ഇലഞ്ഞി വിസാറ്റിൽ പ്രവേശനോത്സവം

ഇലഞ്ഞി :- യുണിസിസ് ഗ്രൂപ്പിന്റെ കീഴിലുള്ള ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബിടെക് ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം (ഇൻഡെക്സ് 2022 ) ഡോ. അലക്സാണ്ടർ ജേക്കബ് IPS ഉദ്ഘാടനം ചെയ്തു. എഞ്ചിനിയറിംഗിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിത വിജയം നേടാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ, സൈക്കോതെറാപ്പിസ്റ്റ് ഫബിത സുലൈമാൻ എന്നിവർ ലഹരി വിമുക്ത ക്ലാസ്സുകളെടുത്തു. പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, റജിസ്ട്രാർ പ്രൊഫ. പി എസ് സുബിൻ , ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ജോസഫ് , ലഫ്. ഡോ സുഭാഷ് TD, പി. ആർ. ഒ ഷാജി അഗസ്റ്റിൻ, പ്രൊഫ. ബിന്ദു ഏലിയാസ് , ഷീന ഭാസ്ക്കർ, ഷീജാ ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, റജിസ്ട്രാർ പ്രൊഫ. പി എസ് സുബിൻ , ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ജോസഫ് , ലഫ്. ഡോ സുഭാഷ് TD, പി. ആർ. ഒ ഷാജി അഗസ്റ്റിൻ, പ്രൊഫ. ബിന്ദു ഏലിയാസ് , ഷീന ഭാസ്ക്കർ, ഷീജാ ഭാസ്കർ എന്നിവർ സന്നിഹിതരായിരുന്നു.

ലോകകപ്പ് 2022: സിഡ്നിയിൽ പരിശീലനത്തിന് ശേഷം ലഭിച്ചത് മോശം ഭക്ഷണം; ഇന്ത്യൻ കളിക്കാർക്ക് അസംതൃപ്തി

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ (T20 World Cup) സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ (Team India). മെൽബണിൽ നടന്ന ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ നെതർലൻറ്സിനെ നേരിടുന്നതിനായി ടീം അംഗങ്ങൾ സിഡ്നിയിൽ എത്തിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് നെതർലൻറ്സിനെതിരായ മത്സരം. എന്നാൽ അതിനിടയിൽ ഓസ്ട്രേലിയയിൽ ലഭിച്ച ഭക്ഷണത്തിൻെറ കാര്യത്തിൽ ടീം അംഗങ്ങൾ സംതൃപ്തരല്ലെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച പരിശീലനത്തിന് ശേഷം ലഭിച്ച മെനുവിൽ കളിക്കാർ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് കളിക്കാർ ഈ ഭക്ഷണം കഴിക്കാതെ താമസിക്കുന്ന ഹോട്ടലിൽ പോയാണ് ഭക്ഷണം കഴിച്ചത്. പരിശീലനത്തിന് ശേഷം എല്ലാ ടീം അംഗങ്ങൾക്കും സമാനമായ മെനു തന്നെയാണ് നൽകുന്നത്. ഇന്ത്യൻ കളിക്കാർക്ക് ചൂടുള്ള ഭക്ഷണമൊന്നും തന്നെ നൽകിയില്ല. കഠിനമായ പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം കളിക്കാർക്ക് നൽകണമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച ഓപ്ഷണൽ ട്രെയിനിങ് സെഷനാണ് കളിക്കാർ ഇറങ്ങിയത്. പേസ് ബോളർമാർ ആരും തന്നെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്സർ പട്ടേൽ എന്നിവരും പരിശീലനത്തിൽ പങ്കെടുത്തില്ല. പരിശീനം കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. സ്വാഭാവികമായും എല്ലാ വിഭവങ്ങളും അടങ്ങിയ ഉച്ചഭക്ഷണമാണ് കളിക്കാർ പ്രതീക്ഷിച്ചിരുന്നത്.

