ജനറൽ ആശുപത്രിക്കുള്ളിൽ ഇനി ഇലക്ട്രിക് ആംബുലൻസും.

ഇരിങ്ങാലക്കുട ജനറൽ   ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് 5.30 ലക്ഷം രൂപ വിനിയോഗിച്ച് നൽകിയ ഇലക്ട്രിക് ആംബുലൻസ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ.ആർ ബിന്ദു നാടിന് സമർപ്പിച്ചു. ആശുപത്രിയിൽ 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
12 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ ആവശ്യങ്ങൾക്കായി ലാഭവിഹിതം പങ്ക് വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നടപടികൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ മുഖ്യാതിഥി ആയിരുന്നു. മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ പി ടി ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ നന്ദിയും പറഞ്ഞു

ഇന്നത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകൾ

ന്യൂഡൽഹി: മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ, ഡീസൽ വില (Petrol, diesel prices).ഏപ്രില്‍ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്. നാലര മാസം നീണ്ട ഇടവേളയ്ക്കു ശേഷം മാര്‍ച്ച് 22ന് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതം ഉയര്‍ന്നു.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.

സ്വർണവിലയിൽ നേരിയ കുറവ്.

sap 24 dec copy

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 4720 രൂപയും പവന് 37,760 രൂപയുമായിരുന്നു വില. ഇന്ന് പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില.

കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്. മെയ് രണ്ടിനാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. 37920 രൂപയായിരുന്ന ഒരു പവന് വില 160 രൂപ കുറഞ്ഞ് 37,760 രൂപയായി.

കേരള ലോ അക്കാദമിയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

SAP

കേരള ലോ അക്കാദമി ലോ കോളേജില്‍ 2022-23 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പഞ്ചവത്സര ബിഎ എല്‍എല്‍ബി, പഞ്ചവത്സര ബികോം എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, എല്‍എല്‍എം, എംബിഎല്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

tally 10 feb copy

പഞ്ചവത്സര ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് 45% മാര്‍ക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷ ഫീസ് 1,250/- രൂപ.

ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് 45% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. അപേക്ഷ ഫീസ് 1,000/- രൂപ.

എല്‍എല്‍എം കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000/- രൂപ.

എംബിഎല്‍ കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50% മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000/- രൂപ.

അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി (www.keralalawacademy.in) സമര്‍പ്പിക്കാവുന്നതാണ്.

koottan villa

സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍, ജിപിഎസുമായി ബന്ധിപ്പിക്കും, ടോള്‍ പിരിവ് അടിമുടി പരിഷ്‌കരിക്കുന്നു.

രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അടിമുടി പരിഷ്‌കരിക്കുന്നു. നിലവില്‍ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. ജി.പി.എസ്. ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ടോള്‍ റോഡില്‍ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ നിന്ന് പണം പിടിക്കും. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോള്‍ ഇടാക്കുകയെന്നാണ് പ്രഥമിക വിവരം. ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഇതുവഴി ഒഴിവാകും.

പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രാജ്യത്താകമാനം ഒരേ ടോള്‍ നിരക്ക് നടപ്പിലാകുമെന്നതാണ് ഒരു നേട്ടം. പുതിയ സംവിധാനം രാജ്യത്ത് 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി അധികൃതര്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പുതിയ ടോള്‍ പദ്ധതി നടപ്പായാല്‍ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ ഒഴിവാകുമെന്നതും ഈ പദ്ധതിയുടെ നേട്ടമാണ്. നിലവിലുള്ള ഫാസ് ടാഗ്‌ രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും നേട്ടമാണ്.

ആദ്യ സ്മാർട്ട് അങ്കണവാടി

sap 24 dec copy

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നാളെ (4) നടക്കും. പൂജപ്പുര സാമൂഹ്യനീതി വകുപ്പ് ഇൻസ്റ്റിറ്റിയൂഷൻ കോംപ്ലക്സ് കോംബൗണ്ടിൽ രാവിലെ 10.30 നടക്കുന്ന ചടങ്ങിൽ ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ – തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാണ്. തിരുവനന്തപുരം അർബൻ 2 ഐസിഡിഎസ് പ്രൊജക്ടിലെ 37ാം നമ്പർ അങ്കണവാടിയാണ് നാളെ കുട്ടികൾക്കായി സമർപ്പിക്കുന്നത്. 1655.23 ചതുരശ്രഅടി വിസ്തൃതിയിലാണ് അങ്കണവാടി നിർമിച്ചത്. 44,94,518 രൂപയാണ് ചെലവ്.

UGC NET 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

SAP

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) യുജിസി നെറ്റ് 2022 (UGC NET 2022) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തുക. താല്‍പ്പര്യമുള്ളവര്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

പരീക്ഷാ തീയതി (exam date) എന്‍ടിഎ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ പരീക്ഷ 2022 ജൂണില്‍ നടക്കുമെന്ന് എന്‍ടിഎ ചെയര്‍മാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സാധാരണയായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് 19 പരീക്ഷാ ഷെഡ്യൂളുകളുടെ താളം തെറ്റിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകളും സംയോജിപ്പിച്ച് നടത്താനാണ് യുജിസിയുടെ തീരുമാനം.

tally 10 feb copy
യുജിസി നെറ്റ് 2022 പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള വിന്‍ഡോ ഇതിനകം തുറന്നിട്ടുണ്ട്. മെയ് 20 രാത്രി 11:30 വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ തീയതിയ്ക്ക് ശേഷം അപേക്ഷിക്കുന്നവര്‍ ലേറ്റ് ഫീ അടയ്‌ക്കേണ്ടതുണ്ട്. മെയ് 30 വൈകുന്നേരം 5 മണി വരെയാണ് ലേറ്റ് ഫീ അടച്ച് അപേക്ഷിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം. അപേക്ഷകര്‍ക്ക് അപേക്ഷാ ഫോമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള തിരുത്തല്‍ വിന്‍ഡോ മെയ് 21 മുതല്‍ മെയ് 23 വരെ ലഭ്യമാകും.

