Month: November 2022
ഉച്ചഭക്ഷണ നടത്തിപ്പിൽ കേരളം രാജ്യത്തിന് മാതൃക
സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മികച്ച ഉച്ചഭക്ഷണമാണ് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലെ കിച്ചൺ കം സ്റ്റോർ റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സാധ്യമാകുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ അധ്യയന വർഷം ഇനി പാചകതൊഴിലാളികൾക്ക് കുടിശ്ശിക ഉണ്ടാവില്ല. ഇതിനുള്ള ഫണ്ടായി 167 കോടി രൂപയുടെ വിനിയോഗ അനുമതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിച്ചേരുന്നത്. കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനം പ്രത്യേക താൽപര്യമെടുത്ത് ഫണ്ട് കണ്ടെത്തിയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ പാചക തൊഴിലാളികൾക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്‌കൂളുകൾക്ക് നൽകുന്ന വഹിതത്തിലെ കുടിശ്ശികയും വരുംദിവസങ്ങളിൽ നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജവും വിദ്യാ കിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം ചെറുതല്ല. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഹൈടെക് കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉണ്ടായി.
എല്ലാ സ്‌കൂളുകളിലും അടിസ്ഥാനസൗകര്യ വികസന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം അക്കാദമിക മികവിനുള്ള പ്രവർത്തനങ്ങളും സർക്കാർ തുടരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ കം സ്റ്റോർ റൂം നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ, മോട്ടോർ വാഹന വകുപ്പ് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, കേരള റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ, കെ എസ് സി എസ് ടി ഇ-നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഹെഡ്മിസ്ട്രസ് നസീമ എസ്, വി എസ് സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.
ജർമനി സ്റ്റുഡന്റ് വിസ സ്ലോട്ടുകള്‍ തുറന്നു; അപേക്ഷാ നടപടിക്രമങ്ങളിൽ മാറ്റം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിയാൻ
ജര്‍മ്മനിയിലേക്കുള്ള (germany) സ്റ്റുഡന്റ് വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ (student visa appoinment slots) നവംബര്‍ 1 മുതല്‍ തുറന്നു. എന്നാല്‍, ജര്‍മ്മന്‍ എംബസി വിസ നടപടിക്രമങ്ങളിൽ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില അധിക രേഖകള്‍ കൈവശം വയ്ക്കണം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ (indian students) അക്കാദമിക് സർട്ടിഫിക്കറ്റുകൾഅക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ വിലയിരുത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഓതന്റിസിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം. എപിഎസ് (APS) സര്‍ട്ടിഫിക്കറ്റ് വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഒരു നിര്‍ബന്ധിത രേഖയായിരിക്കും.
കൂടാതെ, സര്‍ട്ടിഫിക്കേഷനുള്ള ആപ്ലിക്കേഷനുകള്‍ ഒക്ടോബര്‍ 1 മുതല്‍ തുറന്നിട്ടുണ്ടെന്നും ജര്‍മ്മന്‍ എംബസി അറിയിച്ചു. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് എപിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എംബസി അറിയിച്ചു. www.aps-india.de എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് ആപ്ലിക്കേഷന്റെ കോപ്പി പ്രിന്റ് ചെയ്ത് വാങ്ങണം.
2023 മുതല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ബ്ലോക്ക്ഡ് അക്കൗണ്ടില്‍ ആവശ്യമായ തുക 8.5% വര്‍ദ്ധിപ്പിക്കാനും ജര്‍മ്മനി പദ്ധതിയിടുന്നുണ്ട്. ജര്‍മ്മന്‍ ഫോറിന്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2023 ജനുവരി 1 മുതല്‍, ബ്ലോക്ക്ഡ് അക്കൗണ്ടിലേക്ക് നല്‍കേണ്ട വാര്‍ഷിക തുക 11,208 യൂറോ ആയിരിക്കും. മതിയായ തുകയുള്ള ബ്ലോക്ക്ഡ് അക്കൗണ്ടുകള്‍ ഉണ്ടാകണമെന്നാണ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്റർനാഷണൽ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടപ്രധാന കാര്യമാണ്.
