അഗ്നിപഥുമായി മുന്നോട്ട്.

അഗ്നിപഥ് പദ്ധതിയുടെ (Agnipath Scheme) ഭാഗമായി സൈന്യത്തിൽ ചേർന്ന് അഗ്നിവീർ (Agniveer) ആകുന്നതിനായുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം (Indian Army). ജൂലൈയിലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് ആയുധ വിഭാഗം, ടെക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ, ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപേക്ഷകരെ ക്ഷണിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ചേരാനായി തയ്യാറെടുപ്പുകൾ നടത്തിവരുന്ന വലിയൊരു വിഭാഗം യുവാക്കൾ പദ്ധതിക്ക് എതിരാണ്. റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതടക്കം നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

ഒരു വിഭാഗത്തിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം ട്രേ‍ഡ്/വിഭാഗം എന്നിവയിലായി ആരെങ്കിലും രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാൽ, അയാൾ അയോഗ്യനാക്കപ്പെടും. ഒരു വിഭാഗത്തിലും പരിഗണിക്കുകയും ചെയ്യില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടാവുന്നത് നല്ലതാണ്, എന്നും വിജ്ഞാപനത്തിൽ പറയുന്നു.  joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

പെട്രോള്‍, ഡീസല്‍ നിരക്കുകള്‍.

ഇന്നും പെട്രോൾ, ഡീസൽ വിലയിൽ  മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്. ഡൽഹിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.

റേസിങ്ങിനും പൂട്ട് വീഴും.

സംസ്ഥാനത്ത്ഇന്ന്മഴ,11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി ആണിത് .

http://www.globalbrightacademy.com/about.php

സ്വർണവില വീണ്ടും കൂടി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 38,000 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് വീണ്ടും 160 രൂപ കൂടി. ഒരു പവന് 38,120 രൂപയും ഗ്രാമിന് 4765 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്.

നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽപാത പൂര്‍വസ്ഥിതിയിലേക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന മലയോര റെയിൽപാതയായ നിലമ്പൂർ-ഷൊർണൂർ പാത പൂർവസ്ഥിതിയിലേക്ക്. രണ്ടര വർഷത്തെ കൊവിഡ് ഇടവേളക്കുശേഷം ജൂലൈ ഒന്നുമുതൽ നേരത്തെ ഉണ്ടായിരുന്ന മുഴുവൻ സർവീസുകളും പാതയിലൂടെ ഓടിത്തുടങ്ങും. ഇതോടെ നിലമ്പൂർ-ഷൊർണൂർ പാതയെ യാത്രയ്ക്കായി ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.

കെട്ടിടനികുതി കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും. അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരി ക്കല്‍ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവര്‍ധന. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിച്ച വീടുകള്‍ക്ക് വര്‍ധന ബാധകം. 50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.

ഇ.എസ്.ഐ.സി. മെഡിക്കൽ കോളേജുകളിൽ 491 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ.എസ്.ഐ.സി.) കീഴിലുള്ള മെഡിക്കൽ കോളേജുകളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചുകളിലുമായി (പി.ജി.ഐ.എം.എസ്.ആർ.) അസിസ്റ്റന്റ് പ്രൊഫസർമാരുടെ 491 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ അവസരമുണ്ട്.

വിവരങ്ങൾക്ക്‌ www.esic.nic.in ൽ ലഭിക്കും. അവസാന തീയതി: ജൂലായ് 18.

http://www.globalbrightacademy.com/about.php

പോളിടെക്‌നിക്കില്‍ താല്‍ക്കാലിക നിയമനം.

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത.  ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമന യോഗ്യത. പോളിടെക്‌നിക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30നകം aknmguest@gmail.com ലേക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.

 
http://www.globalbrightacademy.com/about.php

കശ്മീരില്‍ കനത്ത മഴ; പ്രളയ മുന്നറിയിപ്പ്.

ശ്രീനഗര്‍:കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ്. 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. നദികളിലെ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായ ഉയര്‍ന്നു കഴിഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ ഝലം നദിയില്‍ ജലനിരപ്പ് 18 അടി പരിധി കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രദേശവാസികളോട് ജാഗരൂകരായിരിക്കാനും നിര്‍ദേശം.

Verified by MonsterInsights