വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന (ക്രിസ്ത്യൻ – മുസ്ലീം -സിഖ് – ജൈന-പാഴ്സി – ബുദ്ധ മതങ്ങളിൽ നിന്നുള്ള) വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ നിർദിഷ്ട സർവകലാശാലകളിലും കേന്ദ്രങ്ങളിലും ഉന്നതപഠനം നടത്തുന്നതിനുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
 
ബിരുദ-ബിരുദാനാന്തര-പിഎച്ച്ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ്. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
 
ബി.പി.എൽ. (Below Poverty Line) വിഭാഗത്തിൽപ്പെട്ടവർക്കാണ്, മുൻഗണനയുള്ളത്. എന്നാൽ ബി.പി.എൽ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.പരമാവധി 5,00,000 രൂപയാണ് സ്‌കോളർഷിപ്പ് .
ആർക്കൊക്കെ അപേക്ഷിക്കാം
 
സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽ പെടുന്നവരും ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ അഡ്മിഷൻ നേടുന്നവരുമായിരിക്കണം, അപേക്ഷകർ. അപേക്ഷകയും /അപേക്ഷകനും അവരുടെ മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
 
ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല
 
അപേക്ഷാ ക്രമം
 
വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫെബ്രുവരി 10 നകം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.
 
വിലാസം
 
ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമ വകുപ്പ്,
നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33
 
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
 
ഫോൺ
0471 2300524
 
മെയിൽ
 

 

പ്രധാനമന്ത്രിയോട് ഇഷ്ടക്കൂടുതൽ’: നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുത്ത് ഉണ്ണി മുകുന്ദൻ

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദൻ ചിരിയോടെ ചോദിക്കുന്നു.

ഗുജറാത്തിൽ വളർന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’ പരുപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്’- ഉണ്ണി മുകുന്ദൻ പറയുന്നു.

Online Casino Oyunları Ücretsiz Tarayıc

Online Casino Oyunları Ücretsiz Tarayıcı 1win Türkiye’de Online Casino Gerçek Parayla Çevrimiçi 12 000 Oyun Oynayın…

50 Free Spinów Bez Depozytu Watts Kasynie Vulkan Vega

50 Free Spinów Bez Depozytu Watts Kasynie Vulkan Vegas Logowanie I Rejestracja W Kasynie Online Content…

റോഡ് പണിയ്ക്കുള്ള സാധനങ്ങള്‍ 3211 കിലോമീറ്റർ പാളത്തിലൂടെ വന്നു; ചെലവ് 45 ലക്ഷം; ലാഭം രണ്ടരക്കോടിയിലേറെ

പത്തനാപുരം,ചടയമംഗലം മണ്ഡലങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള യന്ത്രസാധനസാമഗ്രികള്‍ റെയില്‍ മാര്‍ഗം കൊല്ലത്ത് എത്തിച്ചു. 30 ടോറസ് ലോറികളടക്കം അറുപതിലേറെ വാഹനങ്ങളും യന്ത്രസാമഗ്രികളുമാണ് റെയിൽവേ ഫ്ലാറ്റ് ഗുഡ്സ് വാഗണുകളിലെത്തിച്ചത്. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഫ്ലാറ്റ് ഗുഡ്സ് വാഗണുകൾ ഉപയോഗിച്ചു വാഹനങ്ങൾ റെയിൽ മാർഗം എത്തിക്കുന്നത്. 19 ന് ചണ്ഡിഗഡിൽ   നിന്ന് വാഹനങ്ങളുമായി പുറപ്പെട്ട ഗുഡ്സ് ട്രെയിൻ പത്ത് ദിവസത്തിന് ശേഷമാണ് ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലത്ത് എത്തിച്ചേര്‍ന്നത്.

പത്തനാപുരം, ചടയമംഗലം നിയോജക മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലയിലും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കിഫ്ബി സഹായത്തോടെ നിർമിക്കുന്ന റോഡുകളുടെ നിർമാണത്തിന് കരാറെടുത്തിരിക്കുന്നത് ചണ്ഡിഗഡ് ആസ്ഥാനമായ എൽഎസ്ആർ ഇൻഫ്രാ കോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.

കമ്പനിയുടെ വാഹനങ്ങളും യന്ത്ര സാമഗ്രികളുമടക്കം 1321 ടൺ ഭാരം 3211 കിലോമീറ്റർ ദൂരം കൊണ്ടുവരാൻ 45 ലക്ഷം രൂപയാണ് റെയിൽവേ  ഈടാക്കിയത്. റോഡ് മാർഗം എത്തിച്ചാൽ‌ ഉണ്ടാകുന്ന 2 കോടിയോളം രൂപയുടെ ചെലവും  പാരിസ്ഥിതിക പ്രശ്നങ്ങളും റെയിൽവേ ചരക്ക് നീക്കത്തിലൂടെ ഒഴിവാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്‍റെ സവിശേഷത.

