ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി: റെക്കോഡിട്ട് ശുഭ്മാൻ ഗിൽ

സ്വന്തമാക്കിയപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാൻ ഗില്ലായിരുന്നു. 63 പന്തിൽ 7 സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. എന്നാൽ, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ മാറിയിരിക്കുകയാണ്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ശുഭ്മാൻ സ്വന്തമാക്കുന്നത്. ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്.

ടി 20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ ബാറ്റർ എന്ന റെക്കോഡും ഈ ഇന്നിങ്സിലൂടെ ഗിൽ സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 2022 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആയിരുന്നു ഇതുവരെയുള്ള ഇന്ത്യൻ ബാറ്ററുടെ ടി20യിലെ ഉയർന്ന സ്കോർ.

ശുഭ്മാൻ ഗിൽ – 126* (2023ൽ ന്യൂസിലൻഡിനെതിരെ)
വിരാട് കോഹ്‌ലി – 122* (2022ൽ അഫ്ഗാനിസ്ഥാനെതിരെ)
രോഹിത് ശർമ- 118 (2017ൽ ശ്രീലങ്കയ്‌ക്കെതിരെ)
സൂര്യകുമാർ യാദവ് – 117 (2022ൽ ഇംഗ്ലണ്ടിനെതിരെ)
സൂര്യകുമാർ യാദവ് – 112 (2023 ൽ ശ്രീലങ്കയ്‌ക്കെതിരെ)

ആദ്യ രണ്ട് ടി20യിൽ വലിയ സ്‌കോറുകൾ നേടാനാകാതെ പോയ ഗിൽ, 12 ബൗണ്ടറികളും 7 സിക്‌സറുകളും അടിച്ചുകൂട്ടിയാണ് ടി20യിലെ കന്നി സെഞ്ചുറി നേടിയത്. കവറിനു മുകളിൽ ഒരു തകർപ്പൻ ബൗണ്ടറിയുമായാണ് ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്.

അപകടകരമായി KSRTC ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ ഗതാഗതവകുപ്പ് നമ്പർ

 അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കിൽ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴൽമന്ദം അപകടം ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴൽമന്ദത്ത് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. ബസിന്റെ പിന്നിൽ വന്ന വാഹനത്തിൽ അപകടത്തിന്റെ പൂർണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുൻപ് പിരിച്ച് വിട്ടിരുന്നു.

 
അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം
 

ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയ്യതി നോക്കി കണ്ടുപിടിക്കാം; വഴി ഇങ്ങനെ

ഇനി വാട്സ്ആപ്പിൽ പഴയ മെസേജുകൾ കണ്ടെത്തൽ കൂടുതൽ എളുപ്പം. സെർച്ച് ബൈ ഡേറ്റ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. തീയ്യതി വെച്ച് ഇനി പഴയ മെസേജുകൾ കണ്ടെത്താം. ഐഒഎസ്സിലും പുതിയ ഫീച്ചർ എത്തിക്കഴിഞ്ഞു.

വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള  ഐഫോണിൽ എങ്ങനെയാണ് തീയ്യതി വെച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.

  • ആദ്യം നിങ്ങളുടെ ഐഫോണിൽ നിന്നും വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
  • ഇനി പഴയ മെസേജ് കണ്ടെത്തേണ്ട ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
  • അടുത്തതായി കോൺടാക്ട് നെയിം ടാപ് ചെയ്ത് സെർച്ച് ഓപ്ഷൻ എടുക്കുക
  • ഇവിടെ ഏത് ഡേറ്റിലുള്ള മെസേജ് വേണമെങ്കിലും നിങ്ങൾക്ക് സെർച്ച് ചെയ്തെടുക്കാം
  • നിർദ്ദിഷ്‌ട തീയതിയിൽ നിങ്ങൾ അയച്ച സന്ദേശത്തിനായി തിരയാൻ, നിങ്ങളുടെ സ്‌ക്രീനിന്റെ വലത് കോണിലുള്ള കലണ്ടർ ഐക്കൺ ടാപ് ചെയ്യുക
  • അപ്പോൾ സെലക്ഷൻ ടൂൾ പ്രത്യക്ഷപ്പെടും. ഇനി വർഷം, മാസം, തീയ്യതി എന്നിവ സെലക്ട് ചെയ്താൽ നിങ്ങൾക്ക് വേണ്ട തീയ്യതിയിലെ മെസേജ് കണ്ടെത്താം

പുതിയ പല ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് 23.1.75 വേർഷൻ അവതരിപ്പിച്ചിരിക്കുന്നത്. സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. ഓൺലൈനിലുള്ളപ്പോൾ ആർക്കൊക്കെ കാണാനാകുമെന്ന് പരിശോധിക്കാമെന്നതാണ് മറ്റൊരു പുതിയ സവിശേഷത.

