ഗ്രീൻ ടീ അതോ ജാസ്മിൻ ടീയോ; ഏതാണ് മികച്ചത്?

ഗ്രീൻടീയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇപ്പോൾ പ്രചാരം നേടുന്ന മറ്റൊരു ചായയാണ് ജാസ്മിൻ ടീ എന്ന മുല്ലപ്പൂ ചായ. എന്താണ് ഗ്രീൻ ടീയും ജാസ്മിൻ ടീയും തമ്മിലുള്ള വ്യത്യാസം എന്നറിയേണ്ടേ. 

ഗ്രീൻ ടീ തേയിലച്ചെടിയിൽ നിന്നുണ്ടാക്കുന്നതായതിനാൽ തന്നെ മിതമായി കഫീൻ അടങ്ങിയതാണ്. സാധാരണ കട്ടൻചായ ഉണ്ടാക്കുന്ന തേയിലയും ഇതേ ചെടിയിൽ നിന്നുണ്ടാകുന്നതാണ്. അവ ഉണങ്ങുന്ന പ്രോസസ് ആണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഏറ്റവും കുറച്ചു മാത്രം സംസ്കരിക്കുന്ന (പ്രോസസ് ചെയ്യുന്ന) ഇലകളാണ് ഗ്രീൻ ടീ ഇലകൾ. മറ്റ് ചായ പോലെ ഇവ ഓക്സീകരിക്കപ്പെടുന്നുമില്ല.

ഗ്രീൻ ടീ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഏകാഗ്രത വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വായയുടെ ആരോഗ്യത്തിനും ഗ്രീൻ ടീ സഹായിക്കും.

എന്താണ് ജാസ്മിൻ ടീ

പേരു പോലെ തന്നെ ജാസ്മിൻ ടീ ഉണ്ടാക്കാൻ മുല്ലപ്പൂക്കൾ ആണുപയോഗിക്കുന്നത്. മുല്ലപ്പൂവിന്റെ ഗന്ധം ഗ്രീൻടീക്കും മറ്റ് ചായകൾക്കും നൽകുന്നു. ജാസ്മിൻ ടീ മുല്ലപ്പൂവുകൊണ്ട് അല്ല ഉണ്ടാക്കുന്നത് എങ്കിലും തേയിലയ്ക്ക് മുല്ലപ്പൂവിന്റെ ഗന്ധം നൽകുന്നു.

ഗുണങ്ങൾ

ജാസ്മിൻ ടീയും ഗ്രീൻ ടീയും തമ്മിൽ അധികം വ്യത്യാസങ്ങളൊന്നുമില്ല. മുല്ലപ്പൂവിന്റെ ഗന്ധം ചേർത്തിട്ടുണ്ട് എന്നതൊഴിച്ചാൽ ഗുണങ്ങളെല്ലാം ഏതാണ്ട് ഒരേപോലെയാണ്. സ് അകറ്റാൻ ജാസ്മിൻ ടീ സഹായിക്കും. എന്നാൽ കഫീൻ അടങ്ങിയ തേയിലയിലേക്ക് മുല്ലപ്പൂവിന്റെ ഗന്ധം ചേർക്കുമ്പോൾ അതുകൊണ്ട് വലിയ ഗുണങ്ങളൊന്നും ലഭിക്കുന്നില്ല.

മിക്ക ജാസ്മിൻ ടീയും കഫീൻ അടങ്ങിയതാണ്. അതുകൊണ്ടു തന്നെ മുല്ലപ്പൂവിന്റെ ഗുണങ്ങൾ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് കഫീൻ അടങ്ങാത്ത ജാസ്മിൻ കുടിക്കുകയോ അല്ലെങ്കിൽ മുല്ലയുടെ ഇലകൾ ഉണക്കി ഹെർബൽ ടീ ഉപയോഗിക്കുകയോ ചെയ്യാം. ഓർഗാനിക് ഗ്രീൻ ടീയാകട്ടെ സുരക്ഷിതവും ആരോഗ്യകരവുമാണ്.

മികച്ച വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ

ജി 20 അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഇന്ത്യ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു.

