കാട്ടാനയുടെ സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. മെയിന്‍റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

visat 1

തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. പി എം 2എന്ന് പറയുന്ന മോഴയാനയാണിതെന്ന് പറയുന്നു. ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്നയാന 50 ലധികം വീടുകളും തകർത്തിരുന്നു.കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

പരീക്ഷാ പേ ചര്‍ച്ച 2023: രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 38 ലക്ഷം കടന്നു; എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി

പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി .ജനുവരി 27നാണ് പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം എഡിഷന്‍ ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകള്‍ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക,’ എന്നാണ് മോദിയുടെ ട്വീറ്റ്.

ഡിസംബര്‍ 30ന് പരീക്ഷാ പേ ചര്‍ച്ചയുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 38.80 ലക്ഷം പേരാണ് ഇത്തവണ പരീക്ഷാ പേ ചര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2022 നവംബര്‍ 25 മുതലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ 30 വരെയാണ് രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

25,38,802 വോട്ടർമാർ: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എണ്ണത്തിൽ കുറവ്.

കൂടുതൽ വോട്ടർമാർ മണലൂരിൽ, കുറവ് കൈപ്പമംഗലം

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കലക്ട്രേറ്റ് ചേംബറിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ കലക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന തൃശൂർ മണ്ഡലം 57-ാം ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ വി ടി ദീപയ്ക്ക് വോട്ടർപട്ടിക കൈമാറി ജില്ലാതല പ്രസിദ്ധീകരണം നിർവ്വഹിച്ചു. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 

ആകെ വോട്ടർമാർ 25,38,802, സ്ത്രീ വോട്ടർമാർ 13,22,685, പുരുഷ വോട്ടർമാർ 12,16,075, ഭിന്നലിംഗ വോട്ടർമാർ 42 എന്നിങ്ങനെയാണ് കണക്ക്. ജനസംഖ്യയുടെ 76 ശതമാനം പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വോട്ടർമാരുള്ളത് മണലൂരും കുറവ് കൈപ്പമംഗലത്തുമാണ്. 

2022 നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മരണമടഞ്ഞവര്‍, സ്ഥലം മാറിപ്പോയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പ് വന്നിട്ടുള്ളവര്‍ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 49,947 പേരുടെ കുറവ് അന്തിമ വോട്ടര്‍ പട്ടികയില്‍ വന്നിട്ടുണ്ട്. ബിഎല്‍ഒമാര്‍ മുഖേന നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തി കൃത്യമായ ഒഴിവാക്കലുകള്‍ വരുത്തിയതിനാലാണ് കുറവ് വന്നിട്ടുള്ളത്. 7193 ആണ് പുതിയ വോട്ടർമാരുടെ എണ്ണം. 15,31,555 പേർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. 

താലൂക്ക് തലത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ബൂത്തുകളിൽ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കരട് – അന്തിമ വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അംഗീകൃത രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് ഇലക്ടറൽ രജിസ്ട്രർ ഓഫീസറുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ ഒരു കോപ്പി സൗജന്യമായി കൈപ്പറ്റാവുന്നതാണ്.

കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചേംബറിൽ നടന്ന ചടങ്ങിൽ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, തൃശൂർ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍  ടി ജയശ്രീ, ജില്ലാ താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോട്ടൽ ഫ്രിഡ്ജിൽ പറ്റമായിരിക്കുന്ന പാറ്റകൾ; തിരുവനന്തപുരത്ത് പൂട്ടിച്ച 11 ഹോട്ടലുകൾ

കോട്ടയത്ത് ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയിൽ 11 ഹോട്ടലുകളാണ് പൂട്ടിയത്. അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടക്കമുള്ള ഹോട്ടലുകളാണ് പൂട്ടിച്ചത്. 46 ഹോട്ടലുകളിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പരിശോധിച്ചതും തലസ്ഥാനത്താണ്.

