ഇഷ്ടികയുടെ വലിപ്പത്തിൽ നിന്ന് കൈക്കുള്ളിലെ ഫ്‌ലിപ്പ് ഹാൻഡ്സെറ്റിലേയ്ക്ക്; മൊബൈല്‍ ഫോണിന്റെ 50 വര്‍ഷത്തെ യാത്ര

1973-ല്‍ അമേരിക്കന്‍ എന്‍ജിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് ആദ്യ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്

പാരീസ്: ഇഷ്ടികയുടെ വലിപ്പത്തിൽ നിന്ന് കൈക്കുള്ളിലെ ഫ്‌ലിപ്പ് ഹാൻഡ്സെറ്റിലേയ്ക്കാണ് കഴിഞ്ഞ 50 വർഷത്തിനിടെ മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നത്. 1973-ല്‍ അമേരിക്കന്‍ എന്‍ജിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് ആദ്യ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. ഒരു ഇഷ്ടികയുടെ വലിപ്പമുള്ളതായിരുന്നു ഈ ഫോണ്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് കണക്ഷനിലും ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് അറിയാം:

1973: ഹലോ, മോട്ടോ

1973 ഏപ്രില്‍ 3 നാണ് യുഎസ് സ്ഥാപനമായ മോട്ടറോളയിലെ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പര്‍ ഡൈനാടാക് എന്ന ആദ്യ മൊബൈല്‍ നിന്ന് ആദ്യത്തെ കോള്‍ ചെയ്തത്. മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ സിക്‌സ്ത്ത് അവന്യൂവില്‍ നിന്ന് അദ്ദേഹം കണ്ടുപിടിച്ച ഡൈനാടെക് എന്ന ഫോണില്‍ നിന്ന് മോട്ടറോളയുടെ എതിരാളികളായ ബെല്‍ ലാബ്സില്‍ ജോലി ചെയ്യുന്ന ജോയല്‍ ഏംഗലിനെയാണു ആദ്യം വിളിച്ചത്.

തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷമാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യ ഫോണ്‍ വിപണിയിലെത്തുന്നത്. 1983ല്‍, മോട്ടറോള 3,995 ഡോളര്‍ വിലയുള്ള ഡൈനാടാക് 8000X വിപണിയിലെത്തിച്ചു. ഇതിന് ഒരു കിലോയോളം ഭാരവും 33 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നു. ഇഷ്ടികയെന്നാണ് ഇതിലെ പലരും കളിയാക്കി വിളിച്ചിരുന്നത്.

1992: ‘മെറി ക്രിസ്മസ്’

വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ഡിസംബര്‍ 3-നാണ് മൊബൈൽ ഫോണിൽ നിന്ന് ആദ്യ മെസേജ് അയക്കുന്നത്. വോഡഫോണ്‍ ജീവനക്കാരനായ റിച്ചാര്‍ഡ് ജാര്‍വിസിന് ആദ്യത്തെ മെസേജ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനില്‍ നിന്നാണ് ‘മെറി ക്രിസ്മസ് എന്ന സന്ദേശം റിച്ചാര്‍ഡിന് ലഭിച്ചത്. 2021-ല്‍ നടത്തിയ ലേലത്തില്‍ 150,000 ഡോളറിന് ഈ സന്ദേശം വിറ്റു.

1997: ഫിന്‍ ഒവേഷന്‍

1997-ല്‍ നോക്കിയ തങ്ങളുടെ 6110 മോഡലിലൂടെ ‘സ്‌നേക്ക്’ ഗെയിമുകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം നോക്കിയ 7110 എന്ന വയര്‍ലെസ് സെറ്റ് പുറത്തിറക്കി. അതേവര്‍ഷം തന്നെ സന്ദേശങ്ങള്‍ അയക്കുന്നതിനായി 3210 എന്ന മോഡലും നോക്കിയ അവതരിപ്പിച്ചു. വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ട് 2003-ല്‍ നോക്കിയ 1100 മോഡലും പുറത്തിറക്കി. ഇത് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണായിരുന്നു.

