Bahis Sitelerinde Lisans Ve Güvenlik: Hangi Siteler Daha Güvenilir? Güvenilir Bahis Sitelerinin Adresleri Ve En Popüler…
Month: December 2022
കേരളാ പോലീസിന്റെ ഭാഗമാകാന്‍ അവസരം; പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു
.കേരളാ പോലീസില്‍ പോലീസിൽ ചേരാൻ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022). ഹയർസെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത.

18 മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).ഉയരം – 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ എന്നിവയാണ് ശാരീരിക യോഗ്യതകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.

Pin-up Casino официального Сайт Играть на Реальные Деньги а Онлайн Казин
Pin-up Casino официального Сайт Играть на Реальные Деньги а Онлайн Казино Ставки На Спорт Онлайн Букмекерская…
1win Azərbaycan ᐉ Bukmeker Kontorunun Rəsmi Saytı ᐉ Bonuslar Və Idman Mərcləri
1win Azərbaycan ᐉ Bukmeker Kontorunun Rəsmi Saytı ᐉ Bonuslar Və Idman MərcləriSlot oyunlarında təsadüfi ədəd generatoru…
വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ജല അതോറിറ്റിയുടെ 82 ജലപരിശോധനാ ലാബുകൾ
* ഹയർ സെക്കൻഡറി കെമിസ്ട്രി ലാബുകളിൽ ജല ഗുണനിലവാര പരിശോധനാ
സംവിധാനം നിലവിൽ വരും
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസി ആയ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച കേരള ജല അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നാം കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയൽ വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിൽ പലപ്പോഴും മാലിന്യം കലരുന്നുണ്ട്. ഇത് ഗൗരവമായ പ്രശ്നമായി കാണണം. ഏത് നദിയിലെയും വെള്ളം കുടിക്കാവുന്ന തരത്തിലുള്ള ശുദ്ധി, അണുമുക്തമായ വെള്ളം എന്നിവ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ രീതിയിൽ ഗൗരവമായ ഇടപെടലുകളുടെ ഫലമായാണ് 82 ജല ഗുണനിലവാര പരിശോധനാ ലാബുകൾ നിലവിൽ വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ കെമിസ്ട്രി ലാബ് ഉള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകിയശേഷം വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. പെട്ടെന്ന് പരിശോധന നടത്തി ഫലം കിട്ടാനുദ്ദേശിച്ചാണിത്. ജലജീവൻ മിഷൻ വഴിയുള്ള ശുദ്ധ ജല വിതരണം സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും ലഭ്യമാക്കും.
ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലായിരുന്നു ജല അതോറിറ്റി കണക്ഷനുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 13 ലക്ഷം പുതിയ കണക്ഷൻ നൽകിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ 70,80,000 മുകളിൽ ഗ്രാമീണ കുടുംബങ്ങൾ ആണുള്ളത്. 2024-25 വർഷത്തിന്റെ ആരംഭത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സമ്പൂർണമായും ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജലജീവൻ മിഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പദ്ധതി നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കേരള ജല അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ള തുക പിരിച്ചുകിട്ടാൻ അദാലത്തുകൾ നടത്തുന്നുണ്ടെങ്കിലും ഇനിയും തുക പിരിഞ്ഞു കിട്ടാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജനം പൂർണമായി സഹകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിംഗ് നടത്താനായി ആവിഷ്ക്കരിച്ച സെൽഫ് മീറ്റർ റീഡിംഗ് ആപ്പ്, മീറ്റർ റീഡർമാർക്ക് റീഡിംഗ് രേഖപ്പെടുത്തൽ അനായാസമാക്കാൻ ഏർപ്പെടുത്തിയ മീറ്റർ റീഡർ ആപ്പ് എന്നിവ ജലവിഭവ മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, പ്രമോദ് നാരായണൻ എം.എൽ.എ, അഡീഷനൽ ചീഫ് സെക്രട്ടറി വി വേണു, കേരള ജല അതോറിറ്റി എം.ഡിയും ജലജീവൻ മിഷൻ ഡയറക്ടറുമായ വെങ്കടേശപതി എസ്, കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംസാരിച്ചു.
