വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഫ്ലൈ ഹൈ സെമിനാർ

ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ വച്ചു നടത്തിയ ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സ് പ്രെറ്റി ക്ലബ് ഫ്ലൈഹൈ എന്ന യുവജന ശാക്തീകരണ സെമിനാർ ഇലഞ്ഞി പഞ്ചായത്ത പ്രസിഡന്റ് ശ്രീമതി പ്രീതി അനിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി യുടെ 90-ാം യുവജന ശക്തീകരണ പ്രോഗ്രാമി ന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റി പെറ്റൽ സും ഇലഞ്ഞി വിസാറ്റ് എൻജിനീറിങ് കോളജും സംയുക്തമായി ഫ്ലൈ ഹൈ എന്ന പേരിൽ 04/04/2023 ചൊവ്വാഴ്ച വിസാറ്റ് എൻജിനീയറിങ് കോളേജിൽ വച്ച് വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി
വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: അനൂപ് കെ.ജെ. അദ്ധ്യക്ഷത വഹിച്ച് ഉദ്ഘാടന ചടങ്ങ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് അഡ്വസറും ജില്ലാ സെക്രട്ടറിയുമായ ശ്രീ സിബി മാത്യു പ്ലാന്തോട്ടം .ഷാജി ആറ്റുപുറo വിസാറ്റ് ഗ്രൂപ്പ് കോളേജുകളുടെ ഡയറക്ടർ – റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ റജിസ് ട്രാർ പ്രൊഫസർ സുബിൻ പി.എസ്. വിദ്യാർത്ഥികളായ കുമാരി നേഹാ സൂസൻ , കുമാരി എയ്ഞ്ചൽ, മേരി ബിജോ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈഫ് കോച്ചും ഇന്റർനാഷണൽ ട്രയിനറുമായ ശ്രീ ചെറിയാൻ വർഗീസ് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.

കുട്ടികളിലെ ക്യാൻസര്‍; മാതാപിതാക്കള്‍ പ്രാഥമികമായി അറിയേണ്ടത്…

 കുട്ടികളിലെ ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് ആരെയും ആശങ്കപ്പെടുത്താതെ കടന്നുപോകില്ല. ഒരു വീടിന്‍റെ ആകെ സഹാചര്യം തന്നെ ഇതോടെ മാറുകയായി. എന്നാല്‍ കുട്ടികളിലെ ക്യാൻസര്‍ പലപ്പോഴും മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായ നല്ല ചികിത്സാഫലം നല്‍കാറുണ്ടെന്നും, പൂര്‍ണമായും രോഗം ഭേദപ്പെടുത്താൻ പല കാരണങ്ങള്‍ കൊണ്ടും കുട്ടികളിലാണ് അനുകൂല സാഹചര്യമുള്ളതെന്നും അധികപേര്‍ക്കും അറിയില്ല എന്നതാണ് സത്യം.
 ക്യാൻസര്‍ രോഗമെന്ന് കേട്ടാല്‍ മിക്കവരും ആദ്യം ഭയം തന്നെയാണ് അനുഭവിക്കുക. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഏറെ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസര്‍ രോഗത്തിനുണ്ട്
 ഇതുതന്നെ കുട്ടികളിലെ ക്യാൻസര്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് ആരെയും ആശങ്കപ്പെടുത്താതെ കടന്നുപോകില്ല. ഒരു വീടിന്‍റെ ആകെ സഹാചര്യം തന്നെ ഇതോടെ മാറുകയായി. എന്നാല്‍ കുട്ടികളിലെ ക്യാൻസര്‍ പലപ്പോഴും മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായ നല്ല ചികിത്സാഫലം നല്‍കാറുണ്ടെന്നും, പൂര്‍ണമായും രോഗം ഭേദപ്പെടുത്താൻ പല കാരണങ്ങള്‍ കൊണ്ടും കുട്ടികളിലാണ് അനുകൂല സാഹചര്യമുള്ളതെന്നും അധികപേര്‍ക്കും അറിയില്ല എന്നതാണ് സത്യം.