ഭക്ഷണ സാധനങ്ങളിൽ പാറ്റയെ കണ്ടെത്തിയതിനാലാണ് ബുഹാരി പൂട്ടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുമ്പോൾ അടുക്കളയിലെ പഴയ ഫ്രിഡ്ജിൽ പാറ്റകൾ പറ്റമായിരിക്കുന്നതാണ് കണ്ടത്. ഉപയോഗശൂന്യമായ ഫ്രിഡ്ജ് അലമാരയ്ക്ക് പകരമായി ഉപയോഗിക്കുകയായിരുന്നു. അടുക്കളയിൽ നനച്ച് വിരിച്ചിരുന്ന ചാക്കുകൾ മാറ്റാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പെസ്റ്റിസൈഡ് കൺട്രോൾ സർട്ടിഫിക്കറ്റ് നേടിയ ശേഷം കോർപറേഷന്റെ അനുമതിയോടെ ഹോട്ടൽ തുറക്കാൻ ഉദ്യോഗസ്ഥർ ബുഹാരിയുടെ ഉടമസ്ഥരോട് നിർദ്ദേശിച്ചു.

എന്നാൽ, പരിശോധനയിൽ അട്ടിമറി ആരോപിച്ച് ഹോട്ടൽ ഉടമയും ജീവനക്കാരും പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർക്ക് പഴകിയ ഭക്ഷണം ഹോട്ടലിൽ നിന്ന് പിടിച്ചെടുക്കാനായില്ലെന്നും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ബുഹാരി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയവരെ ജീവനക്കാരും ഉടമകളും ചേർന്ന് തടയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.

ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഫൈസാബാദിന് 79 കി.മീ. തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാം: ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം…

മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.


രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുൻപാണ് ഉപയോക്താക്കളെ പ്രതികൂലമായി 
ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.


ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾഅഫ്ഗാനിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഫൈസാബാദിന് 79 കി.മീ. തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

കലോത്സവ വേദിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; നേരിട്ടെത്തി തടഞ്ഞ് ലിന്റോ ജോസഫ് എംഎൽഎ …

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം നമ്പർ വേദിക്കു സമീപം മാധ്യമങ്ങൾക്കു വിലക്കുമായി ലിന്റോ ജോസഫ് എംഎൽഎ. വേദിക്കു സമീപം കുട്ടികളുമായി സംസാരിക്കുന്നതിൽനിന്ന് എംഎൽഎ 
മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെനിന്ന് മാധ്യമപ്രവർത്തകർ മാറണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ നേരിട്ടെത്തിയാണ് വേദിക്കു സമീപം മാധ്യമപ്രവർത്തകരെ തടയുന്നത്.  എംഎൽഎ അനാവശ്യ പ്രശ്നം സൃഷ്ടിക്കുകയാണെന്ന് മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.

സ്റ്റേജിനു സമീപം മാധ്യമപ്രവർത്തകരെ അനുവദിച്ചാൽ മൊബൈലുമായി വരുന്ന എല്ലാവരെയും അനുവദിക്കേണ്ടി വരുമെന്നാണ് എംഎൽഎയുടെ ഭാഷ്യം. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അമൃത ടിവി ചാനലിന്റെ പ്രതിനിധികളോട് എംഎൽഎ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.


ലോകകപ്പ് വിജയിച്ച് തിരിച്ചെത്തിയ മെസിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് പി.എസ്.ജി താരങ്ങൾ

ലോകകപ്പ് വിജയത്തിന് ശേഷം ക്ലബ് ഫുട്ബോളിൽ കളിക്കാനായി ഫ്രാൻസിൽ തിരിച്ചെത്തിയ ലയണൽ മെസിക്ക് ആവേശകരമായ സ്വീകരണമൊരുക്കി പി.എസ്.ജി താരങ്ങൾ. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പി.എസ്.ജി താരങ്ങൾ മെസിയെ വരവേറ്റത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഫിഫ ലോകകപ്പ് 2022 വിജയം ആഘോഷിച്ച ശേഷമാണ് മെസി അർജന്‍റീനയിൽനിന്ന് പാരീസിൽ തിരിച്ചെത്തിയത്.

പി.എസ്.ജി ആസ്ഥാനമായ പാർക് ഡെസ് പ്രിൻസസിൽ പരിശീലനത്തിന് എത്തിയ പി.എസ്.ജി താരങ്ങളും സപ്പോർട്ട് സ്റ്റാഫും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി. ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അദ്ദേഹത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു.കഴിഞ്ഞ ദിവസം പാരീസ് വിമാനത്താവളത്തിലെത്തിയ മെസിക്ക് വീരോചിതമായ സ്വീകരണം നൽകിയിരുന്നു. ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ മികവിൽ അർജന്‍റീന ലോകകിരീടം നേടിയപ്പോൾ, അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വപ്നസാക്ഷാത്കാരമായിരുന്നു.