2001: ജപ്പാനില്‍ 3ജി

2001ല്‍, അതിവേഗ ഇന്റര്‍നെറ്റ് ആക്സസ് അനുവദിക്കുന്ന 3ജി മൊബൈല്‍ നെറ്റ്വര്‍ക്കിന് ജപ്പാനില്‍ തുടക്കും കുറിച്ചു. വീഡിയോ കോളിംഗ് ശേഷിയുള്ള Kyocera VP-210 എന്ന ഫോണ്‍ 1999-ല്‍ ജപ്പാന്‍ പുറത്തിറക്കി. ഒരു വര്‍ഷത്തിന് ശേഷം ബാക്ക് ക്യാമറയുള്ള SH04, എന്ന ഫോണും ജപ്പാന്‍ പുറത്തിറക്കിയിരുന്നു.

2007: ആദ്യത്തെ ഐഫോണ്‍

‘ആപ്പിള്‍ ഫോണ്‍ വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാകും’ 2007-ല്‍ ആദ്യ ഐഫോണ്‍ അവതരിപ്പിക്കവെ സ്റ്റീവ് ജോബ്‌സ് പറഞ്ഞ വാക്കുകളാണിവ. 499 നും 599 ഡോളറിന് ഇടയിലാണ് ആദ്യത്തെ ഐഫോണ്‍ വിറ്റിരുന്നത്. അതേ വര്‍ഷം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടി പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് എച്ച്ടിസി ഡ്രീം.

2009: മെസേഞ്ചിംഗ് ആപ്പുകളുടെ തുടക്കം

2009-ല്‍ വാട്ട്സ്ആപ്പ് വരികയും ഇതിന് പിന്നാലെ മറ്റ് നിരവധി മെസഞ്ചര്‍ ആപ്ലിക്കേഷനുകളായ വൈബര്‍, വീചാറ്റ്, ടെലഗ്രാം, സിഗ്നല്‍ എന്നിവ എത്തുകയും ചെയ്തു. പരമ്പരാഗത നെറ്റ്വര്‍ക്കുകളേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഈ ആപ്പുകള്‍ എസ്എംഎസിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍
ജനപ്രിയമായി. 2009ല്‍ ഉപയോക്താക്കള്‍ക്ക് 4ജി കവറേജ് നല്‍കിയ ആദ്യത്തെ നഗരമാണ് സ്റ്റോക്ക്‌ഹോം.

2011: ‘ഇമോജി’കളുടെ ഉപയോഗം

ആപ്പിളിന്റെ ഐഫോണ്‍ 4S-തങ്ങളുടെ ഉപയോക്താക്കള്‍ക്കായി സന്ദേശങ്ങള്‍ അയയ്ക്കാനും അപ്പോയിന്റ്മെന്റുകള്‍ സജ്ജീകരിക്കാനും കോളുകള്‍ ചെയ്യാനും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനും അനുവദിക്കുന്ന ഒരു വോയ്സ് കണ്‍ട്രോള്‍ സംവിധാനമായ സിരി 2011-ല്‍ അവതരിപ്പിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആപ്പിളിനോട് മത്സരിച്ച് ഗൂഗിളും ആമസോണും വോയ്സ് അസിസ്റ്റന്റുമാരെ വികസിപ്പിക്കാനൊരുങ്ങി. അതേ വര്‍ഷം, 1999-ല്‍ ഷിഗെറ്റക കുരിറ്റ വരച്ച ചെറിയ ചിത്രങ്ങള്‍ ഐഫോണില്‍ ചേർത്തതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇമോജിക്ക് വലിയ ജനപ്രീതി ലഭിച്ചു.

2019: 5ജി ഫോള്‍ഡബിള്‍ ഫോണ്‍

2019 ഏപ്രില്‍ 5-ന്, ദക്ഷിണ കൊറിയ ജനങ്ങള്‍ക്കായി 5ജി സേവനം ലഭ്യമാക്കി. അതേ വര്‍ഷം, ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങ്ങും ചൈനയുടെ ഹുവായ്യും ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി ഫോള്‍ഡ്, മേറ്റ് എക്സ് എന്നിവ പുറത്തിറക്കി.

മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം; ബോധവൽക്കരണത്തിനു വീടുകൾ സന്ദർശിച്ച് കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ

മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യറിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം മൈലപ്ര ആറാം വാർഡിലെ വീടുകളിൽ സന്ദർശനം നടത്തി. തങ്ങളുടെ കൂട്ടത്തിൽ ജില്ലാ കളക്ടർ നേരിട്ടെത്തിയപ്പോൾ ഹരിതകർമ സേനാംഗങ്ങൾക്കും ആവേശമായി.