 ലോകത്തില്‍ ഓരോ വര്‍ഷവും ശരാശരി നാല് ലക്ഷം കുട്ടികളെയെങ്കിലും ക്യാൻസര്‍ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലാണെങ്കില്‍ 75,000 കുട്ടികള്‍ എന്നതാണ് പ്രതിവര്‍ഷത്തെ കണക്ക്. അധികവും രക്താര്‍ബുദം, ബ്രെയിൻ ട്യൂമര്‍, ലിംഫോമ എന്നീ ക്യാൻസറുകളാണ് കുട്ടികളില്‍ കൂടുതലും കാണുക. മോശം ജീവിതരീതിയുടെ ഭാഗമായി ഉണ്ടാകുന്ന ക്യാൻസര്‍ ബാധ കുട്ടികളുടെ കാര്യത്തിലുണ്ടാകില്ല. ഉദാഹരണം പുകവലി തന്നെ.

എങ്ങനെ ആണെങ്കിലും കുട്ടികളിലെ ക്യാൻസര്‍ മുക്തിയുടെ കാര്യമെടുക്കുമ്പോള്‍ മറ്റ് പല വിഷയത്തിലുമെന്ന പോലെ സാമ്പത്തികം കാര്യമായ ഘടകമാണ്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ കുട്ടികളിലെ ക്യാൻസര്‍ മുക്തി 90 ശതമാനം വരെയാണെന്ന് നമുക്ക് കാണാൻ സാധിക്കും. അതേസയം സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണെങ്കില്‍ ഇത് 30-40 ശതമാനമെല്ലാമാണ് കാണിക്കുന്നത്.

SAP TRAINING

ഒരുപാട് ഘടകങ്ങള്‍ ഈ പ്രതിസന്ധിയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. രോഗം സമയത്തിന് കണ്ടെത്തപ്പെടാത്ത അവസ്ഥ, കുട്ടിക്ക് വീട്ടില്‍ നിന്നേ ശ്രദ്ധ കിട്ടാത്ത അവസ്ഥ, സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങള്‍, സാമ്പത്തികാവസ്ഥ, മറ്റേതെങ്കിലും കാരണവശാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ, തെരഞ്ഞെടുക്കുന്ന ചികിത്സാകേന്ദ്രങ്ങളുടെ പിഴവ്, പുരോഗമിച്ച ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം- എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം.

കുട്ടികള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ക്യാൻസര്‍ ചികിത്സയോട് കുറെക്കൂടി സഹകരിക്കും. ഇതും ഇവരുടെ രോഗമുക്തിയെ പോസിറ്റീവായി സ്വാധീനിക്കാം. അതേസമയം അവരുടെ ചികിത്സാഘട്ടങ്ങളില്‍ വീട്ടുകാര്‍ക്ക് കരുതലായി അവര്‍ക്കൊപ്പം നില്‍ക്കുന്നത് പോലെ തന്നെ ആവശ്യത്തിന് പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാമീപ്യവും അത്യാവശ്യമാണ്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

‘എന്റെ യഥാർത്ഥ രൂപത്തിൽ എനിക്ക് ഒരു മണവാട്ടിയാകണം’, ഇത് സ്വപ്‌ന സാക്ഷാത്കാരം; അർബുദത്തിനോട് പോരാടിയ സ്‌റ്റെഫി

വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയിൽ ഒരു മാലാഖക്കുട്ടി. ഇതുപക്ഷേ വെറുമൊരു ഫോട്ടോയല്ല. ഇത് സ്വപ്‌ന സാക്ഷാത്കാരമാണ്. തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാന്‍സറിനോട് പൊരുതുന്ന ഒരു പെണ്‍കുട്ടിയുടെ.

സ്റ്റെഫി തോമസ് എന്ന പെണ്‍കുട്ടിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ സ്‌റ്റെഫി തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാന്‍സറിനോട് പൊരുതുന്ന പെണ്‍കുട്ടിയാണ്. ഒരിക്കലെങ്കിലും വിവാഹ വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബിനുവിനോട് പങ്കുവെച്ചു. അങ്ങനെ ഏറെ നാളത്തെ സ്വപ്നം അവൾ സാക്ഷാത്കാരിച്ചു.

വെള്ള ഗൗണ്‍ അണിഞ്ഞ്, ബൊക്കയും കൈയില്‍ പിടിച്ച് സ്റ്റെഫി നിറഞ്ഞ ചിരിയോടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു വധുവിന്റെ എല്ലാ സന്തോഷവും സ്‌റ്റെഫിയുടെ മുഖത്തുണ്ടായിരുന്നു.