ദേശീയപാത വികസനവും ഗ്രീൻഫീൽഡ് ഹൈവേയും അടക്കം ഒട്ടേറെ റോഡ് വികസനങ്ങൾ ജില്ലയിൽ നടക്കാനിരിക്കെ റെയിൽ മാർഗം യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കുന്നത് പദ്ധതിച്ചെലവു കുറയ്ക്കും. ദേശീയപാതയോട് 100 മീറ്റർ മാത്രം അകലമുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ ചരക്ക് നീക്കത്തിന് തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.

റോഡ് നിര്‍മ്മാണത്തിന് ആധുനിക രീതി; ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദം

കെആർഎഫ്ബി മേൽനോട്ടത്തിൽ ഫുൾ ഡെപ്ത്ത് റെക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യയിൽ സംസ്ഥാനത്തെ ആദ്യ റോഡുകളുടെ നിർമാണമാണ് പത്തനാപുരത്തും ചടയമംഗലത്തും  ആരംഭിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലുമായി 200 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് എൽഎസ്ആർ ഇൻഫ്രാകോൺ നടപ്പിലാക്കുന്നത്.

നിലവിൽ  റോഡ് നിർമാണത്തിനായി  ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയാണ് കേരളത്തില്‍ ഉപയോഗിക്കാറുള്ളത്.  ഇതിനെക്കാള്‍ പണച്ചെലവ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമായ നിർമാണ രീതിയുമാണ് എഫ്ഡിആർ. റോഡുകളുടെ പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

  • നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആർ സാങ്കേതികവിദ്യ.
  • മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ 4 അടുക്കുകളായി 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചെലവും ഇതിലൂടെ കുറയ്ക്കാനാകും.
  • മറ്റ് റോഡുകളെ അപേക്ഷിച്ചു കൂടുതൽ കാലം നിലനിൽക്കുമെന്നതും എഫ്ഡിആർ സാങ്കേതിക വിദ്യയുടെ മേന്മയാണ്.

‘അഴകോടെ ചുരം’; താമരശ്ശേരി ചുരം മാലിന്യമുക്തമാക്കി പുതുപ്പാടി ഗ്രാമപഞ്ചായത്ത്

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കി  പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിലെ മാലിന്യം നീക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘അഴകോടെ ചുരം’എന്ന ചുരം ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന താമരശേരി ചുരം റോഡിൽ പലയിടങ്ങളിലായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ  പൂർണ്ണമായി നീക്കം ചെയ്തു. പഞ്ചായത്തും ഇക്കോ ഫ്രണ്ട്ലി ഫൗണ്ടേഷനും ചേർന്നാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂവിന്റെ വിവിധ  യൂണിറ്റുകൾ, ഫോറസ്റ്റ്, ചുരം സംരക്ഷണ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെയാണ് ചുരം ശുചീകരിച്ചത്. 400 ലധികം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. നിലവിൽ യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുഖ്യലക്ഷ്യമായ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിന്റെ ചുവട് പിടിച്ചാണ് പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നീക്കം.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബീന തങ്കച്ചൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ടി. എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷറ ഷാഹിദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനത്തിന് ശേഷം മാലിന്യങ്ങൾ ചുരം റോഡിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ പറഞ്ഞു.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദമെന്ന് കരുതിയോ? പത്മഭൂഷൺ നേടിയ ഗായിക സുമൻ കല്യാൺപൂർ

മുംതാസും ഷമ്മി കപൂറും തകർത്തഭിനയിച്ച ഗാനമാണ് ” ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’. കണ്ണുകൾക്കും കാതിനും വിരുന്നൊരുക്കുന്ന ബ്രഹ്മചാരി (1968) എന്ന ചിത്രത്തിലെ ഈ ഗാനം ലതാ മങ്കേഷ്‌കറും മുഹമ്മദ് റാഫിയും ഒരുമിച്ച് ആലാപിച്ചതാണെന്നാകും പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ലതാ മങ്കേഷ്കറല്ല. സുമൻ കല്യാൺപൂരും മുഹമ്മദ് റാഫിയും ചേർന്നാണ്.

