‘അമ്മമാരില്‍ നിന്നാണ് ടൈം മാനേജ്മെന്‍റ് പഠിക്കേണ്ടത്’; വിദ്യാര്‍ത്ഥികള്‍ ‘ഡിജിറ്റല്‍ ഫാസ്റ്റിങ്’ ശീലമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടൈം മാനേജ്‌മെന്റ് അമ്മമാരില്‍ നിന്ന് പഠിക്കണമെന്നും ചില വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ താല്‍ക്കോത്തറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകള്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണം, പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിങ്ങള്‍ക്ക് ഇതിലൂടെ അറിയാനാകും. അമ്മമാരില്‍നിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവര്‍ എങ്ങനെ ജോലികള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം’, മോദി പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ നിങ്ങളെ പഠനത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ടെങ്കില്‍ പരീക്ഷാ കാലത്ത് ‘ഡിജിറ്റല്‍ ഫാസ്റ്റിങ്’ ശീലമാക്കണം. ഈ സമയം മൊബൈല്‍ ഫോണ്‍, ലോപ്ടോപുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വീടുകളില്‍ ഒരു ‘നോ ടെക്നോളജി സോണ്‍’ ഒരുക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്മാര്‍ട് ഫോണുകളില്‍ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബാംഗങ്ങള്‍ തമ്മില്‍ ഇടപഴകുന്ന രീതി ശീലിക്കണം എന്നും മോദി കൂട്ടിച്ചേര്‍ത്തു.

സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകള്‍ അവരവര്‍ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മള്‍ ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്‌നിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചില വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ഗാത്മക കഴിവുകളെ പരീക്ഷകളില്‍ കോപ്പിയടിക്കാനും മറ്റുമായി ഉപയോഗിക്കുന്നു, എന്നാല്‍ ആ വിദ്യാര്‍ത്ഥികള്‍ അവരുടെ സമയവും സര്‍ഗാത്മകതയും നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ അവര്‍ വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമെന്നും മോദി പറഞ്ഞു.

കാണികളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്‌സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകള്‍ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാൻ താലിബാൻ ചൈനയിൽനിന്ന് അത്യാധുനിക ഡ്രോൺ വാങ്ങുന്നു

കാബൂൾ: രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുകയും ദാരിദ്ര്യത്തിൽ വലയുകയും ചെയ്യുമ്പോഴും അഫ്ഗാനിസ്ഥാൻ ചൈനയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നത് വിവാഗദമാകുന്നു. കഠിനമായ ശൈത്യകാലത്ത് ആളുകൾ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴാണ് താലിബാൻ ഭരണകൂടം ആയുധം വാങ്ങാനായി വൻ തുക ചെലവിടുന്നത്.

ANI റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായമായി അമേരിക്ക നൽകിയ ഫണ്ട് ഉപയോഗിച്ചാണ് താലിബാൻ ചൈനയിൽനിന്ന് ഡ്രോണുകൾ വാങ്ങുന്നത്. വിദ്യാഭ്യാസത്തിന് സബ്‌സിഡി നൽകുന്നതിനോ അഫ്ഗാനിസ്ഥാന്റെ വികസനത്തിനോ പണം ഉപയോഗിക്കുന്നതിനോപകരം, താലിബാൻ ചൈനയിൽ നിന്ന് ബ്ലോഫിഷ് ഡ്രോണുകൾ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിനായാണ് ഡ്രോൺ വാങ്ങുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

19 ഫോർട്ടിഫൈവ് ചാനൽ റിപ്പോർട്ട് അനുസരിച്ച്, ചൈന താലിബാന് നൽകുന്ന ബ്ലോഫിഷ് ഡ്രോണുകൾ ഭീകരവാദപ്രവർത്തനത്തിന് ഉപയോഗിച്ചേക്കാമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അൽ ഖ്വയ്‌ദയുമായുള്ള താലിബാന്റെ ബന്ധമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഐഎസിനെതിരെ ഉപയോഗിക്കാൻ വാങ്ങുന്ന ഡ്രോൺ അൽ-ഖ്വയ്ദയുടെ കൈവശമെത്തുമോയെന്നാണ് അമേരിക്ക സംശയം പ്രകടിപ്പിക്കുന്നത്.