അണ്ഡാശയത്തിലുള്ള രോഗബാധയെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തു. സ്‌റ്റെഫി പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏകദേശം വിവാഹത്തിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുമ്പോഴാണ് ക്യാൻസർ വീണ്ടും സ്റ്റെഫിയെ കീഴടക്കുന്നത്. അതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇനിയൊരിക്കലും രോഗം പൂർണമായും ഭേദമാകില്ലെന്ന തിരിച്ചറിവിൽ വിവാഹ ജീവിതമെന്ന ആഗ്രഹം ഉപേക്ഷിച്ചു.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റെഫി കീമോയിൽ നഷ്ടപ്പെട്ട മുടിക്ക് പകരം വിഗ് ധരിച്ചാണ് പങ്കെടുത്തത്. ഒറ്റ നോട്ടത്തിൽ വിഗ് തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ സ്റ്റെഫിയോട് സംസാരിക്കുകയും . അവളുടെ സ്വപ്ന സാക്ഷത്കാരത്തിലേക്ക് ആ സംസാരം പോകുകയുമായിരുന്നു.

ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവല്ല ചരല്‍ക്കുന്നില്‍ ഫോട്ടോഷൂട്ട് നടത്തി.

പ്ലസ്ടുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അവസരം | 2859 ഒഴിവുകള്‍.

EPFO SSA Recruitment 2023:

 കേന്ദ്രസര്‍ക്കാരിന് കീഴില്‍  എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ) സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 2859 ഒഴിവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 10-ന് തുറക്കും

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേ.
 തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10-ന് തുറക്കാൻ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. കൃഷി മന്ത്രി ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്. വേമ്പനാട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി പ്രത്യേകം നിർദേശിച്ചു. 

കഴിഞ്ഞ വർഷം മന്ത്രിയുടെയും അന്നത്തെ ജില്ല കളക്ടറുടേയും കൃത്യമായ ഇടപെടലിനെ തുടർന്ന് നേരത്തെ നെല്ല് വിതച്ചിരുന്നു. ഇതേതുടർന്നാണ് ഇക്കുറി ഭൂരിഭാഗം കൊയ്ത്തും പൂർത്തിയാക്കി ഏപ്രിലിൽ ബണ്ട് തുറക്കാനായതെന്ന് ജില്ല കളക്ടർ ഹരിത വി.കുമാർ പറഞ്ഞു. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രിൽ 10-നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

വേലിയേറ്റം മൂലം ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം സസൂക്ഷ്മം നിരീക്ഷിച്ച് ഉപ്പുവെളളം കയറുന്നില്ലായെന്ന് മെക്കാനിക്കൽ വിഭാഗം എക്‌സിക്ക്യൂട്ടീവ് എഞ്ചിനിയർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.  ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പു വരുത്തണം. ആയതിനായി മത്സ്യത്തൊഴിലാളികൾക്ക് നേരത്തെ നിർദ്ദേശം നൽകും.

ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത്  പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലായെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ആലപ്പുഴ- കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഐപിഎല്ലിന്‍റെ ആദ്യ വാരാന്ത്യത്തില്‍ 147 കോടി കാഴ്ചക്കാരുമായി ജിയോ സിനിമ

ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ജിയോ സിനിമ. ഐപിഎല്‍ 2023 സീസണിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ടണറായ ജിയോ സിനിമ ആദ്യ വാരാന്ത്യത്തില്‍ തന്നെ 147 കോടിയിലധികം കാഴ്ചക്കാരെ നേടിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് ജിയോ സിനിമ സ്വന്തമാക്കിയത്. 2022ലെ ഐസിസി ട്വന്‍റി20 ലോകകപ്പ് സ്ട്രീമിങ്ങിനെക്കാള്‍ കൂടുതലാണിത്.

ജിയോ സിനിമയുടെ ആരാധക കേന്ദ്രീകൃത അവതരണത്തിലൂടെ ഒരോ മത്സരത്തിലും ഒരു കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന ശരാശരി സമയം 57 മിനിറ്റാണ്. ഇത് കൂടുതല്‍ കാഴ്ചക്കാരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കളി കാണാന്‍ ആകര്‍ഷിക്കുന്നു. കഴിഞ്ഞ സീസണിലെ ആദ്യ വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മത്സരത്തിനും കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന സമയം 60% വര്‍ധിച്ചതായി കാണാം. ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ ഐപിഎല്ലിന്‍റെ ചരിത്രത്തിലെ എക്കാത്തെയും ഉയര്‍ന്ന ആദ്യ വാരാന്ത്യ കണക്കാണിത്.

