Mostbet Приложение определить Приложение Mostbet Мостбет Для Ios и Android

Mostbet Приложение определить Приложение Mostbet Мостбет Для Ios и Android” “казино Mostbet Casino Играть Онлайн Бесплатно%2C…

ഗൂഗിൾ പിക്‌സൽ 6എയുമായി മത്സരിക്കാൻ വിവോ V27 വരുന്നു; ഫോട്ടോഗ്രഫി സെപ്ഷ്യൽ ഫോൺ പുറത്തിറങ്ങുന്ന തീയതിയും മറ്റു പ്രത്യേകതകളും അറിയാം

 

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രതിരോധശേഷി കുറയുമെന്ന് പുതിയ പഠനം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന് പുതിയ പഠനം. മൗണ്ട് സീനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്.

എലികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ തലച്ചോറിന്റെ പ്രതികരണത്തിന് കാരണമാകുമെന്ന് ആദ്യമായി തെളിയിക്കുന്ന പഠനമാണിത്. പ്രഭാതഭക്ഷണം സംബന്ധിച്ച പുതിയ പഠന റിപ്പോർട്ട് ഇമ്മ്യൂണിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു.

“രാവിലത്തെ ഉപവാസം ആരോഗ്യകരമാണെന്ന അവബോധം വർദ്ധിച്ചുവരികയാണ്, ഉപവാസത്തിന്റെ ഗുണങ്ങൾക്ക് ധാരാളം തെളിവുകളുണ്ട്. എന്നാൽ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചിട്ടുണ്ട്,” ഗവേഷക സംഘത്തിലെ പ്രധാനിയായ ഫിലിപ്പ് സ്വിർസ്കി പറഞ്ഞു.

“പഠനത്തിൽ നാഡീവ്യൂഹവും രോഗപ്രതിരോധവും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മാത്രമുള്ള താരതമ്യേന ചെറിയ ഉപവാസം മുതൽ 24 മണിക്കൂർ കഠിനമായ ഉപവാസം വരെയുള്ളവ രോഗപ്രതിരോധ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിലൂടെ മനസിലാക്കാൻ ഗവേഷകർ ശ്രമിച്ചത്.

പഠനത്തിന് ഉപയോഗിച്ച എലികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. ഒരു കൂട്ടർക്ക് ഉറക്കമുണർന്ന ഉടൻ തന്നെ പ്രഭാതഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിലെ എലികൾക്ക് പ്രഭാത ഭക്ഷണം നൽകിയില്ല. രണ്ടു വിഭാഗത്തിലെയും എലികളുടെ നാലു മണിക്കൂറിനും എട്ടു മണിക്കൂറിനും ശേഷമുള്ള രക്ത സാംപിൾ പരിശോധിച്ചു. രാവിലെ ഭക്ഷണം നൽകാതിരുന്ന എലികളുടെ രക്തത്തിൽ മോണോസൈറ്റിന്‍റെ അളവിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഇത് പ്രതിരോധശേഷിയിൽ നിർണായക പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവിലും കാര്യമായ വ്യത്യാസത്തിന് ഇടയാക്കി. എന്നാൽ രാവിലെ ഭക്ഷണം നൽകിയ എലികളിൽ മോണോസൈറ്റിന്‍റെ അളവിൽ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

കണ്ണിൽപ്പെടാത്ത ലീക്ക്; വെള്ളത്തിന് ലഭിച്ച 15 ലക്ഷത്തിന്റെ ബില്ലുമായി വീട്ടമ്മ

 
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
 

അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റിൽ മത്സരിക്കാൻ ആദ്യ വനിതാ ടീമിനെ അയച്ച് സൗദി അറേബ്യ

ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ ആദ്യ വനിതാ ടീമിനെ അയച്ചു. ഈയാഴ്ച ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ബില്ലി ജീന്‍ കിംഗ് കപ്പ് ജൂനിയേഴ്‌സിന്റെ ഏഷ്യ-ഓഷ്യാനിയ പ്രീ-ക്വാളിഫയിംഗ് മത്സരത്തില്‍ സൗദിയില്‍ നിന്ന് നാലംഗ ടീമാണ് പങ്കെടുക്കുന്നത്. വളരെ മികച്ച അനുഭവമാണ് ഇതെന്നാണ് സൗദി അറേബ്യൻ ടീം ക്യാപ്റ്റന്‍ അരീജ് ഫറാ പറഞ്ഞു.