ജി20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം (G20 presidency) ഏറ്റെടുക്കുന്ന ഒരു വർഷ കാലയളവില്‍ ഇന്ത്യ (india) ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി (major tourism destination) മാറുമെന്ന് കേന്ദ്രം. ഇതിനോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ദേശീയ പതാക (national flag) ഉയര്‍ത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കുന്ന സംസ്ഥാന ടൂറിസം മന്ത്രിമാരുടെ ത്രിദിന ദേശീയ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സെപ്റ്റംബര്‍ 18-20 തീയതികളിലായിരുന്നു സമ്മേളനം നടന്നത്. ടൂറിസം മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജി20 ഉച്ചകോടിയില്‍ പങ്കുവെച്ച കാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 9,10 തീയതികളാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യ 200ഓളം ജി20 യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷത്തേക്ക് ഇന്ത്യ ജി20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

ജി 20 അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഇന്ത്യ ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് പറഞ്ഞു. ‘വിസ പരിഷ്‌കാരങ്ങള്‍, യാത്രാ സൗകര്യങ്ങൾ എളുപ്പമാക്കൽ, വിമാനത്താവളങ്ങളിലെ ട്രാവലര്‍-ഫ്രണ്ട്‌ലി ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്,” ടൂറിസം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഹരിയാന, മിസോറാം, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ 12 സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജി20 അംഗം അമിതാഭ് കാന്ത്, നീതി ആയോഗ് അംഗം വി കെ പോള്‍ എന്നിവരുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇത് വളരെ പെട്ടെന്ന് തന്നെ ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങളും ജില്ലാ ഓഫീസര്‍മാരുമായും ബന്ധപ്പെട്ടവരുമായും സഹകരിച്ച് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവ ടൂറിസം ക്ലബ്ബുകള്‍ക്ക് ഈ മേഖലയെ മാറ്റിമറിക്കാന്‍ കഴിയും. കോവിഡ് മഹാമാരിക്ക് ശേഷം എല്ലാ പ്രധാന ടൂറിസം മേഖലകളും തിരിച്ചുവരവിന്റെ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ കാഴ്ചപ്പാടും തന്ത്രവും മുന്നില്‍ കണ്ടും, 2047-ല്‍ ഈ മേഖല 1 ട്രില്യണ്‍ ഡോളര്‍ നേടുകയെന്ന ലക്ഷ്യത്തോടെയുമാണ് ദേശീയ ടൂറിസം നയം തയ്യാറാക്കിയിരിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ എംഎസ്എംഇകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും വിവിധ ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ അവസാനം, ടൂറിസം മേഖലയില്‍ രാജ്യത്തിന് ദീര്‍ഘകാലവും ഹ്രസ്വകാലവുമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്ന ‘ധര്‍മശാല പ്രഖ്യാപനം’ നേതാക്കള്‍ അംഗീകരിച്ചു.

പോസ്റ്റ് ഗേൾ, പോസ്റ്റ് ബോയ് അപേക്ഷ ക്ഷണിച്ചു’; പോസ്റ്റ് മാസ്റ്റർ കുട്ടിയാണ്

കണ്ണൂർ • പഠനത്തോടൊപ്പം കുട്ടികൾക്ക് സ്കൂളിൽത്തന്നെ ജോലിയും ജോലിക്കു മികച്ച വേതനവും ഏർപ്പെടുത്തുകയാണ് കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എ യുപി സ്കൂൾ. കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി ഒരു യുപി സ്കൂൾ മുന്നോട്ടു വരുന്നത്. പിഎസ്സി മാതൃകയിൽ ജോലിക്കുള്ള വിജ്ഞാപനം ഇന്നലെ സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു.
അടുത്ത ദിവസം ഒഎംആർ ഷീറ്റിൽ എഴുത്തു പരീക്ഷയും തുടർന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കായി അഭിമുഖവുമുണ്ടാകും. ഒക്ടോബർ 10നു ദേശീയ തപാൽ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ആരംഭിക്കുന്ന പോസ്റ്റ് ഓഫിസിലേക്കാണു നിയമനം നടത്തുന്നത്. പോസ്റ്റ് ഗേൾ, പോസ്റ്റ് ബോയ് എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ കുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റാഫ് ഫണ്ടിൽ നിന്നാണു കുട്ടി ജീവനക്കാർക്കു ശമ്പളം നൽകുക. കുട്ടികൾക്കു പഠനാവശ്യങ്ങൾക്കുള്ള തുകയാണു ശമ്പളമായി നൽകുക. മാസംതോറും 10 രൂപയുടെ ശമ്പള വർധനയുമുണ്ടാകും. ആഴ്ചയിൽ 2 ദിവസമാണു ജോലി. അധ്യാപകരും കുട്ടികളും സ്കൂളിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കത്തുകൾ തരംതിരിച്ച് വിദ്യാർഥികളുടെ കൈയിലെത്തുകയാണു ജോലി. ജോലിയുള്ള സമയങ്ങളിൽ പ്രത്യേക യൂണിഫോമും തൊപ്പിയുമുണ്ടാകും.  