“ഈ കണക്കുകൾ അസാധാരണവും രാജ്യത്തുടനീളം വ്യാപിക്കുന്ന ഡിജിറ്റൽ വിപ്ലവത്തിന്റെ തെളിവുമാണ്. ഡിജിറ്റൽ ടാർഗെറ്റ് ചെയ്യാവുന്നതും അഭിസംബോധന ചെയ്യാവുന്നതും സംവേദനാത്മകവുമാണ്. പരമ്പരാഗത സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡിജിറ്റലിലെ കണക്കുകള്‍, കളി കാണാൻ വരുന്ന ആളുകളുടെ കൃത്യമായ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു ചെറിയ സാമ്പിൾ സെറ്റിൽ നിന്നുള്ള കണക്കിന്‍റെ അടിസ്ഥാനത്തിലല്ല. ഉള്ളടക്ക ഉപഭോഗത്തിന്റെ ലാൻഡ്‌സ്‌കേപ്പ് മാറ്റാനാകാത്തവിധം ഡിജിറ്റലിലേക്ക് നീങ്ങി, ഈ ആഴ്ച ജിയോസിനിമ പ്രകടനം അതിന്റെ ഏറ്റവും വലിയ തെളിവാണ്, ”വയാകോം 18 സിഇഒ അനിൽ ജയരാജ് പറഞ്ഞു.

ഭോജ്പുരി, പഞ്ചാബി, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ലൈവ് കമ്ന‍റി കേള്‍ക്കാന്‍ കഴിയുന്നതിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ കൂടുതല്‍ പേരിലെക്ക് എത്തിക്കാന്‍ കഴിഞ്ഞു. ടാറ്റാ ഐപിഎല്‍ ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന സ്പോണ്‍സര്‍മാരോടും പരസ്യദാതാക്കളോടും നന്ദി പറയുന്നു എന്ന് ജിയോ സിനിമ അധികൃതര്‍ അറിയിച്ചു.

ഹാര്‍ദിക് പാണ്ഡ്യയും ധോണിയും നേര്‍ക്കുനേര്‍ പോരാടിയ ചെന്നൈ-ഗുജറാത്ത് ആദ്യ മത്സരം 1.6 കോടി കാഴ്ചക്കാരെന്ന നേട്ടമാണ് ജിയോ സിനിമയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2.5 കോടിയിലധികം രജിസ്ട്രേഷനും ആപ്പിന് ലഭിച്ചു. ഒരു ദിവസം തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് എന്ന റെക്കോര്‍ഡാണ് ഇതിലൂടെ ജിയോ സിനിമയ്ക്ക് ലഭിച്ചത്.

ഹോട്ടലിലെ അതിഥികള്‍ക്ക് സുഖമായി ഉറങ്ങാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആഡംബര ഹോട്ടലുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (artificial intelligence) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മെത്തകൾ വ്യാപകമാകുന്നു. അതിഥികൾക്ക് സുഖനിദ്ര പ്രദാനം ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ടൂറിസത്തിന്റെ മികച്ച സാധ്യതകളായി ഇവ മാറുമെന്നാണ് കരുതപ്പെടുന്നത്. 2022ലാണ് ന്യൂയോർക്കിലെ പാർക്ക് ഹയാത്ത് ഹോട്ടൽ 84 ചതുരശ്ര മീറ്റർ ഉള്ള ഒരു സ്യൂട്ട് അതിഥികളുടെ സുഖനിദ്രയ്ക്കായി ഒരുക്കിയത്. തിരക്കിൽ നിന്നും വിട്ട് വിശ്രമിക്കാനെത്തുന്നവർക്ക് വളരെ നല്ലൊരു അനുഭവം പ്രദാനം ചെയ്യുക എന്നതായിരുന്നു ഇതുവഴി ഹോട്ടൽ ലക്ഷ്യമിട്ടത്. അതിഥികൾക്ക് സുഖമായി ഉറങ്ങാൻ ആവശ്യമായ അരോമ ഡിഫ്യൂസറും അതിനേക്കാളുപരി പ്രത്യേക തരത്തിലുള്ള മെത്തയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ബ്രൈറ്റ് എന്ന കമ്പനിയാണ് ഈ മെത്തകൾ നിർമിച്ചത്. സുഖ നിദ്ര നൽകുന്ന ഈ മെത്തകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തികൾക്ക് അനുസൃതമായി സജ്ജീകരിച്ചിരിക്കുന്ന 90 കുഷ്യൻസും ഈ മെത്തയുടെ സവിശേഷതകളിലൊന്നാണ്.