മാലിന്യസംസ്കരണം സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുൻഗണന വിഷയമാണെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.

നമ്മുടെ ജീവിതത്തെയും സമൂഹത്തെയും മാലിന്യമുക്തമാക്കുന്ന പരിപാവനമായ കർമമാണു സേന ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാൻ എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു.
മൈലപ്ര പഞ്ചായത്തിലെ ആറാം വാർഡിനു പുറമേ പത്തനംതിട്ട നഗരസഭ 8-ാം വാർഡിലെ കടകളിലും സേനാംഗങ്ങൾക്കൊപ്പം കലക്ടർ സന്ദർശനം നടത്തുകയും അവരുടെ കൂടെ പ്രവര്‍ത്തിക്കുകയും ചെയ്തു.

വീടുകളിലും കടകളിലുമെത്തി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഹരിതകർമ സേനാംഗങ്ങളുടെ കൂടെ പ്രവർത്തിക്കാനും കളക്ടർ കൂടെ ഉണ്ടായിരുന്നു.

ഉയിരും ഉലകും’ അല്ല; പൊന്നോമനകളുടെ യഥാർഥ പേര് പുറത്തുവിട്ട് നയൻതാര-വി​ഘ്നേഷ് ദമ്പതിമാർ….

ഇരട്ടകുട്ടികളാണ് നയന്‍താരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ താര ദമ്പതികള്‍ കുറ്റക്കാര്‍ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല
 ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.

 അടുത്തിടെ മുംബൈ വിമാനതാവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞിരുന്നു. എന്നാല്‍ രണ്ടുപേരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ ആരാധകരുടെ കമന്‍റുകള്‍ നിറയുകയാണ്.
 മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്‍റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. തന്‍റെ കുട്ടികളെ ചിറകിനുള്ളില്‍ ഒളിപ്പിക്കുന്ന അമ്മ കിളിയെപ്പോലെ എന്നും ചില കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് നയന്‍താരയെക്കുറിച്ച് ആരാധകരുടെതായി വരുന്നുണ്ട്.

പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ നായികയായാണ് നയന്‍താര അഭിനയിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. ചിത്രത്തിലെ തന്‍റെ ഭാഗം ചിത്രീകരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു നയന്‍താരയും ഭര്‍ത്താവും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇത് ആധുനിക ഇന്ത്യയുടെ അമൃതകാലം; NMACC സ്വപ്ന സാക്ഷാത്കാരം

കലാസ്വാദകർക്ക് അത്യാധുനിക സാംസ്‌കാരിക നിലയമെന്ന ആശയവുമായി നിതാ അംബാനി കൾച്ചറൽ സെന്റർ (NMACC)മുബൈയിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യവും ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കൾച്ചറൽ സെന്റർ ആരംഭിച്ചിരിക്കുന്നത്.

കൾച്ചറൽ സെന്ററിന് ലഭിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണിതെന്നും നിത അംബാനി പറഞ്ഞു.

നിത അംബാനിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ, ‌‌

തങ്ങളുടെ ആദ്യത്തേതും ഗംഭീരവുമായ അതിഥികളായി എത്തിയവർക്കെല്ലാം കൾച്ചറൽ സെന്റിന്റേയും രാജ്യത്തിന്റേയും പേരിൽ ഹൃദയംഗമമായ നന്ദി! ഇന്ത്യയുടെ ഈ സംഗീതചരിത്രം അവതരിപ്പിക്കുന്നത് വലിയ സന്തോഷവും ബഹുമതിയുമാണ്.

ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സംസ്കാരം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പുരാതനമായതും ഏറ്റവും വൈവിധ്യമാർന്നതുമായ നാഗരികതകളിൽ ഒന്നാണ് നമ്മുടേത്. അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയും നമുക്കാണ്. ഇന്ന് നമ്മൾ ആധുനിക ഇന്ത്യയുടെ അമൃത് കാലത്താണ്.

1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനവും സമൃദ്ധവും ശക്തവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രത്തിന് മഹത്തായ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ശുഭകരമായ സമയമാണിത്.