3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കാണ് അവസരം നൽകുന്നത്. അടുത്ത വർഷം വീണ്ടും വിജ്ഞാപനമിറക്കി നിയമനം നടത്തും. കുട്ടികളുടെ കത്തെഴുതൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിയുടെ പിന്നിലുണ്ട്. അധ്യാപകർക്കും സഹപാഠികൾക്കും കത്തെഴുതാം. കുട്ടികളുടെ മാതാപിതാക്കൾക്കുള്ള അറിയിപ്പുകൾ അധ്യാപകർക്കും കത്തുകളായി അയയ്ക്കാം. സ്കൂളിലേക്കു വരുന്ന എല്ലാ കത്തിടപാടുകളും ഇനി മുതൽ സ്കൂൾ പോസ്റ്റ് ഓഫിസ് വഴിയാണു കൈമാറുക. പണമയയ്ക്കാനുള്ള സൗകര്യവുമുണ്ട്.

കുട്ടികൾ പിറന്നാളിനും മറ്റും നൽകുന്ന സമ്മാനങ്ങൾ സ്കൂൾ പോസ്റ്റ് ഓഫിസ് കൊറിയർ സംവിധാനം വഴി വിതരണത്തിനുള്ള സൗകര്യവും ഒരുക്കും. കത്തയയ്ക്കുമ്പോൾ ഉപയോഗിക്കുന്ന സ്റ്റാംപ് ഒക്ടോബർ 10ന് കുട്ടികൾക്ക് വിതരണം ചെയ്യും. സ്റ്റാംപ് ഇല്ലാതെ അയയ്ക്കുന്ന കത്തുകൾ സ്വീകർത്താവിന് നൽകില്ല. ഹെഡ്മാസ്റ്റർ കെ.കെ.അനിത, അധ്യാപകരായ ഒ.ദാമോദരൻ, സി.ഹബീബ്, എം.ആർ.നിയാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി

റോം • ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണൽ പൂർത്തിയാവും മുൻപേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോൾ 400 അംഗ പാർലമെന്റിൽ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതൽ 257 സീറ്റുകൾ വരെ നേടുമെന്നാണ് വിലയിരുത്തൽ.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി മധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്.
രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലെത്തുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു.

സഖ്യകക്ഷികൾ വിശ്വാസവോട്ടിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദാഗി രാജിവച്ചിരുന്നു. തുടർന്നാണു രാജ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. 227 മുതൽ 257 സീറ്റുകൾ വരെ വലതുപക്ഷ സഖ്യം നേടുമെന്നാണ് പ്രവചനം. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരത്തിലേറുക.

ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയൻ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ.

മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്. ഇറ്റലിയിലെ പിയാചെനസ നഗരത്തിൽ 55 വയസ്സുകാരിയായ യുക്രെയ്ൻ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പങ്കുവച്ച് മെലോനി പുലിവാൽ പിടിച്ചിരുന്നു.

അമിതവണ്ണത്തിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കേട്ടു; ഇന്ന് രാജ്യാന്തര വേദിയിൽ മത്സരിക്കാൻ കഞ്ഞിക്കുഴിക്കാരി

സുന്ദരിയാകാൻ നൂലു പോലെ മെലിയണോ? അങ്ങനെ ചിന്തിക്കുന്നവർക്കൊരു മറുപടിയുമായി ജിൻസി പോൾ (41). വണ്ണം കൂടിയതിന് ആദ്യം സ്വയം പഴിക്കുകയും പിന്നെ പോസിറ്റീവായി എടുക്കുകയും ചെയ്തയാളാണു ജിൻസി. വണ്ണമുള്ളവർക്കായി സംഘടിപ്പിക്കുന്ന മേവൻ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തിന്റെ 5–ാം സീസണിൽ ഫൈനലിസ്റ്റാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മത്സരിക്കുന്നതിൽ മലയാളിയായി ജിൻസി മാത്രമേയുള്ളൂ. 

