സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കും; സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഏഴു കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ. ആരോഗ്യ പരിചരണത്തിന് 30 കോടി ബജറ്റിൽ മാറ്റിവെച്ചു. പേ വിഷത്തിനെതിരെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കാൻ അഞ്ചു കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്കായി 2828.33 കോടി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഏഴു കോടി ബജറ്റിൽ അനുവദിച്ചു. ലൈഫ് സപ്പോർട്ട് ആംബുലൻസിന് 75 കോടി. ഹോമിയോ ശാക്തീകരിക്കാൻ 25.15 കോടി അനുവദിച്ചു. തലശേരിയിൽ ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ 10 കോടി ബജറ്റിൽ അനുവദിച്ചു.

സംസ്ഥാനത്ത് അതീവ ദരിദ്ര കുടുംബങ്ങളായി 64006 കണ്ടെത്തി. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ തുടങ്ങിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചുവർഷത്തിനു ഉള്ളിൽ ഇവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ പദ്ധതി രൂപീകരിക്കും. ഇതിനുവേണ്ടി 50 കോടി രൂപ ഗ്യാപ്പ് ഫണ്ടായി ബജറ്റിൽ മാറ്റിവെച്ചതായി ധനമന്ത്രി.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി. മേക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

എഞ്ചിനിൽ തീ പടർന്നു; അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

എഞ്ചിനില്‍ തീ പടർന്നതിനെ തുടർന്ന് അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ അറിയിച്ചു.

1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ‌ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇടത് എ‍ഞ്ചിനാണ് തീ പടർന്നത്.

നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു

നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കുന്ന എച്ച്.ബി.എന്‍.സി (ഹോം ബേസ്ഡ് കെയര്‍ ഓഫ് ന്യൂബോണ്‍) പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ആശുപത്രി ഡിസ്ചാര്‍ജിനു ശേഷം പരിചരണവും അതീവ ശ്രദ്ധയും ആവശ്യമുള്ള,  മാസം തികയാതെ ജനിച്ചവരും തൂക്കം കുറഞ്ഞവരുമായ നവജാത ശിശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ഒരു കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ആദ്യത്തെ ആയിരം ദിനങ്ങള്‍ (ഗോള്‍ഡന്‍ ഡേയ്സ്) സ്വാധീനിക്കുന്നു. കൃത്യമായ വളര്‍ച്ചാ നിരീക്ഷണം, ഭക്ഷണരീതികള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍, വൃത്തിയോട് കൂടിയ ശിശു പരിചരണം എന്നിവ ഉറപ്പാക്കാന്‍ പരിശീലനം ലഭിച്ച ആശമാര്‍ കൃത്യമായ ഇടവേളകളില്‍ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കും. ജില്ലയിലെ ട്രൈബല്‍, തീരദേശ, നഗര ചേരി പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരായ ജെപിഎച്ച്എന്‍, പിആര്‍ഒ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ഡിഎംഒ ഡോ. രേണുക ആര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അനൂപ് ടിഎന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ജനങ്ങളിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആര്‍സിഎച്ച് ഓഫീസര്‍ ഡോ പമീലി എന്‍.എന്‍ സംസാരിച്ചു. ശിശുരോഗ വിദഗ്ദരായ ഡോ.രഞ്ജിത്ത് , ഡോ. രാജേഷ് . ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി രാജു എന്നിവര്‍ ക്ലാസുകള്‍ എടുത്തു .

ആരോഗ്യ മേഖലയോട് വീണ്ടും അവഗണന

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികഞ്ഞ അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങൾ പാലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നിരവധി ആവശ്യങ്ങൾക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സിക്കിൾസെൽ രോഗത്തിനുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി കോമ്പ്രഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്റർ വയനാട്ടിൽ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല സ്വകാര്യ മേഖലയ്ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റിൽ നടത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കേന്ദ്രവിഹിതം അനുവദിക്കണംജന്തുജന്യ രോഗങ്ങൾ തടയുന്ന വൺ ഹെൽത്തിനായുള്ള പ്രത്യേക സെന്റർഅങ്കണവാടി ജീവനക്കാരുടെ വേതന വർധനവ്കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ആധാർ വേണമെന്ന നിബന്ധന ജനങ്ങൾക്ക് ബുദ്ധിമുട്ടായതിനാൽ ഒഴിവാക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2023-24 ലെ ബജറ്റ് വകയിരുത്തലിൽ 8820 കോടി രൂപയായി കുറച്ചു. നാഷണൽ ഹെൽത്ത് മിഷനുവേണ്ടി 2023-24 ലെ ബജറ്റ് അനുമാനത്തിൽ 0.42 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധന ആണുണ്ടായത്. സംസ്ഥാന ആരോഗ്യ മേഖലയോടുള്ള അവഗണനയാണിതെന്നും മന്ത്രി വ്യക്തമാക്കി.

