പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: കരള്‍ രോഗബാധിതനായ പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതി അനുമതി. തൃശൂര്‍ കോലഴി സ്വദേശി പി ജി പ്രതീഷിന് കരള്‍ പകുത്തു നല്‍കാനാണ് പതിനേഴുകാരിയായ മകള്‍ ദേവനന്ദയ്ക്ക് കോടതി അനുമതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ലത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ ഹൈക്കോടതിയെ സമീപച്ചത്. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും ദേവനന്ദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാണെന്നും വിധിന്യായത്തില്‍ ജസ്റ്റിസ് അരുണ്‍ പറഞ്ഞു. അതേസമയം ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു.കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി

അട്ടപ്പാടിയിൽ വനം വകുപ്പിന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ

പാലക്കാട്: അട്ടപ്പാടിയില്‍ വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ ചിന്ന വിളിച്ച് പാഞ്ഞ‌ടുത്ത്  ഒറ്റയാന്‍റെ ആക്രമണം.  ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന് സമീപത്ത് കാട്ടാന ഇറങ്ങിയതറിഞ്ഞ് എത്തിയ വനംവകുപ്പിന്‍റെ ആർ ആർ ടി ജീപ്പിന് മുന്നിലാണ് ആന എത്തിയത്.

ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് എത്തിയതായിരുന്നു ആര്‍.ആര്‍.ടി സംഘം. സ്ഥലത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാന റോഡിലേക്കിറങ്ങി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഏറെ ദൂരം പിന്നിലേക്ക് ഓടിച്ചാണ് ഒറ്റയാനില്‍ നിന്ന് ആര്‍ആര്‍ടി സംഘം രക്ഷപ്പെട്ടത്. പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന പിന്തിരിഞ്ഞു.

പടക്കമെറിഞ്ഞും പാട്ട കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഏറെ പണിപ്പെട്ടാണ് ആനയെ കാട്ടിലേക്ക് തിരിച്ച് കയറ്റിയത്. ആന കാട് കയറിയെങ്കിലും വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് അട്ടപ്പാടിയിലെ കര്‍ഷകര്‍. കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വലിയ കൃഷിനാശമാണ് ഇവടുത്തെ കര്‍ഷകര്‍ നേരിടുന്നത്.

ആന ശല്യം തടയാനായി ഇലക്ട്രിക് ഫെന്‍സിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാമെന്ന് അധികൃതര്‍ പലതലവണ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെട്ട് വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലെ കര്‍ഷകരുടെ ആവശ്യം.

വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് പുതിയ ജോലികള്‍ ആരംഭിക്കാന്‍ അനുകൂല സമയമല്ല. റിയല്‍ എസ്റ്റേറ്റ്, കമ്മീഷന്‍, തുണി മുതലായവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭമുണ്ടാകും. പരിഹാരം: ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുക.

ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശ ജോലിയിലോ ബിസിനസ്സിലോ ലാഭമുണ്ടാകും. പരിഹാരം: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കുക.

koottan villa

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുതിയ കോണ്‍ടാക്ടുകള്‍ ഉണ്ടാകുകയും നിരവധി സാധ്യതകള്‍ വന്നുചേരുകയും ചെയ്യും. ബിസിനസ്സിലും വ്യാപാരത്തിലും ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു സീനിയറുടെ സഹായത്തോടെ പരിഹരിക്കും. പരിഹാരം: യോഗ പ്രാണായാമം പരിശീലിക്കുക.

സ്‌കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ മികച്ച ഓര്‍ഡറുകള്‍ ലഭിക്കും. പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കും. ഓഫീസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. പരിഹാരം: ഗണപതിക്ക് ലഡു സമര്‍പ്പിക്കുക.

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. ബിസിനസ്സിലെ തെറ്റായ തീരുമാനങ്ങള്‍ നഷ്ടമുണ്ടാക്കും. നിയമവിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. കല, ശാസ്ത്രം, യന്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് വിജയിക്കും. സര്‍ക്കാര്‍ ജോലികളില്‍ പൊതു ഇടപാടുകള്‍ നടത്തുമ്പോള്‍ അശ്രദ്ധ കാണിക്കരുത്. പരിഹാരം: ഹനുമാനെ ആരാധിക്കുക.

കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഓഫീസ് ജോലികളിലെ അശ്രദ്ധ മൂലം ജോലിഭാരം വര്‍ധിക്കും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.

 

40,000 കടന്ന് സ്വർണവില; പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് നാൽപതിനായിരം രൂപ കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ബുധനാഴ്ച വർധിച്ചിത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5010 രൂപയും പവന് 40,080 രൂപയുമായി. ഈ മാസം ഇതു രണ്ടാം തവണയാണ് സ്വർണവില നാൽപതിനായിരം കടക്കുന്നത്.

ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച സ്വർണവില പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 39,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നു.

ഈ മാസം 14നായിരുന്നു സ്വർണവില ആദ്യം നാൽപതിനായിരം കടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 40,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു
ഇത്. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 39,000 രൂപയായിരുന്നു.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

koottan villa

ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുമായി KSRTC; ഇന്ത്യയില്‍ നിര്‍മിച്ച ഇത്തരത്തിലെ ആദ്യ വാഹനം

പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ബസെത്തുക. രണ്ടു ഇലക്ട്രിക് ബസുകാളാണ് വാങ്ങിക്കുക. കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.

അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍ നിന്നാണ് ബസ് വാങ്ങുന്നത്. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെഎസ്ആര്‍ടിസി അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചുവര്‍ഷത്തെ പരിപാലനച്ചുമതല കമ്പനിക്കായിരിക്കും. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നത്.