2022-23 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വ്യാജ വിദ്യാഭ്യാസ രേഖകള്‍ അറ്റാച്ച് ചെയ്ത് ജര്‍മ്മനിയിലെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതിനാലാണ്, ജര്‍മ്മനി ഇത്തരമൊരു നീക്കം നടത്തിയത്.
’15 ശതമാനം അപേക്ഷകളിലും വ്യാജ വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാറ്റം’ ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ പറഞ്ഞു.
ജര്‍മ്മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചിരുന്നു. ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും ഇന്ത്യക്കാരാണ്. നിലവില്‍ 33,753 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ പഠിക്കുന്നത്.
മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസ ലഭിച്ചിരുന്നു. കാനഡയിലേക്ക് വിസ നിരസിക്കുന്നത് കൂടിയതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യുകെ, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പറഞ്ഞിരുന്നു. നേരത്തെ 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് അപേക്ഷിച്ചാല്‍ നാല് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 10 അപേക്ഷകളില്‍ നിന്ന് 5-6 വിദ്യാര്‍ത്ഥികളെ കാനഡ പരിഗണിക്കുന്നുണ്ട്.
ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഇടപെടൽ
അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്തുവാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. ആംബുലൻസുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴിൽ എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും വിദഗ്ധ പരിശീലനം നൽകും. ബേസിക് ലൈഫ് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് ലൈഫ് കെയർ സപ്പോർട്ട് എന്നിവയിലാണ് പരിശീലനം. ആബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷനും നിർബന്ധമാക്കും. ആംബുലൻസുകളുടെ നിറം ഏകീകൃതമാക്കും. മികച്ച ആംബുലൻസ് സേവനങ്ങൾക്ക് ആരോഗ്യ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ആംബുലൻസുകളുടെ സേവനങ്ങൾ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വിലയിരുത്താൻ ഗതാഗത വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ഐഎംഎ, ആംബുലൻസ് സേവനമേഖല എന്നിവയുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. വിവിധ കാറ്റഗറികളിലുള്ള ആംബുലൻസുകളുടെ സൗകര്യങ്ങൾ, അവയുടെ സേവനം, ഫീസ്, നിറം, ആംബുലൻസ് ഡ്രൈവർമാരുടെ യോഗ്യത, പോലീസ് വെരിഫിക്കേഷൻ, യൂണിഫോം, ആംബുലൻസുകളുടെ ദുരുപയോഗം, എന്നിവ പരിശോധിച്ച് കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർ, ആരോഗ്യ വകുപ്പിലേയും ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തിയതികളിൽ
സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2022 നവംബർ 20ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോൾ പരിശീലനം നൽകും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നൽകുകയെന്ന് മന്ത്രി അറിയിച്ചു.
നവംബർ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂർ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികൾ വീതം 1000 കേന്ദ്രങ്ങളിൽ നിന്നായി ഒരു ലക്ഷം കുട്ടികൾക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നൽകുന്നത്. സംസ്ഥാനത്തെ 5 ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് ”ഗോൾ” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ഖത്തറിൽ ലോക ഫുട്‌ബോൾ മാമാങ്കത്തിനു തുടക്കമാകുമ്പോൾ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളിൽ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോർ ചെയ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. നവംബർ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേർന്നാണ് ഗോളുകൾ അടിക്കുക. 20ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെ പൊതുജനങ്ങൾക്കും 21ന് രാവിലെ ഒൻപതു മുതൽ 12വരെ സ്‌കൂൾകുട്ടികൾക്കുമാണ് ഗോളടിക്കാൻ അവസരമൊരുക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികൾക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നൽകുക, മികവു പുലർത്തുന്നവർക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കായിക വികസന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിനും ഇതോടൊപ്പം പ്രചാരണം നൽകും.