കഞ്ഞിക്കുഴി ദീപ്തി നഗർ കാഞ്ഞിരപ്പാറയിൽ ജിൻസി വണ്ണക്കൂടുതലിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കേട്ടാണു വളർന്നത്. ബോഡി ഷെയ്മിങ് കൂടിയപ്പോഴൊക്കെ മനസ്സു വേദനിച്ചു. പക്ഷേ, തളർന്നില്ല. അധ്യാപികയായി. വിവാഹിതയായി, 2 കുട്ടികളുടെ അമ്മയായി. 2016 ൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയ വണ്ണം കൂടാനൊരു പ്രോത്സാഹനം പോലെയായി.  

മത്സരത്തിൽ സിലക്‌ഷൻ കിട്ടിയ ദിവസം തന്നെ ജിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു: ‘മറ്റുള്ളവർക്കു ഭാരമായി തോന്നുകയും എനിക്കങ്ങനെ തോന്നുകയും ചെയ്തിട്ടില്ലാത്ത എന്റെ വണ്ണം കാരണം ഒരു രാജ്യാന്തര വേദിയിൽ ഞാൻ പെർഫോം ചെയ്യാൻ പോകുന്നു.’ ഇന്നു ന്യൂഡൽഹിയിലാണു മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ജിൻസിക്ക് ഒരു കാര്യത്തിൽ മാത്രമേ ടെൻഷനില്ലാതെയുള്ളൂ– വണ്ണത്തിൽ.

വലിയ നേട്ടവുമായി സംസ്ഥാനത്തെ വ്യവസായ മേഖല

കൊച്ചി: സംസ്ഥാനത്തെ വ്യവസായ മേഖല ഉദ്ദേശിച്ചതിനേക്കാൾ വലിയ നേട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯ പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിംഗിലെ മുന്നേറ്റം, തുടർച്ചയായ മൂന്നാം വർഷവും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം കേരളത്തിലെ വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്റ്റേറ്റ് സ്മോൾ ഇ൯ഡസ്ട്രീസ് അസോസിയേഷ൯ കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ സൂക്ഷ്മ, ചെറുകിടം, ഇടത്തരം സംരംഭങ്ങളുടെ പങ്ക് സുപ്രധാനമാണ്. ഈ മേഖലയുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 69138 സ്ഥാപനങ്ങളാണ് ഈ മേഖലയിൽ ആരംഭിച്ചത്. 6442 കോടി രൂപയുടെ നിക്ഷേപവും 245369 തൊഴിലവസരങ്ങളും ഇതിൽ നിന്നും സൃഷ്ടിക്കാനായി. ഈ സമീപനം നിലവിലെ സർക്കാരും ശക്തമായി മുന്നോട്ടു കൊണ്ടു പോകും. 

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ൽ 82000 സംരംഭങ്ങളാണ് ഉണ്ടായിരുന്നത് 2021ൽ ഒന്നര ലക്ഷമായി ഉയർന്നു. തൊഴിലാളികൾ നാല് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ വികസന മേഖലകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും. സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും. വായ്പാ നടപടിക്രമങ്ങൾ ഉദാരമാക്കും.

പീഡിത വ്യവസായ പുനരുദ്ധാരണത്തിന് ഇത്തവണത്തെ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങളിൽ പത്ത് ശതമാനം വനിതകൾക്കായി നീക്കി വയ്ക്കും. സംരംഭകരെ സഹായിക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ ഇന്റേണിനെ വീതം നിയമിച്ചിട്ടുണ്ട്. സ്വകാര്യ ഇ൯ഡസ്ട്രിയൽ പാർക്കുകൾ, ചെറുകിട ഭക്ഷ്യ സംസ്കരണ മേഖല എന്നിവയ്ക്കായി 20 കോടി രൂപ വീതമാണ് ബജറ്റിലെ വകയിരുത്തൽ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഇടത്തരം കാറ്റഗറിയിലേക്ക് ഉയർത്തുന്നതിന് 11.40 കോടി രൂപയും നാനോ യൂണിറ്റുകൾക്ക് മാർജി൯ മണിയായി 2.25 കോടി രൂപയും പലിശ സഹായമായി ഒരു കോടി രൂപയും നീക്കിവച്ചു. ക്ലസ്റ്റർ വികസനത്തിനായി ഉൾക്കൊള്ളിച്ചിരിക്കുന്നത് 4.40 കോടി രൂപയാണ്.

തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭങ്ങളും തൊഴിൽ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന തൊഴിൽസഭയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി എന്റെ സംരംഭം, നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി ഈ വർഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതിയിൽ ഇതിനകം 58306 സംരംഭങ്ങളായി. 128919 തൊഴിലവസരങ്ങളും 3536 കോടി രൂപയുടെ നിക്ഷേപവുമാണ് ഇതിന്റെ ഫലം. സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവരുമുണ്ട്. എന്നാൽ സംരംഭങ്ങൾ, നിക്ഷേപം, തൊഴിലവസരം, നാടിന്റെ വികസനം എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോകും – മുഖ്യമന്ത്രി വ്യക്തമാക്കി.

അസോസിയേഷ൯ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ജി.എസ് പ്രകാശ്, എസ്. പ്രേംകുമാർ, കെ.പി. രാമചന്ദ്ര൯ നായർ, വി.കെ.സി മമ്മദ് കോയ, എ. നിസാറുദ്ദീ൯ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷന്റെ വിവിധ പുരസ്കാരങ്ങൾ വിജയ, പവിഴം ഗ്രൂപ്പുകൾക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സാമൂഹ്യ സുരക്ഷാ ഫണ്ട് ട്രസ്റ്റിന്റെ ധനസഹായ വിതരണവും നിർവഹിച്ചു.

നിലമ്പൂർ ട്രെയിൻ യാത്രികർക്ക് ഒരു സന്തോഷവാർത്ത ; നിലമ്പൂരിൽ നിന്നും ആദ്യ ട്രെയിൻ ഇനി മുതല്‍ പുലർച്ചെ 5.30 ന്

നിലമ്പൂരിൽ നിന്നും ഇനി മുതൽ രാവിലെ 5.30 ന് ഷൊർണൂരിലേക്ക് പുതിയ ട്രെയിൻ. നിലമ്പൂർ റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂര്‍, തൃശൂര്‍,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫീസ് സമയത്തിന് എത്തുവാനും, തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസ്സ് കണക്ഷന്‍ ലഭിക്കുവാനും പുതിയ സമയത്തെ സർവീസ് സഹായകരം ആണ്. പുതിയ സമയ ക്രമം ഒക്ടോബർ 1 മുതൽ  നടപ്പാക്കും.

 

‘അതിരാവിലെ ഷൊർണൂരിലെത്താൻ ഒരു ട്രെയിൻ വേണമെന്നത് നിലമ്പൂരിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. പല ഘട്ടങ്ങളിലായി ഇക്കാര്യം ഉന്നയിച്ച് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഡൽഹിയിലെ റെയിൽവേ ബോർഡ് ചെയർമാനും ചെന്നൈയിലെ സതേൺ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം കത്തയക്കുകയും അവരെ ഫോണിൽ ബന്ധപ്പെട്ട് നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇനി രാവിലെ 5:30ന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ കയറാം. രാവിലെ 7:10ന് ഈ ട്രെയിൻ ഷൊർണൂരിലെത്തും. 

ആമസോണിൽ ഞെട്ടിക്കും ഓഫർ! 74,999 രൂപയുടെ ഗാലക്സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്

രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നൽകുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി
എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 60 ശതമാനം ഇളവിൽ 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 2020 മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എസ്ബിഐ കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 4,999 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എം 32 ഹാൻഡ്സെറ്റ് 11,490 രൂപയ്ക്കാണ് വിൽക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഇതോടൊപ്പം 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.

ഏറ്റവും പുതിയ സ്മാർട് ഫോണുകളിൽ ഐക്യൂ ഇസഡ്6 ലൈറ്റ് 5ജി
ഉൾപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്ത ഈ സ്മാർട് ഫോൺ ഡിസ്കൗണ്ടുകൾക്കും ഓഫറുകൾക്കും ശേഷം 11,499 രൂപയ്ക്ക് ഫലപ്രദമായ വിലയിൽ ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസറും 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി, 6 ജിബി റാം വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

മറ്റൊരു പുതിയ ഫോൺ ഒപ്പോ എഫ്1എസ് 22,999 രൂപയ്ക്ക് ലഭ്യമാണ്. സ്റ്റാർലൈറ്റ് ബ്ലാക്ക്, ഡോൺലൈറ്റ് ഗോൾഡ് നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. 4,500 എംഎഎച്ച് ആണ് ബാറ്ററി. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസർ, 8 ജിബി റാം എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. ഈ സ്മാർട് ഫോൺ 4ജിബി + 64ജിബി, 6ജിബി + 128ജിബി കോൺഫിഗറേഷനിൽ യഥാക്രമം 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ലഭിക്കും. വൺപ്ലസ് 10ആർ 5ജി പം ബ്ലൂ ആമസോൺ ഉത്സവ സീസണിലെ സ്പെഷൽ ആണ്. ഈ സ്മാർട് ഫോൺ ബാങ്ക്, ആമസോൺ പേ ഓഫറുകൾ ഉൾപ്പെടെ 28,499 രൂപയ്ക്ക് ലഭിക്കും.