എഞ്ചിനിൽ തീ പടർന്നു; അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ദുബായ്: എഞ്ചിനില്‍ തീ പടർന്നതിനെ തുടർന്ന് അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ അറിയിച്ചു.

1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ‌ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇടത് എ‍ഞ്ചിനാണ് തീ പടർന്നത്.

അതേസമയം, ആഭ്യന്തര വിമാനക്കമ്പനികൾ കഴിഞ്ഞ വർഷം മാത്രം 546 തവണ സാങ്കേതിക തകരാറുകൾ നേരിട്ടതായി സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിൽ 64 തവണയും സാങ്കേതിക തകരാറുകൾ നേരിട്ടത് എയർ ഇന്ത്യയ്ക്കാണ്.

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നൽകിയതിന് ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാർക്ക് കൂടി സസ്പെൻഷൻ

 പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. ആയിഷ എസ് ഗോവിന്ദ്, ഡോ. വിൻസ എസ് വിൻസന്‍റ് എന്നിവർക്കെതിരെയാണ് നടപടി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍. ഇരുവരും കൈക്കൂലി വാങ്ങിയാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതെന്നും ആരോപണമുണ്ട്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്.

പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പണം നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഹെൽത്ത് കാർഡുമായി എത്തുന്ന ജീവനക്കാർക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന വിമർശനം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.

പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാൻ ഇടപെടൽ നടത്താൻ 15 കോടിയുടെ കോർപസ് ഫണ്ട്

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.

റബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വർധിപ്പിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തെ റബർ കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ബജറ്റ് വിഹിതം വർധിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. റബർ കൃഷിക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സർക്കാർ നയമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷൻ മേഖല കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏറെകാലമായി പ്രതിസന്ധി നേരിടുന്ന പരമ്പരാഗത വ്യവസായങ്ങളെയും തോട്ടവിളകളെയും ആഗോള മാന്ദ്യം പുറക്കോട്ടടിക്കാൻ സാധ്യതയുണ്ടെന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍

Kerala Budget 2023 : തിരുവനന്തപുരം:  കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനപാതയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2000 കോടി ബജറ്റിൽ മാറ്റിവെച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു.

കേന്ദ്രം നിശ്ചയിക്കുന്ന പരിധിയ്ക്ക് ഒപ്പം കടക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോൾ കഴിയില്ല. കേരളം കടക്കെണിയിൽ അല്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.  ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു.

സംസ്ഥാനത്തെ റബര്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാണുള്ളത്. റബര്‍ കർഷകരെ സംരക്ഷിക്കാന്‍ റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

വയനാട് നവോദയ സ്കൂളിൽ നോറോ വൈറസ്; 98 വിദ്യാർഥികൾ ചികിത്സ തേടി

കൽപ്പറ്റ: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു.

സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പകർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു

കഴിഞ്ഞ മാസം കൊച്ചിയിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. രോഗബാധയുള്ള കുട്ടി സ്കൂളിലെത്തിയതോടെയാണ് നോറോ വൈറസ് പടർന്നുപിടിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞിരുന്നു.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

I.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ)
II.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ്(കിറ്റ്സ്)
III.എൻ.ഐ.ടി.,കാലിക്കറ്റ്
 
I.കിക്മയിൽ എം.ബി.എ. 
 
തിരുവനന്തപുരത്ത് സംസ്ഥാന സഹകരണ യൂണിയന്റെ കീഴി പ്രവർത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ.
പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അടുത്ത അധ്യയന വർഷത്തെ ഫുള്‍ടൈം ബാച്ചിലേയ്ക്കാണ് , പ്രവേശനം. ഫെബ്രുവരി 10 വരെയാണ് , അപേക്ഷിക്കാനവസരമുള്ളത്.
 
ആർക്കൊക്കെ അപേക്ഷിക്കാം
 
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാനവസരമുണ്ട്.
 