പദ്ധതിയുടെ നിർവ്വഹണച്ചുമതല അതാത് സ്‌പോർട്‌സ് കൗൺസിൽ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും. ജില്ലാതല ഏകോപനം ജില്ലാ സ്‌പോർട്‌സ് കൗൺസിലിനും, സംസ്ഥാന തല ഏകോപനം കായികയുവജനകാര്യ ഡയറക്ടറ്റേറ്റും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും നിർവഹിക്കും. 1000 സെന്ററുകൾക്കു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കായിക അക്കാദമികൾ, കായിക ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാമ്പയിനിൽ ഉൾപ്പെടുത്തും. ഓരോ ജില്ലയിലും 72 ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനാവശ്യമയായ ഫുട്‌ബോളുകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ മുഖേന വിതരണം ചെയ്യും. ഓരോ കേന്ദ്രങ്ങളിലേക്കും വേണ്ട പരിശീലകരെ തദ്ദേശീയമായിത്തന്നെ കണ്ടെത്തും. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡർമാരായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകും.
അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി
അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എസ്.സി. എസ്.ടി., ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വിളർച്ച പ്രതിരോധത്തിന് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ‘ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടേയും പിന്തുണയോടെയായിരിക്കും ആരോഗ്യ വകുപ്പ് കാമ്പയിൻ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം പോലെ എല്ലാ വകുപ്പുകളും ചേർന്നുള്ള പൊതു കാമ്പയിനായിരിക്കും.
കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് സുപ്രധാന തീരുമാനമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും അനീമയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രക്തത്തിൽ എച്ച്ബി അളവ് 12ന് മുകളിൽ വേണം. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളർച്ച കാണുന്നുണ്ട്. വിളർച്ചയ്ക്കെതിരെ ശക്തമായ അവബോധം വേണം. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
5 വയസ് മുതൽ 59 വയസുവരെയുള്ളവരേയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഏജ് ഗ്രൂപ്പിനുള്ളവർക്കും അനീമയുടെ കാരണങ്ങളിൽ മാറ്റം വന്നേയ്ക്കാം. അതനുസരിച്ചുള്ള ഇടപെടലാണ് നടത്തുക. പോഷകാഹാര ക്രമത്തിലുള്ള മാറ്റമാണ് പ്രധാനമായി വേണ്ടത്. അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകൾ ലഭ്യമാക്കും. ഐഎംഎ, സ്വകാര്യ ആശുപത്രികൾ, സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തും.
ആരോഗ്യ വകുപ്പിന് പുറമേ വനിത ശിശുവികസന വകുപ്പിനും പ്രധാന റോളാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് എന്നിവയുടെ സഹകരണവും ആവശ്യമാണ്. സമഗ്ര അനീമിയ പരിശോധനയാണ് ലക്ഷ്യമിടുന്നത്. മരുന്നുകൾ കഴിച്ചു എന്ന് ഉറപ്പാക്കണം. പോഷക സമൃദ്ധമായ ആഹാരം, ചികിത്സ എന്നിവ അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്.
അനീമിയ നിയന്ത്രണ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണ മന്ത്രി എം.ബി. രാജേഷ് ഉറപ്പ് നൽകി. കുടുംബശ്രീയുടെ പൂർണ പിന്തുണയുണ്ടാകും. അനീമിയ പാവപ്പെട്ടവരിൽ മാത്രമല്ലാത്തതിനാൽ അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ട്രൈബൽ മേഖലയിൽ പ്രത്യേകമായി അനീമിയ ബാധിതരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇത് ഫലപ്രദമായി നടപ്പിലാക്കും. ട്രൈബൽ മേഖലയിൽ അവരുടെ ഭാഷയിൽ അവബോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അടുത്ത വർഷം മുതൽ ഇലക്ട്രിക് കാറുകൾ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്
അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും. കഴിഞ്ഞ ജൂണിലും നിതിൻ ഗഡ്കരി സമാന പ്രസ്താവന നടത്തിയിരുന്നു.
ഇലക്ട്രിക് കാറുകളുടെ മാത്രമല്ല, ബാറ്ററിയിൽ ഓടുന്ന ഇരുചക, മുച്ചക്ര വാഹനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നു മന്ത്രി പറയുന്നു. നിലവിൽ പെട്രോൾ എൻജിൻ വാഹനങ്ങൾ ലഭിക്കുന്ന അതേ വിലനിലവാരത്തിൽ ഇവികളും വിൽപനയ്ക്കെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറക്കുമതിക്കു പകരം, പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതും മലിനീകരണ വിമുക്തവുമായ പ്രാദേശിക നിർമാണമാണ് കേന്ദ്ര സർക്കാർ നയമെന്നും അദ്ദേഹം വിശദീകരിച്ചു.