കൂടാതെ ഉറങ്ങുന്ന വ്യക്തികളുടെ ഹൃദയസ്പന്ദന നിരക്കും ശ്വസോച്ഛാസ നിരക്കും മെത്ത സദാ നിരീക്ഷിക്കുന്നു. ഓരോരുത്തർക്കും ആവശ്യമായ രീതിയിൽ താപനില ക്രമീകരിക്കാനും ഈ മെത്തയിൽ സൗകര്യമുണ്ട്. ഇതെല്ലാം സമാധാന പൂർണ്ണമായ ഉറക്കം പ്രദാനം ചെയ്യുന്ന കാര്യങ്ങളാണ്.

ന്യൂയോർക്ക് പാർക്ക് ഹയാത്ത് ഹോട്ടൽ മാത്രമല്ല ഇത്തരം മെത്തകൾ ഉപയോഗിക്കുന്നത്. ബെവേർളി ഹിൽസിലെ ലണ്ടൻ വെസ്റ്റ് ഹോളിവുഡ്, സാൻഫ്രാൻസിസ്‌കോയിലെ കാവല്ലോ പോയിന്റ്, ന്യൂയോർക്കിലെ പാർക്ക് ടെറസ് എന്നീ ഹോട്ടലുകളിലും ഇത്തരം മെത്തകൾ ഉപയോഗിക്കുന്നുണ്ട്.

അതേസമയം ബ്രൈറ്റ് എന്ന കമ്പനി മാത്രമല്ല ഈ മെത്തകളുടെ നിർമ്മാതാക്കൾ. 2022ൽ ലാസ് വേഗാസിലെ സിഇഎസ് കൺസ്യൂമർ ടെക്‌നോളജി എന്ന കമ്പനിയും സമാന രീതിയിലുള്ള മെത്തകളുമായി രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ ഉറക്കത്തിന്റെ പ്രത്യേകതകൾ അനുസരിച്ചുള്ള മെത്തകളായിരുന്നു അവ.

ഇവയ്‌ക്കെല്ലാം ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത വർധിച്ച് വരികയാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. എന്നാൽ ഇവ നിർമ്മിക്കാനാവശ്യമായ ഉപകരണങ്ങളുടെ വില വളരെ കൂടുതലാണ്. എന്നാൽ സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഉറക്കം പ്രദാനം ചെയ്ത് സ്ലീപ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ മെത്തകൾ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്.

കാസർഗോഡ് നിന്ന് സൗത്ത് ഇന്ത്യയിലെ കോഴിക്ക് കളറടിക്കുന്ന മദനനായി സുരാജ്; ‘മദനോത്സവം’ വിഷുവിന് തിയേറ്ററിൽ

സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മദനോത്സവത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി അണിയറക്കാര്‍.  സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയും കേന്ദ്ര കഥാപാത്രമായെത്തുന്നു. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കോഴിക്കുഞ്ഞിന് കളറടിക്കുന്ന മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.  അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. കാസര്‍കോട് സ്വദേശിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തിലേക്കായി നാട്ടുകാരെയും കുടുംബശ്രീ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഓഡിഷന്‍ നടത്തിയിരുന്നു.

ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

ഭൂരിഭാഗം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ PSC റദ്ദാക്കി

തിരുവനന്തപുരം: പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ഗൈഡിൽ നിന്നും പകർത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യവസായ പരിശീലന വകുപ്പിലെ പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി എസ് സി റദ്ദാക്കി. മാർച്ച് നാലിന് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. ഗൈഡിലെ തെറ്റ് ഉൾപ്പെടെ പി എസ് സി ചോദ്യപേപ്പറിൽ ആവർത്തിച്ചിരുന്നു. പരാതിയെ തുടർന്ന് പരിശോധിച്ചപ്പോൾ 90 ശതമാനം ചോദ്യങ്ങളും സ്വകാര്യ ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

2019ലെ ‘പ്ലംബർ തിയറി’ എന്ന പുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷാ ചോദ്യപേപ്പറിൽ ആവർത്തിച്ചത്. നീൽകാന്ത് പബ്ലിഷേഴ്സ് പുറത്തിറക്കിയതാണ് ഈ പുസ്തകം. 100 ചോദ്യങ്ങളിൽ 90ൽ അധികം ചോദ്യങ്ങളും ആ ഗൈഡിൽ നിന്ന് പകർത്തുകയായിരുന്നു. പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പി എസ് സി പകർത്തി. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിലേക്കാായിരുന്നു പരീക്ഷ.