നാടിന്റെ ഐക്യവും പുരോഗതിയും തകർക്കാനുള്ള ശ്രമത്തെ കൂടുതൽ കരുത്തോടെ പ്രതിരോധിക്കണം
നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കൂടുതൽ കരുത്തോടെ പ്രതിരോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർത്ഥ സ്നേഹത്തിന്റെയും അതിരുകളില്ലാത്ത സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസും പുതുവൽസരവും എത്തുകയാണ്. ആ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തിയും ഏവരേയും ചേർത്തു നിർത്തിയും ഈ ആഘോഷങ്ങളെ നമുക്കു വരവേൽക്കാം. കൂടുതൽ പ്രകാശപൂർണ്ണമായ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവയ്ക്കാം. സമത്വവും സൗഹാർദ്ദവും പുലരുന്ന പുതുലോകമാകട്ടെ നമ്മുടെ ലക്ഷ്യം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറും ശുദ്ധജലം; ഒഡീഷയിലെ 19 നഗരങ്ങളിൽ ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതിയുമായി മുഖ്യമന്ത്രി നവീൻ പട്നായിക്
ഒഡീഷയിലെ 19 നഗരങ്ങളിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതി മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്തു. ഏകദേശം 5.5 ലക്ഷത്തോളം ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്റെ ദീർഘകാല സ്വപ്നമാണെന്നും അത് എപ്പോഴും തന്റെ സർക്കാരിന്റെ മുൻഗണനയിലുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു എന്നും പരിപാടിയെ അഭിസംബോധന ചെയ്ത് നവീൻ പട്നായിക് പറഞ്ഞു.
”ജലം അമൂല്യമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു പുതിയ ഒഡീഷ സൃഷ്ടിക്കാനും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാതൃകാപരമായ ഭരണം നടത്താനും പൗര കേന്ദ്രീകൃതമായ സേവനങ്ങൾ നൽകാനും ഞങ്ങൾ ശ്രദ്ധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ 19 നഗരങ്ങൾ ഈ പദ്ധതിയിൽ ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വെള്ളം പാഴാക്കരുതെന്നും നവീൻ പട്നായിക് ജനങ്ങളോട് അഭ്യർത്ഥിച്ചു. ജലം അമൂല്യമാമെന്നും ഏറെ പ്രാധാന്യമുള്ള ഒരു പ്രകൃതിവിഭവമാണെന്നും അതിനാൽ അത് വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഇന്ത്യയ്ക്ക് ഒരു വലിയ വെല്ലുവിളി തന്നെയാണ്. 1.3 ബില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ വെറും നാല് ശതമാനം മാത്രമാണ്. പൈപ്പ് ജലവിതരണത്തിന്റെ അഭാവവും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും രാജ്യത്തെ ഏറിയ പങ്ക് ജനങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.
എങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ മെച്ചപ്പെട്ടിട്ടുണ്ട്.
ഗവണ്മെന്റിന്റെ ജല്‍ ജീവന് മിഷന് കീഴില്‍ 2021 നവംബര്‍ 4 വരെ മൊത്തം 8.45 കോടി ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പ് വഴിയുള്ള ജല കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളില്‍ പൂർണമായും പൈപ്പ് വെള്ളം എത്തിച്ചിട്ടുണ്ട്. ഗോവ, തെലങ്കാന, ഹരിയാന, ദാദ്ര നഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. എന്നാൽ, എല്ലാവര്ക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ക്കിടയിലും, ഇപ്പോഴും പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. അതിവേഗം കുതിച്ചുയരുന്ന ജനസംഖ്യ, ഉയര്‍ന്ന വ്യവസായവല്‍ക്കരണം, മലിനീകരണം എന്നിവ കാരണം ഇന്ത്യയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ നദികള്‍ ചുരുങ്ങുകയും മലിനമാകുകയും ചെയ്യുന്നുണ്ട്. ഇതും ഒരു വെല്ലുവിളിയാണ്.
മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം
മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് ടൂറിസം മേഖലയെ ഉയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്നു കനകക്കുന്നിൽ സംഘിടിപ്പിക്കുന്ന പുഷ്പോത്സവം നഗരവസന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാന അന്തരീക്ഷവും ജനങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതു ടൂറിസം മേഖലയുടെ വളർച്ചയിൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടും കലാപങ്ങളും വർഗീയ സംഘർഷങ്ങളും മൂലം തകർന്നുപോയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജ്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ വലിയ ചുവടുവയ്പ്പുകൾ നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പുഷ്പമേളയുടെ ഭാഗമായി നൈറ്റ് ലൈഫ് സജീവമാക്കാനുള്ള ചുവടുവയ്പ്പുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലകളും ഭക്ഷണവും വിനോദ സഞ്ചാരികൾക്കു പരിചയപ്പെടത്തുംവിധമാണ് ഇതു ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രന് റോസാച്ചെടി നൽകി പുഷ്പമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാനം രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയ വർഷമാണിതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വർഷം സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 1.34 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തി. ഈ വർഷം അവസാനിക്കുമ്പോൾ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സർവകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓൺ അദ്ദേഹം നിർവഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്നു റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.