പെട്രോൾ, ഡീസൽ വിലകൾ രാജ്യത്തു രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ഹരിത ഹൈഡ്രജൻ, വൈദ്യുതി, എഥനോൾ, മെഥനോൾ, ജൈവ ഡീസൽ, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), ജൈവ സമർദിത പ്രകൃതി വാതകം (സിഎൻജി) തുടങ്ങിയ ബദൽ മാർഗങ്ങൾ തേടുകയാണു പരിഹാരമെന്നും സർക്കാർ ആ വഴിക്കാണു നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്നത്തെ സാമ്പത്തിക ഫലം: വീട്ടുചെലവുകൾ വർദ്ധിക്കും; പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താനാകും
മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. ജോലിസ്ഥലത്ത് എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകുക. ബിസിനസുമായി ബന്ധപ്പെട്ട് പുതിയ ചില ആശയങ്ങൾ തോന്നിയേക്കാം.
ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ബിസിനസ് കാര്യത്തിൽ ആരെയും അമിതമായി വിശ്വസിക്കരുത്.
മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് വലിയ നിക്ഷേപങ്ങൾ നടത്തരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. ബിസിനസ് അഭിവൃദ്ധി പ്രാപിക്കും.
ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ജോലിസ്ഥലത്ത് മുതിർന്ന സഹപ്രവർത്തകരെ സഹായിക്കണം. കാരണം അവർക്ക് ഒരു പ്രത്യേക ടാസ്ക് ലഭിച്ചേക്കാം. അതു ചെയ്യാൻ അവർക്ക് ജൂനിയർമാരുടെ സഹായം ആവശ്യമായി വരും.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വീട്ടു ചെലുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണും.
ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബിസിനസ് അഭിവൃദ്ധി പ്രാപിക്കും. ജോലിയിൽ മാനസിക പിരിമുറുക്കം ഉണ്ടാകാം.
സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ചില തടസങ്ങൾ ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമൂഹിക പ്രവർത്തനങ്ങളിലുള്ള താൽപര്യം വർദ്ധിക്കും.
ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. പങ്കാളിത്ത ബിസിനസ് മികച്ച ഫലങ്ങൾ നൽകും. മക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റും. വിദ്യാഭ്യാസ രംഗത്ത് വിജയം ഉണ്ടാകും.
നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ അനാവശ്യ മൽസരങ്ങൾക്കു പിന്നാലെ പോകരുത്. കിംവദന്തികളിൽ വീഴരുത്. ഓഫീസിൽ ആക്ടിവിസം കാണിക്കരുത്. കരിയറിലും ബിസിനസിലും അർപ്പണബോധം വർദ്ധിപ്പിക്കുക.
ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസ് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും. പ്രൊഫഷണൽ രംഗത്ത് പുരോഗതിയുടെ ഉണ്ടാകും. എല്ലാവരുടെയും സഹകരണം ലഭിക്കും. വ്യാപാര സംബന്ധമായ പ്രവർത്തനങ്ങൾ വേഗത്തിൽ തീർക്കാനാകും.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും. ജോലികളെല്ലാം സുഗമമായി മുന്നോട്ടു കൊണ്ടുപോകും. ജോലിസ്ഥലത്തെ തടസങ്ങൾ നീങ്ങും. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ധൈര്യം വർദ്ധിക്കും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. നിങ്ങൾക്ക് സ്ഥാനമാനങ്ങളും അവസരങ്ങളും ലഭിക്കും. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. ഒരു യാത്ര പോകാൻ പറ്റിയ സമയമാണ്.
Линия Ставок сделано Ставку На Букмекерскую Линию 1xbet Co
Линия Ставок сделано Ставку На Букмекерскую Линию 1xbet Com Ставки На Спорт Онлайн Букмекерская Компания 1xbet…