വിപുലമായ സൗകര്യങ്ങളോടെ ശബരിമല തീര്‍ഥാടകര്‍ക്കായി 52 ഇടത്താവളങ്ങള്‍

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങള്‍. ഇതിന് പുറമേ കൊച്ചിന്‍, മലബാര്‍…

കൈപ്പുഴയ്ക്ക് ബസ്ടിക്കറ്റെടുത്താൽ കാണാം ക്രിസ്റ്റ്യാനോ (13), ബെബെറ്റോ(11), റോ ണാൾഡോ (10), റൊമാരിയോ (7) എന്നിവരെ.

കൈപ്പുഴയ്ക്ക് ബസ്ടിക്കറ്റെടുത്താൽ കാണാം ക്രിസ്റ്റ്യാനോ (13), ബെബെറ്റോ(11), റോ ണാൾഡോ (10), റൊമാരിയോ (7) എന്നിവരെ. വഞ്ചിയിൽ വീട്ടിൽ അവർ തകർത്ത് ഫുട്ബോൾ കളിക്കുകയാവും.

കുളങ്ങര അലക്സ് ഉതുപ്പിന്റെയും ബെസി ജോ സിന്റെയും മക്കളാണ് അവർ. ചെറുപ്പത്തിൽ അല ക്സിന്റെ മനസ്സിലും ഗ്രൗണ്ടിലും ഇരമ്പി നിറഞ്ഞ ഫുട്ബോൾ ആവേശത്തിന്റെ ഓർമയാണ് ഈ നാ ഈ പേരുകളും.

സ്കൂളിലെയും കോളജിലെയും സ്പോർട്സ് ചാംപ്യനായിരുന്ന അലക്സ് മക്കൾക്ക് നൽകിയ പേരുകളോട് ഭാര്യ ബെസിക്കും പ്രിയമേറെ. അല ക്സ് കുവൈത്തിലും ഭാര്യ ബെസി അയർലൻഡി ലും നഴ്സാണ്.

മാർ മാക്കിൽ പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസി ലാണ് ക്രിസ്റ്റ്യാനോ, ബെബറ്റോ ആറിലും. റോ ണാൾഡോ നാലിലും പഠിക്കുന്നു. ഇളയ റൊമാരി യോ അവിടെ ഒന്നാം ക്ലാസിലാണ്. സ്കൂളിലും ഗ്രാ മത്തിലും ഇവർ മിന്നും താരങ്ങളാണ്.

അമ്മവീടായ കൈപ്പുഴ വഞ്ചിയിൽ വീട്ടിൽ താമ സിക്കുന്ന ഇവരുടെ കളി കാണാൻ മുത്തച്ഛൻ കെ.എൻ.ജോസിനും മുത്തശ്ശി ആലീസിനും ഏറെ സന്തോഷം. ക്രിസ്റ്റ്യാനോയുടെയും റൊമാരിയോ യുടെയും ഇഷ്ട ടീം അർജന്റീനയാണ് ഇഷ്ട താ രം മെസ്സിയും.

ബെബറ്റോയ്ക്ക് ഇഷ്ടം ബ്രസിലീനോടാണ്, താ രം നെയ്മാറും. റോണാൾഡോയ്ക്ക് ഇഷ്ടം റോണാൾഡോയെ തന്നെ. സംശയമെന്താ, ഇഷ്ട ടീം പോർച്ചുഗലും.

ഈ വീട്ടിൽ റൊണാൾഡോയുണ്ട്, ബെബെറ്റോയുണ്ട്, റൊമാരിയോയുണ്ട്, ക്രിസ്റ്റ്യാനോയുണ്ട്...

 

പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത

ന്യൂഡൽഹി: രാജ്യസഭാംഗം പി.ടി. ഉഷ (P.T. Usha) ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. പദവിയിലെത്തുന്ന ആദ്യത്തെ വനിതയാണ് ഉഷ. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് പി.ടി. ഉഷ മാത്രമാണ്. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി. ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.
നിലവിൽ രാജ്യസഭാംഗമാണ് പി.ടി. ഉഷ. നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

ടില്‍റ്റിംഗ് ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

2025ഓടെ രാജ്യത്ത് ടില്‍റ്റിംഗ് ട്രെയിനുകള്‍ (tilting trains) അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കുന്ന നൂറോളം വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക. രാജ്യത്ത് ടില്‍റ്റിംഗ് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നും ഇതിനായി ഒരു ടെക്‌നോളജി പാര്‍ട്ണറുമായി റെയില്‍വേ കരാറിലേര്‍പ്പെടുമെന്നും ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.  

