1win Yüklə Android Apk Və Ios App 2023 Pulsuz Indir 581Sonra, sistem avtomatik olaraq 1win .apk…
Month: February 2023
മാസം 1.6 കോടി രൂപ വരുമാനമുള്ള ബിസിനസിൽനിന്ന് 11കാരി സ്കൂൾപഠനത്തിനായിവിരമിച്ചു
പതിനൊന്ന് വയസുള്ള പെൺകുട്ടി 1.6 കോടി രൂപ വരുമാനം ലഭിക്കുന്ന ബിസിനസിൽ നിന്ന് രാജിവെച്ചു, എന്തിനാണെന്നല്ലേ. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ബിസിനസിൽനിന്ന് വിരമിക്കാൻ പെൺകുട്ടി തീരുമാനിച്ചത്. കളിപ്പാട്ടങ്ങൾ വിറ്റ് പ്രതിമാസം 200,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) സമ്പാദിക്കുന്ന പിക്സി കർട്ടിസാണ് ബിസിനസിൽനിന്ന് വിരമിച്ചത്. പിതാവിന്‍റെ കൂടി സഹായത്തോടെയാണ് ഫിഡ്ജറ്റ് സ്പിന്നേഴ്സ് ഉൾപ്പെടെയുള്ള അനുബന്ധ ഉൽപ്പന്നങ്ങളും കളിപ്പാട്ടങ്ങളും വിറ്റ് ചെറുപ്രായത്തിലേ പിക്സി എന്ന ഓസ്ട്രേലിയക്കാരി ബിസിനസിൽ വൻ വിജയം കൈവരിച്ചത്.
പിക്സി തന്‍റെ കളിപ്പാട്ട ബിസിനസിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന വിവരം അവളുടെ അമ്മ News.com.au എന്ന വെബ്സൈറ്റിനോട് സ്ഥിരീകരിച്ചു. പിക്സി ഹൈസ്കൂൾ പഠനത്തിനായി തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു. പിക്സിയുടെ പഠനം തുടരാൻ വേണ്ടി ബിസിനസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീട്ടുകാർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. അതിനൊടുവിലാണ് പിക്സി ബിസിനസിൽനിന്ന് പൂർണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച പിക്സിയുടെയും കുടുംബത്തിന്‍റെയും ഓൺലൈൻ ബിസിനസ്സ് ഇപ്പോൾ ഓസ്‌ട്രേലിയൻ കുട്ടികൾക്കിടയിൽ ഒരു ജനപ്രിയ ബ്രാൻഡായി മാറിയിട്ടുണ്ട്. പിക്സി വിട്ടിനിൽക്കുമെങ്കിലും അവരുടെ ഓൺലൈൻ സ്റ്റോർ ശക്തമായി മുന്നോട്ടുപോകുമെന്നാണ് ഓസ്ട്രേലിയയിലെ വിപണി വിദഗ്ദ്ധർ പറയുന്നത്.
പിക്‌സിയുടെ സംരംഭകത്വ മനോഭാവവും ബിസിനസിന്റെ വിജയവും തനിക്ക് ഏറെ അഭിമാനകരമാണെന്ന് പിക്സിയുടെ അമ്മ മോമേഗർ പറയുന്നു. പഠിക്കാൻ പോകുന്നതോടെ പിക്സി പൂർണമായും ബിസിനസിൽനിന്ന് വിട്ടുനിൽക്കുന്നുവെന്ന് പറയാനാകില്ല. ഇത് ഒരു സെമി-റിട്ടയർ ചെയ്യൽ മാത്രമാണെന്ന് മോമേഗർ പറയുന്നു.
പിക്സിയുടെ നിലവിലെ വരുമാനം ഏകദേശം രണ്ടു കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ട്. ഏകദേശം 33 ലക്ഷം രൂപ ചെലവഴിച്ചാണ് പിക്സിയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിച്ചത്. ഇതുവരെ സമ്പാദിച്ച പണം പാവപ്പെട്ടവരെ സഹായിക്കാൻ ചെലവിടാനും, പിക്സിയുടെ മാതാപിതാക്കൾ തീരുമനിച്ചിട്ടുണ്ട്.
കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു; ടേക്കോഫിനിടെ പിൻഭാഗം റൺവേയിൽ ഉരസി
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് തകരാർ കണ്ടെത്തിയ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കിയത്. വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
കരിപ്പൂരിൽ ടേക്കോഫിനിടെ വിമാനത്തിന്‍റെ പിൻഭാഗം റൺവേയിൽ ഉരസിയതോടെ ഹൈഡ്രോളിക് തകരാർ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം അതീവ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. 176 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
വിമാനം ഇറക്കുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ ആകാശത്തുവെച്ച് ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പിൻഭാഗം റൺവേയിൽ ഉരസിയത്.
യുഎഇയിൽ വിസാ, എൻട്രി പെർമിറ്റ് നിയമങ്ങളിൽ മാറ്റം; 180 ദിവസം വരെ കാലാവധിയുള്ള ഫാമിലി ഗ്രൂപ്പ് വിസകൾ നൽകും
യുഎഇയിൽ വിസ പുതുക്കുന്നതുമായും താമസവിസയുമായും (റസിഡൻസി വിസ) ബന്ധപ്പെട്ട് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിയും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പതിനഞ്ച് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചതായാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‍മാർട്ട് സേവനങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ.
പുതിയ മാറ്റങ്ങൾ 2023 ഫെബ്രുവരി ഒന്നു മുതൽ നടപ്പിലാക്കാൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും പുതിയ മാറ്റങ്ങൾ സഹായകരമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് മുഖേന ചെയ്യാനാകും.

നേരത്തെ, ഒരു വർഷം വരെ കാലാവധിയുള്ള താമസ വിസകൾ പുതുക്കാൻ അനുമതി നൽകിയിരുന്നു. ഇനി മുതൽ ആറ് മാസത്തിൽ താഴെ കാലാവധിയുള്ള വിസകൾ മാത്രമേ പുതുക്കാൻ സാധിക്കുകയുള്ളൂ. മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
- വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായിവീട്ടുകാരോടൊപ്പം എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വിസ നൽകും. ഫാമിലിഗ്രൂപ്പ് വിസകൾക്ക് അപേക്ഷ നൽകുമ്പോൾ 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് ലഭിക്കുക.
- 90 ദിവസത്തെ വിസ കൈവശമുള്ളവർക്ക് അത് 30 ദിവസത്തേക്കു പുതുക്കുന്നതിനായി വിസ എക്സ്റ്റൻഷൻ സേവനം വിപുലീകരിക്കും.
- ആറ് മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസകൾ (residency visas) പുതുക്കാനാകില്ല.
- പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാനോ വിസ പുതുക്കാനോ വിസ മാറ്റാനോ അപേക്ഷിക്കുമ്പോൾ വിരലടയാളം നൽകേണ്ടതിനായി ഭിന്നശേഷിക്കാർ നേരിട്ടു ഹാജരാകേണ്ടതില്ല.
- എമിറേറ്റ്‌സ് ഐഡി ഇല്ലാത്ത ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) പൗരന്മാരുടെ അക്കൗണ്ടുകളിൽ വിസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ ലഭ്യമാകും.
- ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടുകളിൽ നിന്ന് 30 ദിവസത്തേക്കോ, 60 ദിവസത്തേക്കോ, 90 ദിവസത്തേക്കോ വിസിറ്റിംഗ് വിസ നീട്ടാം

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് പുതിയ സ്‍മാർട്ട് സേവനങ്ങൾ ലഭ്യമാവുക.
ടൂറിസ്റ്റുകൾക്കുള്ള ദീർഘ കാല വിസകൾ, പ്രൊഫഷണലുകൾക്കായി നവീകരിച്ച ഗ്രീൻ വിസ, വിപുലീകരിച്ച 10 വർഷത്തെ ഗോൾഡൻ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ മാസം യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിരുന്നു.
അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റിൽ മത്സരിക്കാൻ ആദ്യ വനിതാ ടീമിനെ അയച്ച് സൗദി അറേബ്യ
ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ ആദ്യ വനിതാ ടീമിനെ അയച്ചു. ഈയാഴ്ച ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ബില്ലി ജീന്‍ കിംഗ് കപ്പ് ജൂനിയേഴ്‌സിന്റെ ഏഷ്യ-ഓഷ്യാനിയ പ്രീ-ക്വാളിഫയിംഗ് മത്സരത്തില്‍ സൗദിയില്‍ നിന്ന് നാലംഗ ടീമാണ് പങ്കെടുക്കുന്നത്. വളരെ മികച്ച അനുഭവമാണ് ഇതെന്നാണ് സൗദി അറേബ്യൻ ടീം ക്യാപ്റ്റന്‍ അരീജ് ഫറാ പറഞ്ഞു.
‘സൗദി വനിതാ ടെന്നീസ് ടീമിന്റെ വലിയൊരു ചുവടുവെപ്പാണ് ഇത്. ഞങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ട്,’ അരീജ് പറഞ്ഞു. കായിക മേഖലയിലേക്കുള്ള വാതില്‍ വനിതാ അത്‌ലറ്റുകള്‍ക്ക് മുന്നില്‍ തുറന്നിടാൻ ഇതിലൂടെ തങ്ങള്‍ക്ക് കഴിയുമെന്നും അരീജ് പറഞ്ഞു. കായികരംഗം മാത്രമല്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച് സൗദിയിലെ സ്ത്രീകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ടീം 2022 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയത് വാര്‍ത്തയായിരുന്നു.
കായികരംഗത്തെ വികസനത്തിനായി സൗദി അറേബ്യന്‍ ടെന്നീസ് ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. അതേസമയം 2022 ഫെബ്രുവരിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ചാണ് സൗദി അറേബ്യന്‍ വനിതാ ടീം രംഗത്തെത്തിയത്. നിരവധി പേർ ഈ വിജയത്തെ അഭിനന്ദിച്ചും രംഗത്തെത്തി.
ദുരിതാശ്വാസനിധിയിൽ നിന്നുളള്ള സഹായം അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വേതനത്തിൽ 3000 രൂപ വർധിപ്പിക്കാൻ തീരുമാനം; സമഗ്ര ശിക്ഷ കേരള പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ഒത്തുതീർപ്പായി
സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തു വരുന്നവർ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.
- സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് നിലവിൽ വേതനമായി 10,000/- രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നൽകി വരികയായിരുന്നു.
- പ്രസ്തുത 10,000/- രൂപ 13,400/- രൂപയായി വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകുന്നതിനും തീരുമാനിച്ചു.
- ഇപ്പോൾ ഉണ്ടായ ശമ്പള വർദ്ധനവ് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- ഇപ്പോൾ ഉണ്ടായ പ്രതിമാസ വർദ്ധനവ് 3400/- രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകുന്നതാണ്.
- സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും.
- ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കേണ്ടതാണ്.
- മാസത്തിൽ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സി.കളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
- സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്.
വേതനത്തിൽ 3000 രൂപ വർധിപ്പിക്കാൻ തീരുമാനം; സമഗ്ര ശിക്ഷ കേരള പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ഒത്തുതീർപ്പായി
സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തു വരുന്നവർ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.
- സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് നിലവിൽ വേതനമായി 10,000/- രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നൽകി വരികയായിരുന്നു.
- പ്രസ്തുത 10,000/- രൂപ 13,400/- രൂപയായി വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകുന്നതിനും തീരുമാനിച്ചു.
- ഇപ്പോൾ ഉണ്ടായ ശമ്പള വർദ്ധനവ് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- ഇപ്പോൾ ഉണ്ടായ പ്രതിമാസ വർദ്ധനവ് 3400/- രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകുന്നതാണ്.
- സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും.
- ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കേണ്ടതാണ്.