അടുത്തിടെ കാബൂളിലെ ചൈനീസ് പൗരന്മാർ താമസിച്ചിരുന്ന ഹോട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ISKP) നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ചൈന താലിബാന് ആധുനിക ആയുധങ്ങൾ നൽകുന്നതെന്ന് ‘ദി ട്രബിൾഡ് ട്രയാംഗിൾ: യുഎസ്-പാകിസ്ഥാൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സഫർ ഇഖ്ബാൽ യൂസഫ്‌സായി പറയുന്നു.

ഈ മാസം ആദ്യം, വടക്കൻ അഫ്ഗാനിസ്ഥാനിലെ അമു ദര്യ തടത്തിൽ എണ്ണ ഖനനം സാധ്യമാക്കാൻ ഒരു ചൈനീസ് കമ്പനിയുമായി താലിബാൻ കരാളിലെത്തിയതിനെ വിമർശിച്ച് പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. 500 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങ് ജനുവരി 5 ന് അഫ്ഗാനിസ്ഥാനിലെ ചൈനീസ് പ്രതിനിധി വാങ് യുവിന്റെയും സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ബരാദർ ഉൾപ്പെടെയുള്ള ഉയർന്ന താലിബാൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടന്നത്.

“2021-ൽ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ പ്രധാന ഊർജ്ജ നിക്ഷേപ കരാറാണിത്. ഇസ്ലാമിക് എമിറേറ്റിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ താൽപ്പര്യണ് ഇത് കാണിക്കുന്നതെന്ന് അമേരിക്കൻ നിരീക്ഷകർ പറയുന്നു.

‘മകന് മുന്നിൽ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനം”: വികാരാധീനയായി സാനിയ മിര്‍സ

മെല്‍ബണ്‍: മകന് മുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് സാനിയ വികാരാധീനയായത്.

ബ്രസീലിന്റെ ലൂയിസ് സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-രോഹന്‍ ബൊപ്പണ്ണ ടീം പരാജയപ്പെട്ടത്. തന്റെ ഗ്രാന്‍ഡ് സ്ലാം കരിയറിലെ അവസാന മത്സരത്തിലാണ് സാനിയയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം മത്സരമായിരിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സാനിയ തന്റെ കരിയറിനെയും കുടുംബത്തിന്റെ പിന്തുണയെപ്പറ്റിയും മനസ്സ് തുറന്നത്.

” ഞാന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, ഇത്ആനന്ദ കണ്ണീരാണ്. വിരമിക്കുന്നതിന് മുമ്പ്ഇനിയും ചില ടൂര്‍ണ്ണമെന്റുകളില്‍ ഞാന്‍ മത്സരിക്കും. എന്നാല്‍ എന്റെ കരിയര്‍ തുടങ്ങിയത്2005ൽ മെല്‍ബണില്‍ വെച്ചാണ്. ഇതിഹാസ താരം സെറീന വില്യംസിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞതൊക്കെ ഭാഗ്യമായി കാണുന്നു. അതേ നഗരത്തില്‍ വെച്ച് തന്നെ ഗ്രാന്‍ഡ് സ്ലാം കരിയറിന്റെ അവസാന മത്സരം കളിയ്ക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്,’ സാനിയ പറഞ്ഞു.

2005ലാണ് സെറീന വില്യംസിനെതിരെ സാനിയ മത്സരരംഗത്തെത്തിയത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ സെറീന വിജയം കൊയ്‌തെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരമെന്ന നിലയില്‍ സാനിയയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു അത്.

