Month: July 2022
ഈ വര്‍ഷവും ഓണക്കിറ്റ്.

തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും സൗജന്യമായി ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price in Kerala) ഇന്ന് കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയിലാണ് ഇന്ന് രാവിലെ മുതൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4655 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,520 രൂപയായിരുന്നു വില. ഗ്രാമിന് 4690 രൂപയായായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു.ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സ്വർണവില ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 38,480 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം.

ഒറിഗോണ്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ(World Athletics Championship 2022) ജാവലിൻ ത്രോയിൽ വെള്ളിമെഡലുമായി ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര(Neeraj Chopra). ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റിൽ വെള്ളി മെഡൽ നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സ്( Anderson Peters) സ്വര്‍ണം നിലനിര്‍ത്തി. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്നത്.വെള്ളിയാഴ്ച ഒറിഗോണിലെ യൂജിനിലെ ഹേവാർഡ് ഫീൽഡിൽ 88.39 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയുടെ ഫൈനലിലേക്ക് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച 89.94 മീറ്റർ നേട്ടം കൈവരിച്ച ചോപ്ര, ഈ വർഷം ജൂണിൽ സ്റ്റോക്ക്ഹോമിൽ ഒരു പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ തന്റെ ആദ്യ ത്രോ നീരജ് ഫൗൾ വരുത്തി. ഇന്ത്യയുടെ രോഹിത് യാദവ് 80.42 മീറ്റർ എറിഞ്ഞ് യോഗ്യതാ റൗണ്ടിൽ 12 ആം സ്ഥാനത്തെത്തി. രണ്ട് ശ്രമങ്ങൾക്ക് ശേഷം 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് എത്തി. അതേസമയം
രണ്ട് ശ്രമങ്ങൾക്ക് ശേഷം ആൻഡേഴ്സൺ പീറ്റേഴ്സ് 90.21 മീറ്റർ എറിഞ്ഞ് ഒന്നാമത് എത്തിയിരുന്നു. ജാക്കൂബ് വഡെജ് 87.23 മീറ്ററുമായി രണ്ടാം സ്ഥാനത്തും ജൂലിയൻ വെബ്ബർ 86.86 മീറ്ററുമായി മൂന്നാം സ്ഥാനവും നേടിയിരുന്നു.

നാലാം ശ്രമത്തിൽ 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് തുടർന്നു. അതിനുശേഷമാണ് 88.13 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയതും മെഡൽ പോരാട്ടത്തിൽ ഇടംനേടിയതും. മലയാളി താരം അഞ്ജു ബോബി ജോർജിന് ശേഷം ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമായി നീരജ് മാറുകയായിരുന്നു. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ 88.13 മീറ്റർ എറിഞ്ഞാണ് മെഡൽ ഉറപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ത്രോയിൽ തന്നെ യോഗ്യത മാർക്കായ 83.50 മീറ്റർ നീരജ് മറികടന്നു. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സ് മുന്നില്‍ നില്ക്കുന്നു. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്ഡേഴ്സന്.
കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു.
പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികൾ.
നല്ല ആരോഗ്യത്തിന് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടത് അത്യാവശ്യമാണ്. പക്ഷെ വിഷരഹിതമായ പച്ചക്കറികളാണോ ഇന്ന് നമുക്ക് ലഭിക്കുന്നത്. ഇന്ന് വീടുകളിലും ചുറ്റുമായി പച്ചക്കറി കൃഷി ചെയ്യുന്നത് വളരെ കുറവാണ്. കടകളിൽ നിന്ന് വാങ്ങുന്ന ഇറക്കുമതി ചെയ്ത പച്ചക്കറികളാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത്. പച്ചക്കറികളിലെ വിഷാംശത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നനങ്ങളെ കുറിച്ചും നമുക്ക് അറിയാം. എന്നാല്‍ പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികളുണ്ട്. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.

കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ അല്പംവിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ അൽപനേരം മുക്കിവെച്ചാൽ മതി. അതിനുശേഷം രണ്ടിലധികം തവണ ഈ പച്ചക്കറികള്‍ കഴുകി എടുക്കണം. ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ ഈ പച്ചക്കറികള്‍ കഴുകുന്നതും വിഷാംശത്തെ ഇല്ലാതാക്കാൻ ഒരുപരിധി വരെ സഹായിക്കും.ഇനി കാരറ്റ്, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞല്‍ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവെച്ചാൽ മതി.

തുടര്‍ന്ന് പല ആവര്‍ത്തി ഇവ കഴുകി വൃത്തിയാക്കണം. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം കറിവെയ്ക്കുന്നതിന് മുമ്പ് തൊലി കളഞ്ഞ ശേഷവും ഇവ നന്നായി പല ആവര്‍ത്തി കഴുകുന്നത് ഉത്തമമാണ്.
അതുപോലെ കാബേജ് പല ആവര്‍ത്തി കഴുകയതിനു ശേഷം കോട്ടന്‍ തുണികൊണ്ട് തുടച്ച ശേഷം വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. കോളിഫ്ളവര്‍ ഇതളടര്‍ത്തി വിനാഗിരി ലായനിയിലോ മഞ്ഞള്‍ വെള്ളത്തിലോ അല്പനേരം മുക്കിവെയ്ക്കുന്നതും വിഷാംശത്തെ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ സഹായിക്കും. ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുന്‍പ് അവ നന്നായി പല ആവര്‍ത്തി കഴുകണം. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നതും നല്ലതാണ്.