വ്യോമയാന മേഖലയില്‍ വലിയ സാധ്യതകള്‍; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍

രാജ്യത്തെ വ്യോമയാന മേഖലയുടെ വികസനത്തിനായി 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും എയറോഡ്രോമുകളും നിര്‍മ്മിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്തെ വ്യോമയാന മേഖലയില്‍ വലിയ സാധ്യതയാണുള്ളത്, പുതിയ വിമാനത്താവളങ്ങളുടെ വരവോടെ രാജ്യത്തെ വ്യോമഗതാഗത ശ്യംഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

ചരക്കുനിക്കത്തിലും വിമാനയാത്രയിലും കോവിഡിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യ മടങ്ങി വരികയാണ്. 2022 ഡിസംബറിൽ മൊത്തം യാത്രക്കാരുടെ എണ്ണം 150.1 ലക്ഷമാണെന്നും കോവിഡ് കാലത്തിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധവനാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി കഴിഞ്ഞെന്ന് രാഷ്ട്രപതി കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു 2014 ല്‍ 74 ആയിരുന്ന രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 147 ല്‍ എത്തി നില്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് നിർമലാ സീതാരാമൻ

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി നിർമലാ സീതാരാമൻ. അഞ്ചാമത്തെ പൊതുബജറ്റാണ് നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. ഇതോടെ ഒട്ടേറെ മാറ്റങ്ങള്‍ ബജറ്റിൽ കൊണ്ടുവരുന്ന നേട്ടവും നിർമലാ സീതാരാമനു സ്വന്തം.

ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതിന്റെ റെക്കോർഡ് നാല് തവണ ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമന് സ്വന്തമാണ്. 2019 ജൂലൈയിൽ രണ്ട് മണിക്കൂറും 17 മിനിറ്റ് ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച് കന്നി ബജറ്റിലൂടെ തന്നെ നിർമ്മല സീതാരാമൻ റെക്കോർഡിട്ടിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി പ്രണബ് മുഖർജിയും എട്ട് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും, 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമുണ്ട്.

15 ഏക്കറിൽ ‘പൂക്കളുടെ പറുദീസ’; മു​ഗൾ ​ഗാർഡൻ ഇനി മുതൽ ‘അമൃത് ഉദ്യാൻ’

 15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അനേക വർഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍. വിനോദസഞ്ചാരികളുടെ പറുദീസയായ മുഗള്‍ ഗാര്‍ഡനെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളാണ് താഴെ

ഭരിച്ച എല്ലായിടത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍. അവരുടെ കാലത്ത് നിര്‍മ്മിച്ച പൂന്തോട്ടങ്ങള്‍ എല്ലാക്കാലത്തും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. മധ്യകാലത്തെ ഇസ്ലാമിക രീതികള്‍ അനുസരിച്ചാണ് അവർ ഇത്തരം പൂന്തോട്ടങ്ങൾ നിർമിച്ചത്. ഭരണാധികാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായിരുന്നു ഇവ ഒരുക്കിയത്. പറുദീസയുടെ പ്രതീകമാണ് പൂന്തോട്ടങ്ങള്‍ എന്നാണ് മുഗള്‍ ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നത്. ചാര്‍ബാഗ് കോണ്‍സെപ്റ്റിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