അതേസമയം തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലാണ് സാനിയ. ” എന്റെ കുടുംബം ഇവിടെയുണ്ട്. എന്റെ മകനെ സാക്ഷി നിര്‍ത്തി ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” സാനിയ പറഞ്ഞു.

ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ.കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനെ നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയ ബൊപ്പണ്ണ സഖ്യം ഫൈനലില്‍ എത്തിയ വാര്‍ത്ത വളരെ ആവേശത്തോടെയാണ് കായികലോകം ആഘോഷിച്ചത്. ബ്രിട്ടന്റെ നീല്‍ ഷുപ്സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.

36 കാരിയായ സാനിയ മിര്‍സ 2009 ല്‍ മഹേഷ് ഭൂപതിക്ക് ഒപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടങ്ങളും സാനിയ മിര്‍സ നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സിലും മൂന്ന് ഗ്രാന്‍സ് ലാം സാനിയ മിര്‍സയ്ക്ക് ഉണ്ട്.

എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?

അപ്രതീക്ഷിതമായുണ്ടാകുന്ന മാനസിക സംഘർഷവും സമ്മർദവുമെല്ലാം മാരകമായ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അവസ്ഥയാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം (Broken Heart Syndrome). ഓരോ വ്യക്തികളിലും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും സമ്മർദം അനുഭവപ്പെടുക. അക്യൂട്ട് സ്ട്രെസ്, എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ്, ക്രോണിക് സ്ട്രെസ് എന്നിങ്ങനെ പല രീതിയിലുള്ള സ്ട്രെസ് ഉണ്ട്. ലക്ഷണങ്ങൾ, സമ്മർദം നീണ്ടുനിൽക്കുന്ന കാലയളവ്, ചികിത്സകൾ എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ഇവയെ ഇങ്ങനെ തരം തിരിച്ചിരിക്കുന്നത്.

അക്യൂട്ട് സ്ട്രെസ് (Acute stress)

മനുഷ്യരിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് അക്യൂട്ട് സ്ട്രെസ്. ഇടയ്ക്കിടെയും ഹ്രസ്വകാലത്തേക്കും സംഭവിക്കുന്നതാണ് ഇത്. അമിതമായ ചിന്ത, സമീപഭാവിയിൽ ഏതെങ്കിലും സംഭവങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ ഉണ്ടായേക്കുമോ തുടങ്ങിയ നെഗറ്റീവ് ചിന്തകൾ തുടങ്ങിയ കാര്യങ്ങൾ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. വൈകാരിക ബുദ്ധിമുട്ടുകൾ, തലവേദന, കഴുത്ത് വേദന, വയറു വേദന, കുടൽ സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയവ എല്ലാമാണ് അക്യൂട്ട് സ്ട്രെസിന്റെ ലക്ഷണങ്ങൾ.

എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ് (Episodic Acute Stress)

ഇടക്കിടെ അക്യൂട്ട് സ്ട്രെസ് അനുഭവപ്പെടുന്നതിനെയാണ് എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ് എന്നു പറയുന്നത്. ഇവരെ ‘ടൈപ്പ് എ വ്യക്തിത്വം’ ഉള്ളവർ എന്നും വിളിക്കാറുണ്ട്. പലപ്പോഴും കടുത്ത സമ്മർദം അനുഭവിക്കുന്ന ആളുകൾ അരാജകത്വവും പ്രതിസന്ധിയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ കഴിയണം എന്നില്ല. ഇവരിൽ ഇടയ്ക്കിടെ കടുത്ത സമ്മർദം കാണപ്പെടുന്നു,
ഇവർ ആക്രമണ സ്വഭാവം ഉള്ളവരും അക്ഷമരും ആയിരിക്കും. ഈ ലക്ഷണങ്ങൾ കൊറോണറി ഹാർട്ട് ഡിസീസ് എന്ന ഹൃദ്രോഗത്തിലേക്കും നയിക്കുന്നു. വളരെയധികം വിഷമിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും നിഷേധാത്മകമായ ചിന്തകൾ ഉള്ളവരും ആയിരിക്കും ഇക്കൂട്ടർ.

