ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്രയ്ക്ക് പിഴ ഒഴിവാക്കിയേക്കും; ഗതാഗത വകുപ്പ്

മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചേക്കും.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുടുംബയാത്രക്കാർക്ക് എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ നിരവധി പരാതികളായിരുന്നു. ഇപ്പോഴിതാ കുടുംബയാത്രക്കാരുടെ പരാതികള്‍ പരിഗണിക്കാന്‍ ഗതാഗതവകുപ്പ്. ഇരുചക്ര വാഹനത്തിൽ 2 പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗതവകുപ്പിന്റെ നീക്കം.

ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.

ഫോൺ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  •  ചാർജിൽ ഇട്ട് ഫോൺ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.

 

  •  ബാറ്ററിക്ക് പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയാൽ പെട്ടെന്ന് ബാറ്ററിയോ ഫോണോ മാറ്റുക.

 

  •  ജീൻസ് പോക്കറ്റ് പോലുള്ള ഇറുകിയ ഇടങ്ങളിൽ ഫോൺ സൂക്ഷിക്കാതിരിക്കുക.

മിഷന്‍ അരിക്കൊമ്പനുമായി വനംവകുപ്പ് മുന്നോട്ട്; കാലാവസ്ഥ അനുകൂലമായാല്‍ അരിക്കൊമ്പനെ വെള്ളിയാഴ്ച്ച മയക്കുവെടി വെക്കും

ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള  ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വെള്ളിയാഴ്ച്ച തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ദൗത്യസംഘത്തിന് വനംവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച്ച ദൗത്യം ബുദ്ധിമുട്ടായാൽ ശനിയാഴ്ച മയക്കുവെടി വെക്കും.

ആനയെ പിടികൂടിയ ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയും പരിഗണനയിലുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ അറിയിച്ചു. തീരുമാനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് നീക്കം വേഗത്തിലാക്കിയത്.

അരികൊമ്പനെ പിടികൂടുന്നത്തിന് മുന്നോടിയായുള്ള  മോക്ഡ്രിൽ  നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘവും മൂന്നാറിലെത്തി.പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നൽകും. ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരികൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്. ഡോക്ടർ അരുൺ സക്കറിയയും നാളെ ചിന്നക്കനാലിൽ ഉണ്ടാവും. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമല്ലാത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കണ്ണൂരിലെ ഹോട്ടലിൽ രുചികരമായ ഭക്ഷണം കഴിച്ച കുടുംബം ഒരു വയസുകാരനെ മറന്നുവച്ചു

എന്നാൽ കിലോമീറ്ററുകൾക്ക് ശേഷമാണ് കുട്ടിയെ കാണാതായതായ വിവരം വീട്ടുകാർ അറിയുന്നത്. കണ്ണുർ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബം ഒരു വയസുള്ള…

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മെയ് ഒമ്പത് മുതൽ 17 വരെ കളമശ്ശേരിയിലെ ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം. Legal & Statutory Compliance, Packaging, Branding, Strategic Marketing, Working capital management, Advanced Digital Marketing Time & stress management, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻഭക്ഷണംതാമസം, ജി.എസ്.ടി ഉൾപ്പെടെ). താത്പര്യമുള്ളവർ www.kied.info ൽ മെയ് 1ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/2550322/9605542061.

ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളം; മുക്കാൽ ലിറ്ററിന് വില 45 ലക്ഷം

മുക്കാൽ ലിറ്റർ വെള്ളത്തിന് 45 ലക്ഷം രൂപയോ? കേൾക്കുമ്പോൾ പലരും മൂക്കത്ത് വിരൽ വെച്ചേക്കാം. എന്നാൽ ഇത് സത്യമാണ്. വിലയിൽ മാത്രമല്ല, പേരിലുമുണ്ട് അൽപം കനം. അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ് ഈ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 45 ലക്ഷമാണ് വില. ​ഗിന്നസ് ബുക്കിൽ വരെ ഈ വെള്ളം ഇടം നേടിയിട്ടുണ്ട്.

24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഈ വെള്ളക്കുപ്പി നിര്‍മിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോയിൽ ഭൂമിയിലെ മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ നിന്നുള്ള വെള്ളമാണ് ചേർത്തിരിക്കുന്നത്. ഫ്രാൻസിലും ഫിജിയിയും ഐസ്‌ലാൻഡിൽ നിന്നുമാണ് വെള്ളം ശേഖരിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ സാധാരണ കുടിവെള്ളത്തേക്കാൾ ഊർജം നൽകുമെന്നും പറയപ്പെടുന്നു.

2010 മാർച്ച് 4-ന്, ഒരു കുപ്പി അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഇ മോഡിഗ്ലിയാനി 60,000 ഡോളറിന് (ഏകദേശം 49 ലക്ഷം രൂപ) ലേലത്തിൽ വിറ്റുപോയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബോട്ടില്‍ ഡിസൈനര്‍ ഫെര്‍ണാണ്ടോ അല്‍തമിറാനോ ആണ് ഈ വെള്ളക്കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെൻറി IV ഡുഡോഗ്നൺ ഹെറിറ്റേജ് (Henri IV Dudognon Heritage) എന്ന മദ്യം നിറച്ച നിറച്ച, ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിലും അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്.

