ജോബ് ഫെയർ സംഘടിപ്പിക്കും

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിങ് കോളേജും ചേർന്ന് ഡിസംബർ 17ന് ACE എൻജിനിയറിങ് കോളേജിൽ മിനി ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനു താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിങ് കോളേജിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713. ജോബ് ഫെയർ നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. 

ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ്

ഭക്ഷണം, ആരോഗ്യം, വസ്ത്രമുൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനിൽപ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  കായികാധ്വാനത്തെ  തിരസ്‌കരിക്കുന്ന വർത്തമാന സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം വരേണ്ടതുണ്ട്. അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന തലമുറ മണ്ണിനെ സ്‌നേഹിച്ചും അധ്വാനിച്ചും ജീവിച്ചതിന്റെ തുടർച്ചയാണ് നമ്മൾ അനുഭവിക്കുന്നത്. പുതുമയെ വാരിപ്പുണരുകയും വിവര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിലെത്തുമ്പോഴും അന്നത്തിനപ്പുറമൊന്നുമില്ല എന്ന ചിന്ത നമുക്കുണ്ടാകണം. മണ്ണ് ശരീരത്തിൽ പറ്റിയാൻ മോശമാണെന്ന ധാരണ നമുക്കുണ്ട്. മണ്ണിനെ ഉപേക്ഷിക്കുന്ന തലമുറ രോഗങ്ങളിലേക്കായിരിക്കും എത്തുക.

അതു കൊണ്ട് തന്നെ എല്ലാം വലിച്ചെറിയാനുള്ള ഇടമല്ല മണ്ണ്. മനുഷ്യൻ പ്രകൃതിക്കേൽപ്പിച്ച ആഘാതങ്ങളുടെ തുടർച്ചയാണ് ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങൾ. മണ്ണ് സംരക്ഷണമെന്നത്  സർക്കാരിന്റെ മാത്രം ഉത്തരവാദിത്തത്തിനപ്പുറം ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും ബാധ്യതയായി മാറണം. സമയമില്ലെന്ന പതിവ് ചൊല്ലുകൾക്കപ്പുറം മണ്ണിനും കൃഷിക്കും വേണ്ടി കൂടി ജീവിതം മാറ്റിവെക്കണം. വിദ്യാർത്ഥികളുൾപ്പെടെയുളള പുതുതലമുറ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാൻ മണ്ണ് ദിനാചരണം പ്രേരണയാകട്ടെയെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം മികച്ച സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ച മന്ത്രി മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മൽസരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികൾക്കും കർഷകർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. 

മണ്ണ് സംരക്ഷണ- പര്യവേക്ഷണ വകുപ്പ് ഡയറക്ടർ എസ്. സുബ്രഹ്‌മണ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.ജി. പ്രതാപ് രാജ് തുടങ്ങിയവർ സംബന്ധിച്ചു.

വില കിലോയിക്ക് 85,000 രൂപ; “ഹോപ്പുട്ട്സ്’ ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറി

പച്ചക്കറികൾക്ക് വില കൂടിയാൽ കുടുംബ ബജറ്റ് താളം തെറ്റുമോയെന്നോർത്ത് തലപുകയ്ക്കുന്നവരാണേറെയും. കിലോയിക്ക് അഞ്ചോ പത്തോ രൂപ അധികമായി നൽകേണ്ടി വന്നാൽ തൽക്കാലത്തേക്ക് ആ പച്ചക്കറി വേണ്ടെന്ന് വയ്ക്കാൻ പോലും മടിക്കുകയുമില്ല. എന്നാൽ സാധാരണക്കാരന്റെ രണ്ടോ മൂന്നോ മാസത്തെ ശമ്പളം മുഴുവനായും ചെലവിട്ടാൽ മാത്രം വാങ്ങാനാവുന്ന ഒരു പച്ചക്കറിയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണാനാവുന്ന ഹോപ്പൂട്ട്സാണ് വിലകളിൽ മുൻപന്തിയിൽ നിൽക്കുന്ന പച്ചക്കറി.