ക്രോണിക് സ്ട്രെസ് (Chronic stress)

ഒരുപാടു കാലം നീണ്ടുനിൽക്കുന്ന തരത്തിലുള്ള സമ്മർദമാണ് ഇവരിൽ കാണപ്പെടുന്നത്. കുട്ടിക്കാലത്തെ ചില നെ​ഗറ്റീവ് അനുഭവങ്ങൾ അല്ലെങ്കിൽ അവരുടെ ജീവിതത്തിലുണ്ടായ ചില ട്രോമകളൊക്കെ ഈ സമ്മർദത്തിന് കാരണമായേക്കാം.

സമ്മർദവും ഹൃ​ദ്രോ​ഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

അമിതമായി സമ്മർദം അനുഭവിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തി ഉയർന്ന സമ്മർദം അനുഭവിക്കുമ്പോൾ അമിഗ്ഡാല (സമ്മർദം കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാ​ഗം) കൂടുതൽ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കും. ഇത് ധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക്, ആൻജീന (ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന ഒരു തരം നെഞ്ചുവേദന) എന്നിവയ്ക്ക് കാരണമാകും.

മാനസിക സംഘർഷങ്ങളും സമ്മർദ്ദവും നിയന്ത്രണവിധേയമാക്കാൻ നാം പരിശീലിക്കുക തന്നെ വേണം. ആരോ​ഗ്യകരമായ ഭക്ഷണക്രമവും, കൃത്യമായ വ്യായാമവും, ധ്യാനവും ഒക്കെ ഇതിന് സഹായിക്കും.

ഇനി കോഴിക്കോടും നഗരക്കാഴ്ചകൾ കാണാം; KSRTC ഡബിൾ ഡെക്കർ സർവീസ് തുടങ്ങുന്നു; ടിക്കറ്റ് നിരക്ക് 200 രൂപ

കോഴിക്കോട്: തിരുവനന്തപുരത്തിന് സമാനമായി നഗരക്കാഴ്ചകൾ കാണിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ സർവീസ് കോവിക്കോടും ആരംഭിക്കുന്നു. യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് കെഎസ്ആർടിസി കോഴിക്കോട് നഗരത്തിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.

കോഴിക്കോട് നഗരത്തിൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ഡബിൾ ഡെക്കർ സിറ്റി റൈഡ് നടത്തുക. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ സ്ഥലങ്ങളിലൂടെയാകും ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് കടന്നുപോകുക.

തിരുവനന്തപുരത്തെ പോലെ ഡബിള്‍ ഡക്കര്‍ ബസിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര മാറ്റി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സര്‍വീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

വിദേശരാജ്യങ്ങളിൽ ഉൾപ്പടെ വൻ നഗരങ്ങളിൽ സമാനമായരീതിയിൽ ഡബിൾ ഡെക്കർ ബസ് സർവീസുകളുണ്ട്. ഈ മാതൃക പിന്തുടർന്ന് തിരുവനന്തപുരത്ത് തുടങ്ങിയ ഡബിൾ ഡെക്കർ സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് കോഴിക്കോട് നഗരത്തിൽ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസിലൂടെ കോഴിക്കോട് നഗരക്കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 4 മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1  മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു…

കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി

തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മധുരയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ സംസ്കരണ യൂണിറ്റിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തിയത്.

രാവിലെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ ഡോക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിവന്ന പരിശോധനയിലാണ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.

