Month: May 2022
സംസ്ഥാനത്ത് വൈദ്യുതോൽപ്പാദന രംഗത്തുണ്ടായത് വലിയ മുന്നേറ്റം.

പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു
സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി
കെ കൃഷ്ണൻകുട്ടി. ചാലക്കുടി പൊരിങ്ങൽകുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.
നാളിതുവരെ 156 മെഗാവാട്ട് ശേഷിയുള്ള ഉൽപ്പാദന പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. 2 മെഗാവാട്ടിന്റെ അപ്പര്‍ കല്ലാര്‍, 8 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ആനക്കാംപൊയിൽ, 4.5 മെഗാവാട്ട് ശേഷിയുള്ള അരിപ്പാറ എന്നിവയാണ് തൊട്ടുമുമ്പ് കമ്മീഷൻ ചെയ്ത ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ നദികളുടെ 3000 ടിഎംസി വെള്ളം ഒഴുകി പോകുന്നുണ്ട്. അതിൽ തന്നെ 300 ടിഎംസി വെള്ളമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം 124 മെഗാവാട്ടിൻ്റെ പദ്ധതി പൂർത്തിയാകും. പുതിയതായി 154 മെഗാവാട്ടിൻ്റെ പ്രവർത്തനങ്ങൾ കൂടി ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. നല്ല രീതിയിൽ ഹൈഡ്രൽ പദ്ധതിയെ പിന്തുണയ്ക്കണമെന്നും ഏത് പദ്ധതിയുടെയും പ്രയോജനം ലഭിക്കേണ്ട ഗുണഭോക്താക്കൾ ജനങ്ങൾ ആയിരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു

ജില്ലയിലെ ചാലക്കുടി താലൂക്കില്‍ അതിരപ്പിള്ളി പഞ്ചായത്തിലാണ് പൊരിങ്ങൽകുത്ത് പദ്ധതി സ്ഥിതി ചെയ്യുന്നത്. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൊരിങ്ങല്‍കുത്ത് റിസര്‍വോയറിലെ അധിക ജലം ഉപയോഗിച്ച് സ്ഥാപിത ശേഷി 48 മെഗാവാട്ടായി ഉയര്‍ത്തുവാന്‍ സാധിക്കും.
ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, കെ എസ് ഇ ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബി അശോക് തുടങ്ങിയവർ പങ്കെടുത്തു
എണ്ണവില കുതിച്ചുയര്‍ന്നു.

രാജ്യാന്തര വപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്നലെ 105 ഡോളറിലേക്ക് അടുത്ത ബാരല്‍ വില ഇന്നു 110 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ആവശ്യകത വര്‍ധിച്ചതും, ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കു കാരണം. നിലവില്‍െ സാചര്യത്തില്‍ വിലവര്‍ധനയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

പ്രതിസന്ധികള്‍ക്കു കാരണം റഷ്യ- യുക്രൈന്‍ യുദ്ധമാണെന്നും ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നും ഒപെക് വ്യക്തമാക്കിയിട്ടുള്ളതാണ്. റഷ്യന്‍ എണ്ണയ്ക്കു യൂറോപ് മേഖല നോ പറഞ്ഞത് വന്‍തിരിച്ചടി ആയിരിക്കുയാണ്. എണ്ണയ്‌ക്കൊപ്പം വാതകത്തിലെ സമ്മര്‍ദവും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും വര്‍ധിക്കാനാണു സാധ്യത.

സ്വര്‍ണവില ഉയര്‍ന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 37,920 രൂപയാണ് വില. ഗ്രാമിന് 4740 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഓൺസിന് 1901 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നു.