സുമൻ കല്യാൺപൂരിന്റെയും ലതാ മങ്കേഷ്കറിന്റെയും ശബ്ദം വളരെ സാമ്യമുള്ളതാണ്. ചിലപ്പോൾ ഇത് വേർതിരിച്ചറിയാൻ പോലും വളരെ ബുദ്ധിമുട്ടാണ്. മുൻകാലങ്ങളിൽ, നിരവധി റെക്കോർഡുകളിലും റേഡിയോ സ്റ്റേഷനുകളിലും (റേഡിയോ സിലോൺ ഉൾപ്പെടെ) പിന്നണി ഗായികയുടെ പേര് ഇത്തരത്തിൽ മാറിപ്പോയിട്ടുണ്ട്. എന്നാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ഇരുവരുടെയും ശബ്ദം അത്ര സമാനമായിരുന്നു. റോയൽറ്റി പ്രശ്‌നങ്ങളുടെ പേരിൽ 1960-കളുടെ തുടക്കത്തിൽ മുഹമ്മദ് റാഫിക്കൊപ്പം പാടാൻ ലത വിസമ്മതിച്ചപ്പോൾ, സംഗീത സംവിധായകർ ലതാ മങ്കേഷ്കർക്ക് പകരം തിരഞ്ഞെടുത്തിരുന്നത് സുമൻ കല്യാൺപൂറിനെയായിരുന്നു.

റാഫിയും സുമൻ കല്യാൺപൂരും 140-ഓളം ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചു, ‘ആജ് കൽ തേരേ മേരേ’ ഇതിൽ ഏറ്റവും മികച്ച ഗാനമാണ്. ‘പർബത്തോൺ കേ പെഡോൺ പർ’ (ഷാഗുൻ, 1964), ‘തുംനേ പുകാര ഔർ ഹം ചലേ ആയേ’ (രാജ്കുമാർ, 1964), ‘ ബാദ് മുദ്ദത് കെ യേ ഘാഡി ആയേ’ (ജഹാൻ അരാ, 1964), ‘രഹേ നാ രഹേ ഹം’ (മംമ്ത, 1966), ‘തെഹ്‌രിയേ ഹോഷ് മേ ആ ലൂൺ’ (മൊഹബത് ഇസ്‌കോ കെഹ്‌തേ ഹേ, 1965) തുടങ്ങിയവയും ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനങ്ങളാണ്.

തലത് മെഹ്മൂദുമായി സുമൻ കല്യാണിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതിന് ശക്തമായ ഒരു കാരണവും ഉണ്ടായിരുന്നു. കോളേജിലെ സംഗീത പരിപാടിക്കിടയിൽ നിന്ന് സുമന്റെ കഴിവുകൾ കണ്ടെത്തിയതും അവർക്ക് സിനിമാ ഗാനരംഗത്തേയ്ക്ക് വഴികാട്ടിയതും തലത് ആയിരുന്നു. സുമൻ കല്യാൺപൂരിനൊപ്പം ദർവാസ എന്ന ചിത്രത്തിൽ (1954). ‘ഏക് ദിൽ ദോ ഹേ തലബ്ഗർ’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

1953ൽ മംഗു എന്ന ചിത്രത്തിന് വേണ്ടി ‘കോയി പുകരെ ധീരേ സേ തുജെ’ എന്ന ഗാനമാണ് സുമൻ കല്യാൺപൂർ ആദ്യമായി ആലപിച്ച ഹിന്ദി പിന്നണി ഗാനം. 1952-ൽ, ഓൾ ഇന്ത്യ റേഡിയോയിലും (AIR) അവർക്ക് അവസരം ലഭിച്ചിരുന്നു. സർ ജെ ജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിംഗ് പഠിച്ചിരുന്നെങ്കിലും, സുമൻ കല്യാൺപൂർ പിന്നീട് സംഗീതത്തിൽ തന്റെ വഴി കണ്ടെത്തുകയും ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുകയുമായിരുന്നു.

വിളവെടുക്കാറായ വാഴക്കുലകള്‍ വേനൽമഴയിലെ കാറ്റിൽ നശിച്ചു

വേനല്‍മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ മൂവാറ്റുപുഴ ആയവന പഞ്ചായത്തിലെ കടുംപിടിയിൽ വ്യാപക കൃഷിനാശം. കടുംപിടി മീനമറ്റത്തില്‍ കുഞ്ഞ്, കരിമത്തണ്ടേല്‍ രാജന്‍, മംഗലത്ത് റെജി എന്നിവരുടെ കൃഷിയിടത്തിലെ 750 കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്‌.

വിളവെടുക്കാറായ നിരവധി വാഴക്കുലകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ വാഴ കൃഷി ചെയ്തത്. കൂടുതൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നാശമുണ്ടായത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. മാറാടി, വാളകം പഞ്ചായത്തുകളിലും കിഴക്കേക്കര ഭാഗത്തും വാഴ, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികൾ നശിച്ചിട്ടുണ്ട്.

