സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് ടീച്ചറുടേയും കാര്‍പ്പെന്‍ഡറി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍, ഫിറ്റിംഗ് തസ്തികകളില്‍ ട്രേഡ്‌സ്മാന്‍മാരുടെയും ഓരോ താല്‍ക്കാലിക ഒഴിവുണ്ട്.  ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അപേക്ഷകര്‍ക്ക് ജൂണ്‍ ഒമ്പതിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം.  ട്രേഡ്‌സ്മാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ് .എല്‍.സിയും ഐ.റ്റി.ഐ / വി.എച്ച്.എല്‍.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ യോഗ്യതയുമുണ്ടായിരിക്കണം.
ജൂണ്‍ എട്ടിന് രാവിലെ  10 നാണ് ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡ്‌സ്മാന്‍ ഇന്റര്‍വ്യൂ. ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ ഇന്റര്‍വ്യൂ അതേ ദിവസം 11.30 നും കാര്‍പ്പെന്‍ഡറി ട്രേഡ്‌സ്മാന്‍ ഉച്ചക്ക്  1.30 നും ഫിറ്റിംഗ് ട്രേഡ്‌സ്മാന്‍ ഉച്ചക്ക്  2.30 നും നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0472 2812686.

http://www.globalbrightacademy.com/about.php

കുവൈത്തില്‍ നേരിയ ഭൂചലനം.

കുവൈത്ത്: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് വ്യക്തമാകുന്നത്. ഭൂചലനം ഏതാനും സെക്കണ്ടുകള്‍ നീണ്ടുനിന്നു. 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്നാണ് യു.എ.ഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഗസ്റ്റ് അധ്യാപക നിയമനം.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യായന വർഷത്തേക്ക് കൊമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ജൂൺ ഒമ്പതിനു രാവിലെ 10.30 മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04902346027, brennencollege@gmail.com.

http://www.globalbrightacademy.com/about.php

പ്രോജക്ട് ഫെല്ലോ ഒഴിവ്.

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പേപ്പർ R5T ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5.

http://www.globalbrightacademy.com/about.php

സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
ജൂൺ ഒന്നു മുതൽ eTR5 സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 വരെ താലൂക്ക് തലം വരെയുള്ള ഓഫിസുകളിലും 30 വരെ മറ്റെല്ലാ ഓഫിസുകളിലും സമാന്തര സംവിധാനമായി ആരംഭിച്ചിട്ടുള്ള eTR5 ജൂലൈ ഒന്നു മുതൽ പൂർണ തോതിൽ പ്രാബല്യത്തിലാകും. അതോടെ പേപ്പറിലുള്ള TR5 പൂർണമായി ഒഴിവാകും.
സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ter5.treasury.kerala.gov.in മൊഡ്യൂൾ വഴിയാണ് eTR5 സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാൻ കഴിയൂ. ഒരു ഓഫിസിൽ ഒടുക്കേണ്ട തുക ആ ഓഫിസിലെ ഏതൊരു ജീവനക്കാരനും ഇന്റർനെറ്റ് സേവനമുള്ള കംപ്യൂട്ടർ മുഖേനയോ മൊബൈലിലൂടെയോ സ്വീകരിക്കാം. തുക അടച്ച വിവരം ഉടൻ തുക ഒടുക്കുന്നയാളുടെ മൊബൈലിൽ ലഭിക്കുകയും ചെയ്യും. ഓഫിസിൽ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഏതു സമയവും മേലധികാരികൾക്കു പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ഫീൽഡ് ഓഫിസർമാർക്ക് മൊബൈലിലൂടെ എവിടെനിന്നും തുക സ്വീകരിക്കാൻ സാധിക്കും. പുതിയ സംവിധാനം സംബന്ധിച്ച പരിശീലനം ട്രഷറി വകുപ്പ് മറ്റു വകുപ്പുകളിലെ മാസ്റ്റർ ട്രെയിനർമാർക്കു നൽകിക്കഴിഞ്ഞു. ഇവർ അതതു വകുപ്പുകളിലെ മറ്റ് ഓഫിസർമാർക്കു പരിശീലനം നൽകും.

eTR5 നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ പണമിടപാട് സുതാര്യമാകും. അടച്ച തുക എത്രയെന്ന് അറിയാൻ ഇടപാടുകാരനു കഴിയും. ഓഫിസിൽ അന്നതു ലഭിക്കുന്ന തുക ഉടൻ സർക്കാർ ശീർഷകത്തിലേക്കു വരവുവയ്ക്കപ്പെടുകയും ഇടപാടിന്റെ റീകൺസിലിയേഷൻ അതതു ദിവസംതന്നെ പൂർത്തിയാക്കപ്പെടുകയും ചെയ്യും.

അധ്യാപക നിയമനം.

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഒഴിവുള്ള എച്ച്.എസ്.എ  സോഷ്യല്‍ സയന്‍സ്  വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിയമന അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10.30ന് നടക്കും.താല്‍പ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോണ്‍ : 9446634538  

ഡയാലിസിസ് സെന്ററില്‍ നിയമനം.

koottan villa

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ സ്റ്റാഫ് ന്‌ഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം. നിയമന അഭിമുഖം ജൂണ്‍ എട്ടിന് പകല്‍ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. സ്റ്റാഫ് നഴ്‌സ് നിയമനത്തിന് ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം വിത്ത് രജിസ്‌ട്രേഷനാണ് യോഗ്യത. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി യോഗ്യതയുള്ളവര്‍ക്ക് ഡയാലിസിസ് ടെക്്‌നീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. നിശ്ചിത യോഗ്യതയും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

ഫോണ്‍: 0494 2460372.
 

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; ശക്തമായ കാറ്റും മോശം കാലാവസ്ഥയും.

കേരള തീരത്ത് നിന്ന് ഇന്നും (ജൂണ്‍ 03) നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.ഇന്നും (ജൂണ്‍ 03) നാളെയും കേരള-ലക്ഷദ്വീപ് തീരം കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, തെക്ക്-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും ജൂണ്‍ ഏഴിന് കേരള-ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഈ സാഹചര്യത്തില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മേല്‍പറഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

മഴക്കാഴ്ചകളുടെ ചില്ലുവാതിലുകള്‍ തുറന്നിട്ട് വയനാട്.

 

കല്പറ്റ: സന്ദര്‍ശകര്‍ക്കുമുമ്പില്‍ മഴക്കാഴ്ചകളുടെ ചില്ലുവാതിലുകള്‍ തുറന്നിട്ട് ‘എന്‍ ഊര് ‘ ഗോത്രപൈതൃകഗ്രാമം ശനിയാഴ്ച ഉണരും. മഞ്ഞും മഴയും ഇടകലര്‍ന്നുപെയ്യുന്ന പുല്‍മേടുകളില്‍ ചെങ്കല്ലുപാകിയ നടപ്പാതകളിലൂടെ നടന്നാല്‍ ഗോത്രജീവിതത്തിന്റെ വൈവിധ്യങ്ങള്‍ അനുഭവിക്കാം ഗോത്രജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടികവര്‍ഗ വികസനവകുപ്പാണ് സുഗന്ധഗിരിയിലെ മനോഹരമായ കുന്നിന്‍ചെരുവില്‍ ‘എന്‍ ഊര്’ ഗോത്രപൈതൃകഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ഇതുവഴി ഗോത്രജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുകയും അവരെ സമൂഹത്തിന്റെ പൊതുധാരയിലെത്തിക്കുകയുമാണ് ലക്ഷ്യം.

Verified by MonsterInsights