ഡബിള്‍ ഡെക്കര്‍ ബസിലെ യാത്രകള്‍ക്ക് തിരക്കേറുന്നതിനാല്‍ കൂടുതല്‍ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലുള്ള ഡബിള്‍ ഡെക്കര്‍ കൂടി നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എന്‍ജിന്‍ തകരാറിലായതിനാല്‍ നടന്നില്ല. ഈ ബസിന്റെ ഭാഗങ്ങള്‍ കിട്ടാനില്ലാത്തത് വെല്ലുവിളിയാണ്.

65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ചാര്‍ജിങിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും.15.5 അടി ഉയരമുള്ള ബസിന് 32 അടി നീളമുണ്ട്.

koottan villa

5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 കേരളത്തിൽ ഇതാദ്യമായി 5ജി സേവനം ലഭ്യമായി. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തു.

ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിൽ ഇതാദ്യമായി 5ജി സേവനം ലഭ്യമായി. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു.

വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലി സാധാരണ നിലയില്‍ മുന്നോട്ടു പോകും. നിക്ഷേപത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ സൂക്ഷിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. പരിഹാരം: ഒരു അനാഥാലയത്തിന് ഭക്ഷണം നല്‍കുക.

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കം കാണിക്കരുത്. ബിസിനസുകാര്‍ക്ക് ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിപരമായ ചിലവുകളില്‍ ശ്രദ്ധിക്കും. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കും. പരിഹാരം: ശ്രീകൃഷ്ണന്പഞ്ചസാര മിഠായി സമര്‍പ്പിക്കുക
 
koottan villa

Mostbet Uygulaması Türk Bahis Şirketi Mostbet Sırlarını Açıklıyo

Mostbet Uygulaması Türk Bahis Şirketi Mostbet Sırlarını Açıklıyor Superbahis: Spor Bahisleri, Canlı Bahisler Ve Casino Oyunlarında…

കേരള വനിതാ കമ്മിഷനിൽ മൂന്ന് പുതിയ അംഗങ്ങൾ ചുമതലയേറ്റു

അഡ്വ. പി. കുഞ്ഞായിഷവി.ആർ. മഹിളാമണി,

അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ പുതിയ അംഗങ്ങൾ

കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷവി.ആർ. മഹിളാമണിഅഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10.30 –ന് ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയുടെ സാന്നിധ്യത്തിലാണ് അംഗങ്ങൾ ചുമതലയേറ്റത്. തുടർന്ന് കമ്മിഷൻ സിറ്റിങ്ങിലും പുതിയ അംഗങ്ങൾ പങ്കെടുത്തു. പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനം 15-ന് പുറപ്പെടുവിച്ചിരുന്നു. പുതിയ അംഗങ്ങളായ കുഞ്ഞായിഷ കാസർകോട്കണ്ണൂർവയനാട് എന്നീ ജില്ലകളുടെ ചുമതലയും മഹിളാമണി ആലപ്പുഴമലപ്പുറംപാലക്കാട് ജില്ലകളുടെ ചുമതലയും എലിസബത്ത് മാമൻ മത്തായി പത്തനംതിട്ടഇടുക്കിഎറണാകുളം ജില്ലകളുടെ ചുമതലയും നിർവഹിക്കും. ചെയർപേഴ്സൺ അഡ്വ. പി.സതീദേവി തിരുവനന്തപുരംകോഴിക്കോട് ജില്ലകളുടെ ചുമതലയും അഡ്വ. ഇന്ദിരാ രവീന്ദ്രൻ കൊല്ലംതൃശ്ശൂർകോട്ടയം ജില്ലകളിലെ ചുമതലയും നിർവഹിക്കും. പുതിയ അംഗങ്ങൾ ചുമതലയേറ്റതോടെ കമ്മിഷനിൽ നിലവിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവുകളും നികത്തപ്പെട്ടു. ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് കേരള വനിതാ കമ്മിഷനുള്ളത്. അഡ്വ. ഷിജി ശിവജിഇ.എം.രാധഷാഹിദാ കമാൽ എന്നീ അംഗങ്ങൾ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പുതിയ അംഗങ്ങളുടെ നിയമനം. സോണിയാ വാഷിങ്ടൺ കമ്മിഷന്റെ മെമ്പർ സെക്രട്ടറിയായി തുടരും.

കണ്ണൂർ ഏഴോം സ്വദേശിയായ അഡ്വ. പി.കുഞ്ഞായിഷ കഴിഞ്ഞ 22 വർഷമായി അഭിഭാഷകയായി പ്രവർത്തിച്ചുവരുന്നു. എൽഎൽഎം ബിരുദധാരിയാണ്.

ആലപ്പുഴ വയലാർ സ്വദേശിനിയായ വി.ആർ. മഹിളാമണി 28 വർഷം അധ്യാപികയായും ഏഴ് വർഷം ഹെഡ്മിസ്ട്രസ്സായും വിവിധ സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചു.

2003-2005 കാലയളവിൽ തിരുവല്ലാ നിയോജയമണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 1995-2000 കാലയളവിൽ പെരിങ്ങറ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. ബിഎഎൽഎൽബി ബിരുദധാരിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 42 വർഷമായി അഭിഭാഷക രംഗത്ത് പ്രവർത്തിക്കുന്നു. മുൻ എംഎൽഎകൂടിയായ അന്തരിച്ച അഡ്വ. മാമൻ മത്തായിയുടെ ഭാര്യയാണ്.

Verified by MonsterInsights