സ്കോളർഷിപ്പ് ആനുകൂല്യം
 
പട്ടികജാതി/പട്ടിക വർഗ്ഗ /ഫിഷര്‍മാന്‍/ ഒ.ഇ.സി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ ഇടയുണ്ട്. ഇതു കൂടാതെ,സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക ഫീസ് ആനുകൂല്യവും ലഭിക്കും.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
 
ഫോൺ
8547618290
9288130094
 
 
II. കിറ്റ്സിൽ എം.ബി.എ 
 
കേരളസംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ബാച്ചിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. 2023-25 അധ്യയന വർഷത്തേക്കാണ്, പ്രവേശനം.ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുളള
അവസാന തീയതി ഫെബ്രുവരി 28 ആണ്.
 
കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.ടി.ഇ. യുടേയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ 4വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും പഠനത്തോടൊപ്പംതന്നെ ജർമ്മൻ ഫ്രഞ്ച് എന്നീ ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് 100% പ്ലസ്മെന്റ് അസിസ്റ്റന്റ്സ് നൽകുന്നു. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.
 
ആർക്കൊക്കെ അപേക്ഷിക്കാം
 
ഏതെങ്കിലും അംഗീകൃത സ‍‍ർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT തുടങ്ങിയ യോഗ്യതകളിലൊന്നെങ്കിലും ഉള്ളവർക്കും അപേക്ഷിക്കാം.അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
 
ഫോൺ
0471 2327707
9446529467
9847273135

III. എൻ.ഐ.ടി.കാലിക്കറ്റിൽ എം.ബി.എ.

 
കോഴിക്കോട്‌ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) യിൽ ,  എം.ബി.­­എ. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എസ്.ഒ.­എം.എസ്.) നടത്തുന്ന 2023-’25 അധ്യയന വർഷത്തെ
പ്രോഗ്രാമിലേക്കാണ്, പ്രവേശനം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, മാർച്ച് 31 ആണ്.
 
പ്രത്യേകതകൾ
 
ഡ്യുവൽ സ്പെഷ്യലൈസേഷനുള്ളതാണ്, ഇവിടുത്തെ എം.ബി.എ. പ്രോഗ്രാം. തൊഴിലുടമകൾ സ്പോൺസർചെയ്യുന്ന ഉദ്യോഗാർഥികൾക്കായി അഞ്ച് സീറ്റുകൾ സംവരണംചെയ്തിട്ടുണ്ട്. ബിരുദം നേടിയശേഷം അത്തരം അപേക്ഷകർക്ക് സ്പോൺസറിങ് ഓർഗനൈസേഷനിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
 
രണ്ടാം വർഷ പഠനകാലയളവിൽ താഴെ നൽകിയിരിക്കുന്ന വിഷയങ്ങളിൽ നിന്ന് , രണ്ട് മേജറുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം.
 
(a) ഫിനാൻസ് മാനേജ്മെന്റ്
(b) ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്
(c) ഓപ്പറേഷൻസ് മാനേജ്മെന്റ്
(d) മാർക്കറ്റിങ് മാനേജ്മെന്റ്
(e) ബിസിനസ് അനലിറ്റിക്സ് ആൻഡ്‌ സിസ്റ്റംസ്
 
അടിസ്ഥാനയോഗ്യത
 
പൊതു വിഭാഗത്തിന്, കുറഞ്ഞത് 60% മാർക്കോടെ (അല്ലെങ്കിൽ സി.ജി.പി.എ. 6.5/10) ഏതെങ്കിലും വിഷയത്തിലുള്ള റെഗുലർ – ഫുൾടൈം ബിരുദമാണ്, അടിസ്ഥാനയോഗ്യത.
ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗങ്ങൾക്കും ഇതേ യോഗ്യത വേണം. പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് 55% മാർക്ക് (അല്ലെങ്കിൽ സി.ജി.പി.എ. 6/10) മതി. ഇതു കൂടാതെ ഐ.ഐ.എം. കാറ്റ് 2022-ലെ സാധുവായ സ്‌കോർ , അപേക്ഷാർത്ഥികൾക്കു വേണം.ബിരുദാനന്തരബിരുദ പ്രോഗ്രാമിന്റെ അവസാനവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.
 
തെരഞ്ഞെടുപ്പ് പ്രക്രിയ
 
ഗ്രൂപ്പ് ചർച്ചകളിലും വ്യക്തിഗത അഭിമുഖങ്ങളിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് , തിരഞ്ഞെടുപ്പ്.കാറ്റ്, സിമാറ്റ് അല്ലെങ്കിൽ തത്തുല്യമായ ദേശീയതല പ്രവേശനപരീക്ഷകളിൽ സാധുവായ സ്കോർ ഉള്ളവർക്ക് മുൻഗണനയുണ്ട്.
 
കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
 
 
ഫോൺ
0495 2286075
0495 2286076
Verified by MonsterInsights