തനിക്കും മുകേഷ് അംബാനിക്കും ഇത് സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ലോകോത്തര നിലവാരത്തിലുള്ള ഒരു സാംസ്കാരിക കേന്ദ്രം ഇന്ത്യയ്ക്കു വേണം എന്നത് തങ്ങൾ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ്. നമ്മുടെ കലാപരവും സാംസ്കാരികവുമായ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഒരു ഇടം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

സിനിമയിലും സംഗീതത്തിലും നൃത്തത്തിലും നാടകത്തിലും, സാഹിത്യത്തിലും നാടൻകലാരൂപങ്ങളിലും കലയിലും കരകൗശലത്തിലും, ശാസ്ത്രത്തിലും ആത്മീയതയിലും, അതെല്ലാം ഇന്ത്യയുടെ അദൃശ്യമായ ദേശീയ സമ്പത്താണ്.

സമൂഹങ്ങളെയും രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പരസ്പര ധാരണയുടെയും സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും നൂലുകളാണ് സംസ്കാരം നെയ്യുന്നത്. മനുഷ്യകുലത്തിൽ പ്രതീക്ഷയും സന്തോഷവും കൊണ്ടുവരുന്നത് സംസ്കാരമാണ്. അതിനാൽ തന്നെ, ഒരു കലാകാരിയെന്ന നിലയിൽ NMACC കലകളേയും കലാകാരന്മാരേയും അതിന്റെ പ്രേക്ഷകരേയും ആഘോഷിക്കുന്ന ഇടമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാൻ കഴിയുന്ന ഇടമായി ഇത് മാറട്ടേ.

മൊബൈല്‍ ഫോണിന് 50 വയസ്; ആദ്യ കോളിനെക്കുറിച്ച് മൊബൈല്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍.

മൊബൈല്‍ ഫോൺ കണ്ടുപിടിച്ചിട്ട് ഇന്ന് 50 വയസ് തികയുന്നു. മോട്ടറോള കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് 1973ല്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. 1973 ഏപ്രില്‍ 3-ന്, ന്യൂയോര്‍ക്കിലെ സിക്സ്ത്ത് അവന്യൂവില്‍ നിന്ന് മാര്‍ട്ടിന്‍ കൂപ്പർ തന്നെയാണ് ആദ്യ ഫോണ്‍ കോള്‍ ചെയ്തതും.

മൊബൈൽ ഫോണിലൂടെ കോൾ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിൽ ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. ഫോണ്‍ നിങ്ങളുടെ ശബ്ദത്തെ ഒരു ഇലക്ട്രിക് സിഗ്‌നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗത്തെ മോഡുലേറ്റ് ചെയ്യുന്നു. ഈ റേഡിയോ തരംഗം ഒരു ടവറില്‍ ചെല്ലുകയും ഈ ടവര്‍ നിങ്ങള്‍ വിളിക്കുന്ന ആളിലേക്ക് നിങ്ങളുടെ ശബ്ദം അയക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യ കാലങ്ങളില്‍ ടവറുകള്‍ വളരെ കുറവായിരുന്നു.

എന്നാൽ ആദ്യകാല മോട്ടറോള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാര്‍ട്ടി കൂപ്പര്‍ ഡിസൈന്‍ ചെയ്ത ആദ്യ ഫോണിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X, ആദ്യ കോള്‍ നടത്തി 11 വര്‍ഷത്തിന് ശേഷം 1984-ലാണ് പുറത്തിറങ്ങിയത്. ഇന്ന് ഇതിന് 9,500 പൗണ്ട് (ഏകദേശം 9.6 ലക്ഷം) വിലയുണ്ടെന്ന് മൊബൈല്‍ ഫോണ്‍ മ്യൂസിയം നടത്തുന്ന ബെന്‍ വുഡ് പറയുന്നു.

നമ്പര്‍ ഡയല്‍ ചെയ്ത് കോള്‍ ചെയ്യാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കുകയുള്ളൂവെന്നും വുഡ് പറഞ്ഞു. ‘മെസേജ് ചെയ്യാന്‍ സാധിക്കില്ല, ക്യാമറയില്ല. മുപ്പത് മിനിറ്റാണ് സംസാര സമയം, ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂര്‍ എടുക്കും, ഏകദേശം 12 മണിക്കൂര്‍ സ്റ്റാന്‍ഡ്-ബൈ സമയം, ഫോണിന് 6 ഇഞ്ച് (15 സെ.മീ) ആന്റിന ഉണ്ടായിരുന്നുവെന്നും’-വുഡ് പറഞ്ഞു. ഇതിന്റെ ഭാരം 790 ഗ്രാം(1.7lb) ആയിരുന്നു. ഐഫോണ്‍ 14ന്റെ ഏകദേശം നാലിരട്ടി ഭാരം.