ഒമിക്രോൺ ഉപവകഭേദം ആശങ്കയാകുന്നു; എന്ത് ചെയ്യണം?
ചൈനയിൽ വ്യാപിച്ച് വരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ എഫ് 7 (ബി.എ.5.2.17) ഇന്ത്യയിലും എത്തിക്കഴിഞ്ഞു എന്ന വാർത്ത സ്വാഭാവികമായും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് ബി എ എഫ് 7 കണ്ടെത്തിയത്. ബി എ എഫ് 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.
ഈ സാഹചര്യത്തിൽ മൂന്ന് നടപടികളാണ് സ്വീകരിക്കാനുള്ളത്:
1. കോവിഡ് വാക്സിൻ രണ്ട് ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിച്ചു എന്നുറപ്പുവരുത്തുക. പുതിയ വകഭേദങ്ങൾക്ക് ഭാഗികമായ വാക്സിൻ അതിജീവനശേഷിയുള്ളതിനാൽ വാക്സിൻ എടുത്താലും ചിലരെ കോവിഡ് ബാധിച്ച് എന്ന് വരാം. എന്നാൽ രോഗം ഗുരുതരമാവുകയോ മൂർച്ചിക്കയോ ചെയ്യില്ല, ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ച ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ലഭ്യമായ വാക്സിൻ ആദ്യമായി പ്രത്യക്ഷപ്പെട്ട വൈറസ് വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിനകം പ്രത്യക്ഷപ്പെട്ട എല്ലാ വകഭേദങ്ങളെയും ഉപവകഭേദങ്ങളെയും പ്രതിരോധിക്കുന്ന വാക്സിൻ വൈകാതെ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2. മാസ്ക് ധരിക്കുന്നത് തുടരുക. കോവിഡ് തടയാൻ മാത്രമല്ല വായുവിലൂടെ പകരുന്ന ഫ്ലൂ, ആർ എസ് വി (റെസ്പിരറ്ററി സിൻസിഷ്യൽ വൈറസ്) വിഭാഗത്തിൽ പെട്ട വൈറസുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധകളിൽ നിന്നും രക്ഷപ്പെടാനും മാസ്ക് സഹായിക്കും. ഈ മൂന്ന് വിഭാഗത്തിൽ പെട്ട ശ്വാസകോശരോഗാണുബാധയെ ട്രിപ്പിളെഡെമിക് (Tripledemic) എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല പൊതുനിരത്തിലും മറ്റുമുള്ള വായുമലിനീകരണം, പൊടിശല്യം എന്നിവയിൽ നിന്നും മാസ്ക് സുരക്ഷ നൽകും. ആസ്മപോലുള്ള ശ്വാസകോശരോഗമുള്ളവർക്ക് ഇത് വളരെ സഹായകരമായിരിക്കും
എല്ലാവരും ഇനിമുതൽ എപ്പോഴും വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ മാസ്ക് കരുതിയിരിക്കണം. ആൾകൂട്ട സന്ദർഭങ്ങളിലും, തിരക്കുള്ള സ്ഥലങ്ങളിലും (ബസ് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്) അടഞ്ഞ എസി മുറികളിലും നിർബന്ധമായും മാക്സ് ധരിക്കണം. മാക്സ് ഉപയോഗം ജീവിതരീതിയുടെ ഭാഗമാവണം.
3. കോവിഡ് വൈറസിന്റെ ജനിതകശ്രേണീകരണം (ജനറ്റിക്ക് സ്വീക്വൻസിങ്ങ്) തുടരേണ്ടതാണ്. പുതിയ വകഭേദങ്ങൾ, ഉപവകഭേദങ്ങൾ ഇവ കാലേകൂട്ടി കണ്ടെത്തി കരുതൽനടപടികൾ സ്വീകരിക്കാനും മറ്റു പ്രദേശങ്ങളെയും രാജ്യങ്ങളെയും ജാഗ്രതപ്പെടുത്താനും ഇതാവശ്യമാണ്. അതോടൊപ്പം, ഏതെങ്കിലും പ്രദേശത്തോ, സ്ഥാപനങ്ങളിലോ കോവിഡ് കേന്ദീകരിച്ച് കൂടുതലായി (ക്ളസ്റ്ററിംഗ്) കണ്ടാൽ ഇവിടങ്ങളിലെ രോഗികളിൽ നിന്നും, പതിവ് രോഗലക്ഷണങ്ങളിൽ നിന്നും വ്യത്യസ്ഥമായരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളിൽ നിന്നും സാമ്പിളുകളെടുത്ത് ജനിതകശ്രീണീകരണം നടത്താൻ ശ്രമിക്കയും വേണം.