ടില്‍റ്റിംഗ് ട്രെയിനുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

സാധാരണയായി, ഒരു വളഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ തിരിയുമ്പോള്‍ ട്രെയിനിനുള്ളിലെ യാത്രക്കാരുടെയും വസ്തുക്കളുടെയും സ്ഥാനം മാറാറുണ്ട്. ഇരിക്കുന്ന യാത്രക്കാര്‍ ട്രെയിനിന്റെ ഒരു വശത്തേക്ക് ചരിയുകയും നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, ടില്‍റ്റിംഗ് ട്രെയിനുകളില്‍ ഈ സാഹചര്യമുണ്ടാകില്ല. ഒരു മോഷന്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യയാണ് ടില്‍റ്റിംഗ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. അത് ട്രെയിനിനുള്ളിലെ യാത്രക്കാരുടെ ചലനം നിയന്ത്രിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍, സാധാരണ ബ്രോഡ്-ഗേജ് ട്രാക്കുകളില്‍ ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ അനുവദിക്കുന്ന ഒരു സംവിധാനം ടില്‍റ്റിംഗ് ട്രെയിനുകള്‍ക്ക് ഉണ്ടായിരിക്കും.

2017ല്‍ ഇന്ത്യയില്‍ ടില്‍റ്റിംഗ് ട്രെയിനുകളില്‍ വികസിപ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം സ്വിറ്റ്‌സര്‍ലന്‍ഡുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സ്വിസ് കോണ്‍ഫെഡറേഷന്റെ പരിസ്ഥിതി, ഗതാഗത കമ്മ്യൂണിക്കേഷന്‍സ് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി രണ്ട് ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.

2016ല്‍ അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും സ്വിസ് അംബാസഡറും തമ്മില്‍ ചര്‍ച്ച ചെയ്ത മറ്റൊരു ഉഭയകക്ഷി സഹകരണത്തിന്റെ തുടര്‍നടപടിയായിരുന്നു ആദ്യ കരാര്‍. ട്രാക്ഷന്‍ റോളിംഗ് സ്റ്റോക്ക്, ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്, ട്രെയിന്‍ സെറ്റുകള്‍, ട്രാക്ഷന്‍ പ്രൊപ്പല്‍ഷന്‍ എക്യുപ്‌മെന്റ് ഫ്രൈറ്റ്, ടില്‍റ്റിംഗ് ട്രെയിനുകള്‍ എന്നീ മേഖലകളിലെ സഹകരണമാണ് ധാരണാപത്രത്തിലുണ്ടായിരുന്നത്.

ഇറ്റലി, പോര്‍ച്ചുഗല്‍, സ്ലോവേനിയ, ഫിന്‍ലാന്‍ഡ്, റഷ്യ, ചെക്ക് റിപ്പബ്ലിക്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ജര്‍മ്മനി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം തന്നെ ടില്‍റ്റിംഗ് ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെന്‍ഡോലിനോ എന്നാണ് ഇറ്റലിയിലെ ടില്‍റ്റിംഗ് ട്രെയിനുകള്‍ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ പെന്‍ഡുലം എന്നര്‍ത്ഥം വരുന്ന ട്രെയിനുകള്‍ നിര്‍മ്മിച്ചത് അല്‍സ്റ്റോം ഫെറോവിയാരിയയാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. ഇത്തരം ട്രെയിനുകളില്‍ ടില്‍ട്രോണിക്‌സ് സാങ്കേതികവിദ്യയും ഹൈഡ്രോളിക് ടില്‍റ്റിംഗ് ബോഗികളുമാണ് ഉപയോഗിക്കുന്നത്.