കോന നിഗരി (Kona Nigari) എന്ന ജപ്പാനിലെ ഒരു തരം കുടിവെള്ളവും ഇത്തരത്തിൽ വിലയേറിയതാണ്. സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി താഴ്ചയിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ജലത്തിന്റെ ആഴത്തിൽ കാണപ്പെടുന്ന ചില ധാതുക്കൾ ഈ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നും പറയപ്പെടുന്നു.

മറ്റൊരു ജപ്പാനിസ് ബ്രാന്‍ഡായ ഫില്ലിക്കോയുടെ കുപ്പിവെള്ളത്തിന് 219 ഡോളര്‍ രൂപയാണ് വില. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ കുപ്പികളില്‍ നിറയ്ക്കുന്ന വെള്ളം ഒസാക്കയ്ക്കടുത്തുള്ള റോക്കോ പര്‍വതങ്ങളില്‍ നിന്നാണ് ശേഖരിച്ചിരിക്കുന്നത്.

നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടന്‍ മാമുക്കോയ അന്തരിച്ചു.  76 വയസായിരുന്നു.  ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.

സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍  അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ ജി പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

ഐസറിൽ പഠിക്കണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. മെയ് 25 വരെയാണ് ഓൺലൈനായി ഐസർ അഭിരുചി പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനവസരം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്ലാതെ, കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY), ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ യോഗ്യത നേടുന്നവർക്കും ഐസറിലെ പ്രോഗ്രാമുകളിലെക്കുള്ള പ്രവേശനത്തിന് സാധ്യതയുണ്ട്.

ഐ.എ.ടി.ക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ മെയ് 25 വരെ സമയമുണ്ട്.ഐസർ അഭിരുചിപരീക്ഷ (ഐ.എ.ടി) ജൂൺ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 7 ഐസറുകളിലെ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

ഐ.എ.ടി (IISER Aptitude Test)/ ജെ.ഇ.ഇ(Joint Entrance Examination)/കെ.വി.പി.വൈ(Kishore Vignan Prohlsahan Yogana) എന്നിവയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ കൗൺലിങ് നടത്തിയാണ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
 

വിവിധ പ്രോഗ്രാമുകൾ

 
1.ബി.എസ്. – എം.എസ് ഡ്യുവൽ ഡിഗ്രി (അഞ്ചു വർഷം)
2.ബാച്ചിലർ ഓഫ് സയൻസ്(നാലു വർഷം)
 
ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി 1748 സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി ഐസറിൽ 200 സീറ്റും. പുണെ ഐസറിൽ 288 സീറ്റും
മൊഹാലി ഐസറിൽ 250 സീറ്റും ഭോപ്പാൽ ഐസറിൽ 240 കൊൽക്കൊത്ത ഐസറിൽ
 250 സീറ്റും ബെർഹാംപൂരിൽ 200 സീറ്റുകളുണ്ട്. ഇതുകൂടാതെ എൻജിനീയറിങ് സയൻസ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളും ഉണ്ട്.
 
 
60 ശതമാനം മാർക്കിലോ തത്തുല്യ ഗ്രേഡിലോ പ്ലസ്ടു പരീക്ഷ  വിജയിച്ചിരിക്കണം. അപേക്ഷകർ , പ്ലസ് ടു സയൻസ് സ്ട്രീമിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാലു വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി  വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.
 
 
പൊതുവിഭാഗത്തിന് 2000/- രൂപയും പട്ടികജാതി/വർഗ്ഗ/ ഭിന്നശേഷി വിഭാഗക്കാർക്ക് 1000/- രൂപയുമാണ് ,അപേക്ഷ ഫീസ്.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ടു; 55 റണ്‍സ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞൊതുക്കി 55 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

തുടക്കം പാളി, മുംബൈ ജയം കൈവിട്ടു

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മടങ്ങി. 21 പന്ത് നേരിട്ടെങ്കിലും 13 റണ്‍സ് മാത്രമാണ് മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന് നേടാനായത്. കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ പറഞ്ഞയക്കുകയായിരുന്നു. റാഷിദിന്‍റെ ഇതേ ഓവറില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ തിലക് വര്‍മ്മ 3 പന്തില്‍ 2 റണ്ണുമായി എല്‍ബിയില്‍ മടങ്ങി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ക്രീസില്‍ നില്‍ക്കേ മുംബൈ സ്കോര്‍ 58-3.

