Petrol Diesel Prices: ക്രൂഡോയിൽ വിലയിൽ ഇടിവ്

ന്യൂഡൽഹി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വില കുറയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെയും ഡബ്ല്യുടിഐയുടെയും വില കുറഞ്ഞു, ഇത് ആഭ്യന്തര റീട്ടെയിൽ വിപണിയെയും ബാധിക്കും. സർക്കാർ എണ്ണക്കമ്പനികൾ പുറത്തുവിട്ട ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തെ നാല് മെട്രോകളിൽ ഇന്നും എണ്ണ വിലയിൽ മാറ്റമില്ല.മെയ് 22നാണ് ധനമന്ത്രി നിർമല സീതാരാമൻ, പെട്രോൾ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്. ഇതിനിടെ മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടർന്ന് വില വീണ്ടും കുറഞ്ഞു.

സംസ്ഥാന സർക്കാർ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയായപ്പോൾ ഡീസൽ വില 89.62 രൂപയായി. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.31 രൂപയും ഡീസൽ വില 94.27 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 106.03 രൂപയായപ്പോൾ ഡീസൽ വില ലിറ്ററിന് 92.76 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയിലും ഡീസൽ വില ലിറ്ററിന് 94.24 രൂപയിലും തുടരുകയാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 101.94 രൂപയായപ്പോൾ ഡീസൽ വില 87.89 രൂപയായി.2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.

ഇത് പെട്രോൾ വിതരണം വർദ്ധിപ്പിക്കും. 2025 ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് എത്തനോൾ കൊണ്ട് നിർമ്മിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. “E20 പെട്രോൾ (20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ) ചെറിയ അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും. ബാക്കിയുള്ള ഇടങ്ങളിൽ 2025 ഓടെ എത്തും,” അദ്ദേഹം പറഞ്ഞു.

തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു; മാർഗരേഖ പുറത്തിറങ്ങി

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ  തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്.

സുസ്ഥിര പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് 14ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് മുൻഗണനാ ലക്ഷ്യങ്ങൾ. എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭം ആരംഭിക്കാനുള്ള പ്രോത്സാഹനം ഒരുക്കുന്നതിന്റെയും ഭാഗമാണ് തൊഴിൽസഭകളും. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുംഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയുംകെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുൻ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് തൊഴിൽ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്.

 തൊഴിൽസഭകളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഖ്യമന്ത്രിയുടെ വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്താകും ഉദ്ഘാടനം. ചൊവ്വാഴ്ച രാവിലെ 10ന് പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിലാണ് പരിപാടി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.  തൊഴിൽ മേഖലയിലെ കേരളത്തിന്റെ മഹാമുന്നേറ്റമാകുന്ന തൊഴിൽ സഭകൾ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അഭ്യർഥിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. ഫുഡ് സേഫ്റ്റി ലൈസൻസ്രജിസ്ട്രേഷൻ ഫീ ഇനത്തിൽ 7.71 കോടി രൂപയുംഫൈൻ വഴി 78.59 ലക്ഷം രൂപയുംഅഡ്ജ്യൂഡിക്കേഷൻ മൂലമുള്ള ഫൈൻ വഴി 51.51 ലക്ഷം രൂപയുംകോടതി മുഖേനയുള്ള ഫൈൻ വഴി 3.28 ലക്ഷം രൂപയുംസാമ്പിൾ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേവലം അഞ്ച് മാസം കൊണ്ട് നികുതിയിതര വരുമാനത്തിൽ ഇരട്ടിയിലധികം തുകയാണ് അധികമായി ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി വലിയ പ്രവർത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമഓപ്പറേഷൻ മത്സ്യഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഷവർമ്മ നിർമ്മാണത്തിന് മാർഗനിർദേശം പുറത്തിറക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി.

സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ 6 ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

സ്വച്ഛ് അമൃത് മഹോത്സവം: ഫറോക്ക് നഗരസഭയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ

സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫറോക്ക് നഗരസഭയിൽ വിപുലമായ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത നഗരത്തിനായി ഇന്ത്യൻ സ്വച്ഛത ലീഗിന്റെ ഭാഗമായി  ഫറോക്ക് പഴയ പാലം മുതൽ പേട്ട ഗ്രൗണ്ട് വരെ മാലിന്യമുക്ത നഗരത്തിനായുള്ള സന്ദേശ യാത്ര എം കെ രാഘവൻ  എം പി ഫ്ലാഗ് ഓഫ് ചെയ്തു.

പേട്ട ഗ്രൗണ്ടിൽ അവസാനിച്ച സന്ദേശയാത്ര സമാപനത്തിൽ ശുചിത്വ പ്രതിജ്ഞ അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ദിഖ്  ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ എൻ സി റസാക്ക്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ്, വൈസ് ചെയർപേഴ്സൺ കെ റീജ, വികസനകാര്യ ചെയർമാൻ കെ കുമാരൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഇ കെ താഹിറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ്, സിഡിഎസ് ചെയർപേഴ്സൺ പി ഷിനി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷൈസി കെ,   ഹെൽത്ത് ഇൻസ്പെക്ടർ വത്സൻ സി കെ,  അസിസ്റ്റന്റ് ട്രാഫിക് കമ്മീഷണർ ജോൺസൺ എന്നിവർ സംസാരിച്ചു.

സമ്പൂർണ്ണ മാലിന്യമുക്ത സൃഷ്ടിക്കായി ശുചിത്വം സുന്ദരം എന്റെ ഫറോക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ അബ്ദുൽ റസാഖ് എൻ സി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി നിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ സി കെ വത്സൻ എന്നിവരുടെ നേതൃത്വത്തിൽ ഫറോക്ക് പഴയപാലം മുതൽ പേട്ട ഗ്രൗണ്ട് വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ഫറോക്ക് ബസ്റ്റാൻഡിൽ നല്ലൂർ എയുപി സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് എന്ന വിപത്തിനെതിരെ  തെരുവുനാടകം  സംഘടിപ്പിച്ചു. മറ്റു അനുബന്ധ പരിപാടികളും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, നഗരസഭാ ജീവനക്കാർ, ശുചിത്വമിഷൻ  ജീവനക്കാർ, ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

അന്താരാഷ്ട്ര വ്യാപാരം രൂപയിൽ നടത്തുന്നതിന് വിദേശ വ്യാപാര നയം ഭേദഗതി ചെയ്ത് സർക്കാർ

രൂപയിൽ വിദേശ വ്യാപാരം നടത്താനാകും വിധം വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പുതിയ നയപ്രകാരം അന്താരാഷ്ട്ര വ്യാപാരത്തിലെ ഇൻവോയ്സിംഗ്, പണമടയ്ക്കൽ, സെറ്റിൽമെൻ്റ് എന്നിവയെല്ലാം ഇന്ത്യൻ രൂപയിൽ നടത്താനാകും. ഇന്ത്യൻ കറൻസിയിൽ വ്യാപാരം നടത്തുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംവിധാനവും ഈ തീരുമാനത്തോടെ നിലവിൽ വരും. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തത്.2022 ജൂലൈ 11-ന് ആർബിഐ പുറപ്പെടുവിച്ച സർക്കുലറിന് അനുസൃതമായി വിദേശ വ്യാപാര നയത്തിലെ ഖണ്ഡിക 2.52-ൽ (‘വിദേശ വ്യാപാരത്തിലെ ധനമൂല്യം’) ഉപഖണ്ഡിക ഡി കൂട്ടിച്ചേർത്തുകൊണ്ടാണ് നയം പുതുക്കിയതെന്ന് വാണിജ്യ വകുപ്പിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വെള്ളിയാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കയറ്റുമതി, ഇറക്കുമതി കരാറുകൾ ഇന്ത്യൻ രൂപയിൽ നടത്താൻ ആർബിഐയുടെ ജൂലൈയിലെ സർക്കുലറിലും അനുമതി നൽകുന്നുണ്ട്. ഇതു പ്രകാരം, 2016-ലെ വിദേശ വിനിമയ മാനേജ്മെൻ്റ് (ഡെപ്പോസിറ്റ്) ചട്ടങ്ങൾക്ക് കീഴിലുള്ള വകുപ്പ് 7(1) പ്രകാരം ഇന്ത്യയിലെ എഡി ബാങ്കുകൾ തുറക്കുന്ന സ്പെഷ്യൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകൾ വഴിയും ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ കഴിയും