1920കളിലാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കപ്പെട്ടത്. 1911ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്, ഡല്‍ഹിയില്‍ ഒരു വലിയ ദര്‍ബാര്‍ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതും ഈ സമ്മേളനത്തില്‍ വെച്ചായിരുന്നു.ഹെര്‍ബര്‍ട്ട് ബേക്കറും ല്യൂട്ടന്‍സും ചേര്‍ന്ന് ഡല്‍ഹി നഗരത്തിന് പുതിയൊരു ഛായ തന്നെ തീര്‍ത്തു. വൈസ്രോയിയ്ക്കായി ഒരു വലിയ ഭവനവും തീര്‍ത്തു. ന്യൂഡല്‍ഹി എന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നത് 1926ലായിരുന്നു.1917കളിലാണ് എഡ്‌വിന്‍ ല്യുട്ടന്‍സ് വൈസ്രോയിയുടെ ഭവനത്തിലെ പൂന്തോട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചത്. 1928-29 കാലത്താണ് ഇവിടെ ചെടികള്‍ നട്ടുപിടിപ്പിച്ചത്. വില്യം മസ്‌തോ എന്ന ഹോര്‍ട്ടി കള്‍ച്ചര്‍ ഡയറക്ടറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.

യമുന നദിക്കരയിലെ ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം; രാജ്ഘട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലേക്ക് ഓരോ സീസണിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ യമുന നദിയ്ക്ക് അരികെയാണ് അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ ഗ്രാനൈറ്റില്‍ തീര്‍ത്ത ഒരു സ്മാരകം മാത്രമായിരുന്നു രാജ്ഘട്ട്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും നിരവധി മാറ്റങ്ങള്‍ രാജ്ഘട്ടില്‍ വന്നുകൊണ്ടിരുന്നു. ഗാന്ധിജിയുടെ അവസാനവാക്കുകളായ ”ഹേ റാം” ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. വാനു ജി. ഗുപ്തയാണ് രാജ്ഘട്ടിന്റെ ശില്‍പ്പി. പുരാതന ഇന്ത്യന്‍ വാസ്തു വിദ്യാ പ്രകാരമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസൃതമായി തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകവും പണി കഴിപ്പിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും ഇവിടെ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാറുണ്ട്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനും അദ്ദേഹത്തിന്റെ ചരമദിനമായ ജനുവരി 30നും പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കാറുണ്ട്. രാജ്ഘട്ടിന്റെ തെക്ക് ഭാഗത്ത് ഗാന്ധി ദര്‍ശന്‍ എന്ന പേരില്‍ ഒരു പവലിയന്‍ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതം വരച്ചു കാട്ടുന്ന ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. രാജ്ഘട്ടിന്റെ വടക്ക് ഭാഗത്താണ് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.

രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നറിയിപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയില്‍, രാഷ്ട്രപതി ഭവന്‍ ഉദ്യാനങ്ങള്‍ക്ക് ‘അമൃത് ഉദ്യാന്‍’ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പൊതുവായി പേര് നല്‍കിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചതാണ് ഇക്കാര്യം.

ഇതോടെ ബ്രിട്ടീഷ് ഭരണകാലം മുതല്‍ അറിയപ്പെട്ടിരുന്ന മുഗള്‍ ഉദ്യാന്‍ എന്ന പേര് ഇനിയുണ്ടാകില്ല. നവീകരിച്ച അമൃത് ഉദ്യാന്‍ ജനുവരി 29 ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. സാധാരണയായി, രാഷ്ട്രപതി ഭവനിലെ വിഖ്യാതമായ പൂന്തോട്ടം എല്ലാ വര്‍ഷവും ഒരു മാസത്തേക്ക്(ഫെബ്രുവരി മാസം) പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കാറുണ്ട്.

ഇത്തവണ പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശം രണ്ടു മാസമായി നീട്ടിയതിന് പിന്നാലെ കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഉദ്യാനം സന്ദര്‍ശിക്കാന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു. വൈവിധ്യമാര്‍ന്ന പൂന്തോട്ടങ്ങളാല്‍ സമ്പന്നമാണ് രാഷ്ട്രപതിഭവന്‍. ഈസ്റ്റ് ലോണ്‍, സെന്‍ട്രല്‍ ലോണ്‍, ലോംഗ് ഗാര്‍ഡന്‍, സര്‍ക്കുലര്‍ ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അമൃത് ഉദ്യാന്‍.