- മാസത്തിൽ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സി.കളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
- സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്.
യുകെ യങ് പ്രൊഫഷണൽസ് വിസ: അപേക്ഷിക്കേണ്ടത് എങ്ങനെ? മാനദണ്ഡങ്ങൾ എന്തെല്ലാം?
യുകെ യങ് പ്രൊഫഷണൽസ് സ്കീമിലേക്ക് (UK Young Professionals Scheme) അപേക്ഷകൾ ക്ഷണിച്ചു. വിസയ്ക്കുള്ള ബാലറ്റുകൾ ഫെബ്രുവരി 28 ന് തുറക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് മറ്റു മാനദണ്ഡങ്ങൾ പാലിച്ച് ബാലറ്റിൽ പ്രവേശനം നേടാനാകും. അപേക്ഷകർ ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കണം. 2,530 പൗണ്ട് (ഏകദേശം 2.6 ലക്ഷം) രൂപ ബാങ്ക് അക്കൗണ്ടിൽ സേവിങ്സായി കാണിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് ഈ വിസക്ക് അപേക്ഷിക്കാനാകില്ല.


യങ് പ്രൊഫഷണൽസ് സ്കീം ബാലറ്റ് എപ്പോഴാണ് തുറക്കുക?
ബാലറ്റുകൾ ഫെബ്രുവരി 28ന് തുറക്കും. മാർച്ച് രണ്ടിന് അവസാനിക്കും.
യങ് പ്രൊഫഷണൽസ് സ്കീം വിസക്ക് അപേക്ഷിക്കാനുള്ള ഫീസ് എത്രയാണ്?
യങ് പ്രൊഫഷണൽസ് സ്കീം വിസക്ക് അപേക്ഷിക്കാനുള്ള ഫീസ് ഫീസ് 259 പൗണ്ട് ആണ് (ഏകദേശം 26,000 രൂപ). ഹെൽത്ത് കെയർ ചാർജ് ആയി 940 പൗണ്ടും (94,000 രൂപ) നൽകണം. വ്യക്തിഗത സമ്പാദ്യമായി 2,530 പൗണ്ട് (ഏകദേശം 2.6 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടെന്നും അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. വിസക്ക് അപേക്ഷിക്കുമ്പോൾ അക്കൗണ്ടിൽ പണം ഉണ്ടെന്നുള്ളതിന്റെ തെളിവ് കാണിക്കേണ്ടതുണ്ടെന്ന് യുകെ സർക്കാർ അറിയിച്ചു.
യങ് പ്രൊഫഷണൽസ് സ്കീമിനുള്ള ബാലറ്റിൽ എങ്ങനെ പ്രവേശിക്കാം?
സർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് അവരെ സംബന്ധിക്കുന്ന വിവരങ്ങൾ ഓൺലൈനായി പൂരിപ്പിച്ച് ബാലറ്റിൽ രേഖപ്പെടുത്താം. ”എൻട്രികൾ പരിശോധിച്ച്, വിസക്ക് യോഗ്യരായവരെ അതിൽ നിന്നും തിരഞ്ഞെടുക്കും. ബാലറ്റ് ക്ലോസ് ചെയ്ത് രണ്ട് ആഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ഇതു സംബന്ധിച്ച് അപ്ഡേറ്റുകൾ ഇമെയിൽ വഴി അയയ്ക്കും. ബാലറ്റിൽ പ്രവേശനം നേടുന്ന പ്രക്രിയ സൗജന്യമാണ്. എന്നാൽ വിസക്കായി 259 പൗണ്ട് ഫീസ് നൽകാനാകുമെങ്കിൽ മാത്രമേ നിങ്ങൾ ബാലറ്റിൽ പ്രവേശനം നേടേണ്ടതുള്ളൂ”, എന്നും യുകെ സർക്കാർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും.
കോവളം ബീച്ചിന്‍റെ നവീകരണത്തിനായി പുതിയ പദ്ധതി; ചെലവ് 93 കോടി രൂപ
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.
ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസ് (WAPCOS)നെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