മറ്റൊരു ബാങ്കിനു വേണ്ടി ഒരു ബാങ്ക് സൂക്ഷിക്കുന്ന അക്കൗണ്ടാണ് വോസ്ട്രോ അക്കൗണ്ട്. കറസ്പോണ്ടൻ്റ് ബാങ്കിംഗിലെ ഒരു പ്രധാന ഘടകമാണ് ഇത്തരം അക്കൗണ്ടുകൾ. ധനം കൈവശം വെക്കുന്ന ബാങ്ക് ഒരു വിദേശ ബാങ്കിൻ്റെ ധനത്തിൻ്റെ സൂക്ഷിപ്പുകാരായി പ്രവർത്തിക്കുന്നതിനെ അല്ലെങ്കിൽ അക്കൗണ്ട് മാനേജ് ചെയ്യുന്നതിനെയാണ് കറസ്പോണ്ടൻ്റ് ബാങ്കിംഗ് എന്ന് പറയുന്നത്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ ഉത്തരവ് പ്രകാരം നയംമാറ്റം ഉടൻ നിലവിൽ വന്നു.
അന്താരാഷ്ട്ര വ്യാപാരം ഇന്ത്യൻ രൂപയിൽ നടപ്പാക്കുന്നതിന് സഹായകരമാകും വിധം കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ഇൻവോയ്സിംഗും പണമടയ്ക്കലും സെറ്റിൽമെൻ്റും നടത്താനുള്ള സംവിധാനം ആർബിഐ ഒരുക്കിയിട്ടുണ്ട്.
വ്യാപാരത്തിൽ ഏർപ്പെടുന്ന രണ്ട് പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള വിനിമയ നിരക്ക് വിപണിയിലെ നിരക്കിലായിരിക്കും കണക്കാക്കുക എന്ന് ആർബിഐ അറിയിച്ചു. ഈ സംവിധാനം അനുസരിച്ചുള്ള സെറ്റിൽമെൻ്റ് ഇന്ത്യൻ രൂപയിൽ നടക്കും. ഏത് രാജ്യവുമായും വ്യാപാരം നടത്തുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് അതത് പങ്കാളിത്ത രാജ്യങ്ങളിലുള്ള കറസ്പോണ്ടൻ്റ് ബാങ്കിൻ്റെ സ്പെഷ്യൽ വോസ്ട്രോ അക്കൗണ്ട് തുറക്കാം.
ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്കിൻ്റെ വിദേശ വിനിമയ വിഭാഗത്തിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ഇറക്കുമതിയിൽ ഏർപ്പെടുന്ന ഇന്ത്യൻ വ്യാപാരികൾ രൂപയിൽ പണം നൽകണമെന്നും, വിദേശ സപ്ലയർമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ സാധനങ്ങളോ സേവനങ്ങളോ വാങ്ങിയതിൻ്റെ ഇൻവോയ്സ് പ്രകാരം ഈ തുക അവരുടെ രാജ്യത്തിൻ്റെ കറസ്പോണ്ടൻ്റ് ബാങ്കിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ആർബിഐ അറിയിച്ചു.

ബഹിരാകാശം സ്വപ്നം കാണുന്നവരെ സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിളിക്കുന്നു.