കസ്റ്റം സാൻവിച്ച്, പഴങ്ങൾ, ഫലാഫൽ എന്നിവയാണ് പരിശീലനത്തിന് ശേഷം കളിക്കാർക്ക് ലഭിച്ചത്. “ഇതൊരു ബോയ്ക്കോട്ട് ആയൊന്നും കണക്കാക്കേണ്ട കാര്യമില്ല. ചില കളിക്കാർ പഴങ്ങളും ഫലാഫലുമെല്ലാം കഴിച്ചു. എന്നാൽ എല്ലാവർക്കും ഉച്ചഭക്ഷണമാണ് വേണ്ടിയിരുന്നത്. അതിനാൽ അവർ ഹോട്ടലിൽ തിരിച്ചെത്തിയാണ് ഭക്ഷണം കഴിച്ചത്,” സംഭവങ്ങളുമായി ബന്ധപ്പെട്ട് ധാരണയുള്ള ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ലഞ്ചിന് ഐസിസി ചൂടുള്ള ഭക്ഷണമൊന്നും തന്നെ നൽകുന്നില്ലെന്നതാണ് പ്രശ്നം. രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന സമയത്ത് ആതിഥേയ ടീമാണ് പൊതുവിൽ ഭക്ഷണത്തിന്റെ ചുമതല വഹിക്കാറുള്ളത്. ഇന്ത്യൻ ടീം അംഗങ്ങൾക്ക് പരിശീലനത്തിന് ശേഷം ചൂടുള്ള ഉച്ചഭക്ഷണം നൽകാറുമുണ്ട്. എന്നാൽ ഐസിസിക്ക് എല്ലാ രാജ്യങ്ങളോടും ഒരേ നിയമമാണുള്ളത്. കഠിനമായ പരിശീലനത്തിന് ശേഷം നിങ്ങൾക്ക് നന്നായി ഗ്രിൽ ചെയ്യാത്ത വെറും സാൻവിച്ച് കഴിച്ചൊന്നും വിശപ്പടക്കാൻ സാധിക്കില്ല. അത് ഒരു തരത്തിലും ക്ഷീണം അകറ്റാനോ പോഷകാംശം ലഭിക്കാനോ ഉപകരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ട്രെയിനിങ് സെഷനുകൾക്ക് ശേഷം ഇന്ത്യൻ കളിക്കാർക്ക് ചൂടുള്ള ഭക്ഷണം ലഭ്യമാക്കാൻ ബിസിസിഐ തന്നെ മുന്നിട്ടിറങ്ങിയാലും അത്ഭുതപ്പെടേണ്ട. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നെതർലന്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാണ്ഡ്യയുടെ അഭാവത്തിൽ ദീപക് ഹൂഡയ്ക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. എന്നാൽ ലോകകപ്പ് മത്സരമായതിനാൽ പാണ്ഡ്യയെ ഒരു മത്സരത്തിൽ വിശ്രമം നൽകി മാറ്റിനിർത്തുമോയെന്ന കാര്യവും ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
 

ടൂറിസത്തിന് ഗൈഡാവാന്‍ ജില്ലയ്ക്ക് സ്വന്തം ‘കോട്ടയം ടൂറിസം ആപ്പ്’

കോട്ടയം: ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. കോട്ടയം ടൂറിസം എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം. ബാക്ക് വാട്ടേഴ്സ്, പിക്നിക്ക് സ്പോട്ട്സ്, ഹെറിട്ടേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്റേഴ്സ്, ആയുര്‍വേദ സെന്റേഴ്സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ്് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹരമായ ചിത്രവും അവയെ ചെറു വിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം  അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. 

കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ച്  വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എക്സ്പ്ലോര്‍ കുമരകം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപ്പറേട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഉത്പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 

സ്വർണ്ണം ഉരുകാൻ തക്ക ചൂട്, അന്തരീക്ഷമില്ല ; ‘സൂപ്പർ എർത്തി’ നെ കണ്ടെത്തി ശാസ്ത്രജ്ഞർ