രാജ്പഥിനെ ‘കര്‍തവ്യ പഥ്’ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം ശ്രദ്ധേയമാകുന്ന പേരുമാറ്റമാണ് രാഷ്ട്രപതിഭവനിലെ ഉദ്യാനത്തിന്റേത്. കൊളോണിയല്‍ ഭരണകാലത്തെ അടയാളങ്ങള്‍ ഉപേക്ഷിക്കാനുള്ള മറ്റൊരു നീക്കമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

Gold price | ഫെബ്രുവരി ഒന്നിന് തന്നെ സ്വർണവില ഉയർന്നു; കേരളത്തിൽ ഒരു പവൻ വാങ്ങണമെങ്കിൽ എത്ര രൂപയെന്നു നോക്കാം

ഫെബ്രുവരി മാസം ഒന്നാം തിയതി തന്നെ കേരളത്തിൽ സ്വർണവില (gold price) ഉയർന്നു. പോയ മാസം റെക്കോർഡ് വിലയിലെത്തി സ്വർണവില വിപണനം നടന്നിരുന്നു. ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന് 42,200 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്നിട്ടുണ്ട്. 2023 ജനുവരി 26ന് പവന് 42,480 രൂപ എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു.

2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക പരിശോധിക്കാം:

ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27: 42,000
ജനുവരി 28: 42,120
ജനുവരി 29: 42,120
ജനുവരി 30: 42,120
ജനുവരി 31: 42,000

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. 

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാവൂ എന്ന തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.  

ആരോഗ്യ, വിദ്യാഭ്യാസ, സംരംഭ, വ്യവസായ, തൊഴില്‍, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം തീര്‍ക്കാന്‍ സര്‍ക്കാരിനായി. ദേശീയപാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോര പാത, തീരദേശ പാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

9 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പൊതു വികസന പദ്ധതികളെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. 

മണ്ഡലത്തില്‍ ഏറെ സാധ്യതയുള്ള ടൂറിസം വികസനം ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ സാധ്യമാക്കുന്നത് ചര്‍ച്ചാ വിഷയമായി. എയിംസ്, പൊതുമരാമത്ത് റോഡുകളുടെ വികസനം മുന്‍ഗണന അടിസ്ഥാനത്തില്‍ സാധ്യമാക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ തനത് പദ്ധതികള്‍ നടപ്പിലാക്കുക, മണ്ഡ ലത്തിലെ കാര്‍ഷിക മേഖലയില്‍ മികച്ച ഉല്പാദനം ഉറപ്പ് വരുത്തുന്നതിനായി ജലനിയന്ത്രണവും ജലസേചനവും ഉറപ്പ് വരുത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വ്യത്യസ്തമായ സഹായങ്ങള്‍ നല്‍കല്‍, എസ്.സി-എസ്.ടി ഭിന്നശേഷി ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തല്‍ തുടങ്ങിയ മണ്ഡലത്തിലെ എല്ലാ വികസന സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച വികസന നിര്‍ദ്ദേശങ്ങളും ചര്‍ച്ചക്ക് വിധേയമായി.

അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷര്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ് മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷണന്‍, സി.കെ ശശി, ടി.പി ദാമോദരന്‍ മാസ്റ്റര്‍, രൂപലേഖ കൊമ്പിലാട്, സി.എച്ച് സുരേഷ്, ഷീബ രാമചന്ദ്രന്‍, പോളി കാരക്കട, സി അജിത, ഇന്ദിര ഏറാടിയിൽ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, മണ്ഡലം വികസന സമിതി അധ്യക്ഷന്‍ ഇസ്മയില്‍ കുറുമ്പൊയില്‍, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Rule Changes from February 2023: വൈദ്യുതി നിരക്ക് വര്‍ധന മുതല്‍ പാചക വാതക വില ഉയര്‍ത്തല്‍ വരെ; ഫെബ്രുവരി 1 മുതല്‍ കേരളത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ ഇന്ന് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ധനവ് അടക്കം പൊതുജനങ്ങള്‍ ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുക. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതലാണ് ബാധകമാകുന്നതെങ്കിലും 2023 ഫെബ്രുവരി ഒന്ന് മുതല്‍ കാര്യമായ ചില മാറ്റങ്ങള്‍ കേരളത്തിലുള്ളവരെ നേരിട്ട് ബാധിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ  ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്.കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്. ഇതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്.അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ വലിയ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാര്‍ ഫെബ്രുവരി 1 മുതല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം മുതല്‍  ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിന് ചെലവേറും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടിന് 1 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ നിയമം 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

Verified by MonsterInsights