ഡോളറിൻെറ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, ട്രഷറി വരുമാനം തുടങ്ങിയ ഘടകങ്ങൾ സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിൻെറ മൂല്യം കുത്തനെ ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഇടിയാൻ കാരണം. റഷ്യൻ-യുക്രെയ്ൻ യുദ്ധം മൂലമുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ട നിക്ഷേപകരുടെ ആശങ്ക വര്‍ധിക്കുന്നതും ഈ മാസം സ്വര്‍ണ വിലയെ ബാധിച്ചു. എന്നാൽ സ്വര്‍ണ വില വീണ്ടും ട്രോയ് ഔൺസിന് 1900 ഡോളര്‍ കടന്നു.

റെയിൽവേ പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക തീവണ്ടി.

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ എഴുതുന്നവർക്കായി പ്രത്യേക തീവണ്ടി ഏർപ്പെടുത്തി റെയിൽവേ. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ തീവണ്ടി ഏർപ്പെടുത്താമെന്ന റെയിൽവേബോർഡിന്റെ തീരുമാനപ്രകാരമാണ് ചെന്നൈ താംബരത്തേക്ക് വണ്ടി അനുവദിച്ചത്.

ഉദ്യോഗാർഥികൾക്കുപുറമേ മറ്റു യാത്രക്കാർക്കും കയറാം. വ്യാഴാഴ്ചമുതൽ റിസർവേഷൻ തുടങ്ങും. പരീക്ഷ എഴുതുന്നവർക്കായി കേരളത്തിലൂടെ ഓടുന്ന മറ്റു തീവണ്ടികളിലും അധികകോച്ചുകൾ അനുവദിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനിടെ ആദ്യമായാണ് ഉദ്യോഗാർഥികളുടെ സൗകര്യാർഥം റെയിൽവേ പ്രത്യേക വണ്ടി ഓടിക്കുന്നത്.

കേരള പി.എസ്.സി; 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍ കമാന്‍ഡോ -199ഒഴിവുകള്‍ :പോലീസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോവിങ്) ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (കമാന്‍ഡോ) വിഭാഗത്തിലേക്ക് സ്‌പെഷ്യല്‍ സെലക്ഷന്‍ബോര്‍ഡ് മുഖാന്തരം പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്‍മാത്രം) തസ്തികയിലേക്കുള്ളതിരഞ്ഞെടുപ്പ് വിജ്ഞാപനം ഒഴിവുകളുടെ എണ്ണം: 198+1 NCA SCCC നിയമനരീതി: Special Selection Board മുഖേന നേരിട്ടുള്ള നിയമനം. പ്രായപരിധി: 01.01.2022ല്‍ 18 വയസ്സ് തികയേണ്ടതും 22 വയസ്സ് തികയാന്‍ പാടുള്ളതുമല്ല. പ്രായപരിധിയിലും യോഗ്യതയിലും ഒരു പ്രത്യേക വിഭാഗത്തിനും ഇളവനുവദിക്കുന്നതല്ല. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. ശാരീരികയോഗ്യത, എഴുത്തുപരീക്ഷ ഉള്‍പ്പെടെയുള്ള കൂടുതല്‍വിവരങ്ങള്‍ക്ക് www.keralapsc.gov.in കാണുക. അവസാനതീയതി: മേയ് 18.

അസിസ്റ്റന്റ് എന്‍ജിനിയര്‍ 64 ഒഴിവുകള്‍ :കേരള ജല അതോറിറ്റി. ഒഴിവുകളുടെ എണ്ണം: 64. പ്രായപരിധി: 1940. ഉദ്യോഗാര്‍ഥികള്‍ 02.01.1982നും 01.01.2003 നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). എസ്.സി./എസ്.ടി., മറ്റ്. പിന്നാക്കവിഭാഗങ്ങള്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. യോഗ്യതകള്‍: 1. കേരള സര്‍വകലാശാലയുടെ സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.എസ്‌സി. ബിരുദം അല്ലെങ്കില്‍ മദ്രാസ് സര്‍വകലാശാലയുടെ ബി.ഇ. സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ ബിരുദമോ തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യതയോ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്: www.keralapsc.gov.in അവസാനതീയതി: ജൂണ്‍ 8.

ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി.