CBSE പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം.
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയുമുണ്ട്.ഫലപ്രഖ്യാപനം ഏറെ വൈകിയതോടെ ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും.

ഫലപ്രഖ്യാപനം വൈകിയതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയിൽ ഹര്‍ജി നൽകിയിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫലപ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്ണമാക്കാന് പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാടെടുത്തു.

ലോകത്തിലെ ഏറ്റവും പ്രായംചെന്ന ഭീമന് പാണ്ട ഓര്‍മയായി.

ഹോങ്കോങ്: മനുഷ്യസംരക്ഷണത്തിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന് പാണ്ട ആന്‍ ആന്‍ 35-ാം വയസ്സില്‍ ഓര്‍മയായി. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ വാര്‍ത്ത പങ്കുവെച്ചതും ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആന്‍ ആനിന് ആദരാഞ്ജലികളെത്തി. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986- ലാണ്, പിന്നീട് ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ പാണ്ട പിറന്നത്. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ചൈന സമ്മാനമായി നല്കിയതായിരുന്നു. ആന്‍ ആനിനൊപ്പം പെണ് പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്. ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.

ആദ്യ ത്രോയില്‍ യോഗ്യതാ മാര്‍ക്ക് മറികടന്നു; നീരജ് ചോപ്ര ഫൈനലില്‍.

യൂജിൻ: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ത്രോയിൽ തന്നെ യോഗ്യത മാർക്കായ 83.50 മീറ്റർ നീരജ് മറികടന്നു.89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സ് മുന്നില്‍ നില്ക്കുന്നു. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്ഡേഴ്സന്.ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റര്‍) രണ്ടാമത്. ജര്‍മനിയുടെ ജൂലിയന്‍ വെബർ(89.54) നാലാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്സിലെ അത്ലറ്റിക്സില് ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്നലെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,120 രൂപയാണ്.ഒരു പവൻ സ്വർണത്തിന് ഇന്നലെ 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 36,800 രൂപയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,835 രൂപയാണ്.

ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി.

ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയായാണ് മുർമു റെയ്സിന കുന്നിലേക്ക് പോകുന്നത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി.2824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി പി സി മോദി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തുടങ്ങിയവര്‍ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.

ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. മുർമുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകൾ അസാധുവായെന്നും പി സി മോദി അറിയിച്ചു.പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍ നടന്നത്. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.
എംപിമാരും എംഎല്‍എമാരും അടങ്ങിയ ഇലക്ട്രല്‍ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളില്‍ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെഎംഎം എന്നീ പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിനു കിട്ടി. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസമായത്. അതേസമയം കേരളത്തിൽ നിന്ന് ഒരു വോട്ട് മുർമുവിന് ലഭിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ നേതാവ്
ഝാർഖണ്ഡ് മുൻ ഗവർണർ കൂടിയായ ദ്രൗപദി മുർമു അനുഭവസമ്പത്തുമായാണ് രാജ്യത്തെ പ്രഥമ വനിതയാകുന്നത്.
താഴെതട്ടിലെ നിർധന ജീവിതത്തിന്റെ അനുഭവ പാഠം. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉയരങ്ങൾ കീഴടക്കിയ നിശ്ചദാർഡ്യം. ഇന്ത്യയിലെ പരമോന്നത പദവിയിലേക്ക് എത്തിയ ദ്രൗപദി ദുർമുവിന് പ്രത്യേകതകൾ നിരവധിയാണ്.
1958 ജൂൺ 20 ന് ഒഡീഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. ഗോത്ര വിഭാഗത്തിൽ വരുന്ന സന്താൾ വംശജയാണ്. ഭുവനേശ്വറിലെ രാമാദേവി വനിത കോളജിൽ നിന്ന് ബി എ ബിരുദം സ്വന്തമാക്കി.
1979 മുതൽ 83 വരെ ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി പ്രവർത്തിച്ചു.1994 -97 കാലയളവിൽ റയ്റങ്ക് പൂറിൽ അധ്യാപികയായി. 97 മുതൽ സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നെ ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയായിരുന്നു. കൗൺസിലറായി, എസ് ടി മോർച്ച സംസ്ഥാന അധ്യക്ഷയായി. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ നിയോജമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2007 ൽ മികച്ച സാമാജികക്കുളള പുരസ്കാരം നേടി. ഗതാഗതം, വാണിജ്യം, മൃഗസംരക്ഷണം അങ്ങനെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തന മികവ് തെളിയിച്ചു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായിരുന്നു.
തദ്ദേശ സ്ഥാപന പ്രതിനിധിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം രാഷ്ട്രപതി ഭവൻ വരെ എത്തി നിൽക്കുന്നു. ഗോത്രവർഗത്തിൽ നിന്ന് മാത്രമല്ല ഒഡീഷയിൽ നിന്നുളള ആദ്യ രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുർമു.