സഹസ്രാബ്ദങ്ങളായി മനുഷ്യരുടെ ഭാവനയെ പിടിച്ചിരുത്തിയ വിശാലവും രസകരവും ഭയപ്പെടുത്തുന്നതുമായ നിഗൂഢതയാണ് പ്രപഞ്ചം. എല്ലാ ബഹിരാകാശങ്ങളിലും തങ്ങൾ മാത്രമാണോ വികാരമുള്ള ജീവികളെന്ന് മനുഷ്യർ ചിന്തിക്കുന്നത് തുടർന്നു. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ജീവന്റെ തിരച്ചിൽ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പോലും പിന്നിട്ടിട്ടില്ല. എന്നാൽ ഗാലക്സിയിൽ നമ്മുടേതിന് സമാനമായ ഒന്നിലധികം ഗ്രഹങ്ങളെ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. ഇവയിലൊന്ന്, GJ 1252 b, സ്വർണ്ണം ഉരുകാൻ തക്ക ഉയർന്ന ഉപരിതല താപനിലയുള്ള ഒരു “സൂപ്പർ എർത്ത്” ആണ്!

ഭൂമിയുടെ വലിപ്പമുള്ള പാറക്കെട്ടുകൾ നിറഞ്ഞ എക്സോപ്ലാനറ്റ് GJ 1252 b വളരെ ചൂടുള്ളതാണെന്ന് ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ വെളിപ്പെടുത്തി. അതിന് അന്തരീക്ഷമില്ല. ദ്വിതീയ ഗ്രഹണത്തിലേക്ക് പ്രവേശിക്കുമ്പോൾ സൂപ്പർ എർത്തിന്റെ ഇൻഫ്രാറെഡ് വികിരണം അളക്കാൻ ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സംഘം കാലം കഴിഞ്ഞ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചു. ഒരു ഗ്രഹം അതിന്റെ നക്ഷത്രത്തിന് പിന്നിലൂടെ കടന്നുപോകുമ്പോഴാണ് ദ്വിതീയ ഗ്രഹണം സംഭവിക്കുന്നത്. നാസയുടെ കണക്കനുസരിച്ച്, ജിജെ 1252 ബിയുടെ പകൽ താപനില 1,228 ഡിഗ്രി സെൽഷ്യസിലായിരുന്നുവെന്ന് സംഘം കണ്ടെത്തി. ഈ താപനിലകൾ ഗ്രഹത്തിന്റെ ഉപരിതലത്തിൽ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവ ഉരുകാൻ ആവശ്യമായ ചൂടാണ്. നഗ്നവും പാറ നിറഞ്ഞതുമായ ഒരു എക്സോപ്ലാനറ്റിൽ നിന്നുള്ള പ്രതീക്ഷകളുമായി ഇത്രയും ഉയർന്ന താപനില പൊരുത്തപ്പെടുമെന്ന് ടീം വിശ്വസിക്കുന്നു.

ഗ്രഹത്തിന്റെ കണക്കാക്കിയ ഊഷ്മാവിനെ അന്തരീക്ഷ മാതൃകകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ഉപരിതല മർദ്ദം 10 ബാറിൽ കുറവായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. വളരെ ഉയർന്ന താപനിലയും താഴ്ന്ന ഉപരിതല മർദ്ദവും GJ 1252 b ന് അന്തരീക്ഷമൊന്നുമില്ലെന്ന് പ്രവചിക്കാൻ ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചു. ശാസ്ത്രജ്ഞർക്ക് അന്തരീക്ഷത്തിന്റെ കൃത്യമായ ചിത്രമുള്ള ഏറ്റവും ചെറിയ എക്സോപ്ലാനറ്റാണ് ഈ കണ്ടെത്തലുകൾ.

GJ 1252 b എന്നത് 2020-ൽ കണ്ടെത്തിയ ഒരു പാറക്കെട്ടുള്ള, ഭൗമ ഗ്രഹമാണ്. ഇത് ഭൂമിയേക്കാൾ വലുതാണ്. നമ്മുടെ നീല ഗ്രഹത്തേക്കാൾ 1.18 മടങ്ങ് വ്യാസമുണ്ട്. ചുട്ടുപൊള്ളുന്ന എക്സോപ്ലാനറ്റും ഭൂമിയിൽ നിന്ന് 65 പ്രകാശവർഷം അകലെയാണ്. അതിന്റെ സിസ്റ്റത്തിൽ, നമ്മുടെ ഗ്രഹം സൂര്യനേക്കാൾ വളരെ അടുത്താണ് അതിന്റെ നക്ഷത്രത്തോട്. GJ 1252 b യുടെ ഒരു വശം, അതിനെ “ഡേയ്‌സൈഡ്” എന്ന് വിളിക്കപ്പെടുന്നു. ഈ സ്ഥാനം എക്സോപ്ലാനറ്റിലെ താപനില ഉയരുന്നതിന് കാരണമാകുന്നു.
 