2021 സെപ്തംബർ 30നായിരുന്നു പ്ലംബർ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം ഇറക്കിയത്. ഇരുപതിനായിരത്തിൽ അധികം പേർ അപേക്ഷിച്ചു. പുസ്തകത്തിന്റെ 271ാം പേജിൽ നിന്ന് അപ്പാടെ പകർത്തിയത് ആറു ചോദ്യങ്ങളാണ്. അഞ്ച് വീതം ചോദ്യങ്ങളാണ് 210, 324 പേജുകളിൽ നിന്ന് പകർത്തിയത്. 324ാം പേജിലെ ഒമ്പതാമത്തേയും പത്താമത്തേയും പന്ത്രണ്ടാമത്തേയും ചോദ്യം പി എസ് സി യഥാക്രമം 61, 62, 63 ക്രമനമ്പറാക്കി മാറ്റി. പുസ്തകം ഉത്തരം തെറ്റായി മാർക്ക് ചെയ്തത് ആൻസർ കീയിലും പകർത്തിവെച്ചു.

അമേരിക്കയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ

ഹിജാബ് ധരിക്കുന്ന യുഎസിലെ ആദ്യത്തെ വനിതാ കോടതി ജഡ്ജിയായി ചരിത്രം സൃഷ്ടിച്ച് നാദിയ കഹ്ഫ്. സിറിയയിൽ ജനിച്ച നാദിയ യു എസിൽ പാസായിക് കൗണ്ടിയിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായാണ് അധികാരമേറ്റത്. കഴിഞ്ഞ വർഷം ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയാണ് അവരെ ഈ സ്ഥാനത്തേക്ക് നാമ നിർദ്ദേശം ചെയ്തത്. അതിനുശേഷം കഴിഞ്ഞവർഷം മെയിൽ മേയർമാർ, കൗൺസിൽ അംഗങ്ങൾ, സ്കൂൾ ബോർഡ് അംഗങ്ങൾ, ന്യൂജേഴ്‌സി മുസ്ലിം ലോയേഴ്‌സ് അസോസിയേഷന്റെ നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കൾ നാദിയയുടെ നോമിനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് സെനറ്റർ ക്രിസ്റ്റിൻ കൊറാഡോയ്ക്ക് കത്തും നൽകിയിരുന്നു. ഈ നാമനിർദ്ദേശത്തെ പിന്തുണച്ചു കൊണ്ട് 700 ൽ അധികം ആളുകൾ ഓൺലൈൻ പെറ്റീഷനിലും ഒപ്പുവച്ചിരുന്നു. എന്നാൽ നാദിയ കഹ്‌ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റിൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യമാണ് നാദിയയെ നിയമിച്ചത്.

യുഎസിൽ സുപ്പീരിയർ കോർട്ട് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് നാദിയ കഹ്ഫ് എങ്കിലും ന്യൂജേഴ്സിയിൽ ഹിജാബ് ധരിച്ച് ഒരു വനിത ഈ പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഖുർആനിൽ കൈവച്ചാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. “യുഎസിലെ ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ല” എന്ന് നാദിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞു. മാർച്ച് 21നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കുടുംബ നിയമത്തിൽ വൈദഗ്ദ്ധ്യം നേടിയ നാദിയ ഇമിഗ്രേഷൻ കേസുകളും മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്. 2003 മുതൽ, മുസ്ലീം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ബോർഡ് അംഗമായിരുന്നു ഇവർ . നിലവിൽ സംഘടനയുടെ ചെയർപേഴ്സൺ ആയാണ് നാദിയ പ്രവർത്തിക്കുന്നത്. യുഎസിലെ സാമൂഹിക രംഗത്തും ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് നാദിയ. രണ്ടു വയസുള്ളപ്പോഴാണ് നാദിയ കഹ്ഫ് സിറിയയിൽ നിന്ന് തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്.

Verified by MonsterInsights