‘സൗദി വനിതാ ടെന്നീസ് ടീമിന്റെ വലിയൊരു ചുവടുവെപ്പാണ് ഇത്. ഞങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ട്,’ അരീജ് പറഞ്ഞു. കായിക മേഖലയിലേക്കുള്ള വാതില്‍ വനിതാ അത്‌ലറ്റുകള്‍ക്ക് മുന്നില്‍ തുറന്നിടാൻ ഇതിലൂടെ തങ്ങള്‍ക്ക് കഴിയുമെന്നും അരീജ് പറഞ്ഞു. കായികരംഗം മാത്രമല്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച് സൗദിയിലെ സ്ത്രീകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ടീം 2022 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയത് വാര്‍ത്തയായിരുന്നു.

കായികരംഗത്തെ വികസനത്തിനായി സൗദി അറേബ്യന്‍ ടെന്നീസ് ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. അതേസമയം 2022 ഫെബ്രുവരിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ചാണ് സൗദി അറേബ്യന്‍ വനിതാ ടീം രംഗത്തെത്തിയത്. നിരവധി പേർ ഈ വിജയത്തെ അഭിനന്ദിച്ചും രംഗത്തെത്തി.

 
ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ സൗദിയില്‍ നിന്ന് നാലംഗ ടീമാണ് പങ്കെടുക്കുന്നത്
 

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് നീക്കം; 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

കെഎസ്ആർ‌ടിസിയിൽ നിർബന്ധിത വിആർഎസിന് നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്മെന്റ് പരിഗണനയില്‍. മറ്റാനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. പദ്ധതി നടപ്പിലാക്കിയാൽ ശബള പ്രതിസന്ധിയിൽ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ.

വിആർസ് നടപ്പിലാക്കാൻ 1080 കോടി രൂപ വേണ്ടിവരും. സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനും മാനേജ്മെന്റ് തീരുമാനം. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്‍റിന്റെ നിലപാട്.

 
പദ്ധതി നടപ്പിലാക്കിയാൽ ശബള പ്രതിസന്ധിയിൽ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ.
 

‘സൈനികര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയുന്നില്ല’; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാർക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചതായാണ് വിവരം.

എല്ലാ സൈനിക മെസ്സുകളിലെയും സൈനികര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചത് ചൂണ്ടിക്കാണിച്ച്, ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ (ക്യുഎംജി) ഓഫീസിലേക്ക് കത്തുകള്‍ അയച്ചതായാണ് വിവരം. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച നടത്തിയതാണ് റിപ്പോര്‍ട്ട്. കരസേനാ മേധാവി ജനറല്‍ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ക്യുഎംജി, സിഎല്‍എസ്, ഡിജിഎംഒ എന്നിവര്‍ ഇക്കാര്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പവും ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെയും തുടര്‍ന്ന് സൈനികര്‍ക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2014-ല്‍ ഓപ്പറേഷന്‍ സര്‍ബ്-ഇ-അസ്ബ് സമയത്ത് മുന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അംഗീകരിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. റഹീല്‍ ഷെരീഫ് നേരത്തെയുള്ളതിനേക്കാള്‍ ഇരട്ടി ഭക്ഷ്യ ഫണ്ട് അനുവദിച്ചിരുന്നു.

ലോജിസ്റ്റിക്സിലും ഭക്ഷ്യ വിതരണത്തിലും കൂടുതല്‍ വെട്ടിക്കുറക്കലുകള്‍ സൈന്യത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ഡിജി-മിലിട്ടറി ഓപ്പറേഷന്‍സ് പറഞ്ഞു. ഇത് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കെതിരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരെ ബാധിക്കും. സൈനികര്‍ക്ക് കൂടുതല്‍ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണെന്ന് ഡിജിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം സാമ്പത്തിക പ്രതിന്ധിക്ക് നടുവിലാണ് പാകിസ്ഥാന്‍. പ്രതിന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ചെലവു ചുരുക്കല്‍ നടപടികള്‍ പാകിസ്ഥാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ക്യാബിനറ്റ് അംഗങ്ങളില്‍ പകുതിയോളം പേര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുമെന്നും ബാക്കിയുള്ളവരുടെ ശമ്പളം 15% വെട്ടിക്കുറയ്ക്കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവയുടെ ഗ്രാന്റുകള്‍ക്കും രഹസ്യ സേവന ഫണ്ടുകള്‍ക്കും പരിധി നിശ്ചയിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

IX 385 കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് 11 തവണ; ഇന്ധനം ഒഴിവാക്കിയശേഷം തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിങ്

 മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിലാണ് എല്ലാം ശുഭമായി അവസാനിച്ചത്. 182 പേരുമായി കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയർഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്.