ഹ്യുമുലുസ് ലുപുലുസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഒരു കിലോഗ്രാമിന് 85,000 രൂപ വരെയാണ് ഹോപ് ഷൂട്ട്സിന്റെ വില.

 

ഹിമാലയൻ താഴ്വരകളിൽ നിന്നും ലഭിക്കുന്ന കൂണിനങ്ങളാണ് ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളവ. കിലോഗ്രാമിന് 30,000 രൂപ വരെ നൽകേണ്ടിവരുന്ന ഇവ പക്ഷേ ഹോപ് ഷൂട്ട്സിന് മുന്നിൽ ഒന്നുമല്ല. ഔഷധ ഗുണമുള്ള ഹോപ് ഷൂട്ട്സ് ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്നത് അത്ര സാധാരണമല്ല. ആദ്യമായി ഇന്ത്യയിൽ ഇത് കൃഷി ചെയ്തത് ഹിമാചൽപ്രദേശിലാണ്. എന്നാൽ ഇത്രയും വലിയ തുക കൊടുത്ത് പച്ചക്കറി വാങ്ങാൻ ആളുകൾ കൂട്ടാക്കാതെ വന്നതോടെ പിന്നീട് ഹോപ് ഷൂട്ട്സ് കൃഷി ചെയ്യാൻ ആളുകൾ മടിച്ചു തുടങ്ങി.

ഗുണനിലവാരം അനുസരിച്ചാണ് ഹോപ് ഷൂട്ട്സിന്റെ വില നിർണയിക്കുന്നത്. ഔഷധഗുണത്തേക്കാൾ ഉപരി ഹോപ് ഷൂട്ട്സിന്റെ ഉയർന്ന വിലയ്ക്കു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഇവ വിളവെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈ കഷ്ടപ്പാടിനുള്ള വിലയാണ് യഥാർഥത്തിൽ വാങ്ങാനെത്തുന്നവർ നൽകുന്നത്. വിലപിടിപ്പുള്ളതുകൊണ്ടുതന്നെ വിപണിയിൽ ഹോപ് ഷൂട്ട്സുകൾ അത സുലഭവുമല്ല. ചണച്ചെടിയുടെ വർഗത്തിൽപ്പെട്ട വള്ളിച്ചെടിയാണ് ഇവ.

 

ആദ്യകാലങ്ങളിൽ ഇവ ഒരു കളയാണെന്നാണ് കണക്കാക്കിയിരുന്നത്. ആറ് മീറ്റർ ഉയരത്തിൽ വരെ ചെടികൾ വളരും. ഒരു ചെടിക്ക് 20 വർഷമാണ് ആയുസ്സ്, കൃഷി ചെയ്ത് മൂന്ന് വർഷത്തിനു ശേഷമേ വിളവെടുക്കാൻ സാധിക്കൂ. ഇവയുടെ നേർത്ത അഗ്രഭാഗം കേടുപാടുകൾ കൂടാതെ അടർത്തിയെടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. അതിനാൽ വിളവെടുപ്പിന് ഏറെ സമയവും വേണ്ടിവരും. യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ പ്രദേശങ്ങളാണ് ഹോപ് ഷൂട്ട്സിന്റെ ജന്മദേശം.

വൈദ്യ ശാസ്ത്ര പഠനങ്ങൾ പ്രകാരം ട്യൂബർകുലോസിസിനെതിരെ പ്രതിരോധം നേടാൻ ഹോപ്പുട്ട്സുകൾ കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഇതിനുപുറമെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ഔഷധഗുണവും ഹോപ്കൂട്ട് സിനുണ്ട്.