സഹകരണ വകുപ്പ് ഒരുക്കുന്ന ടൂർഫെഡ് അറേബ്യൻ സീ പാക്കേജ് സെപ്റ്റംബർ 25 ന്

കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) ഒരുക്കുന്ന *അറേബ്യൻ സീ പാക്കേജ് ആഡംബര കപ്പൽ നെഫർറ്റിറ്റിയിൽ കടൽ യാത്ര. ആഢംബ…

ലോകത്തിന് വയസാകുന്നു; ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് ജോലി സാധ്യതയേറെ

വികസിത രാജ്യങ്ങളിൽ പലതിലും ജനങ്ങൾക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരേക്കാൾ വയോധികരുടെ എണ്ണം കൂടുന്നതുകൊണ്ട് സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ യൂറോപ്പിലും, അമേരിക്കയിലും ജപ്പാനിലും കൂടുന്നുണ്ട്.

കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ ജനസംഖ്യയിൽ യുവജനതയുടെ അനുപാതം കൂടിയിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിപണി വളർച്ചക്ക് വലിയൊരു അനുകൂല ഘടകമാണ്. അതുപോലെ ‘വയസായി തുടങ്ങുന്ന’ പല രാജ്യങ്ങളും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ ആളുകൾക്ക് ജോലി സാധ്യത നൽകും.

ഉൽപാദനം

ഉൽപ്പാദനപരമായ ജനസംഖ്യയുടെ എണ്ണം കുറയുന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വൻ ഭീഷണിയാണ്. റോബോട്ടുകളെകൊണ്ട് പല പണികളും ചെയ്യിച്ചു കാര്യങ്ങൾ നന്നായി കൊണ്ടുപോകാം എന്ന് തിയറികൾ പറയുന്നുണ്ടെങ്കിലും, അത് പല രീതിയിലും പ്രായോഗികമായി ഫലപ്രദമാകുന്നില്ല. കൂടിയാൽ മനുഷ്യരുടെ ജോലി സാധ്യത കുറയുകയല്ല, കൂടുകയാണ് എന്ന സാധ്യത കംപ്യൂട്ടറുകളുടെ വരവോടെ അനുഭവിച്ചറിഞ്ഞതാണ്. ഉള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന വാദഗതികളുണ്ടെങ്കിലും റോബോട്ടിക് മേഖല ഇപ്പോഴും ശൈശവ ദിശയിലായതിനാൽ കൂടുതൽ തൊഴിലവസരങ്ങൾ ഇതിലും വരുമെന്ന് വിദഗ്ധർ പറയുന്നു.

ആരോഗ്യ പരിപാലന ചെലവുകൾ

ആരോഗ്യ പരിപാലന ചെലവുകളും, ആരോഗ്യ മേഖലയിലെ ജോലി സാധ്യതയും കുത്തനെ കൂടുന്ന ഒരു അവസ്ഥയും ഇപ്പോൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. നഴ്സിങ് കോഴ്സുകൾ പഠിച്ചിറങ്ങിയാൽ ആർക്കും ജോലി ലഭിക്കാതെയിരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകില്ലെന്ന് ചുരുക്കം.

സമ്പദ് വ്യവസ്ഥകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന ഘടകമായി മാറുകയാണ് വയോധികരുടെ എണ്ണം കൂടുന്ന പ്രശ്നം. വികസിത രാജ്യങ്ങളിൽ വയസ്സാകുന്ന ജനസംഖ്യക്ക് ആനുപാതികമായി കുട്ടികൾ കൂടുതൽ ഉണ്ടാകുന്നുമില്ല. ചൈന പോലും ഒറ്റ കുട്ടി നയത്തിൽ നിന്നും മാറിയത് ഇത്തരമൊരു പ്രശ്നത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണ്. മനുഷ്യ വിഭവ ശേഷി കൂടുതലുള്ളത് കൊണ്ടാണ് ഇന്ത്യ മറ്റു രാജ്യങ്ങളെ അഞ്ചോ പത്തോ വർഷത്തിൽ കടത്തിവെട്ടുമെന്നു പറയുന്നതിന്റെ യുക്തി നിൽക്കുന്നത്.

Verified by MonsterInsights