ബഹിരാകാശത്തെ സ്വപ്നം കാണുന്നവർക്കും ബഹിരാകാശ പഠനത്തിൽ താത്പര്യവുമുള്ളവർക്കായി, തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) അവസരമൊരുക്കുന്നു. പഠനത്തിനു ശേഷം പഠിപ്പിക്കാനും  ബഹിരാകാശവകുപ്പിനു കീഴിലുള്ള രാജ്യത്തെയും രാജ്യാന്തര തലത്തേയും വിവിധ സ്ഥാപനങ്ങളിൽ, സയൻറിസ്റ്റ്/എൻജിനിയർ ആയി ജോലിനേടാനുമുള്ള അവസരമാണ്, ഈ പഠനത്തിലൂടെ കൈവരിക്കുന്നത്.

.ഓൺലൈൻ ആയി ,സെപ്റ്റംബർ 19 വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. അപേക്ഷാ സമർപ്പണ സമയത്തുതന്നെ ചേരാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ സെലക്ഷനും നൽകേണ്ടതുണ്ട്.ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരെമാത്രമേ, ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) മാർക്ക് പരിഗണിച്ച് പ്രവേശന റാങ്കിങ്ങിനായി പരിഗണിക്കൂ. ഈ മാസം 20 നു തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 22 നു അലോട്‌മെൻറ് നടപടികൾ.ആരംഭിക്കുകയും ചെയ്യും.  

വിവിധ പ്രോഗ്രാമുകൾ

എഞ്ചിനീയറിംഗ്, ഡ്യുവൽ ഡിഗ്രി എം.ടെക് പ്രോഗ്രാമുകളുമാണ് ,ഐ.ഐ.എസ്.ടി.യിലെ പ്രത്യേകത.ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്. കൂടാതെ എൻജിനിയറിങ് ഫിസിക്സ് ബി. ടെക്.+മാസ്റ്റർ ഓഫ് സയൻസ്/എം.ടെക്. അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല . ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്, മാസ്റ്റർ ഓഫ് സയൻസ് -ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നിലും എം.ടെക്.-എർത്ത് സിസ്റ്റം സയൻസ്, ഒപ്‌റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നിലും  ചെയ്യാനുള്ള അവസരമുണ്ട്.

അടിസ്ഥാന യോഗ്യത

സയൻസ് സ്ട്രീമിലുള്ള പ്ലസ്ടുവാണ്, അടിസ്ഥാനയോഗ്യത. പ്ലസ് ടുവിൽ അഞ്ചു വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത വിഷയം) പഠിച്ച്, മൊത്തം 75 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം മാർക്കു മതി. ഇതു കൂടാതെ 2022-ലെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) അഭിമുഖീകരിച്ചിരിക്കണം. അതിൽ കാറ്റഗറിയനുസരിച്ച്, മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും യോഗ്യതാമാർക്ക് നേടേണ്ടതുണ്ട്.വിശദമായ വിവരങ്ങൾ, അഡ്മിഷൻ ബ്രോഷറിൽ ഉണ്ട്.

ട്യൂഷൻ ഫീസ്

രക്ഷിതാവിന്റെ വാർഷികവരുമാനം പരിഗണിച്ചാണ് സെമസ്റ്റർ ഫീസ്. പട്ടിക ജാതി/വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷംരൂപയിൽ താഴെയുള്ളവർക്കും ട്യൂഷൻ ഫീസില്ല. ഒരുലക്ഷംമുതൽ അഞ്ചുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് 20,850 രൂപയും അഞ്ചുലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 62,500 രൂപയുമാണ് ഓരോ സെമസ്റ്ററിന്റേയും ട്യൂഷൻ ഫീസ്.