നൂര്‍ അഹമ്മദിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കാമറൂണ്‍ ഗ്രീനിന്‍റെ(26 പന്തില്‍ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തില്‍ ടിം ഡേവിഡ്(2 പന്തില്‍ 0) അഭിനവ് മനോഹറിന്‍റെ ക്യാച്ചില്‍ മടങ്ങി. തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ നൂര്‍, സൂര്യകുമാർ യാദവിനെ(12 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം പീയുഷ് ചൗളയും(12 പന്തില്‍ 18), നെഹാല്‍ വധേരയും(12 പന്തില്‍ 40) കാമിയോ കാട്ടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മോഹിതിന്‍റെ അവസാന ഓവറില്‍ അർജുന്‍ ടെന്‍ഡുല്‍ക്കറും(9 പന്തില്‍ 13) മടങ്ങി. 3* റണ്‍സുമായി ജേസന്‍ ബെഹ്‍റെന്‍ഡോർഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താവാതെ നിന്നു.

ഗുജറാത്താണേല്‍ അടിയോടടി

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി.

മുംബൈ ബൗളര്‍മാര്‍ ലൈനും ലെങ്തും മറന്നപ്പോള്‍ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് പിറന്ന 207/6. മുംബൈക്കായി വെറ്ററന്‍ സ്‌പിന്നര്‍ പീയുഷ് ചൗള രണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും റിലി മെരിഡിത്തും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റും വീഴ്‌ത്തി.

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി; ഗുജറാത്ത് ടൈറ്റൻസ് മുംബൈയെ തോൽപ്പിച്ചു

അഹമ്മദാബാദ്: ഐപിഎൽ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റൺസിന് തോൽപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഗുജറാത്ത് അനായാസ വിജയം കുറിച്ചു. മുംബൈയ്ക്ക് വേണ്ടി നേഹല്‍ വധേരയും കാമറൂണ്‍ ഗ്രീനും മാത്രമാണ് തിളങ്ങിയത്. 

ഗുജറാത്ത് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ എട്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രോഹിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനിന്റെ ചെറുത്തുനില്‍പ്പ് മുംബൈ ഇന്ത്യന്‍സിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

ഒരുവശത്ത് ഗ്രീന്‍ നന്നായി ബാറ്റുവീശിയപ്പോള്‍ മറുവശത്ത് ഇഷാന്‍ കിഷന്‍ റൺസ് കണ്ടെത്താൻ വിഷമിച്ചു. 21 പന്തില്‍ 13 റണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ പുറത്താക്കി. പിന്നാലെ വന്ന തിലക് വര്‍മയെ രണ്ട് റണ്‍സില്‍ പുറത്താക്കി റാഷിദ് മത്സരത്തില്‍ ഗുജറാത്തിന് ആധിപത്യം നല്‍കി.

അധികം വൈകാതെ ഗ്രീനിന്റെ പോരാട്ടവും അവസാനിച്ചു. 26 പന്തില്‍ 33 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ടിം ഡേവിഡിനെയും മടക്കി നൂര്‍ അഹമ്മദ് മുബൈയ്ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചു. ഇതോടെ മുംബൈ 10.4 ഓവറില്‍ 5 വിക്കറ്റിന് 59 റണ്‍സ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും നേഹല്‍ വധേരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഈ കൂട്ടുകെട്ടും അധികദൂരം പോയില്ല. 12 പന്തില്‍ 23 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി നൂര്‍ അഹമ്മദ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

വധേരയും പീയുഷ് ചൗളയും ചേര്‍ന്ന് ടീം സ്‌കോര്‍ 130 കടത്തി. എന്നാല്‍ 18 റണ്‍സെടുത്ത ചൗളയെ റണ്‍ ഔട്ടാക്കി ഗുജറാത്ത് മത്സരത്തില്‍ പിടിമുറുക്കി. പിന്നാലെ വധേരയും പുറത്തായി. 21 പന്തില്‍ 40 റണ്‍സെടുത്ത താരത്തെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. ഇതോടെ ഗുജറാത്ത് വിജയമുറപ്പിച്ചു.

അവസാന ഓവറില്‍ അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ പുറത്തായി. 13 റണ്‍സെടുത്ത താരത്തെ മോഹിത് ശര്‍മ പുറത്താക്കി. ബെഹ്‌റെന്‍ഡോര്‍ഫും (3) മെറെഡിത്തും (0) പുറത്താവാതെ നിന്നു.

ഗുജറാത്തിന് വേണ്ടി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഹാര്‍ദിക് ഒരു വിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെയും ഡേവിഡ് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണറായ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. മൂന്നാം ഓവറില്‍ നാല് റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ പുറത്താക്കി. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തു.

34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്..

ബെഹ്‌റെന്‍ഡോര്‍ഫ് ചെയ്ത അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സടിച്ച് തെവാത്തിയ ടീം സ്‌കോര്‍ 200 കടത്തി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റെടുത്തു. അര്‍ജുന്‍ ടെൻഡുല്‍ക്കര്‍, ബെഹ്‌റെന്‍ഡോര്‍ഫ്, മെറെഡിത്ത്, കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Verified by MonsterInsights