആരോഗ്യ നിലവാരത്തെ കുറിച്ചുള്ള ഒരു സ്‌കോറിംഗ് നടത്തുകയും സ്‌കോർ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീ രോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുവാൻ നിർദ്ദേശിക്കുകയും ചെയ്യും.

ആശപ്രവർത്തക അവരുടെ നിയന്ത്രണത്തിലുള്ള എല്ലാ വീടുകളും സന്ദർശിച്ച് ഡേറ്റ എൻട്രി നടത്തും. ഇതിനായി ആശപ്രവർത്തകർക്ക് ഒരു ഇൻസെന്റീവും ആരോഗ്യവകുപ്പ് നൽകുന്നു. ആശ പ്രവർത്തകർ വിവരശേഖരണം നടത്തി കഴിയുമ്പോൾ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുന്നതാണ്. ഓരോ പഞ്ചായത്തിലെയും ആരോഗ്യ വിവരങ്ങൾ അവിടത്തെ മെഡിക്കൽ ഓഫീസർക്ക് ലഭിക്കുന്നതോടൊപ്പം ജില്ലാതല വിവരങ്ങൾ ജില്ലാ നോഡൽ ഓഫീസർക്കും സംസ്ഥാനതല വിവരങ്ങൾ സംസ്ഥാന നോഡൽ ഓഫീസർക്കും അവരുടെ ഡാഷ് ബോർഡിൽ കാണാൻ സാധിക്കും. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥ കണക്ക് ലഭിക്കും. ഇത് ജീവിതശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ഏറെ സഹായകരമാണ്.

ഈ ട്രെയിനിൽ കയറിയാൽ സൗജന്യയാത്ര.

ഇന്ത്യയിലെ നിയമപ്രകാരം ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത് പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ഒരു രൂപ പോലും നല്‍കാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു ട്രെയിന്‍ (train) രാജ്യത്ത് ഉണ്ട്. കഴിഞ്ഞ 73 വര്‍ഷമായി യാത്രക്കാര്‍ ഭക്ര റെയില്‍വേ ട്രെയിനില്‍ (bhakra railway train) സൗജന്യ യാത്ര (free ride) നടത്തുന്നുണ്ട്.

പഞ്ചാബിന്റെയും (punjab) ഹിമാചല്‍ പ്രദേശിന്റെയും (himachal pradesh) അതിര്‍ത്തികളിലൂടെയാണ് ഈ സ്പെഷ്യൽ ട്രെയിന്‍ സഞ്ചരിക്കുന്നത്. നങ്കലിനും ഭക്കറിനും ഇടയില്‍ യാത്ര ചെയ്യാൻ യാത്രക്കാര്‍ പതിവായി ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. ഈ ട്രെയിനിലെ യാത്ര പൂര്‍ണമായും സൗജന്യമാണ്. 1948ലാണ് ഭക്കര്‍-നംഗല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ഭക്കർ- നംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയിലാണ് സ്പെഷ്യൽ ട്രെയിനിന്റെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അക്കാലത്ത് നംഗലിനും ഭക്കറിനും ഇടയില്‍ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാല്‍, തൊഴിലാളികളുടെയും വലിയ മെഷിനറികളുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടില്‍ ഒരു റെയില്‍വേ ട്രാക്ക് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

tally 10 feb copy

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ഒഴിവുകള്‍.

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, കിസ്സാന്‍ ജ്യോതി ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിലോ keragrotvm@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അപേക്ഷിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി – 10.05.2022, 4 മണി.

ഒഴിവുകള്‍.

ആമസോണ്‍ സമ്മര്‍ സെയില്‍; ആഭരണങ്ങള്‍ വാങ്ങാം, വന്‍ വിലക്കുറവ്.

ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. കമ്മലുകള്‍, വളകള്‍, ബ്രേസ്‌ലെറ്റുകള്‍, മോതിരങ്ങള്‍, ചെയിനുകള്‍ എന്നിങ്ങനെ പല തരത്തിലുളളവ. ആകര്‍ഷകമായ ഡിസൈനുകളിലും മെറ്റീരിയലുകളിലുമുളളവ തിരഞ്ഞെടുക്കാം.

പുത്തന്‍ ഡിസൈനുകളുളള വളകളും ബ്രേസ്‌ലെറ്റുകളും കൊണ്ട് കൈകള്‍ അലങ്കരിക്കാം. ചാം, കഫ്, കഡാ, സ്ട്രാന്‍ഡ് ടൈപ്പുകളിലുളള ബ്രേസ്‌ലെറ്റുകള്‍ തിരഞ്ഞെടുക്കാം. സിംഗിള്‍, മള്‍ട്ടി സ്റ്റോണുകളുളള ടോപ്പ് ബ്രാന്‍ഡഡ് ബ്രേസ്‌ലെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുണ്ട്. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍ പ്ലേറ്റഡ്, പ്ലാറ്റിനംപ്ലാറ്റിനം പ്ലേറ്റഡ് ടൈപ്പുകളിലുളള വളകളും വാങ്ങാം.

koottan villa
Verified by MonsterInsights