മെസി ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ഈ സീസണിലെ ആദ്യ തോൽവി വഴങ്ങേണ്ടിവന്നിരുന്നു. ജനുവരി രണ്ടിന് ലെൻസിനെതിരെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി തോറ്റത്. തോൽവി നേരിട്ടെങ്കിലും ഫ്രഞ്ച് ലീഗ് വണ്ണിൽ 44 പോയിന്‍റുമായി പിഎസ്ജി തന്നെയാണ് ഒന്നാമത്. 40 പോയിന്‍റുമായി ലെൻസ് ആണ് രണ്ടാം സ്ഥാനത്ത്.

ആധാറിലെ മേൽവിലാസം ഓൺലൈനായി പുതുക്കാം; വേണ്ടത് കുടുംബനാഥന്റെ അനുമതി; പുതിയ സൗകര്യമൊരുക്കി UIDAI

ആധാർ കാർഡിലെ മേൽവിലാസം പുതുക്കാൻ പുതിയ സൗകര്യമൊരുക്കി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ ആധാറിലെ മേൽവിലാസം മാറ്റൽ ഇനി വളരെ എളുപ്പത്തിൽ ചെയ്യാം. കുടുംബനാഥന്റെ അല്ലെങ്കിൽ കുടുംബനാഥയുടെ അനുമതിയോടെയാണ് കുടുംബാംഗങ്ങൾക്ക് ഓൺലൈനായി വിലാസം പുതുക്കാൻ സാധിക്കുക.

ആധാർ ഉടമകൾക്ക് അവരുടെ കുടുംബനാഥന്റെ അനുമതിയോടെ ഓൺലൈനായി വിലാസത്തിൽ മാറ്റം വരുത്താനാകുമെന്ന് യുഐഡിഎഐ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടംബനാഥന്റെ അനുമതിയോടെ ആധാറിലെ വിലാസം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നത് ആളുകൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. വിവിധ ആവശ്യങ്ങൾക്കായി വിവിധ നഗരങ്ങളിലും ദൂരസ്ഥലങ്ങളിലും മാറി താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ സൗകര്യം ഏറെ സഹായകമാകുമെന്നും യുഐഡിഎഐ അറിയിച്ചു.

യുഐഡിഎഐ അംഗീകരിച്ചിട്ടുള്ള വിലാസം തെളിക്കുന്ന രേഖകളുടെ സഹായത്തോടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാം. 18 വയസ്സ് പ്രായമുള്ള ആർക്കും ഇത്തരത്തിൽ വിലാസം തിരുത്താൻ അനുമതി നൽകുന്ന ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ ആകാനും കഴിയും. ഈ സേവനത്തിനായി അപേക്ഷകർ 50 രൂപ ഫീസ് നൽകേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകന് ഒരു സർവ്വീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. കൂടാതെ മേൽവിലാസം തിരുത്താനുള്ള അപേക്ഷ സംബന്ധിച്ച് കുടംബനാഥന് എസ്എംഎസും ലഭിക്കും.

ഈ അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മൈ ആധാർ പോർട്ടലിൽ പ്രവേശിച്ച് കുടുംബനാഥൻ അത് അംഗീകരിക്കുകയും അനുമതി നൽകുകയും ചെയ്താൽ അഭ്യർത്ഥന പരിഗണിക്കും. കുടുംബനാഥൻ അനുമതി നൽകാൻ വിസമ്മതിക്കുകയോ എസ്ആർഎൻ രൂപീകരിച്ച ശേഷം അനുവദിച്ച 30 ദിവസത്തിനുള്ളിൽ അപേക്ഷയോട് പ്രതികരിക്കാതിരിക്കുകയോ ചെയ്താലും അപേക്ഷയുടെ സാധുത അവസാനിക്കും. തുടർന്ന് അപേക്ഷനെ എസ്എംഎസ് വഴി ഈ വിവരം അറിയിക്കുകയും ചെയ്യും.

Verified by MonsterInsights