അതേസമയം, എം.വി.ഐ.പി. കനാൽ തകർന്നത് മാറാടി, ആരക്കുഴ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍ക്ക് തിരിച്ചടിയായി. കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കത്തതും ബലക്ഷയവുമാണ് കനാല്‍ തകരാന്‍ കാരണം. കനാലിൽ വെള്ളം നിറഞ്ഞപ്പോൾ കരിയിലയും കാടും നിറഞ്ഞ കനാലിൽ വെള്ളം ഒഴുകാതായി. ദുർബലമായിരുന്ന കനാലിന്റെ അരികുപൊട്ടി വെള്ളം കുത്തിയൊഴുകി.

വാഴ, ജാതി, പച്ചക്കറി എന്നിവ കനാൽ ജലത്തെ ആശ്രയിച്ചാണ് പ്രദേശത്ത് കൃഷി ചെയ്യുന്നത്. കനാൽ അറ്റകുറ്റപ്പണികൾ യഥാസമയത്ത് ചെയ്യാത്തതും ഇക്കുറി വെള്ളം തുറന്നുവിടും മുൻപ് കനാൽ വൃത്തിയാക്കാത്തതുമാണ് പ്രധാനമായും അപകടത്തിനു കാരണമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതൂർ എന്നിവർ  പറഞ്ഞു.

പൂർണതോതിൽ കനാൽ നന്നാക്കാതെ ഉയരം കൂടിയ കായനാട് പോലുള്ള ഭാഗങ്ങളിൽ വെള്ളമെത്തില്ല. ഇതുമൂലം വേനലിൽ സ്ഥലത്ത് ജലക്ഷാമം രൂക്ഷമാകും.

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ്  ലഹരി വിപണനവും ഉപഭോഗവും സമൂഹത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നും ലളിത ജീവിതം നയിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കേണ്ടത്  അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ‘ലഹരിവിമുക്ത കേരളം’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് സമാപനം കുറിച്ച് എക്സൈസ് വിമുക്തി മിഷന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിയില്ലാ തെരുവ്’   മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിലെ ചെലവ് വര്‍ധിക്കാനും കടം വര്‍ധിക്കാനും കാരണം മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപഭോഗമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ഭാടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം. ആര്‍ഭാടം മോശമാണെന്ന ചിന്താഗതി സമൂഹത്തില്‍ ഉണ്ടാക്കാന്‍ കുട്ടികള്‍ക്കാവണം. കുട്ടികളെ ഉപയോഗിച്ച് ലഹരി കടത്ത് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെ  സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. താജുദ്ദീന്‍ കുട്ടി, അസി. എക്സൈസ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്,  വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഗാഥാ എം ദാസ്, കെ.എസ്.ഇ.എസ്.എ മുന്‍ സംസ്ഥാന പ്രസിഡന്റ് രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ജിനീഷ്, എന്നിവര്‍ പ്രസംഗിച്ചു.  
ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മല്‍, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്.എസ് എന്നിവിടങ്ങളില്‍ നടന്ന പരിപാടിയില്‍  ജില്ലയിലെ 28 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 260 കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഇരട്ട വേഷത്തിനു പുറമെ പാട്ടും പാടി ജോജു ജോർജ്; ഇരട്ടയുടെ പ്രോമോ സോംഗ് പുറത്തിറങ്ങി

ജോജു ജോർജ്ജ് (Joju George) നായകനായി എത്തുന്ന ഇരട്ടയുടെ (Iratta movie) ആദ്യ പ്രെമോ സോംഗ് പുറത്തിറങ്ങി. മണികണ്ഠൻ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിർവഹിച്ച ഈ ഗാനം ജേക്ക്സ് ബിജോയാണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്. ജോജു ജോർജ്ജ്, ബെനടിക്ക് ഷൈൻ എന്നിവർ ആലപിച്ച ‘എന്തിനാടി പൂങ്കൊടിയെ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ഇരട്ട’. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. നവാഗതനായ രോഹിത് എം.ജി. കൃഷ്‍ണനാണ് ചിത്രത്തിന്റെ സംവിധായകൻ.

ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും ഇരട്ടയിലെ കഥാപാത്രങ്ങൾ എന്ന് ട്രെയ്‌ലർ വേണ്ടുവോളം സൂചന നൽകിയിട്ടുണ്ട്. നിരവധി സിനിമകളിൽ പോലീസ് വേഷങ്ങൾ ചെയ്ത് ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പോലീസ് വേഷമായിരിക്കും ഇരട്ടയിലേത് എന്നു നിസംശയം പറയാൻ കഴിയും.

ജോജു ജോർജ്ജ് അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി.

മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ആർട്ട്- ദിലീപ് നാഥ്‌, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ്, സംഘട്ടനം- കെ. രാജശേഖർ, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, പി.ആർ.ഒ.- പ്രതീഷ് ശേഖർ.

Verified by MonsterInsights