റോഡിലേക്ക് തേക്കുമരം മറിച്ചിട്ട് കാട്ടാന; കല്ലുകൊണ്ടതു മുറിച്ചു മാറ്റി യാത്ര തുടർന്ന് KSRTC കണ്ടക്ടർ

കൊല്ലം: കാട്ടാന റോഡിലേക്ക് മറിച്ചിട്ട തേക്കുമരം കല്ലു കൊണ്ട് മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ 6.30 ന് അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാൽ മൊബൈൽ ഫോണിന് കവറേജ് ഉണ്ടായിരുന്നില്ല. മരം വീണ വിവരം പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലാതെ വന്നതോടെയാണു കണ്ടക്ടർ എം പി വിഭുവ് കരിങ്കല്ല് പ്രയോഗിക്കാൻ തീരുമാനിച്ചത്. ‌

ഡ്രൈവർ എ. ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂർ കൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയിൽ കാട്ടാന പലപ്പോഴും ഇത്തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റേണ്ടി വരുന്നത് ആദ്യമായാണ്. കൈയിൽ മരം മുറിക്കാനുള്ള വെട്ടുകത്തി ഒന്നും ഇല്ലാത്തതിനാണ് മരം മുറിക്കാൻ കല്ലിനെ ആശ്രയിക്കേണ്ടിവന്നത്.

സിവിൽ സർവീസ് കോച്ചിങിനു ചേരുന്നോ? ഫീസ് സർക്കാർ തരും

സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇപ്പോൾ സർക്കാർ സഹായത്തോടെ പരിശീലനം നേടാൻ അവസരം.

മുന്നോക്ക സമുദായങ്ങൾക്ക്

കേരള സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ തൊഴിലന്വേഷകർക്ക് അപേക്ഷിക്കാം. 2022-23 വർഷത്തെ വിദ്യാസമുന്നതി മത്സര പരീക്ഷാ പരിശീലനത്തിന് കേരളസംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അർഹത ആർക്ക്?

അപേക്ഷകൻ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ മാത്രം. പരിശീലനം നേടുന്ന ഉദ്യോഗാർത്ഥി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയിരിക്കണം. പരമാവധി പ്രായം 32 വയസ്സ്. നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമാകണം മുൻഗണന നൽകും.

മെഡിക്കൽ/എൻജിനീയറിങ്/ പി എസ് സി പരിശീലനത്തിനും മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലനത്തിനു ചേർന്നവർക്കും ധനസഹായം ലഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 805 പേർക്ക് 10000 രൂപ വീതമാണ് ധനസഹായം. ഇതിനു പുറമെ ബാങ്ക് / പി എസ് സി / യു പി എസ് സി / മറ്റിതര മത്സര പരീക്ഷകൾക്ക് പരിശീലനം നേടുന്നവർക്കും അപേക്ഷിക്കാം. 6000 രൂപ വീതം 800 ഉദ്യോഗാർത്ഥികൾക്ക് ധനസഹായം ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം?

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം www.kswcfc.org എന്ന വെബ് സൈറ്റിലെ ഓൺലൈൻ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. ഇതിൽ നിന്നും ലഭിക്കുന്ന റജിസ്റ്റർ നമ്പർ ഉപയോഗിച്ച് പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം നിർദ്ദിഷ്ട രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യണം.