2002 ന്റെ തുടക്കത്തില്‍ ബൊംബാര്‍ഡിയര്‍ ക്ലാസ് 221 സൂപ്പര്‍ വോയേജര്‍ ഡീസല്‍ ട്രെയിനുകളും ക്ലാസ് 390 പെന്‍ഡോലിനോ ട്രെയിനുകളും യുകെയില്‍ അവതരിപ്പിച്ചിരുന്നു. മണിക്കൂറില്‍ 225 കിലോമീറ്ററാണ് ക്ലാസ് 390 പെന്‍ഡോലിനോയുടെ പരമാവധി വേഗത. ലണ്ടനും സ്‌കോട്ട്ലന്‍ഡിനും ഇടയിലാണ് ട്രെയിന്‍ ഓടുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പുതു തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യം

രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ ഭരണഘടനയുടെ അന്തസത്ത പുതുതലമുറയിലേക്ക് കൈമാറുന്നതിന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന നീതിയുക്തമായ ഭരണ സംഹിതയാണ് ഭരണഘടന. ഏത് പ്രതികൂല സാഹചര്യത്തിലും  മതിനിരപേക്ഷസോഷ്യലിസ്റ്റ് രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നതിന് ഭരണഘടനയ്ക്കുള്ള പങ്ക് മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭരണഘടനാ തത്വങ്ങളെ ബലഹീനമാക്കാൻ ശ്രമിക്കുന്ന ശക്തികളെ മുന്നോട്ട് നയിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകരുത്. ഭരണഘടനയുടെ ചിറകരിയാനുള്ള ശ്രമങ്ങളെ ചെറുത്ത് നിൽക്കാൻ സമൂഹത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യംജനാധിപത്യം തുടങ്ങിയവയെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം പകരാൻ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രമങ്ങൾ എടുത്തുപറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പരിപാടിയിൽ എളമരം കരീം എം പി അധ്യക്ഷനായി. മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി മുഖ്യാഥിതിയായി. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിപാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ബവീഷ് യു സിമുതിർന്ന മാധ്യമ പ്രവർത്തകനും ബോർഡ് ഓഫ് ഗവർണെഴ്സ്,  പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായ എസ്. ആർ ശക്തിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികൾക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം

കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുതിർന്നവർക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാൽ കുട്ടികളുടെ ഭാവി കൂടി മുന്നിൽ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ നൽകണം. കൂടുതൽ വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനകൈമാറ്റംഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർമേൽവിലാസം എന്നിവ പ്രദർശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണം.

ഫുട്ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കണം. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കണം. വിദ്യാലയങ്ങൾഎൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വിദ്യാലയ സന്ദർശനവും ചർച്ചകളും നടത്തണം. പി.ടി.എകളെ കൂടി ഇതിൽ ഉൾപ്പെടുത്തണം.

കോളേജുകളിൽ കരിയർ ഡെവലപ്മെന്റ് പരിപാടികൾജീവനക്കാരെ ഉൾപ്പെടുത്തി ജാഗ്രത സദസുകൾസ്ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി സ്ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ നടത്തണം. ഇതിനായി ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

ട്രൈബൽഅതിഥി തൊഴിലാളിതീരദേശ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾഅവബോധ പരിപാടികൾ എന്നിവ നടത്തണം. സ്റ്റുഡന്റ്സ് ഹോസ്റ്റലുകൾലോഡ്ജുകൾഹോട്ടലുകൾഡോർമെട്രികൾറിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മെഡിക്കൽ സ്റ്റോറുകൾആയുർവേദ ഔഷധ ശാലകൾമരുന്ന് നിർമ്മാണ യൂണിറ്റുകൾറസ്റ്റോറന്റുകൾബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തണം. മിത്ര 181 കൂടുതൽ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

ഒന്നാംഘട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസആയുഷ്വനിത ശിശു വികസന വകുപ്പുകൾഅനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ വകുപ്പ് സെക്രട്ടറിമാർവകുപ്പ് അധ്യക്ഷന്മാർസ്ഥാപന മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം

ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റമാണെന്ന് മൃ​ഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കെെവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ക്ഷീര കർഷകർക്ക് ആശ്വാസകരമാവുന്ന വിവിധ പദ്ധതികൾ ഇതിന്റെ ഭാ​ഗമായി നടന്നു വരുന്നുണ്ട്. കാലിതീറ്റക്ക് ​ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ബില്ല് കൊണ്ടുവരുന്നത് പരി​ഗണനയിലാണ്. സെലക്ഷൻ കമ്മിറ്റി ചേർന്ന് ഇതിനായുള്ള നടപടികൾ നടത്തി വരികയാണ്. കർഷകരുടെ അഭിപ്രായം കൂടി പരി​ഗണിച്ച് ഏറ്റവും നല്ല കാലിതീറ്റകൾ കേരളത്തിലെ ക്ഷീര കർഷകർക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം. കന്നുകാലികൾക്ക് വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും. തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനങ്ങൾ. പദ്ധതി പ്രാവർത്തികമാകുന്നതോടെ നാലക്ക നമ്പറിലേക്ക് വിളിച്ചാൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 29 വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് ബാക്കിയുള്ള ഇൻസെന്റീവ് തുക ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. 