അതേസമയം, 2023-ലെ ഹാന്‍ഡ്സെറ്റുകളുടെ രൂപകല്‍പ്പനയില്‍ കൂപ്പറിന് വലിയ താല്‍പ്പര്യമില്ല. ക്യാമറകളും ഇന്റര്‍നെറ്റ് ആക്സസ്സും ഉള്ള ഫോണുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പോലെയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ ഫോണുകള്‍ പല രീതിയിലും അത്ര നല്ലതല്ലെന്നും,’ അദ്ദേഹം പറയുന്നു. ഭാവിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോണ്‍ ഉടമകളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്കായി ആപ്പുകള്‍ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ അളക്കാനാവാത്തവിധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഞങ്ങള്‍ ഇപ്പോഴും സെല്‍ ഫോണ്‍ വിപ്ലവത്തിന്റെ തുടക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ചെടികൾ സംസാരിക്കും; ടെൻഷനടിച്ചാൽ സംസാരം കൂടുമെന്ന് പഠനം

ചെടികൾ സംസാരിക്കാനോ? മണ്ടത്തരം പറയാതെ എന്നാകും ചിന്തിക്കുന്നത്. എന്നാൽ ചെടികൾക്കും സംസാരിക്കാനാകും എന്നു തെളിയിച്ചിരിക്കുകയാണ് പുതിയൊരു പഠനം. ഇസ്രയേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്ലാന്റ് സയൻസസ് ആൻഡ് ഫുഡ് സെക്യൂരിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സസ്യങ്ങൾ ഒരു പ്രത്യേക തരം ശബ്​ദം പുറപ്പെടുവിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്​ദമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്”, ​ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
ലോകം മുഴുവൻ സസ്യങ്ങളുടെ ശബ്‌ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഈ ശബ്‌ദങ്ങളിൽ ജലക്ഷാമം, മറ്റ് അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും ​ഗവേഷകർ പറയുന്നു. “സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വവ്വാലുകൾ, എലികൾ, പ്രാണികൾ, തുടങ്ങിയ ജീവികൾക്കു മാത്രമേ കേൾക്കാനാകൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, മറ്റ് സസ്യങ്ങൾക്കും അവ കേൾക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്”, ഹഡാനി പറഞ്ഞു. സെൻസറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചാൽ മനുഷ്യർക്കും ഈ ശബ്ദങ്ങൾ കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ – ബിരുദാനന്തരബിരുദ – ഗവേഷണ പ്രോഗ്രാമുകൾ; ഉടൻ അപേക്ഷിക്കാം

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്സിനും മറ്റു പല വിഷയങ്ങളിലും ബിരുദ – ബിരുദാനന്തരബിരുദ – ഗവേഷണത്തിനും ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2023–2024 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5-ാണ്.

വിവിധ പ്രോഗ്രാമുകൾ

1.B.Stat (Hons) :3 വർഷം
ആകെയുളള 79 സീറ്റുകളിൽ, 16 സീറ്റ് വനിതകൾക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട് അപേക്ഷകർ , കണക്ക് ഒരു വിഷയമായി പഠിച്ച്, പ്ലസ്ടു പാസ്സായിരിക്കണം. കൊൽക്കത്ത കാമ്പസിലാണ് ,കോഴ്സ് ഉള്ളത്. വിദ്യാർത്ഥികൾക്ക് ,5000/- രൂപ സ്റ്റൈപൻഡു ലഭിക്കും.

2.B.Maths (Hons) :3 വർഷം
ആകെയുളള 79 സീറ്റുകളിൽ, 16 സീറ്റ് വനിതകൾക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട് അപേക്ഷകർ , കണക്ക് ഒരു വിഷയമായി പഠിച്ച്, പ്ലസ്ടു പാസ്സായിരിക്കണം. ബെംഗളൂരു കാമ്പസിലാണ് ,കോഴ്സ് ഉള്ളത്. വിദ്യാർത്ഥികൾക്ക് ,5000/- രൂപ സ്റ്റൈപൻഡു ലഭിക്കും.

3.M.Stat (2 വർഷം)
ആകെ 38 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ഡൽഹി, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും.

4.M.Math (2 വർഷം)
ആകെ 36 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും

5.M.S in Quantitative Economic(2 വർഷം)
ആകെ 56 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ഡൽഹി, കൊൽക്കത്ത കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും.