കാലാവസ്ഥാമാറ്റവും വികസനവും: അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിന്റെ കർമ പദ്ധതി പ്രകാശനം ചെയ്യും

കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിന് ഇന്ന് (ഡിസംബർ 6) കോവളത്ത് തുടക്കമാകും. അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ, കേന്ദ്ര സർക്കാരിലെയും വിവിധ സംസ്ഥാനസർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, യുവജന, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി പങ്കെടുക്കും. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനം നാളെ (ഡിസംബർ 7) രാവിലെ 11.30ന് കോവളം ലീലാ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണൽ ഡയറക്ടർ ജോൺ എ റൂം, ഇന്റർനാഷണൽ സോളാർ അലയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്ളിഫ്, ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെ, എം.വിൻസന്റ് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷണൽ ചീഫ് സെക്രട്ടറിയും റീബിൽഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുക്കും.
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കർമപദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യും. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്പാ പദ്ധതി കരാർ ഒപ്പുവയ്ക്കും.

അതിജീവനക്ഷമമായ വളർച്ചയ്ക്ക് ദേശീയ, പ്രാദേശിക നേതൃത്വം എന്ന സെഷനിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ലീന നന്ദൻ, ലോകബാങ്ക് പ്രാക്ടീസ് മാനേജർ അഭസ് ഝാ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അസം ചീഫ് സെക്രട്ടറി പബൻ ബോർതാകർ തുടങ്ങിയവർ നേതൃത്വം നൽകും.
കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ പങ്കും മാറുന്ന മുൻഗണനയും, ഈജിപ്തിൽ നടന്ന ലോക കാലാവസ്ഥാസമ്മേളനം (COP27) തുടങ്ങിയ വിവിധ സെഷനുകളും ഉണ്ടാകും. ഏഴാം തീയതി വൈകിട്ട് 7.30ന് കോവളം താജ് ഗ്രീൻ കോവ് റിസോർട്ടിൽ നടക്കുന്ന സമ്മേളനത്തിൽ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ് വിൽ അംബാസഡർ ദിയ മിർസ പങ്കെടുക്കും. എട്ടാം തീയതി ജന കേന്ദ്രീകൃത കാലാവസ്ഥ സേവനം, കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവർത്തനപരിപാടി, ക്ലൈമറ്റ് സ്മാർട്ട് നിക്ഷേപം തുടങ്ങിയ സെഷനുകളാണ്. എട്ടിന് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരൻ അയ്യർ, ഡോ.വി.വേണു, രാജശ്രീ റായി, ജോൺ എ.റൂം, ദീപക് സിങ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി കാലാവസ്ഥാമാറ്റത്തിന് എതിരെ യുവനേതൃത്വം എന്ന വിഷയത്തിലുള്ള സമ്മേളനം ഇന്ന് ( ഡിസംബർ 6) വൈകുന്നേരം 6.30ന് കോവളം താജ് ഗ്രീൻ കോവ് റിസോർട്ടിൽ നടത്തും.

സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം.

ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ബാഗില്‍ എപ്പോഴും പച്ച മഞ്ഞള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കണം. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. അഭിനേതാക്കള്‍ ലഭിക്കുന്ന ഓഫര്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും വേണം. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.

ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വികാരങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനുള്ള റൊമാന്റിക് ദിവസമാണിത്. ബിസിനസ്സ് കമ്മിറ്റ്‌മെന്റുകള്‍ സുഗമമായി നിറവേറ്റാനാകും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണിത്. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. രാഷ്ട്രീയക്കാര്‍ ഇന്ന് പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെള്ള അരി ദാനം ചെയ്യുക

.ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വാഴയ്ക്ക് പഞ്ചസാര വെള്ളം ഒഴിക്കുക. കലാകാരന്മാര്‍ ചെറുതോ വലുതോ ആയ എല്ലാ പുതിയ അവസരങ്ങളും തിരഞ്ഞെടുക്കണം. ജോലിസ്ഥലത്ത് ഒരു പുതിയ തുടക്കം കുറിക്കം. ഒരു പുതിയ ആളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഡിസൈനര്‍മാര്‍, വീട്ടമ്മമാര്‍, രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, നര്‍ത്തകര്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍, കലാകാരന്‍മാര്‍, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് കരിയറില്‍ വളര്‍ച്ചയുണ്ടാകും. ഭാഗ്യനിറം: ഓറഞ്ച്, പിങ്ക, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: പച്ച മഞ്ഞള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക.

ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): കന്നുകാലികള്‍ക്കോ തെരുവ് മൃഗങ്ങള്‍ക്കോ വെള്ളം നല്‍കുക. പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുന്നത് ഗുണം ചെയ്യും. നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ബിസിനസ്സുകാര്‍ ഇന്ന് കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രണയജീവിതവും അഭിമാനകരമായ മാതാപിതാക്കളെന്ന അനുഭവവും ആസ്വദിക്കാനാകും. ഇന്നത്തെ ഒരു ദിവസത്തേക്ക് വലിയ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിനം: ചൊവ്വാഴ്ച. ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്ക് ചൂല്‍ ദാനം ചെയ്യുക.

koottan villa

ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ പങ്കാളി എല്ലാ കാര്യങ്ങളിലും നിങ്ങളെ സഹായിക്കും. ഇന്നത്തെ ദിവസം ലക്ഷ്യമില്ലാത്തതായി തോന്നും. ജോലിസ്ഥലത്ത് ബോസുമായുള്ള ചര്‍ച്ച ഒഴിവാക്കുക. ബന്ധങ്ങള്‍ ദൃഢമാകും. സര്‍ക്കാര്‍ ടെന്‍ഡറുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്‌കൂളുകള്‍, ഇന്റീരിയറുകള്‍, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് മികച്ച ദിവസമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: മഞ്ഞ തുണി ദാനം ചെയ്യുക, കന്നുകാലികള്‍ക്കോ പാവപ്പെട്ടവര്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക.

 

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി സഹകരണത്തിന് സാധ്യത

പൊതുവിദ്യാഭ്യാസംഉന്നതവിദ്യാഭ്യാസംടൂറിസംസ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഫിന്‍ലാന്റിലെ അറുപതിനായിരത്തോളം ഇന്ത്യക്കാരിൽ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലാന്റിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം.

കേരളത്തിലേക്ക് ഫിൻലാന്റിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഫിൻലാന്റിലെ പ്രധാനപ്പെട്ട ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കണമെന്നും അംബാസിഡർ താൽപര്യം അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 20 ഫിനിഷ് കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസിഡർ അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഫിൻലാന്റിൽ എത്തിക്കാൻ ധാരാളം അവസരങ്ങളുണ്ട്. കേരളത്തിൽ നിന്നുള്ള കമ്പനികൾ ഫിൻലാന്റിൽ വന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ച് ഫിൻലാന്റ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള – ഫിൻലാന്റ് ഇന്നവേഷൻ കോറിഡോർ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡർ  അറിയിച്ചു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിൻലാന്റിൽ നടന്ന ചർച്ചയുടെ തുടർച്ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദർശിച്ചുവരികയാണ്. ഇതിന്റ ഭാഗമായാണ് അംബാസിഡർ കേരളത്തിലെത്തിയത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലാന്റിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അധ്യാപകവിദ്യാർത്ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പുമായുള്ള ചർച്ചയുടെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

Лучшие Онлайн Казино В 2024 Рейтинг Топ 10 Сайтов Для Игры На Деньг

Лучшие Онлайн Казино В 2024 Рейтинг Топ 10 Сайтов Для Игры На Деньги же Работают Легальные…

Glory Online Casino Android Ve Ios Cihazlar Için Mobil Uygulamayı Ücretsiz Indiri

Glory Online Casino Android Ve Ios Cihazlar Için Mobil Uygulamayı Ücretsiz Indirin Kumar Oynamak Için En…

как Играть В Казино Онлайн Правильно советы Для Начинающих остального Эксперто

как Играть В Казино Онлайн Правильно советы Для Начинающих остального Экспертов Лучшие Онлайн Казино России: Играйте…

Лучшие Онлайн Казино В 2024 Рейтинг Топ 10 Сайтов Для Игры На Деньг

Лучшие Онлайн Казино В 2024 Рейтинг Топ 10 Сайтов Для Игры На Деньги же Работают Легальные…

Verified by MonsterInsights