 സ്കോളർഷിപ്പുകൾ
 
ജെ.ഇ.ഇ. റാങ്കിന്റെ അടിസ്ഥാനത്തിലാണ്, സ്കോളർഷിപ്പ് .ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ 1000-ത്തിനുള്ളിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ പ്രവേശനത്തിൽ മുന്നിലെത്തിയ അഞ്ചുപേർക്ക് ആദ്യവർഷ ട്യൂഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിനൽകും.തുടർവർഷങ്ങളിൽ ഈ ഇളവ് ലഭിക്കാൻ ഓരോ വർഷത്തേയും റിസൾട്ടിൽ സി.ജി.പി.എ. ഒൻപത് എങ്കിലും നേടിയിരിക്കണം.ഓരോ സെമസ്റ്ററിലും സി.ജി.പി.എ. ഒൻപത് എങ്കിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുകിട്ടും. ഓരോ പ്രോഗ്രാമിലും പ്രവേശനം നേടിയവരിൽ പരമാവധി 10 ശതമാനംപേർക്കുമാത്രമേ ഈ ഇളവ് ലഭിക്കൂ.
 
 അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
 
 www.admission.iist.ac.in

ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ; ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തിയ ഓണം ബംപർ (Onam Bumper Lottery) നറുക്കെടുപ്പ് നാളെ നടക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2ന് നടക്കാനിരിക്കെ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റുതീരുമെന്നാണ് കണക്കുക്കൂട്ടൽ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10 % ഏജൻസി കമ്മിഷനും 30 % നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംപർ നാളെ പുറത്തിറക്കും.

ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത്

ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണമെന്ന് നോക്കാം.

ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരാണോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. ഇത്തവണ ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.

നാടൊന്നായി ലഹരിക്കെതിരെ പ്രതിരോധം തീർക്കണം

മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തിൽ തന്നെ നിലവിലുണ്ടെന്നും അതിനെതിരെ നാടാകെ അണിചേർന്നു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ  വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലഹരി മരുന്നുകളുടെ  ഉപഭോഗം വ്യക്തികളെ മാത്രമല്ലകുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെയും സാരമായി ബാധിക്കുന്നു. അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ അമിത  മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധമാർഗം തീർക്കുന്നതിനായി  ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന്ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കു ചേരണം. സംഘടനകളും സാമൂഹ്യകൂട്ടായ്മകളും ഭേദചിന്തയില്ലാതെ ദൃഢനിശ്ചയത്തോടെ ഊർജ്ജസ്വലമായ പ്രതിരോധമുയർത്തുന്നതിനും ക്യാംപെയിനിൽ അണിചേരുന്നതിനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാതദ്ദേശ സ്വയംഭരണവിദ്യാലയതലങ്ങളിലും  ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും.  മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റുമന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിരിക്കുന്നത്.

ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളിൽ യുവാക്കൾവിദ്യാർത്ഥികൾ,  വനിതകൾകുടുംബശ്രീ പ്രവർത്തകർമതസാമുദായിക സംഘടനകൾഗ്രന്ഥശാലകൾക്ലബ്ബുകൾറസിഡൻറ്‌സ് അസോസിയേഷനുകൾസാമൂഹ്യ  സാംസ്‌കാരിക സംഘടനകൾരാഷ്ട്രീയ പാർട്ടികൾസിനിമസീരിയൽസ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ തുടങ്ങിയവർ  ക്യാമ്പയിനു പിന്തുണ നൽകും. നവംബർ ഒന്നിനു സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാന്റ്റെയിൽവേസ്റ്റേഷൻലൈബ്രറിക്ലബ്ബുകൾ  എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും

ലഹരിക്കെതിരായ  ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി  വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  റോൾപ്ലേസ്‌കിറ്റ്കവിതാലാപനംകഥാവായനപ്രസംഗംപോസ്റ്റർ രചനതുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. എൻ.സി.സിഎസ്.പി.സിഎൻ.എസ്.എസ്സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്ജെ.ആർ.സിവിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ  ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തും. ശ്രദ്ധനേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരികമാനസിക ആരോഗ്യ പ്രശ്‌നങ്ങൾസാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കൂ.

വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർമേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണം. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സിന്തറ്റിക്  രാസലഹരി വസ്തുക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്നത്  തടയുന്നതിന്  അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും.  എൻ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകകാപ്പ രജിസ്റ്റർ  മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക,  ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ  നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അവ ശക്തമായി നടപ്പാക്കും. വരും ദിവസങ്ങളിൽ  ഇതിനായുള്ള സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും.  എൻഡിപിഎസ് നിയമത്തിൽ 34-ാം വകുപ്പ് പ്രകാരം കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്‌നിഫർ ഡോഗ്ഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.

സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിച്ച് ഇവ വിതരണം നടത്തുന്നത് കർശനമായി  തടയും.  മയക്കു മരുന്ന് കടന്നു വരാനിടയുള്ള എല്ലാ  അതിർത്തികളിലും  പരിശോധന കർക്കശമാക്കും. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി  നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി  പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  യോദ്ധ‘ എന്ന പദ്ധതി  സംസ്ഥാന വ്യാപകമായി നടപ്പാക്കും.

koottan villa

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജരാകാം; 113 ഒഴിവുകൾ

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിൽ മാനേജർമാരുടെ 113 ഒഴിവുകൾ. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം.

ഒഴിവുകൾ: സൗത്ത് സോൺ- 16, നോർത്ത് സോൺ- 38, വെസ്റ്റ് സോൺ- 20, ഈസ്റ്റ് സോൺ-21, നോർത്ത് ഈസ്റ്റ് സോൺ- 18 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. സൗത്ത് സോണിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം.

യോഗ്യത: മാനേജർ (ജനറൽ, ഡിപ്പോ): 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%).

മാനേജർ (അക്കൗണ്ട്‌സ്): ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്)/ഡിപ്ലോമ/തത്തുല്യം.

മാനേജർ (ടെക്‌നിക്കൽ): ബിഎസ്‌സി അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എഞ്ചിനീയറിങ് /ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് /ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എഞ്ചിനീയറിങ് / അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ.

മാനേജർ (സിവിൽ എഞ്ചിനീയറിങ് ): സിവിൽ എഞ്ചിനീയറിങ് ബിരുദം/തത്തുല്യം.

മാനേജർ (ഹിന്ദി): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം. ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ.

പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ്.

പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് 6 മാസം പരിശീലനം നൽകും. ഇൗ കാലയളവിൽ പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 ശമ്പളനിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും.

തെരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 800. ഓൺലൈനായി അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

koottan villa

കാലാവധി കഴിഞ്ഞു; ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും നശിപ്പിക്കും

വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റില്‍ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്‌സൈസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കും. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്ലെറ്റ് അധികൃതര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കുപ്പികള്‍ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുന്നത്.

ഇതേത്തുടര്‍ന്ന് എക്‌സൈസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും കണ്ടെത്തിയിരുന്നു. നിര്‍മാണത്തിനുശേഷം വിവിധയിനം ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ ആറുമാസംവരേ ഉപയോഗിക്കാന്‍ കഴിയൂ. രണ്ടുവര്‍ഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക. സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതേത്തുടര്‍ന്ന് അതത് ഡിസ്റ്റലറികളിലെത്തിച്ച് നശിപ്പിക്കുകയാണ് പതിവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളിലായാണ് ഇവ ശേഖരിച്ച് നശിപ്പിക്കുക. ഒന്നാംഘട്ടത്തില്‍ ശേഖരിച്ച വിദേശമദ്യവും ബിയറും ഉള്‍പ്പെട്ട 9877 കുപ്പികളുണ്ടെന്ന് കണ്ടെത്തി. 

രണ്ടാംഘട്ടത്തിലുള്ള 10360 ബിയര്‍ കുപ്പികളും 1306 വിദേശമദ്യക്കുപ്പികളുമുണ്ടെന്ന് കണ്ടെത്തി. ഇവ ശേഖരിച്ച് തിരുവല്ലയിലെ ദ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് അയച്ചു. ഇവ അടുത്ത ദിവസങ്ങളില്‍ തിരുവല്ലയിലെ ഡിസ്റ്ററിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തിലായിരിക്കും നശിപ്പിക്കുക.

Verified by MonsterInsights