അവസാന തീയതി

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. അപേക്ഷിക്കുന്നതിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കും www.kswcfc.org എന്ന വെബ് സൈറ്റ് കാണുക. ഫോൺ: 0471-2311215

Бесплатные Игры Казино Слоты И Игровые Автомат

Бесплатные Игры Казино Слоты И Игровые Автоматы Онлайн Казино На Реальные деньги Играть На кацраха Сайте…

നിയമസഭാ ലൈബ്രറി അംഗത്വം പൊതുജനങ്ങൾക്കും

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം  നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും  ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ  എ.എൻ. ഷംസീർ നിർവഹിക്കും. തദ്ദേശ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആദ്യ പൊതുജന അംഗത്വം നൽകും. ശതാബ്ദി ആഘോഷ നിറവിൽ നിൽക്കുന്ന നിയമസഭാ ലൈബ്രറിയിൽ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള 1,15,000 ൽ അധികം ഗ്രന്ഥങ്ങളുണ്ട്. ഇവിടെ പൊതുവിഭാഗത്തിലുള്ള ഗ്രന്ഥങ്ങൾക്ക് പുറമേ രാജകീയ വിളംബരങ്ങൾ, ആക്ടുകൾ, ഓർഡിനൻസുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരളം എന്നീ നിയമനിർമ്മാണ സഭകളുടെ നടപടികൾ, ഗസറ്റുകൾ, സെൻസസ് റിപ്പോർട്ടുകൾ, സർക്കാരിന്റെ വിവിധ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ മുതലായവയും ഉൾക്കൊള്ളുന്നു.

കേരള നിയമസഭാ ‘അന്താരാഷ്ട്ര പുസ്തകോത്സവം 2022-ന്റെ ലോഗോ പ്രകാശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ സ്പീക്കർ നിർവ്വഹിക്കും. സാമാജികർ, തിരുവനന്തപുരം ജില്ലയിലെ ലൈബ്രറി കൗൺസിൽ അംഗങ്ങൾ, ജില്ലയിലെ പ്രശസ്ത സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, കേരള സർവകലാശാല സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ, കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.

ബിരുദം നേടിയിട്ടുള്ളവർക്കാണ് ആദ്യഘട്ടത്തിൽ അംഗത്വം നൽകുന്നത്. ഭരണ ഭാഷാ പ്രതിജ്ഞ, ജി. ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ പുസ്തകത്തിന്റെ ആസ്വാദനം, 2021 ലെ ഭരണഭാഷ സേവന-സാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം, 2022-ലെ വായനാകുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിൽ നടക്കും.

ഇന്നത്തെ സാമ്പത്തിക ഫലം: കരിയറും ബിസിനസും വളരും; വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ വളർച്ച ഉണ്ടാകും. സമത്വബോധത്തോടെ, എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുക. നിങ്ങൾ മഹത്തരമായ പല കാര്യങ്ങളും ചിന്തിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. കഠിനാദ്ധ്വാനം ചെയ്താൽ എല്ലാ കാര്യങ്ങളിലും വിജയം നിങ്ങൾക്കൊപ്പമാണ്. സാമ്പത്തിക കാര്യങ്ങളിൽ ക്ഷമ പാലിക്കുക. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലി സ്ഥലത്തെ ബന്ധങ്ങൾ ദൃഢമാകും. പോസിറ്റീവ് മനോഭാവത്തോടെ ജോലി ചെയ്യാൻ സാധിക്കും. വ്യാപാര രം​ഗത്തെ സാധ്യതകൾ നിങ്ങൾ തിരിച്ചറിയും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കാനാകും. ബിസിനസിൽ ലാഭം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ചുമതലകളെല്ലാം നന്നായി നിറവേറ്റും. പ്രധാനപ്പെട്ട കാര്യങ്ങൾ വേഗത്തിൽ ചെയ്യുക. എല്ലാ കാര്യത്തിലും അമിതമായ ഉത്സാഹം ഒഴിവാക്കുക.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുടെ ഉപദേശം അനുസരിക്കും. അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. കരിയറും ബിസിനസും സാധാരണ നിലയിൽ മുന്നോട്ടു പോകും. വാ​ഗ്ദാനങ്ങൾ പാലിക്കും. പതിവു ശീലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാം. വിവേകത്തോടെ ജോലിയിൽ മുന്നോട്ടുപോകാനാകും. ഇടുങ്ങിയ ചിന്താ​ഗതി ഉപേക്ഷിക്കുക.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ടു പോകും. വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സാധിക്കും. ലാഭം നേടാനുള്ള സാധ്യതകൾ വർദ്ധിക്കും. തിടുക്കം കൂട്ടാതെ ക്ഷമയോടെ ജോലികൾ പൂർത്തിയാക്കുക. വാണിജ്യപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ആശയവിനിമയം നടത്താനുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ഫലം ലഭിക്കും. മുൻപത്തേതു പോലെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകണമെന്നില്ല. ആത്മവിശ്വാസത്തോടെ ജോലികൾ ചെയ്യാനാകും. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും.