ലണ്ടനില്‍ വായുമലിനീകരണം വര്‍ധിക്കുന്നു; അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി മേയർ

ലണ്ടന്‍: ലണ്ടനില്‍ വായു മലീനികരണം വര്‍ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി മേയര്‍ സാദീഖ് ഖാന്‍. അതിനാല്‍ ജനങ്ങളോട് അടുത്ത ദിവസങ്ങളില്‍ കാറുകളുമായി റോഡിലിറങ്ങുന്നത് കുറയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശൈത്യകാലം തുടരുന്നതിനിടയില്‍ ലണ്ടനില്‍ വായു മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

വാഹനങ്ങളുടെ പുകയിൽ നിന്നും മറ്റുമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത്. മലിനീകരണ മുന്നറിയിപ്പുകള്‍ ലണ്ടനിലെ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമായ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മേഖലയിലും സ്‌കൂള്‍ മേഖലയിലും നല്‍കിയിട്ടുണ്ട് എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മുതലാണ് ഏറ്റവും കുറഞ്ഞ താപനില ലണ്ടനില്‍ രേഖപ്പെടുത്തിത്തുടങ്ങിയത്.

അതുകൊണ്ട് തന്നെ രൂക്ഷമായ വായു മലിനീകരണവും ഉണ്ടാകുമെന്ന് മേയര്‍ അറിയിച്ചു. വായുമലിനീകരണം ലണ്ടനിലെ ജനങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് പരിഹാര നടപടികള്‍ വേഗത്തില്‍ എടുക്കുന്നതെന്നും മേയര്‍ പറഞ്ഞു. അടുത്ത ഓരോ ദിവസവും നിര്‍ണ്ണായകമാണ്. ആവശ്യമില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി മറ്റ് മാർഗങ്ങൾ തേടണം.

അല്ലെങ്കില്‍ സൈക്കിളോ, പൊതുഗതാഗത സംവിധാനമോ ഉപയോഗിക്കണം. അനാവശ്യമായി മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കണം. വായു മലിനീകരണത്തെ ചെറുക്കാനായിട്ടാണ് ഇവയെല്ലാം നിയന്ത്രിക്കാന്‍ പറയുന്നത്,’ സാദിഖ് ഖാന്‍ പറഞ്ഞു. മേയറുടെ വായു മലിനീകരണ മുന്നറിയിപ്പുകള്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ഗവണ്‍മെന്റിന്റെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ്, കാലാവസ്ഥാ ഓഫീസ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനമാക്കിയുള്ളതാണ്.

വായു മലിനീകരണം പരിശോധിക്കാനുള്ള ഏറ്റവും മികച്ച സംവിധാനമാണ് ലണ്ടനിലുള്ളതെന്നും മേയറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് സൗജന്യമായി തന്നെ വായു ഗുണനിലവാരം പരിശോധിക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിഷവായു മലിനീകരണം കുറയ്ക്കുന്നതിന് അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ലണ്ടനിലുടനീളം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മേയര്‍ പറഞ്ഞു. ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ വായു മലിനീകരണം തടയാനായി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ സംവിധാനം വിപുലപ്പെടുത്തിയത്.

Jio True 5G| ജിയോ ട്രൂ 5G എത്തി; ആലപ്പുഴ പട്ടണത്തിൽ ഇനി അതി മധുരം; കേരളത്തിൽ 12 നഗരങ്ങളിൽ കൂടി

റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി.

visat 1

”17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 അധിക നഗരങ്ങളിൽ ജിയോ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മൊത്തം എണ്ണം 184 നഗരങ്ങളായി. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും 5G സേവനങ്ങളുടെ ഏറ്റവും വലിയ റോളൗട്ടുകളിൽ ഒന്നാണിത്.പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും ഞങ്ങൾ വർദ്ധിപ്പിച്ചു” – ജിയോ വക്താവ്‌ അറിയിച്ചു.

Scorpio Classic| ക്ലാസിക് സ്കോർപ്പിയോ നിരത്തിൽ; മികച്ച ഇന്ധനക്ഷമത; വിലയും മറ്റുപ്രത്യേകതകളും അറിയാം

 
Verified by MonsterInsights