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര സം​ഗമം സംഘടിപ്പിച്ചത്. കുറ്റിവയൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സം​ഗമത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്സ്, മിൽമ, ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ,എഫ്.ഐ.ബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടിയോട് അനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിലെ പുരോ​ഗതിയും അറിവുകളും പകർന്നു നൽകുന്ന ക്ഷീര വികസന സെമിനാറുകൾ, പ്രദർശനം, ഡയറി ക്വിസ്, സമ്മാന ദാനം എന്നിവയും നടന്നു. പാൽ ​ഗുണ നിലവാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പന്തലായനി ക്ഷീര വികസന ഓഫീസർ പി.സജിത, ലാഭകരമായ പശുവളർത്തൽ എന്ന വിഷയത്തിൽ റിട്ട. ജില്ലാ വെറ്റിനറി ഓഫീസർ ജോൺ കട്ടക്കയം എന്നിവർ ക്ലാസെടുത്തു.   

9,941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളം

9,941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചോറോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതി മുഖേന നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയില്‍ എത്തിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയുടെ ഉൽപ്പന്നമാണ് ഈ പദ്ധതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നിലവാരവും ഏറെ മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.

ജനകീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പൊതുവിദ്യാലയങ്ങളെ നവീകരിച്ചും അക്കാദമിക് നിലവാരം ഉയര്‍ത്തിയും മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ രംഗം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച ഫ്രീഡം വാൾ കെ മുരളീധരൻ എം പി നാടിന് സമർപ്പിച്ചു.ലാബുകൾ, ക്ലാസ് മുറികൾ, പ്രോഗ്രാം ഹാൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കിഫ്‌ബി മുഖേന ചെലവഴിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിദ്യാലയങ്ങളിൽ നടന്നത് മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനമാണ് നടന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 കിഫ്ബി വഴി മാത്രം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാലയങ്ങളിൽ നടന്നത്. അഞ്ച് കോടി മുതൽ മുടക്കി 141 സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി മുതൽ മുടക്കി 386 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി മുതൽ മുടക്കി 446 സ്‌കൂൾ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് കേരളം വേറിട്ട മാതൃക തീർത്ത് മുന്നേറുകയാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. ഇക്കാലയളവിൽ പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. ഈ പ്രവർത്തനം സർക്കാർ തുടരുമെന്നും ഇതിന് ജനപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, വിദ്യാകിരണം തുടങ്ങിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ലെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു.കിഫ്‌ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ചടങ്ങിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി എൻ സി കോയക്കുട്ടി ഹാജി മെമ്മോറിയൽ നൽകുന്ന സൈക്കിളുകളുടെ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സാധാരണക്കാരുടെ മക്കൾക്ക് നൂതന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ച തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംയോജിത ആശയ വിനിമയ പരിപാടിക്കു തുടക്കമായി

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ സംയോജിത ആശയ വിനിമയ, ബോധവല്‍ക്കരണ പരിപാടിക്ക് കോഴിക്കോട് തുടക്കമായി. മാനാഞ്ചിറ കോംട്രസ്റ്റ് മൈതാനിയിൽ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ കൈക്കൊള്ളണമെന്ന് എംപി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതികളേയും സേവനങ്ങളേയും കുറിച്ചുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി റനീഷ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരളാ-ലക്ഷദ്വീപ് റീജിയന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ബിജു കെ. മാത്യു, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ എൽ. സി. പൊന്നുമോൻ, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. വി. പ്രജിത്ത് കുമാര്‍ എന്നിവർ സംസാരിച്ചു.

പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്. നാളെ ( നവംബർ 26) നാഷണൽ ആയുഷ്മിഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. പ്രദര്‍ശനം നവംബര്‍ 29 വരെ തുടരും.

Verified by MonsterInsights