അടിയന്തര ലാൻഡിങ്ങിനായി തിരുവനന്തപുരത്തിന് സമീപം കടലിന് മുകളിലായി എട്ട് തവണയാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. നേരത്തെ കോഴിക്കോട് നിന്ന് പറന്നുയർന്ന ശേഷം കരിപ്പൂർ വിമാനത്താവളത്തിന് മുകളിലും മുന്നുതവണയും വിമാനം വട്ടമിട്ട് പറന്നു. സുരക്ഷിത ലാൻഡിങ്ങിന് മുന്നോടിയായി ഇന്ധനം ഒഴിവാക്കുന്നതിനുവേണ്ടിയാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. അപകടസാധ്യത ഒഴിവാക്കാന്‍ കോവളം ഭാഗത്ത് ഇന്ധനം കടലിലൊഴുക്കുകയും ചെയ്തു.

ഇന്ന് രാവിലെ 9.45ഓടെയാണ് കരിപ്പൂരിൽനിന്ന് വിമാനം പറന്നുയർന്നത്. എന്നാൽ ടേക്കോഫിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസി തകരാർ സംഭവിക്കുകയായിരുന്നു. ഇത് മനസിലാക്കിയതോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിടാൻ തീരുമാനമായത്. വിമാനത്തിൽ 168 യാത്രക്കാർ ഉൾപ്പടെ 182 പേരാണ് ഉണ്ടായിരുന്നത്.

11.30ഓടെ തിരുവനന്തപുരത്തിന് സമീപം വിഴിഞ്ഞ മേഖലയിലായി കടലിന് മുകളിൽ ആകാശത്ത് വിമാനം ചുറ്റിപ്പറന്നു. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിത ലാൻഡിങ്ങിന് വേണ്ടിയുള്ള അടിയന്തര സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു. വിമാനത്താവളത്തിന്‍റെ റൺവേ ഒഴിപ്പിക്കുകയും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. ആംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ സംവിധാനങ്ങളും വിമാനത്താവളത്തിനകത്ത് സജ്ജമാക്കിയിരുന്നു.

 

വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ പല തീപിടിത്തങ്ങളും ഒഴിവാക്കാനും പൊള്ളലിൽ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളിൽ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരംകോട്ടയംതൃശൂർകോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടാകാതെ പൊള്ളലേക്കാതെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

          ചൂട് കാലമായതിനാൽ തീപിടുത്തം വളരെവേഗം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. തീഗ്യാസ്ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നൊക്കെ തീപിടിത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·തീപിടിത്തമുണ്ടായാൽ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്.

·പ്രഥമ ശ്രുശ്രൂഷ നൽകി ചികിത്സ തേടണം.

·തീ കൂടുതൽ പടരുമെന്നതിനാൽ പരിഭ്രമിച്ച് ഓടരുത്.

·തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ധാരാളമായി   ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.

·അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതൽ പ്രശ്‌നങ്ങളുണ്ടാകും.

·അണുബാധയ്ക്ക് കാരണമാകുമെന്നതിനാൽ കുമിളകൾ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്.

·നെയ്യ്വെണ്ണപൗഡർഎന്തെങ്കിലും ദ്രാവകംഓയിന്റ്‌മെന്റ്ലോഷൻടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്.

·പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാൻഡേജോ ഒട്ടിക്കരുത്.

· വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം.

·ശ്വാസതടസം കൂടുതലാണെങ്കിൽ അടിയന്തിര ചികിത്സ തേടണം.

·സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.

കൃഷി പഠിക്കാൻ ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന് കർഷകന്റെ അപേക്ഷ; വേണ്ടെന്ന് പഞ്ചായത്ത്

കോട്ടയം: കര്‍ഷകരെ കൃഷി പഠിപ്പിക്കുന്നതിന് ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷയുമായി കർഷകൻ. കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യന്‍ തുരുത്തിയിലാണ് അപേക്ഷ നൽകിയത്. എന്നാൽ പ‍ഞ്ചായത്ത് കമ്മിറ്റി ചർച്ചയ്ക്കെടുത്ത അപേക്ഷ നിരസിച്ചു.

പഞ്ചായത്തിലെ നൂറോളം യുവകര്‍ഷകരെ കൃഷി പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനുമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്നാണ് അപേക്ഷയിലാണ് ആവശ്യം. കൃഷിഭവനുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷങ്ങളിലും നടപ്പാക്കുന്ന ഒരേ രീതിയിലുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കി ഈ പദ്ധതി നടത്തണമെന്നും അപേക്ഷയിൽ പറയുന്നു.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ പദ്ധതി പാസാക്കിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

Verified by MonsterInsights