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വ്യവസായ സംബന്ധമായ ചർച്ചകളിൽ പുരോ​ഗതി ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. പ്രണയ ബന്ധം ശക്തിപ്പെടും. പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ വേഗത കൈവരും ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനാകും. സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: വേണ്ടത്ര തയ്യാറെടുപ്പുകളോടെ ജോലി ചെയ്യുക. കരിയറും ബിസിനസും വളർച്ച പ്രാപിക്കും. ലക്ഷ്യം നേടുന്നതിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപ പദ്ധതികളിൽ ചേരാനുള്ള താത്പര്യം വർദ്ധിക്കും. വിദേശത്തു പോകാനുള്ള ശ്രമങ്ങൾക്ക് വേ​ഗത കൂടും. സേവന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലി സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സമയം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ വേണം. പുതിയതും ക്രിയാത്മകവുമായ കാര്യങ്ങൾ ചെയ്യാൻ താത്പര്യം തോന്നും. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വീട്ടിലെ വിവിധ ജോലികൾ ചെയ്യാൻ നിങ്ങൾ മുൻകൈയെടുക്കും. നേതൃത്വപരമായ കഴിവ് വർദ്ധിക്കും. കരിയറും ബിസിനസും മികച്ചതായി തുടരും. നിങ്ങളുടെ ആക്ടിവിസം പലരെയും ബാധിക്കാൻ ഇടയുണ്ട്.

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ കാർക്കശ്യം പാലിക്കുന്നതിൽ ഒരു മടിയും കാണിക്കേണ്ട. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും. തൊഴിൽരംഗത്ത്‌ ശുഭപ്രതീക്ഷയോടെ മുന്നേറാനാകും. കുടുംബ ബിസിനസിൽ വിജയം ഉണ്ടാകും. പങ്കാളിത്ത ബിസിനസിൽ ലാഭ ശതമാനം ഉയരും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. കരിയറും ബിസിനസും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് പാർട്ണർമാർ നന്നായി പ്രവർത്തിക്കും. ​കണക്കുമായി ബന്ധപ്പെട്ടതും യുക്തിപരവുമായ ചില ജോലികളിൽ നിങ്ങൾ വിജയിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നേതൃപാടവം ശ്രദ്ധിക്കപ്പെടും. നിങ്ങൾ നല്ല ചില ആളുകളെ കണ്ടുമുട്ടും. തൊഴിൽ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ മികച്ചതായി തുടരും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വർധിപ്പിക്കുക. തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കുക. സമത്വബോധം നിലനിർത്തുക. ചുമതലകളെല്ലാം നന്നായി പൂർത്തിയാക്കാൻ ശ്രമിക്കുക

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറിലും ബിസിനസിലും പുരോഗതിക്കുള്ള അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ സ്വന്തം മേഖലയിൽ നിങ്ങൾ മികച്ച പ്രകടനം നടത്തും. പ്രൊഫഷണൽ കാര്യങ്ങളിൽ സഹപ്രവർത്തകർ നിങ്ങളുടെ സഹായത്തിനെത്തും. വരുമാനം‍ വർദ്ധിക്കും. വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക. എല്ലാ ജോലികളും വേഗതത്തിൽ പൂർത്തിയാക്കാനാകും.

Бесплатные Игры Казино Слоты И Игровые Автомат

Бесплатные Игры Казино Слоты И Игровые Автоматы Онлайн Казино На Реальные деньги Играть На кацраха Сайте…

Verified by MonsterInsights