6.M.S in Quality Management Science(2 വർഷം)
ആകെ 20 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു, ഹൈദരാബാദ് കാമ്പസുകളിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും

7.MS in Library & Information Science(2 വർഷം)
ആകെ 12 സീറ്റുകളാണുള്ളത്. അപേക്ഷകർ , ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം വേണം.ബെംഗളൂരു കാമ്പസിലാണ് ,കോഴ്സ് ഉള്ളത്.. വിദ്യാർത്ഥികൾക്ക് , 8000/- രൂപ സ്റ്റൈപൻഡു ലഭിക്കും

8.MTech in Computer Science(2വർഷം)
ആകെ45 സീറ്റുകൾ ഉണ്ട്. ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ പ്ലസ്ടുവിനു ശേഷം മാത്‌സ് അടങ്ങിയ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം. കൊൽക്കത്തയിലാണ് ,കോഴ്സു
ള്ളത്. രൂപ. നിർദിഷ്ട ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ടതില്ല പക്ഷേ, യഥാസമയം അപേക്ഷിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വേണം.വിദ്യാർത്ഥികൾക്ക് , 12400/- രൂപ സ്റ്റൈപൻഡു ലഭിക്കും

9.Master of Technology in Cryptology & Security 
ആകെ 25 സീറ്റുകൾ ഉണ്ട്. ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ പ്ലസ്ടുവിനു ശേഷം മാത്‌സ് അടങ്ങിയ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദം. കൊൽക്കത്തയിലാണ് ,കോഴ്സു
ള്ളത്. രൂപ. നിർദിഷ്ട ഗേറ്റ് സ്‌കോറുള്ളവർ എഴുത്തുപരീക്ഷയിൽ ഇരിക്കേണ്ടതില്ല പക്ഷേ, യഥാസമയം അപേക്ഷിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വേണം.വിദ്യാർത്ഥികൾക്ക് , 12400/- രൂപ സ്റ്റൈപൻഡു ലഭിക്കും

10. MTech in Quality, Reliability & Operations Research (2 വർഷം )
ആകെ 37 സീറ്റുകളുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ മാസ്റ്റർ ബിരുദം / സ്റ്റാറ്റ്സ് അടങ്ങിയ മാത്‌സ് മാസ്റ്റർ ബിരുദം / ബിടെക് / തുല്യ പ്രഫഷനൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.പ്ലസ്‌ടുവിൽ ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണം.കോഴ്സ് കൊൽക്കത്തയിൽ മാത്രമാണുള്ളത്. 12,400 /- രൂപയാണ് ,സ്റ്റൈപൻഡ്.

11.ഒരു വർഷ ബിരുദാനന്തര ബിരുദ ഡിപ്ലോമകൾ

  • Statistical Methods & Analytics (ചെന്നൈയിലും തെസ്പുരിലും)
  • Agricultural & Rural Management
    with Statistical Methods & Analytics
    (ജാർഖണ്ഡ്)
  • Applied Statistics

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ്, അടിസ്ഥാനയോഗ്യത. പ്ലസ്‌ടുവിൽ മാത്‌സ് നിർബന്ധമായും പഠിച്ചിരിക്കണം. ഏതു പ്രോഗ്രാമായാലും, 2023 ജൂലൈ 31ന് മുൻപായി യോഗ്യതാപരീക്ഷ പൂർത്തിയാക്കിയിരിക്കണം. സിലക്‌ഷന് എഴുത്തുപരീക്ഷ കൂടാതെ മിക്ക പ്രോഗ്രാമുകൾക്കും ഇന്റർവ്യൂവുമുണ്ട്.

12.ജൂനിയർ റിസർച് ഫെലോഷിപ്
സ്റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി–ജെആർഎഫ്. സൗകര്യമുണ്ട്. 31,000 രൂപ മുതൽ ഫെലോഷിപ് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും: www.isical.ac.in; www.isical.ac.in/~admission

സംശയ നിവാരണത്തിന്:
അഡ്രസ്സ്:
Indian Statistical Institute, 203,
BT Road, Kolkata – 700108
മെയിൽ വിലാസം:
admissionsupport@isical.ac.in
dean@isical.ac.in

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി.

മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന ആഭ്യന്തര പണം പിൻവലിക്കൽ നടപടികൾക്ക് 2023 മെയ് ഒന്നുമുതൽ 10 രൂപയും, ജിസ്ടിയും ഈടാക്കും എന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നത്.

കന്നിയോട്ടത്തിൽ 160 കിലോമീറ്ററിലേറെ വേഗതയിൽ പാഞ്ഞ് ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്

ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി റൂട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനുകളിലൊന്നായി മാറി. ഉദ്ഘാടന യാത്രയിൽ തന്നെ ഈ ട്രെയിൻ 160 കിലോമീറ്റർ വേഗത മറികടന്നു. ഏപ്രിൽ 1-ന് ഉദ്ഘാടന ഓട്ടത്തിൽ, ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ എത്തി. ഈ ട്രെയിനിന് നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗത 160 കിലോമീറ്ററായിരുന്നു. ഈ പരിധി മറികടന്നാണ ട്രെയിൻ 161 കിലോമീറ്റർ സ്പീഡിൽ പാഞ്ഞത്.

സെമി-ഹൈ സ്പീഡ് ട്രെയിൻ ആഗ്രയിലെ രാജ കി മാണ്ഡിക്കും മഥുരയ്ക്കും ഇടയിൽ 161 കിലോമീറ്റർ വേഗതയിൽ എത്തിയതായി ഇന്ത്യൻ റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂർ കുറഞ്ഞു. പതിനൊന്നാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.

റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ആഗ്ര കന്റോൺമെന്റ്-തുഗ്ലക്കാബാദ് സെക്ഷനിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. പരമാവധി ട്രെയിനുകൾക്ക് ഓടാനാകുന്ന വിധത്തിൽ  ഈ റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വന്ദേ ഭാരദ് എക്സ്പ്രസ് ഓടിക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.

മക്കളെ കാർക്കശ്യത്തോടെ ചട്ടം പഠിപ്പിക്കുന്നവരാണോ നിങ്ങൾ ? കുട്ടികളുടെ മാനസികനില തകരാറിലാകുമെന്ന് പഠനം .

 മക്കളെ ചട്ടംപഠിപ്പിക്കാൻ കാർക്കശ്യത്തോടെ മാത്രം പെരുമാറുന്ന മാതാപിതാക്കളുണ്ട്. കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികളെ ആക്രോശത്തോടെ മര്യാദ പഠിപ്പിക്കുന്നവർ. കുട്ടികളുടെ പെരുമാറ്റത്തിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്തുകയോ അവരോട് നിരന്തരം തട്ടിക്കയറുകയോ ചെയ്യുന്ന മാതാപിതാക്കളുടെ കണ്ണുതുറപ്പിക്കുന്ന ഒരുപഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള പാരന്റിങ്ങിലൂടെ കടന്നുപോകുന്ന കുട്ടികളിൽ വലുതാകുമ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉടലെടുക്കുന്നു എന്നാണ് പഠനം പറയുന്നത്
 7,500 ഓളം ഐറിഷ് കുട്ടികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ‘എപിഡെമിയോളജി ആൻഡ് സൈക്യാട്രിക് സയൻസസ്’ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നു വയസ്സു പ്രായമുള്ള, സദാ മാതാപിതാക്കളുടെ വിരോധത്തിന് പാത്രമാകുന്ന കുട്ടികളിൽ സമപ്രായക്കാരെ അപേക്ഷിച്ച്, ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു എന്നാണ് പഠനം പറയുന്നത്.

മൂന്നും അഞ്ചും ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികളുടെ മാനസികാരോ​ഗ്യ ലക്ഷണങ്ങൾ വിലയിരുത്തിയാണ് ​പഠനം നടത്തിയത്. അമിത ഉത്കണ്ഠ, സാമൂഹിക ഇടങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ, അക്രമോത്സുകമായ പെരുമാറ്റം, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ ലക്ഷണങ്ങളെല്ലാം പരിശോധിക്കുകയുണ്ടായി. അതിൽ പത്തുശതമാനത്തോളം കുട്ടികളുടെ മാനസികനില അപകടകരമായ ഘട്ടത്തിലാണെന്ന് കണ്ടെത്തി. വീട്ടിനുള്ളിൽ ശത്രുതാപരമായ അന്തരീക്ഷം നേരിട്ട കുട്ടികളാണ് ഈ കൂട്ടത്തിൽ കൂടുതൽ ഉള്ളതെന്നും ​ഗവേഷകർ കണ്ടെത്തി.

 പത്തിലൊരു കുട്ടിക്ക് ഇത്തരത്തിലുള്ള പ്രശ്നം കണ്ടുവരുന്നുണ്ടെന്നും പാരന്റിങ്ങിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും കേംബ്രിജ് സർവകലാശാലയിലെ ഡോക്ടറൽ റിസർച്ചർ ആയ ലോണിസ് കാസൻടോണിസ് പറഞ്ഞു.

കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ കർക്കശമായ അതിരുകൾ നൽകരുത് എന്നല്ല പറയുന്നത്, മറിച്ച് തുടരെതുടരെയുള്ള ഇത്തരം പരുക്കൻ പെരുമാറ്റങ്ങൾ അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട് എന്നതാണ്, അവർ പറഞ്ഞു. പാരന്റിങ് മാത്രമല്ല ജെൻഡറും ശാരീരിക ആരോ​ഗ്യവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവുമൊക്കെ കുട്ടികളുടെ വളർച്ചാഘട്ടങ്ങളിലെ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണെന്നും ​ഗവേഷകർ പറയുന്നു.
 7,500 ഓളം ഐറിഷ് കുട്ടികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ‘എപിഡെമിയോളജി ആൻഡ് സൈക്യാട്രിക് സയൻസസ്’ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നു വയസ്സു പ്രായമുള്ള, സദാ മാതാപിതാക്കളുടെ വിരോധത്തിന് പാത്രമാകുന്ന കുട്ടികളിൽ സമപ്രായക്കാരെ അപേക്ഷിച്ച്, ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു എന്നാണ് പഠനം പറയുന്നത്.

 മൂന്നും അഞ്ചും ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികളുടെ മാനസികാരോഗ്യ ലക്ഷണങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. അമിത ഉത്കണ്ഠ, സാമൂഹിക ഇടങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ, അക്രമോത്സുകമായ പെരുമാറ്റം, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ ലക്ഷണങ്ങളെല്ലാം പരിശോധിക്കുകയുണ്ടായി. അതിൽ പത്തുശതമാനത്തോളം കുട്ടികളുടെ മാനസികനില അപകടകരമായ ഘട്ടത്തിലാണെന്ന് കണ്ടെത്തി. വീട്ടിനുള്ളിൽ ശത്രുതാപരമായ അന്തരീക്ഷം നേരിട്ട കുട്ടികളാണ് ഈ കൂട്ടത്തിൽ കൂടുതൽ ഉള്ളതെന്നും ഗവേഷകർ കണ്ടെത്തി
 പത്തിലൊരു കുട്ടിക്ക് ഇത്തരത്തിലുള്ള പ്രശ്നം കണ്ടുവരുന്നുണ്ടെന്നും പാരന്റിങ്ങിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും കേംബ്രിജ് സർവകലാശാലയിലെ ഡോക്ടറൽ റിസർച്ചർ ആയ ലോണിസ് കാസൻടോണിസ് പറഞ്ഞു.

കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ കർക്കശമായ അതിരുകൾ നൽകരുത് എന്നല്ല പറയുന്നത്, മറിച്ച് തുടരെതുടരെയുള്ള ഇത്തരം പരുക്കൻ പെരുമാറ്റങ്ങൾ അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട് എന്നതാണ്, അവർ പറഞ്ഞു. പാരന്റിങ് മാത്രമല്ല ജെൻഡറും ശാരീരിക ആരോഗ്യവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവുമൊക്കെ കുട്ടികളുടെ വളർച്ചാഘട്ടങ്ങളിലെ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷകർ പറയുന്നു.
മാനസികനിലയിൽ പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികൾ നേരിടുന്ന പാരന്റിങ്ങിനെക്കുറിച്ച് മാനസികരോഗവിദഗ്ധരും അധ്യാപകരുമൊക്കെ ജാഗ്രതയോടെ നിലകൊള്ളണം എന്നതാണ് ഗവേഷകർ പറയുന്നത്. അത്തരം കുട്ടികളെ കണ്ടെത്തി, കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് അവരെ സഹായിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. ഇക്കാര്യത്തിൽ പുതിയ മാതാപിതാക്കൾക്ക് കൃത്യമായ മാർഗനിർദേശവും പരിശീലനവും കിട്ടേണ്ടത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Verified by MonsterInsights