പണപ്പനിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന.യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലച്ച് വോട്ട് ചെയ്തു. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. പണപ്പെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെയുംമറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണുണ്ടായത്. ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ അറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 6.95 ശതമാനമാണ് രേഖപ്പെടുത്തിയത്. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കായ 6.95ശതമാനമാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അക്യൂബിറ്റ്‌സില്‍ 500 ഒഴിവുകള്‍.

അടുത്ത 3 മാസത്തിനുള്ളില്‍ 500 ഒഴിവുകള്‍ നികത്തും.
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത് കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങള്‍ റിമോട്ട് ഓപ്ഷന്‍ ആക്കാനും
കമ്പനി തീരുമാനിച്ചിട്ടുണ്ട്.

നോഡ് ജെ എസ്, പൈഥണ്‍, ഫുള്‍ സ്റ്റാക്ക് MERN/MEAN, ആംഗുലാര്‍, ഡെവ് ഓപ്‌സ്, റിയാക്റ്റ് ജെ എസ്, എ എസ് പി.നെറ്റ, റിയാക്റ്റ് നേറ്റീവ്, ഡാറ്റവെയര്‍ഹൗസ് എഞ്ചിനീയര്‍, സെയില്‍സ്‌ഫോഴ്‌സ് ഡെവലപ്പര്‍ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമര്‍മാര്‍/ ഡെവലപ്പര്‍മാര്‍ തസ്തികകളിലേക്കാണ് നിയമനം. കൂടാതെ, 60 ഓളം മാനേജര്‍മാര്‍/ലീഡുകള്‍; ഏകദേശം 50 നിര്‍മ്മിത ബുദ്ധി / ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍മാര്‍, മെഷീന്‍ ലേണിംഗ് ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
20 യു ഐ / യു എക്‌സ് ഡിസൈനര്‍മാര്‍, 15 ബിസിനസ് അനലിസ്റ്റുകള്‍, 10 ക്ലയന്റ് പാര്‍ട്ണര്‍മാര്‍, 10 എച്ച്ആര്‍ ഇന്റേണുകള്‍, 5 ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റ്, 5 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ എക്‌സിക്യൂട്ടീവ്, 3 കണ്ടന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, 2 മാര്‍ക്കറ്റിംഗ് അനലിസ്റ്റുകള്‍ എന്നിവരെയും അക്യുബിറ്റ്‌സ് ടെക്‌നോളജീസ് റിക്രൂട്ട് ചെയ്യും.

സൗത്ത് സെൻട്രൽ റെയിൽവേയിൽ 1033 ഒഴിവുകള്‍.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം. [റായ്പുർ ഡിവിഷൻ: ഒഴിവ്-696 വെൽഡർ-119, ടർണർ-76, ഫിറ്റർ-8, ഇലക്‌ട്രീഷ്യൻ-198, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10, സ്റ്റെനോഗ്രാഫർ (ഹിന്ദി)-10, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17. മെഷീനിസ്റ്റ്-30, മെക്കാനിക് ഡീസൽ-30, മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ-12, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-30

വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ: ഒഴിവ്-337 ഫിറ്റർ-140, വെൽഡർ-140, മെഷീനിസ്റ്റ്-20, ടർണർ-15, ഇലക്‌ട്രീഷ്യൻ-15.കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5, സ്റ്റെനോഗ്രാഫർ (ഹിന്ദി)-2.
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കായി www.secr.indianrailways.gov.in കാണുക. അപേക്ഷകൾ www.apprenticeshipindia.gov.in വഴി അയക്കണം. അവസാനതീയതി: മേയ് 24.

പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്.

കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ള പത്മപ്രഭാ പുരസ്‌കാരം വെള്ളിയാഴ്ച ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. വൈകീട്ട് നാലിന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ടി. പത്മനാഭനാണ് പുരസ്‌കാരം സമ്മാനിക്കുക.

75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണവും പി.വി. ചന്ദ്രന്‍, രവി മേനോന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ശ്രീകുമാരന്‍ തമ്പി രചിച്ച ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും.