വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾ മുഖേനയാണ് വീട്ടിൽ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് സേവനം ലഭിക്കുന്നത്.

          സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികൾക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്.

          രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഐ. ഇ .ഇ ഇ 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

ഇലഞ്ഞി, ഏപ്രിൽ 27 വ്യാഴാഴ്ച മുതൽ യൂണി സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള വിസാറ്റ് എൻജിനീയറിംങ് കോളേജിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഐ.ഇ.ഇ.ഇ. 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
കോളേജിന്റെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സെമിനാർ ഹാളിൽ വിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി കുമാരി അനുഗ്രഹാ മാത്യുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന കർമ്മം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പിൽ ഡോ. അനൂപ് കെ.ജെ. പ്രൗഡഗംഭീരമായ സദസ്സിനെ സ്വാഗതം ചെയ്തു വിസാറ്റിലെ ഫോട്ടോണിക്സ് സൊസൈറ്റി സ്റ്റുഡന്റ്സ് ചാപ്ടർ ആഥിത്യമരുളുന്ന ഈ അന്താരാഷ്ട്ര സെമിനാർ സ്പോൺസർ ചെയ്തിട്ടുള്ളത് എ.ഐ.സി.റ്റി. ഇ യും ഇന്ത്യാ ഗവൺമെന്റിന്റെ സയൻസ് ആന്റ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സയൻസ് ആന്റ് എൻജിനീയറിങ് റിസേർച്ച് ബോർഡും ചേർന്നാണെന്ന് സദസ്സിനെ അറിയിച്ചു അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ആമുഖത്തിൽ നാനോ ടെക്നോളജി എന്ന മൾട്ടി ഡി സി പ്ളിനറി മേഖലയുടെ അപാരസാന്ധ്യ തകളേക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സദസ്സിനെ ഓർമ്മപ്പെടുത്തി. തുടർന്ന് Lt. Dr.T. D. സുബാഷ് ഐ.ഇ.ഇ. ഇ 5 നാനോ 2023 നെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.
സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ വിസാറ്റ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ശ്രീ. രാജു കുര്യൻ – വിദേശത്തുനി ന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ അതിഥികളെ അഭിനന്ദിച്ചതോടൊപ്പം കോവിസ് മഹാമാരിയിൽ നമുക്കു നഷ്ടപ്പെട്ട സമയത്തേക്കുറിച്ച് ആകുലപ്പെടുകയും ചെയ്തു. വൈകി ഉണർന്ന ഒരു കുട്ടി തിടുക്കപ്പെട്ട് ഗ്യഹപാഠം ചെയ്യുന്നതു പോലെ നമുക്കൊത്തൊരുമിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ തീർച്ചയായും നഷ്ടപ്പെട്ട സമയം തിരിച്ചു പിടിയ്ക്കാമെന്നദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.
ചാണ്ടി ഗർ യൂണിവേഴ്സിന്റെ വൈസ് ചാൻസിലർ ഡോ. മൻ പ്രീത് സിംഗ് മന്ന ഭദ്രദീപം തെളിയിച്ച് സെമിനാറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാമ്പ്രദായിക രീതിയിലുള്ള മുഖാമുഖ ക്ലാസ്സുകൾ മാത്രം വരും നാളുകളിൽ മതിയാകില്ലെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു ബ്ലെൻഡസ് ലേണിങ്ങ് ആണ് ഇന്നത്തെ യാവശ്യമെന്നും അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി എ.ഐ.സി.റ്റി. ഇ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ ശൈൽ കുംബ്ലേ യാണ് ഗസ്റ്റ് ഓഫ് ഓണർ പ്രഭാഷണം നടത്തിയത്. അന്താരാഷ്ട്ര സെമിനാറുകളുടെ പ്രാധാന്യം സദസ്സിനെ ഓർമ്മപ്പെടുത്തി അദ്ദേഹം ഈ രണ്ടു ദിവസം ഏവരുടേയും മനസ്സിൽ പ്രചോദനത്തിന്റെ പുത്തൻ നാമ്പുകൾ മുള പൊട്ടാൻ അവസരമുണ്ടാകട്ടേയെന്നാശംസിച്ചു .തുടർന്ന് വിസാറ്റ് ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ ആശംസ പ്രസംഗം നടത്തി
ഐ.ഇ.ഇ. 5 നാനോ 2023 പ്രൊസീഡിംഗ് സിന്റെ ഹാർഡ് കോപ്പിയുടെ പ്രകാശന ചടങ്ങിൽ ഡോ: മൻപ്രീത് സിംഗ് മന്ന നിർവഹിച്ചു. തുടർന്ന് ഐ.ഇ.ഇ.ഇ 5 നാനോ 2023 പ്രൊ സീഡിംഗ്സിന്റെ സോഫ്റ്റ് കോപ്പി ഡോ: ശ്രീ ശൈൽ കാoബ്ലെ നടത്തി ചടങ്ങിൽ കോജ്ജ് ചെയർമാൻ ശ്രീരാജു കുര്യൻ അതിഥികൾക്ക് മൊമന്റോ നൽകി ആദരിക്കുകയുണ്ടായി ഉദ്ഘാടന സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചത് വിസാറ്റ് ഗ്രൂപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റജിസ്ട്രാർ പ്രൊഫസർ സുബിൻ.പി.എസ്. ആണ്.
ഡോ: സെലിയ ഷഹാസ് ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി ഡോ. ഫ്രെഡറിക് ഗ്രില്ലോട്ട്, യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ ഡോ: വാലിഡ് ടൗഫിക് കെയ്റോ യൂണിവേഴ്സിറ്റി ഈ ജിപ്ത് മുതലായവർ സമ്മേളത്തിൽ ഓൺലൈനായി മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഏപ്രിൽ 28 ന് അതിഥികൾക്ക് കായൽ കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഹൗസ് ബോട്ട് യാത്രയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Казино Pin Up%3A находимся Вместе К вожделенному Мечте

Казино Pin Up%3A находимся Вместе К вожделенному Мечте! Казино Пин Ап Pin-up Официальный Сайт и России…

കൊച്ചി ‘വാട്ടര്‍ മെട്രോ’ സൂപ്പര്‍ ഹിറ്റ് ; ആദ്യദിനം യാത്രചെയ്തത് 6559 പേര്‍

ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവ്വീസ് ആരംഭിച്ചത്.

ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ദിനത്തില്‍ തന്നെ മികച്ച ജനപിന്തുണ നേടി കൊച്ചി വാട്ടര്‍ മെട്രോ. 6559 പേര്‍ ആദ്യ ദിനം കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കാൻ വിപുലമായി പദ്ധതി

കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്ക് ഉന്നതതലയോഗം രൂപം നൽകി. തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണുശാരദാ മുരളീധരൻനവകേരള കർമ്മ പദ്ധതി 2 കോർഡിനേറ്റർ ഡോ. ടി എൻ സീമ എന്നിവരും വകുപ്പ് തലവന്മാരും പങ്കെടുത്തു. 2024 മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ 5ന് പൂർത്തിയാക്കാനും തീരുമാനിച്ചു. മെയ് 2ന് മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവത്കരിക്കാൻ വാർഡ് മെമ്പർമാർവരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓൺലൈനിൽ സംസാരിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും മാലിന്യമുക്തമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 5ന് സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ഹരിതഓഫീസുകളാക്കി പ്രഖ്യാപിക്കും. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളായെന്ന് ഉറപ്പാക്കാൻ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവർത്തനം നടക്കും. സ്‌കൂളുകളുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 5ന് മുൻപ് ശുചിയാണെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിപുലമായ ജനകീയ ക്യാമ്പയിനും നടത്തും. എല്ലാ സർക്കാർ ഓഫീസുകളിലും ജൈവമാലിന്യം സംസ്‌കരിക്കാൻ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നടപ്പിലാക്കും. സർക്കാർ ഓഫീസുകളിലെ അജൈവ മാലിന്യം യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് നൽകണം. ഓഫീസിൽ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസറെ നിയോഗിക്കും. സർക്കാർ ഓഫീസുകളിലെ ക്ലീനിംഗ് സ്റ്റാഫിന് പരിശീലനം നൽകാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾസർക്കാർ ഓഫീസുകൾറസിഡന്റ് അസോസിയേഷനുകൾകുടുംബശ്രീ തുടങ്ങി എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജൂൺ 5ന് ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ  www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.

രാജ്യത്ത് ഒൻപത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 50000 കിലോമീറ്റര്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ദേശീയ പാത വികസനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2014-15ല്‍ ഇന്ത്യയില്‍ ആകെ 97,830 കിലോമീറ്റര്‍ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2023 മാര്‍ച്ച് ആയപ്പോഴേക്കും ഇവ 145,155 കിലോമീറ്ററായി വികസിച്ചിട്ടുണ്ട്.

2014-15ല്‍ പ്രതിദിനം 12.1 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചതില്‍ നിന്ന് 2021-22 ആയപ്പോഴേക്കും പ്രതിദിനം 28.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ നിര്‍മ്മിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് റോഡുകളും ഹൈവേകളും. റോഡ് ഗതാഗതം സാമ്പത്തിക വികസനം മാത്രമല്ല സാമൂഹിക പ്രതിരോധ മേഖല എന്നിവയുടെ വികസനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 85 ശതമാനം യാത്രക്കാരാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്. ഇതില്‍ 70 ശതമാനം പേര്‍ റോഡിനെ ആശ്രയിക്കുന്നത് ചരക്ക് നീക്കത്തിന് വേണ്ടിയാണ്. ഇതെല്ലാം റോഡ് വികസനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് നല്‍കുന്നത്.

ഇന്ത്യയുടെ റോഡ് ശ്യംഖല എന്നത് ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യമാണ് ഇന്ത്യ. ചരക്കുകളുടെ സഞ്ചാരം, സാധാരണക്കാരുടെ യാത്ര എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വികസനത്തില്‍ വലിയ പങ്കാണ് ദേശീയ പാതകള്‍ വഹിക്കുന്നത്.

അതുകൊണ്ട് തന്നെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയ പാത വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. 2014-15 മുതല്‍ 2021-22 കാലഘട്ടത്തിനിടെ ദേശീയ പാത വികസനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

ഗ്രൂപ്പിലേക്ക് ആരെയൊക്കെ പ്രവേശിപ്പിക്കാം? പുതിയ ഗ്രൂപ്പ് അഡ്മിൻ സെറ്റിംഗ്സ് അപ്‌ഡേറ്റുമായി വാട്സാപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് എപ്പോഴുമെന്ന പോലെ പുതിയ അപ്‌ഡേറ്റുമായി വരികയാണെന്ന് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് പുതിയ അംഗങ്ങളെ എങ്ങനെ ചേർക്കാമെന്നത് മാനേജ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമായി ഒരു ഗ്രൂപ്പ് സെറ്റിംഗ്സ് മെറ്റ പുറത്തിറക്കുന്നതായാണ് റിപ്പോർട്ട്. ഈ ക്രമീകരണം ഉപയോഗിച്ച് ഗ്രൂപ്പിലെ പുതിയ അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ഗ്രൂപ്പ് അഡ്മിൻമാർക്ക് തീരുമാനിക്കാൻ കഴിയും, അത് കൂടാതെ ഗ്രൂപ്പിലേക്ക് ആവശ്യമുള്ള അംഗങ്ങളെ മാത്രമേ ചേർക്കൂന്നുള്ളൂ എന്ന് ഉറപ്പാക്കാനും ഈ ക്രമീകരണം ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്നു.

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ റിപോർട്ട് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഒരു ഗ്രൂപ്പിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള ഗ്രൂപ്പ് ലിങ്ക് പുതിയ അംഗങ്ങൾക്ക് കിട്ടിയ ശേഷം, ഗ്രൂപ്പിലേക്ക് അവർ സ്വയം പ്രവേശിക്കാൻ ശ്രമിച്ചാലും അഡ്മിൻ പ്രസ്തുത അംഗത്തിന്റെ പ്രവേശനം പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ അയാൾക്ക് ഗ്രൂപ്പിൽ അംഗമാകാൻ കഴിയൂ. ഈ ക്രമീകരണമില്ലെങ്കിൽ അഡ്മിന്റെ അനുവാദം ഇല്ലാതെ തന്നെ ഗ്രൂപ്പിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള ലിങ്ക് ഉപയോഗിച്ച് ആർക്കും ഗ്രൂപ്പിൽ ചേരാനാകും. മുൻകാലങ്ങളിൽ കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് ഇത് ഗുരുതരമായ ഒരു പ്രശ്നമായിരുന്നു.

ഈ അപ്‌ഡേറ്റ് ഇപ്പോൾ നിങ്ങൾക്ക് ലഭ്യമായിട്ടില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ അത് വരുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ആപ്പ് സ്റ്റോറിൽ നിന്ന് WhatsApp-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്യുന്ന iOS ഉപയോക്താക്കൾക്ക് പുതിയ അംഗങ്ങളെ മാനേജ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഗ്രൂപ്പ് സെറ്റിംഗ്സ് ഇപ്പോൾ ലഭ്യമാണ്. അടുത്ത റിലീസുകളിൽ കൂടുതൽ ആളുകൾക്ക് ഇത് ഉപയോഗിക്കാനാകും എന്നാണ് കരുതുന്നത്.

അതേസമയം വിവരങ്ങൾ വിതരണം ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് ‘ചാനലുകൾ’ എന്ന പുതിയ വൺ-ടു-മെനി ടൂളിന്റെ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. ചാനലുകളുടെ സവിശേഷത എന്തെന്നാൽ കൂടുതൽ ഉപയോക്താക്കൾക്ക് ഒരുമിച്ച് ഒരേസമയം വാർത്തകൾ തത്സമയം എളുപ്പത്തിൽ ലഭിക്കും എന്നതാണ്. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സൂചന. ഇത് വാട്സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിൽ ലഭ്യമാകും. വാട്ട്സ് ആപ്പിന്റെ ഈ വിഭാഗത്തിൽ ചാനലുകളും ഇനി ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ WhatsApp status എന്ന ടാബിനെ “Updates” എന്ന് പുനർനാമകരണം ചെയ്തേക്കും. ഒരു ചാനലിൽ ചേരുന്ന ഫോൺ നമ്പറുകളും ഉപയോഭോക്തൃ വിവരങ്ങളും ആർക്കും ലഭ്യമാകാത്ത വിധം മറച്ച് വയ്ക്കപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ സംവിധാനമായാണ് WhatsApp ചാനൽ വഴി ഒരുക്കുന്നത്. നിലവിൽ ടെലഗ്രാം എന്ന മെസ്സേജിങ് ആപ്പിൽ ചാനൽ സംവിധാനം ലഭ്യമാണ്. അതിൽ നിന്നും കൂടുതലായി എന്താണ് വാട്സ്ആപ്പ് ചാനൽ നൽകുക എന്നതാവും ഉപഭോക്താക്കൾ ഉറ്റുനോക്കാനിടയുള്ള കാര്യം.

കേരളത്തിന്റെ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ

കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ കാത്തിരിക്കുന്നു

സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ. സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ച് നൂതന വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാടാണു വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നതെന്ന് നോർവീജിയൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മാർട്ടിൻ ആംഡൽ ബോതം പറഞ്ഞു. നോർവീജിയൻ കമ്പനികൾക്കു വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. നോർവെയും കേരളവും തമ്മിലുള്ള വ്യാപാര ബന്ധം സംബന്ധിച്ചു വ്യവസായ വകുപ്പ് സംഘടിപ്പിച്ച നോർവീജിയൻ കമ്പനികളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നോർവെ കേരളത്തിന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നോർവെയും കേരളവുമായുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 20 ബില്യൺ ഡോളറായി വർധിച്ചു. സമുദ്രോത്പന്നങ്ങൾസുഗന്ധവ്യഞ്ജനങ്ങൾടെക്സ്‌റ്റൈൽസ്മാരിടൈം ഫുഡ് പ്രോസസിങ്ഇലക്ട്രിക് വാഹനംഅക്വാകൾച്ചർറിന്യൂവബിൾ എനർജിമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണു നോർവെയും കേരളവുമായി നിലവിലുള്ള പ്രധാന വാണിജ്യ മേഖലകൾ. കൂടുതൽ സാധ്യതകളുള്ള ചില മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. നോർവെയുമായി സുസ്ഥിര വികസനംകാലാവസ്ഥാ മാറ്റംഊർജംകൃഷിമത്സ്യബന്ധനംദുരന്ത നിവാരണം തുടങ്ങിയ വൈവിധ്യമായ മേഖലകളിൽ മികച്ച സഹകരണത്തിനുള്ള ചർച്ചകൾ നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നോർവെയിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ധാരണയായിരുന്നതായും അദ്ദേഹം പറഞ്ഞു.

കേരളം പ്രഖ്യാപിച്ച പുതിയ വ്യവസായ നയം സംസ്ഥാനത്തിന്റെ ഭാവി വ്യവസായ വളർച്ചയുടെ ഗതി നിർണയിക്കുമെന്നു മന്ത്രി പറഞ്ഞു. 22 പരിഗണനാ മേഖലകൾ വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതാകും രാജ്യത്തിന്റെ ഭാവി വ്യവയായ വികസനത്തിന്റെ ആണിക്കല്ല്. ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നുള്ള പ്രൊഫസർ അടങ്ങുന്ന ഒരു സംഘത്തെ സംസ്ഥാനത്തിന്റെ എൻവയോൺമെന്റൽഗവേണൻസ് നിക്ഷേപ (ഇ.എസ്.ജി) നയം രൂപീകരിക്കുന്നതിനു നിയോഗിച്ചിട്ടുണ്ട്. കേരളത്തെ രാജ്യത്തിന്റെ ഇ.എസ്.ജി. ഡെസ്റ്റിനേഷനാക്കി മാറ്റും. മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് രൂപപ്പെടുത്താനും വ്യവസായ നയത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതായി മന്ത്രി പറഞ്ഞു.

വ്യവസായ പാർക്കുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നയത്തെയും ഉച്ചകോടിയിൽ നോർവീജിയൻ പ്രതിനിധികൾ പ്രശംസിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിൽ നോർവേയും കേരളവും തമ്മിലുള്ള വ്യാപാരം ഇരട്ടിയായി. ഏതൊക്കെ മേഖലകളിലാണ് കേരളവുമായി സഹകരിക്കേണ്ടത് എന്നത് വ്യക്തമായിട്ടുണ്ടെന്നും കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും നോർവെ ഇന്നൊവേഷൻ ഡയറക്ടർ ക്രിസ്റ്റീൻ കാർട്ടർ പറഞ്ഞു. കേരളത്തിലെ ചകിരി നോർവേയിലെ ബാറ്ററി നിർമ്മാണ കമ്പനികൾക്ക് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജൻമത്സ്യ ഉത്പാദനംഗ്രീൻ മാരിടൈംഎന്നിവയിലെ കേരള- നോർവിജിയൻ സഹകരണ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഉച്ചകോടിയിൽ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും കമ്പനികളുടേയും പ്രതിനിധികൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല കേരളത്തിന്റെ വ്യവസായ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചു. നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ (എൻ.ബി.എ.ഐ) ചെയർമാൻ ബി. ഷേണായിവ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർകെ.എസ്.ഐ.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ സെബാസ്റ്റിയൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

വിഴിഞ്ഞം വൻ വാണിജ്യ, വ്യവസായ മേഖലയാകും, കേരളത്തിനു മുന്നിലുള്ളത് വളർച്ചയുടെ അനന്ത സാധ്യത

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യവ്യവസായ മേഖലയായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞത്തുനിന്നുള്ള റിങ് റോഡ് പദ്ധതി ഈ ഉദ്ദേശ്യത്തോടെയാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 80 ശതമാനം ചരക്കു കപ്പലുകളും ഇവിടെനിന്നാകുമെന്ന് പോകുകയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80 ശതമാനം ആഭ്യന്തര ചരക്കുഗതാഗതത്തിന് വിഴിഞ്ഞം തുറമുഖം ഉപയോഗിക്കപ്പെടുന്നത് കേരളത്തിനു മുന്നിൽ എത്ര അനന്ത സാധ്യത തുറക്കുന്നതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശ്രീലങ്കസിംഗപ്പുർദുബായ് പോർട്ട് എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ബിസിനസ് വിഴിഞ്ഞത്തേക്കു വരും. ഇതോടെ വ്യവസായ വളർച്ചയ്ക്ക് ഇപ്പോഴുള്ള സ്ഥലവും പ്രദേശവുമൊക്കെ മതിയാകാതെവരും.

 1000 കോടി രൂപയുടെ റിങ് റോഡ് പദ്ധതിയുടെ തുടക്കം വിഴിഞ്ഞത്തുനിന്നാണ്. തുറമുഖത്തിന്റെ വരവോടെ ഈ മേഖലയ്ക്കുണ്ടാകുന്ന വികസനം മുൻനിർത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. റിങ് റോഡിന്റെ ഇരു വശത്തും വ്യവസായ കേന്ദ്രങ്ങളും ലൊജിസ്റ്റിക്സ് കേന്ദ്രങ്ങളും വരും. സ്വകാര്യ മേഖലയുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ഭൂമിയെടുത്ത് പദ്ധതി പ്രദേശത്തിന്റെയാകെ വ്യവസായ വികസനം സാധ്യമാക്കുകയാണു ലക്ഷ്യം. നിർമാണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിനു സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ആളുകളും ജോലി ചെയ്യുന്ന സ്ഥലമായി ഈ പ്രദേശം മാറും. മുൻപ് വിഴിഞ്ഞം ചെറിയ തുറമുഖത്തിനടുത്തായി വലിയ തുറമുഖം വരുമെന്നു പറയുമ്പോൾ സംശയത്തോടെ ചിന്തിച്ചിരുന്നവർ വലിയ തുറമുഖം യാഥാർഥ്യമാകുന്നതു കാണുകയാണ്. അതുപോലെ വലിയ വ്യവസായ മേഖലയായി ഇവിടം മാറുന്നതും കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സഹകരണം ഉറപ്പാക്കിയാണു വിഴിഞ്ഞം പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമ്പോൾ കേരളത്തിന്റെ അഭിമാനം വാനോളം ഉയരും. കേരളത്തിന്റെ വാണിജ്യവ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണിത്. വിഴിഞ്ഞം പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി മാറും. അതിനൊപ്പം തുറമുഖാധിഷ്ഠിത വ്യവസായങ്ങളും വികസിക്കും. സാമൂഹിക രംഗത്തെന്നപോലെ സാമ്പത്തിക രംഗത്തും കേരളം രാജ്യത്തിനു മാതൃകയാകുകയാണെന്നും അതിലെ നാഴികക്കല്ലാണു വിഴിഞ്ഞം പദ്ധതിയെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സെക്യൂരിറ്റി കോംപ്ലസും മന്ത്രി ഉദ്ഘാടനം ചെയ്തു.

 വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അദീല അബ്ദുള്ളഅദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മന്ത്രിമാർ പദ്ധതി പ്രദേശം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി.

Verified by MonsterInsights