ജനറല്‍ വിഭാഗത്തിന് 1100 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍-ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍ എന്നീ വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുഡി, തേർഡ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 275 രൂപയുമാണ് ഫീസ്.

ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് അല്ലെങ്കില്‍ ഇവ രണ്ടിനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ എല്ലാ വര്‍ഷവും യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നടത്താറുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയും. 82 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക.
 

ഇന്ന് അക്ഷയ ത്രിതീയ; ഏറ്റവും പുതിയ സ്വർണ്ണവില അറിയാം.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം സ്വർണ വില (gold price) രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെയും വെള്ളിയുടെയും ഭൗതികവിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അക്ഷയ ത്രിതീയ ദിനമായ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 37,760 ആണ് വില. കഴിഞ്ഞ ദിവസവും ഇതേവിലയായിരുന്നു. മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ, മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്  സ്വർണ്ണവില                           

ഭാരതീയ വിശ്വാസമനുസരിച്ച് സ്വർണം വാങ്ങാനും നിക്ഷേപങ്ങൾ നടത്താനും അനുയോജ്യമായ ദിവസമാണ് അക്ഷയതൃതീയ  ദിനം. ഇത്തവണ, ചെറിയ പെരുന്നാളും, അക്ഷയതൃതീയയും ഒരേ ദിവസം ആയ സന്തോഷത്തിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇപ്പോഴും ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമായാണ് ഇന്ത്യക്കാർ സ്വർണത്തെ കണക്കാക്കുന്നത്. ഗോൾഡ് ബോണ്ട് , ഗോൾഡ് ഇടിഎഫ്  ഡിജിറ്റൽ ഗോൾഡ് )എന്നിവ ഉൾപ്പെടെ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ മുതലായ ഭൗതിക സ്വർണത്തോട്  ആണ് ഇപ്പോഴും ഭൂരിഭാഗം ഇന്ത്യക്കാർക്കും പ്രിയം.

ചെറിയ പെരുന്നാൾ ആശംസകൾ.

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന  ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ  നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം.
കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിന്റെ ന•യ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം  ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും  കഴിയണം. ഏവർക്കും ആഹ്‌ളാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ട് ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും കേരളവും തമ്മിലുണ്ടാക്കിയ കരാർ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

sap 24 dec copy

പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പങ്കെടുത്ത ഇന്ത്യാ- ജർമനി (India-Germany) ഭരണതല ചർച്ചയിൽ വിഷയമായി കേരളവും (Kerala). വിദഗ്ധ ആരോഗ്യ, പരിചരണ പ്രവർത്തകരുടെയും നഴ്സുമാരുടെയും കുടിയേറ്റ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ട് ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും കേരളവും തമ്മിലുണ്ടാക്കിയ കരാർ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളിലെയും കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കേരള സംസ്ഥാനവുമായുള്ള പ്ലെയ്‌സ്‌മെന്റ് കരാറിനപ്പുറം തങ്ങളുടെ സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. ജർമനിയിലെയും ഇന്ത്യയിലെയും തൊഴിൽ വിപണികളുടെയും കുടിയേറ്റക്കാരുടെയും താൽപ്പര്യങ്ങൾക്ക് ഉചിതമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് കരാറെന്നും വിലയിരുത്തി.

പ്പിള്‍ വിന്‍’ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മ്മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ‘ട്രിപ്പിള്‍ വിന്‍’ കണക്കാപ്പെടുന്നത്.

2022ൽ തന്നെ ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്തിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണാപത്രം കൈമാറി.

tally 10 feb copy

ജര്‍മ്മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തിയാകും തെരഞ്ഞെടുക്കുക. പ്രാഥമിക ഭാഷാ പഠനം കേരളത്തിലും രണ്ടാം ഘട്ട പരിശീലനം ജർമനിയിലും നൽകും. പതിനായിരത്തോളം മലയാളി നഴ്സുമാരെ ജർമനിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജർമൻ ഫോറിൻ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട് വ്യക്തമാക്കി.

കോവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തിലധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്.

ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ റിക്രൂട്ടുചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോര്‍ക്ക റൂട്ട്സ്. ജര്‍മനിയില്‍ നഴ്സിംഗ് ലൈസന്‍സ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്സിംഗ് ബിരുദവും ആവശ്യമാണ്. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും.

ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവര്‍ക്ക് ഗൊയ്തെ സെന്‍ട്രം മുഖേന ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും. പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാര്‍ഡും പഠിതാക്കള്‍ക്ക് ലഭിക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കുകയും എത്രയും വേഗം ജര്‍മനിയിലേക്ക് പോകാനും കഴിയും. തുടര്‍ന്ന് ബി2 ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ ദാതാവ് നല്കും.

ജര്‍മനിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസ്സായി ലൈസന്‍സ് നേടേണ്ടതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ടാകും.

Verified by MonsterInsights